മുടികൊഴിച്ചില്‍ തടയും തേങ്ങാപ്പാല്‍ സൂത്രം

മുടികൊഴിച്ചില്‍ സ്ത്രീ പുരുഷഭേദമന്യേ എല്ലാവരേയും അലട്ടുന്ന ഒന്നാണ്. മുടികൊഴിച്ചിലിന് കാരണങ്ങള്‍ പലതുണ്ട്. താരന്‍ പോലുളളവ തൊട്ട് അവശ്യപോഷകങ്ങളുടെ കുറവു വരെ.
മുടികൊഴിച്ചില്‍ തടയാന്‍ നാടന്‍ വൈദ്യങ്ങളേറെയുണ്ട്. ഇതില്‍ പ്രധാനപ്പെട്ട ഒന്നാണ് തേങ്ങാപ്പാല്‍. തേങ്ങാപ്പാല്‍ പല തലത്തിലും മുടി കൊഴിയാതിരിയ്ക്കാനും മുടി വളര്‍ച്ചയ്ക്കും ഉപകാരപ്രദമാണ്. ഇതെക്കുറിച്ചു കൂടുതലറിയൂ,

മുടി വരണ്ടുപോകുന്നതാണ് പലപ്പോഴും മുടികൊഴിച്ചിലിനുള്ള ഒരു പ്രധാന കാരണമാകുന്നത്. മുടിയ്ക്ക് ഈര്‍പ്പം നല്‍കാനുള്ള നല്ലൊരു വഴിയാണ് നാളികേരപ്പാല്‍. ഇത് തലയോടില്‍ തേച്ചു പിടിപ്പിക്കുക. അല്‍പം കഴിഞ്ഞ് കഴുകിക്കളയാം.
നാളികേരപ്പാലില്‍ അല്‍പം തേന്‍ ചേര്‍ത്ത് തലയില്‍ പുരട്ടാം. ഇത് മുടികൊഴിച്ചില്‍ തടയാനുള്ള നല്ലൊരു വഴിയാണ്.

നാളികേരപ്പാലിനൊപ്പം തൈനും അല്‍പം ചെറുനാരങ്ങാനീരും ചേര്‍ക്കുക. ഇത് തലയോടില്‍ പുരട്ടി അര മണിക്കൂര്‍ കഴിയുമ്പോള്‍ കഴുകിക്കളയാം. മുടികൊഴിച്ചില്‍ അകറ്റാനും താരന്‍ കളയാനുമുള്ള നല്ലൊരു വഴിയാണിത്.
നെല്ലിക്കയില്‍ നിന്നുണ്ടാക്കുന്ന എണ്ണയും നാളികേരപ്പാലും കൂട്ടിച്ചേര്‍ത്ത് തലയില്‍ പുരട്ടാം. ഈ മിശ്രിതമുണ്ടാക്കുന്നതിന് മുന്‍പ് എണ്ണ ചൂടാക്കുന്നതും നല്ലതു തന്നെ. ഈ മിശ്രിതം തലയില്‍ പുരട്ടി അല്‍പം കഴിയുമ്പോള്‍ കഴുകിക്കളയാം.

നാളികേരപ്പാലില്‍ ഉലുവപ്പൊടി ചേര്‍ത്ത് തലയില്‍ പുരട്ടാം. ഇത് മുടികൊഴിച്ചില്‍ അകറ്റാനും മുടിയുടെ വരള്‍ച്ച മാറ്റാനും നല്ലതാണ്. നല്ലൊരു കണ്ടീഷണറിന്റെ ഗുണം നല്‍കുന്ന മിശ്രിതമാണിത്.

പച്ചക്കറികൾ കേടാകുന്നുവോ ?..പരിഹാരം ഇതാ..

വിവിധയിനം പച്ചക്കറികള്‍ കേടാകാതെ സൂക്ഷിയ്ക്കാനുള്ള ചില വഴികളെക്കുറിച്ചറിയൂ
ഉരുളക്കിഴങ്ങ്
ഉരുളക്കിഴങ്ങ് മറ്റു പച്ചക്കറികള്‍ക്കടുത്ത്, പ്രത്യേകിച്ച് സവാളയ്ക്കടുത്ത് സൂക്ഷിയ്ക്കരുത്. സവാളയില്‍ നിന്നും വരുന്ന ഗ്യാസ് ഇത് പെട്ടെന്ന് കേടാക്കാന്‍ ഇട വരുത്തും.
സവാള
സവാള ഗ്യാസ് പുറപ്പെടുവിയ്ക്കുന്നതു കൊണ്ട ഇവ മറ്റു പച്ചക്കറികള്‍ക്കടുത്തു നിന്നും മാറ്റി സൂക്ഷിയ്ക്കുന്നതാണ് നല്ലത്.
സെലറി
സെലറിയുടെ തണ്ട് അല്‍പം വെള്ളത്തില്‍ താഴ്ത്തി വച്ച് ഫ്രിഡ്ജില്‍ സൂക്ഷിച്ചാല്‍ കൂടുതല്‍ കാലം സൂക്ഷിയ്ക്കാം.
കൂണ്‍
പ്ലാസറ്റിക് ബാഗില്‍ ചെറിയ തുളകളുണ്ടാക്കി ഇതില്‍ പ്ലാസറ്റിക് ബാഗില്‍ ചെറിയ തുളകളുണ്ടാക്കി ഇതില്‍ കൂണ്‍ സൂക്ഷിയ്ക്കാം.

വഴുതനങ്ങ
വഴുതനങ്ങ പ്ലാസ്റ്റിക് കവറിലോ പേപ്പറിലോ പൊതിഞ്ഞു സൂക്ഷിയ്ക്കുക.
ക്യാപ്‌സിക്കം
ക്യാപ്‌സിക്കം തണ്ടു നീക്കി ഒരു തുറന്ന പാത്രത്തില്‍ സൂക്ഷിയ്ക്കാം. ഇൗ പാത്രത്തിന്റെ മുകള്‍ഭാഗം നനഞ്ഞ തുണി കൊണ്ടു മൂടി വയ്ക്കുന്നത് ഗുണം ചെയ്യും.
വെളുത്തുള്ളി
വെളുത്തുള്ളി ഒരു പ്ലാസ്റ്റിക് കവറിലോ കണ്ടെയ്‌നറിലോ സൂക്ഷിയ്ക്കാം. ഇത് തണുപ്പുള്ള, അധികം വെളിച്ചമില്ലാത്ത ഇടത്തു സൂക്ഷിയ്ക്കുന്നതാണ് നല്ലത്.
ബീന്‍സ്
നനഞ്ഞ തുണിയില്‍ പൊതിഞ്ഞാണ് ബീന്‍സ് സൂക്ഷിയ്‌ക്കേണ്ടത്.

എന്താണ് പി സി ഒ ഡി

ആദ്യമെ പറയട്ടെ, പിസിഒഡി പല രോഗാവസ്ഥകളുടെ കൂട്ടായ്മയാണ് (Syndrome). സ്ത്രീജന്യ രോഗമായാണ് (Gyaenacological disease) ഈ അവസ്ഥയെ കാണുന്നതെങ്കിലും, യഥാര്‍ഥത്തില്‍ ഇത് അന്തഃസ്രവ ഗ്രന്ഥികള്‍ക്ക് ഉണ്ടാവുന്ന അസന്തുലിതാവസ്ഥ (Endocrinal Disorder) യാണ്. (ഒരു ഗ്രന്ഥി ഉല്‍പ്പാദിപ്പിക്കുന്ന ഹോര്‍മോണ്‍നിലയില്‍ ഉണ്ടാവുന്ന മാറ്റം മറ്റു ഗ്രന്ഥികളുടെ പ്രവര്‍ത്തനത്തെയും ബാധിക്കും). എന്തെന്നാല്‍ ഹോര്‍മോണ്‍നിലകളില്‍ പരസ്പര പൂരകമായ (Feed back mechanism) ബന്ധം നമുക്ക് കാണാം.
അതുപോലെ ഇതിലുണ്ടാവുന്ന മാറ്റങ്ങള്‍ മറ്റ് ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങളിലും മാറ്റങ്ങളുണ്ടാക്കുന്നു. അതുകൊണ്ടുതന്നെ ലക്ഷണങ്ങള്‍ വ്യത്യസ്തവും വിപുലവുമാകും. ആയതിനാല്‍ ഇനി നമുക്ക് – എന്താണ് PCOD എന്നു നോക്കാം.തലച്ചോറിനുള്ളില്‍ സ്ഥിതിചെയ്യുന്ന പിറ്റൂറ്ററി ഗ്രന്ഥി ഉല്‍പ്പാദിപ്പിക്കുന്ന ഫോളിക്കുലാര്‍ സ്റ്റിമുലേറ്റിങ് ഹോര്‍മോണ്‍, ലൂട്ടിനൈസിങ് ഹോര്‍മോണ്‍ എന്നീ രണ്ട്ഹോര്‍മോണുകളാണ് ഒരു സ്ത്രീയുടെ പ്രത്യുല്‍പ്പാദനപരമായ (അണ്ഡാശയത്തിന്റെയും ഗര്‍ഭപാത്രത്തിന്റെയും) ശാരീരിക ധര്‍മങ്ങള്‍ നിര്‍വഹിക്കുന്നതില്‍ പ്രധാനമായത്. ഇതില്‍ FSHന്റെ ഉത്തേജനത്താല്‍ ഈസ്ട്രജന്‍ എന്ന ഹോര്‍മോണും, ലൂട്ടിനൈസിങ് ഹോര്‍മോണിന്റെ ഉത്തേജനത്താല്‍ പ്രൊജസ്ട്രോണ്‍ എന്ന ഹോര്‍മോണും സന്തുലിതമായ തോതില്‍ അവയുടെ ധര്‍മം നിര്‍വഹിക്കുമ്പോഴാണ് അണ്ഡാശയത്തില്‍നിന്ന് അണ്ഡം പുറത്തുവരുന്നത്. ഇതിനെയാണ് ഓവുലേഷന്‍ എന്നുപറയുന്നത്. ഇതിനെത്തുടര്‍ന്നാണ് ആര്‍ത്തവം/ഗര്‍ഭധാരണം നടക്കുന്നതും. ഇതെല്ലാം ശരീരത്തിന്റെ അവസ്ഥകളനുസരിച്ച് മാറിക്കൊണ്ടിരിക്കും.

ഈ രീതിയിലുള്ള അവസ്ഥാവിശേഷങ്ങള്‍ സാധ്യമാവുന്നത് ഫീഡ്ബാക്ക് മെക്കാനിസം (Feed back mechanism) എന്ന സിഗ്നലിങ് സംവിധാനത്തിലൂടെയാണ്. പല കാരണങ്ങളാല്‍ സംഭവിക്കുന്ന രാസമാറ്റങ്ങള്‍ ഈയൊരു അവസ്ഥയ്ക്ക് വിഘാതം സൃഷ്ടിക്കുമ്പോഴാണ് രോഗാവസ്ഥകള്‍ ഉണ്ടാവുന്നത്.
ഇവിടെ ടൈപ്പ്-2 പ്രമേഹത്തില്‍ ഇന്‍സുലിന്റെ പ്രതിരോധം സംഭവിക്കുന്നതുപോലത്തന്നെ ഈസ്ട്രജന്‍ ഹോര്‍മോണിന് പ്രതിരോധം ഉണ്ടാവുന്നു. ആയതിനാല്‍ ആവശ്യത്തിന് ഈസ്ട്രജന്‍ ഉണ്ടെങ്കിലും അതിന് വേണ്ടുംവിധം പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നില്ല. ഇതിന്റെ ഫലമായി കൂടുതല്‍ ഈസ്ട്രജന്‍ ഉണ്ടാവുന്നു.; പക്ഷെ പ്രവര്‍ത്തനക്ഷമതയില്ല. അതോടൊപ്പം ഘഒ ഹോര്‍മോണിന്റെ ഉത്തേജനഫലമായി കൂടുതല്‍ ആന്‍ഡ്രൊജന്‍ ഹോര്‍മോണുകള്‍, പ്രത്യേകിച്ചും പുരുഷഹോര്‍മോണ്‍ എന്നു വിളിക്കുന്ന ടെസ്റ്റൊസ്റ്റെറോണ്‍ എന്ന ഹോര്‍മോണുകള്‍ സ്ത്രീശരീരത്തില്‍ കൂടുന്നു. (സാധാരണഗതിയില്‍ ഈസ്ട്രജനും പ്രൊജസ്ട്രോണും സ്ത്രീകളില്‍ കൂടുതലായും ടെസ്റ്റൊസ്റ്റെറോണ്‍ ഹോര്‍മോണുകള്‍ കുറഞ്ഞ അളവിലുമാണ് കാണപ്പെടുന്നത്. (പുരുഷന്മാരില്‍ നേരെ മറിച്ചും).

ഈസ്ട്രജന്റെ പ്രവര്‍ത്തനക്ഷമതയില്ലായ്മയും പ്രൊജസ്ട്രോണിന്റെ അളവിലുള്ള കുറവും കൂട്ടത്തില്‍ പുരുഷഹോര്‍മോണായ ടെസ്റ്റൊസ്റ്റെറോണ്‍ കൂടിയ അളവിലും കാണാം.അത് അണ്ഡാശയത്തിന്റെയും അണ്ഡത്തിന്റെയും വളര്‍ച്ചയെ സാരമായി ബാധിക്കുന്നു. സാധാരണഗതിയില്‍ കൃത്യമായ കാലയളവില്‍ അടയിരുന്ന മുട്ട പാകമായി പൊട്ടി, കോഴിക്കുഞ്ഞ് പുറത്തുവരുന്നപോലെ വളര്‍ച്ചയെത്തിയ അണ്ഡം പുറത്തുവരുന്നു. ഇതിനെയാണ് നാം ഓവുലേഷന്‍&ൃെൂൗീ;എന്നുപറയുന്നത്. ശാരീരിക ബന്ധപ്പെടലിനുശേഷം ഗര്‍ഭധാരണം നടക്കുകയോ- അതൊന്നും സാധ്യമായില്ലെങ്കില്‍ ആര്‍ത്തവമായി ഇതിനെ ശരീരം പുറന്തള്ളുന്നു. എന്നാല്‍ ഈ രോഗാവസ്ഥയില്‍ ഈസ്ട്രജന്റെ പ്രവര്‍ത്തനക്ഷമതയില്ലായ്മ/പ്രൊജസ്ട്രോണിന്റെ കുറവുമൂലം അണ്ഡത്തിന് പൂര്‍ണവളര്‍ച്ചയിലെത്താനോ അണ്ഡാശയം പൊട്ടി പുറത്തുവരാനോ സാധിക്കാതെ അണ്ഡാശയത്തില്‍ത്തന്നെ നിന്നുപോവുന്നു. ഇങ്ങിനെ പൊട്ടാത്ത അണ്ഡങ്ങള്‍ വെള്ളക്കുമിളകള്‍പോലെ അണ്ഡാശയത്തില്‍ കാണപ്പെടുന്നു. ഇതിനെയാണ് സിസ്റ്റുകള്‍ അഥവാ അണ്ഡാശയമുഴകള്‍ (PCOD/PCOS) എന്നു വിളിക്കുന്നത്. ഇതിനോടൊപ്പം പ്രതിരോധശക്തിയിലും മാറ്റംവരുന്നതിനാല്‍ ഇങ്ങിനെയുള്ളവരില്‍ ജഇഛഉ യോടൊപ്പം ഇന്‍സുലിന്‍ പ്രതിരോധ ഡയബറ്റിസ് (ഠ്യുലകക ഡയബറ്റിസ്), ഉയര്‍ന്ന കൊളസ്ട്രോള്‍ നില, തൈറോയ്ഡ് സംബന്ധമായ അസുഖങ്ങള്‍, ഉയര്‍ന്ന രക്തസമ്മര്‍ദം തുടങ്ങിയ അനുബന്ധരോഗങ്ങളും ചിലരില്‍ കൂട്ടായിട്ടുണ്ടാവാം.
ലക്ഷണങ്ങള്‍ഹോര്‍മോണുകളുടെ അസന്തുലിതാവസ്ഥയിലുള്ള ഏറ്റക്കുറച്ചിലുകള്‍, സിസ്റ്റുകളുടെ വലുപ്പം, എണ്ണം, സ്ഥാനം എന്നിവ ഓരോ രോഗിയിലും വ്യത്യസ്തമായതിനാല്‍ രോഗലക്ഷണങ്ങളും തികച്ചും വ്യത്യസ്തവും, വ്യക്തിയധിഷ്ഠിതവുമാകും. രോഗലക്ഷണങ്ങള്‍ എന്ന് നാം കരുതുന്നവ ഉണ്ടെന്നുകരുതി അത് PCOD ആവണമെന്നുമില്ല.
ടെസ്റ്റൊസ്റ്റെറോണ്‍ ഹോര്‍മോണിന്റെ അമിതപ്രവര്‍ത്തനംമൂലം മുഖക്കുരു , താടിയിലോ, മേല്‍ച്ചുണ്ടിന്റെ ഭാഗങ്ങളിലോ, നെഞ്ചിലോ, അടിവയറ്റിലോ, അമിതമായ രോമവളര്‍ച്ച എന്നീ രീതിയിലാവാം രോഗലക്ഷണങ്ങള്‍ ചിലരില്‍ പ്രത്യക്ഷപ്പെടുന്നത്.
ചിലരില്‍ അമിതമായി തലമുടി കൊഴിച്ചില്‍ (Male pattern baldness), താരന്‍ (dandreff) എന്നതാവാം പരാതി. Testosteron ഹോര്‍മോണിന്റെ മറ്റൊരു വകഭേദമായ ഡൈഹൈഡ്രോ ടെസ്റ്റൊസ്റ്റെറോണ്‍ തലമുടിയുടെ വേരില്‍ അമിതമായി പ്രവര്‍ത്തിക്കുന്നതിന്റെ ഫലമായി രക്തക്കുഴലിലൂടെ തലമുടിക്ക് ആവശ്യമായ പോഷകങ്ങള്‍ ലഭിക്കുന്നില്ല. സ്വാഭാവികമായും തലമുടി കൊഴിച്ചിലാവാം ഫലം. മറ്റു ചിലര്‍ക്ക് തൊലിപ്പുറത്തുണ്ടാവുന്ന കറുത്തപാടാണ് പ്രശ്നം. പ്രത്യേകിച്ചും കഴുത്തിനുചുറ്റും, കൈയുടെ പിറകുവശം, കൈമടക്കുകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍. ഇതൊന്നുംതന്നെ നമ്മള്‍ കാര്യമാക്കണമെന്നില്ല.

ആര്‍ത്തവസംബന്ധമായ പ്രശ്നങ്ങളായിട്ട്:-ക്രമരഹിതമോ താമസിച്ചുണ്ടാവുന്നതോ ആയ ആര്‍ത്തവം, വേദന- ആര്‍ത്തവത്തോടനുബന്ധമായി ശരീരവേദന, ചെറിയ പനിപോലെ, ഓക്കാനം-ചര്‍ദ്ദി തുടങ്ങിയ ലക്ഷണങ്ങളും ചിലരില്‍ കാണാം. മറ്റു ചിലരില്‍ ആര്‍ത്തവമില്ലായ്മ/അമിതമായ ആര്‍ത്തവം, വര്‍ഷത്തില്‍ 7-9ല്‍ താഴെമാത്രമുള്ള ആര്‍ത്തവം തുടങ്ങി തികച്ചും ആര്‍ത്തവസംബന്ധമായ പ്രശ്നങ്ങള്‍ മാത്രമായിട്ടാവും ഡോക്ടറെ കാണുന്നത്. വിവാഹാനന്തരം മാസക്കുളി ഉണ്ടെങ്കിലും ഗര്‍ഭധാരണം നടക്കുന്നില്ല എന്ന പരാതിയുമായി വന്ധ്യതാചികിത്സക്ക് എത്തുന്ന ചിലരില്‍ PCOD ഒരു പ്രധാന കാരണമായി കണ്ടുവരുന്നു. ഇവിടെ ഓവുലേഷന്‍ നടക്കുന്നില്ല എന്നതാണ് പ്രധാന പ്രശ്നം.
മധ്യവയസ്കരില്‍ അമിതഭാരം-അമിതവണ്ണം, ശാരീരിക അധ്വാനം ചെയ്തിട്ടും ശരീരം ചീര്‍ത്തുവരുന്നു എന്നൊരു തോന്നല്‍, ഉയര്‍ന്ന രക്തസമ്മര്‍ദം ഉയര്‍ന്ന അളവിലുള്ള കൊളസ്ട്രോള്‍ നില, തൈറോയ്ഡിന്റെ പ്രശ്നങ്ങള്‍ , ഉയര്‍ന്ന അളവിലുള്ള രക്തത്തിലെ ഗ്ലൂക്കോസ് തുടങ്ങിയ പ്രശ്നങ്ങളും അനുബന്ധമായി കാണാറുണ്ട്.
രോഗനിര്‍ണയംമേല്‍പ്പറഞ്ഞ രോഗലക്ഷണത്തോടൊപ്പം രക്തത്തിലുള്ള FSH, LH, Protactin, Testesteron, Estrogen (Estradiol-2) തുടങ്ങിയ ഹോര്‍മോണ്‍ നിലകളുടെ അളവ്, ഗര്‍ഭപാത്രത്തിന്റെയും അണ്ഡാശയത്തിന്റെയും അള്‍ട്രാസൗണ്ട് (ഡഹേൃമ െീൗിറ) സ്കാനിങ്, ഇതോടൊപ്പം ഠ3/ ഠ4 / ഠടഒ, അങഅ / അഠജഛ, ഒയഅ1ഇ, ടഒആഏ തുടങ്ങിയ രക്തപരിശോധനകളിലൂടെയും, മറ്റ് രോഗനിര്‍ണയ ഉപാധികളിലൂടെയും നമുക്ക് ഈ രോഗം നേരത്തെത്തന്നെ കണ്ടെത്താം.പ്രതിരോധം ജീവിതശൈലി പുനക്രമീകരണമാണ് ആദ്യമായി ചെയ്യേണ്ടത്. അതായത്, അമിത കൊഴുപ്പ്, മധുരപലഹാരങ്ങള്‍ നിയന്ത്രിക്കുക. എന്തെന്നാല്‍ ഇതിലൂടെ ലഭിക്കുന്ന അമിത ഊര്‍ജം കൊളസ്ട്രോള്‍ അളവ് കൂട്ടുകയും, അതിന്‍പടി നാം കൂടുതല്‍ ഈസ്ട്രജന്‍ പ്രതിരോധത്തില്‍ ആവുകയും, ഇതേത്തുടര്‍ന്ന് മറ്റ് ഹോര്‍മോണ്‍ നിലകളിലും മാറ്റമുണ്ടാവുന്നു. ഇത് മേല്‍പ്പറഞ്ഞ രോഗലക്ഷണങ്ങള്‍ക്ക് കാരണമാവുന്നു.
ഹോമിയോ ചികിത്സഒരു വ്യക്തിയുടെ മാനസികവും ശാരീരികവും ജൈവരാസപരമായ പ്രത്യേകതകള്‍ പരിഗണിച്ചും, രോഗത്തിന്റെ പ്രത്യേക അവസ്ഥകള്‍ പരിഗണിച്ചുള്ള ഒരു ഹോളിസ്റ്റിക് ചികിത്സ (ഒീഹശെശേര ഠൃലമോലിേ) ആണ് ഹോമിയോപ്പതി ചികിത്സാശാസ്ത്രം വിഭാവനംചെയ്യുന്നത്. അതുകൊണ്ടുതന്നെ ഒരു രോഗിക്ക് നല്‍കുന്ന മരുന്നായിരിക്കില്ല മറ്റൊരു രോഗിക്ക് നല്‍കുന്നത്. എന്നിരിക്കിലും പൊതുവെ തൂജ, സെപ്പിയ, ലാക്കെസിസ്, കോണിയംമാക്ക് , ഗ്രാഫൈറ്റിസ്, സൈലീഷ്യ, പള്‍സാറ്റില, എപ്പിസ്മെല്‍ , ഐഡം , ഓറംമ്യൂര്‍ നട്ടോറിക്കം , പ്ലാറ്റിന, കോളൊസിന്ത് തുടങ്ങിയ മരുന്നുകള്‍ കൂടുതല്‍ പേരില്‍ സ്വീകാര്യമായി കണ്ടുവരുന്നു.

(ചോറ്റാനിക്കര ഡോ. പടിയാര്‍ മെമ്മോറിയല്‍ ഹോമിയോപതിക് മെഡിക്കല്‍ കോളേജില്‍ മെഡിസിന്‍ വിഭാഗം മേധാവിയാണ് ലേഖകന്‍)

മുടിയുടെ വളര്‍ച്ചയ്‌ക്ക്‌ 10 വഴികള്‍

തലമുടി എന്നത് വ്യക്തിത്വത്തെയും സൗന്ദര്യത്തെയും സംബന്ധിക്കുന്നതാണ്. മുടി കേടാകുന്നതും, കൊഴിച്ചിലും, താരനും മിക്കവരുടെയും പ്രധാന പ്രശ്‌നമാണ്. പ്രായമാകുന്നതിനുമുന്‍പേ തല നരയ്ക്കുന്നു. അന്തരീക്ഷത്തിലെ പൊടിപടലങ്ങള്‍, ജീവിതരീതി, ജോലിയിലെ സ്‌ട്രെസ് എന്നിവ തന്നെയാണ് മുടിയെ കേടാക്കുന്നത്. കെമിക്കല്‍ അടങ്ങിയ ചികിത്സ തിരഞ്ഞെടുക്കാതെ പ്രകൃതിദത്തമായ വഴികള്‍ തിരഞ്ഞെടുക്കാന്‍ നിങ്ങള്‍ തയ്യാറാകണം.

1.പ്രകൃതിദത്തമായ ഒരു കണ്ടിഷണറാണ് ഹെന്ന പൗഡര്‍. മിക്കവരും ഇത് ഉപയോഗിക്കുന്നുണ്ട്. തിളക്കവും നല്ല നിറവും ഇത് നല്‍കും. മുടി വളരുകയും താരന്‍ മാറ്റുകയും ചെയ്യും.2.പ്രോട്ടീന്‍ അടങ്ങിയ തേങ്ങാപ്പാല്‍ മുടിക്ക് നല്ലതാണ്. തേങ്ങാപ്പാല്‍ തലയോട്ടിയില്‍ പുരട്ടി നന്നായി മസാജ് ചെയ്യുക. അരമണിക്കൂറിനു ശേഷം കഴുകിക്കളയാം.3.ചെമ്പരത്തിത്താളിയില്‍ അല്‍പം വെളിച്ചെണ്ണയും ചേര്‍ത്ത് മുടിയില്‍ തേക്കാം. നല്ല നിറം ലഭിക്കാനും മുടി തഴച്ചുവളരാനും ഇതുമതി.4.പെട്ടെന്ന്‌ മുടി വളരാന്‍ സഹായിക്കുന്നതാണ്‌ ആവണക്കെണ്ണ. മുടിക്ക്‌ നല്ല ബലവും അഴകും നല്‍കാന്‍ ആവണക്കെണ്ണ സഹായിക്കും.
5.മുടിക്ക് നല്ല നിറം നല്‍കാന്‍ കഴിവുണ്ട് ഉലുവയ്ക്ക്. ഉലുവ പേസ്റ്റാക്കിയത് ഒരു ടീസ്പൂണ്‍, തേങ്ങാപ്പാല്‍ രണ്ട് ടീസ്പൂണ്‍ എന്നിവ ചേര്‍ത്ത മിശ്രിതം മുടിക്ക് തേക്കുക. 30 മിനിട്ട് കഴിഞ്ഞ് ഷാമ്പു ഉപയോഗിച്ച് കഴുകുക.

6.ഒരു മുട്ടയുടെ വെള്ള, ഒരു ടീസ്പൂണ്‍ ഓലിവ് ഓയില്‍, തേന്‍ എന്നിവ ചേര്‍ത്ത് പേസ്റ്റാക്കുക. ഇത് മുടിയില്‍ തേച്ച് 20 മിനിട്ട് വയ്ക്കുക. പ്രോട്ടീന്‍ കൂടിയ തോതില്‍ അടങ്ങിയ മുട്ട മുടി വളരാന്‍ സഹായിക്കും7.വേവിച്ച വെളുത്തുള്ളി, ഒലിവ് ഓയില്‍ എന്നിവ ചേര്‍ത്ത് പേസ്റ്റാക്കുക. ഇത് തലമുടിയില്‍ തേച്ചുപിടിക്കാം. ഒരാഴ്ച കൊണ്ട് മികച്ച ഫലം കാണാം.8.മുടിയുടെ വളര്‍ച്ചയ്‌ക്ക് സഹായിക്കുന്ന പ്രോട്ടീനിനെ കെരാട്ടീന്‍ എന്ന്‌ വിളിക്കുന്നു. ഇതടങ്ങിയ ഭക്ഷണം വേണം ഡയറ്റില്‍ ഉള്‍പ്പെടുത്താന്‍. മുട്ട,സോയാബീന്‍, ബീന്‍സ്‌ എന്നിവയില്‍ ഇത്‌ അടങ്ങിയിട്ടുണ്ട്‌.9.അയേണ്‍ അടങ്ങിയ ഗ്രീന്‍ വെജിറ്റബിള്‍ മുടി വളര്‍ച്ചയ്‌ക്ക് സഹായിക്കും.10.ഔഷധഗുണങ്ങളുള്ള നെല്ലിക്ക മുടി നന്നായി വളരാന്‍ സഹായിക്കും. രണ്ട് ടീസ്പൂണ്‍ നെല്ലിക്ക പൗഡറില്‍ രണ്ട് ടീസ്പൂണ്‍ ചെറുനാരങ്ങ നീര് ഒഴിക്കുക. ഇത് നിങ്ങളുടെ മുടിക്ക് തേക്കാം

കയറ്റത്തിൽ വാഹനം പുറകോട്ടു നീങ്ങാതെ എങ്ങിനെ മുന്നോട്ടെടുക്കാം

ഒരു കയറ്റത്തിൽ വാഹനം പുറകോട്ടു നീങ്ങാതെ എങ്ങിനെ മുന്നോട്ടെടുക്കാം … പലരും ഡ്രൈവിങ് പഠിക്കുന്നവർ ഉണ്ടാവാം പലരും ഡ്രൈവിങ് പഠിച്ചിട്ടും ഈ കാര്യത്തിൽ അതികം അറിവ് ഇല്ലാത്തവരും ഉണ്ടാവാം എന്നാൽ അവർ ചെയ്യേണ്ടത് ആദ്യം ഫസ്റ്റ് ഗിയറിൽ ആക്കുകയാണ് പിന്നെ ക്ളച്ചിൽ നിന്നു മെല്ലെ കാൽ എടുക്കുമ്പോൾ വണ്ടി ഒരു വൈബ്രെഷൻ അനുഭവ പെടും ആ സമയം ബ്രെക്കിൽ നിന്ന് മെല്ലെ കാൽ എടുത്താൽ വണ്ടി മുന്നോട്ട് പോവും അത് എങ്ങനെ എന്ന് നോക്കാം

ബാത്റൂം എപ്പോഴും വൃത്തിയായി സൂക്ഷിക്കാം

നാം എപ്പോഴും വീട്ടിൽ വൃത്തിയുള്ള ശുചിമുറിയിൽ കയറാനാണ് ആഗ്രഹിക്കുന്നത് അല്ലേ?എന്നാൽ ഈ വൃത്തി മാജിക്‌ അല്ല. എല്ലാദിവസവും ശുചിമുറി വൃത്തിയാക്കുന്ന ശീലം നാം പാലിക്കണം.സമയമില്ല തുടങ്ങി എന്തുതന്നെ ഒഴിവുകഴിവുകൾ ഉണ്ടെങ്കിലും ബാത്റൂം വൃത്തിയായി തന്നെ സൂക്ഷിക്കണം. അതിനായി ചില കാര്യങ്ങൾ മനസ്സിൽ സൂക്ഷിക്കുക. വൃത്തിയുള്ളിടത്തെ ആരോഗ്യമുള്ളൂ. അത് തുടങ്ങുന്നത് ബാത്‌റൂമിൽ നിന്നാണ്. നിങ്ങളുടെ ബാത്റൂം തിളങ്ങി നിൽക്കാൻ ദിവസവും പാലിക്കേണ്ട ചില ശീലങ്ങൾ ചുവടെ കൊടുക്കുന്നു.

 

ട്രാഷ് ക്യാൻ എപ്പോഴും ശൂന്യമാക്കി സൂക്ഷിക്കുക

എല്ലാ ദിവസവും ട്രാഷ് കാനിൽ ഒന്നുമില്ല എന്ന് ഉറപ്പ് വരുത്തുക. ഇത് നിറഞതിരുന്നാൽ ബാത്‌റൂമിൽ ദുർഗന്ധം ഉണ്ടാക്കും. അതിനാൽ ദിവസവും ട്രാഷ് ക്യാൻ ശൂന്യമാണെന്ന് ഉറപ്പ് വരുത്തുക.

ട്രാഷ് ക്യാൻ എപ്പോഴും ശൂന്യമാക്കി സൂക്ഷിക്കുക

എല്ലാ ദിവസവും ട്രാഷ് കാനിൽ ഒന്നുമില്ല എന്ന് ഉറപ്പ് വരുത്തുക. ഇത് നിറഞതിരുന്നാൽ ബാത്‌റൂമിൽ ദുർഗന്ധം ഉണ്ടാക്കും. അതിനാൽ ദിവസവും ട്രാഷ് ക്യാൻ ശൂന്യമാണെന്ന് ഉറപ്പ് വരുത്തുക.പല കാര്യങ്ങൾ /മൾട്ടി ടാസ്ക് ചെയ്യാൻ ശ്രമിക്കുക ഒരുപാട് സമയം കണ്ണാടിയുടെ മുന്നിൽ ചെലവഴിക്കാതെ പല്ലുതേയ്ക്കുമ്പോൾ തന്നെ മുഖവും നോക്കുക. വായ കഴുകുമ്പോൾ തന്നെ സിങ്കും വെള്ളമൊഴിച്ചു കഴുകുക. അപ്പോൾ പല്ലുതേയ്ക്കുമ്പോഴുള്ള ടൂത്ത്പേസ്റ്റിന്റെ പാടുകളും മാറും. അങ്ങനെ രാവിലെ തന്നെ സിങ്കും വൃത്തിയായിരിക്കും.

കുളിച്ചതിനു ശേഷം കുറച്ചു വെള്ളംഒഴിച്ച് ചുമരു കഴുകുക കുളിച്ചു വൃത്തിയായ ശേഷം ഏതാനും മിനിറ്റുകൾ ചുറ്റുമുള്ള ചുമരു വൃത്തിയാക്കാനായി ഉപയോഗിച്ചുകൂടെ?വെള്ളവും വിനാഗിരിയും ചേർന്ന മിശ്രിതം ഷവർ വാൾ കഴുകാൻ മികച്ചതാണ്. എല്ലാ ദിവസവും കുളിച്ചശേഷം അധിക നനവ് ചെറുതായി ബ്രെഷ് ചെയ്യുകയാണെങ്കിൽ പിന്നീട് ബാത്റൂം കഴുകുന്ന ബുദ്ധിമുട്ട് കുറഞ്ഞിരിക്കും.ഷവറിന്റെ തലഭാഗം അവഗണിക്കരുത് ഓരോ ദിവസവും കിടക്കാൻ പോകുന്നതിനു മുൻപ് ഷവറിന്റെ തലഭാഗത്തു അല്പം വിനാഗിരി പുരട്ടുക.രാവിലെ തിളങ്ങുന്ന ഷവറിനെ നിങ്ങൾക്ക് കാണാം.
ടോയിലറ്റിലെ കറകൾ അകറ്റാൻ ബോറോക്‌സും വിനാഗിരിയും നിങ്ങളുടെ ടോയിലറ്റിൽ കറകൾ ഉണ്ടോ?എങ്കിൽ വിഷമിക്കണ്ട നിങ്ങൾക്കിതാ ഒരു പ്രതിവിധി.3കപ്പ് വിനാഗിരി ടോയിലറ്റിൽ ഒഴിച്ച് കുറച്ചു മിനിറ്റിന് ശേഷം ടോയിലറ്റ് ബ്രെഷ് ഉപയോഗിച്ച് ഉരയ്ക്കുക.തിളങ്ങുന്ന ടോയിലറ്റ് നിങ്ങൾക്ക് സ്വന്തമാക്കാം. കറയുള്ള ഭാഗത്ത്‌ ബിറോക്സ് പൗഡർ ഇട്ട് 30 മിനിറ്റിന് ശേഷം കഴുകിയാലും ഇതേ തിളക്കം ലഭിക്കും

 

ഇസ്തിരി പെട്ടിയുടെ അടിയിലെ കറ എളുപ്പത്തിൽ കളയാം

വസ്ത്രകള്‍ ഇസ്തിരിയിടുമ്പോള്‍ ചില സമയത്ത് അടിയില്‍ പറ്റി ഇസ്തിരിപ്പെട്ടിയുടെ അടിഭാഗത്ത് പറ്റിപ്പിടിക്കാറുണ്ട്. പലപ്പോഴും നമ്മള്‍ തിരക്കിലൊക്കെ ചെയ്യുമ്പോഴാണ് ഇങ്ങനെ സംഭവിക്കാറ്. ഈ അടിയില്‍ കരിപിടിച്ചത് അത്ര പെട്ടെന്ന് പോകുകയുമില്ല. അതോടെ വെള്ളവസ്ത്രങ്ങളും മറ്റും അയേണ്‍ ചെയ്യേണ്ടി വരുമ്പോള്‍ ഏറെ ബുദ്ധിമുട്ടാവും.
എന്നാല്‍ ഈ കരിഞ്ഞിരിയ്ക്കുന്നത് എളുപ്പം നീക്കം ചെയ്യാനാവും. അതിനായി ചില എളുപ്പവഴികളുണ്ട്.

ഒരു തുണി വിരിച്ച് അതില്‍ അല്പം ഉപ്പ് വിതറി ഇസ്തിരിപ്പെട്ടി അതിനു മുകളില്‍ തേയ്ക്കുക. അടിയില്‍ പറ്റിപ്പിടിച്ചിരിയ്ക്കുന്ന കറ പോയിരിക്കും.

ഇസ്തിരിപ്പെട്ടി നന്നായി ചൂടാക്കിയശേഷം ഒരു പഞ്ചിയില്‍ അല്പം ടൂത്ത് പേസ്റ്റ് എടുത്ത് അതിനു മുകളില്‍ ഉരയ്ക്കാം. കറ ഇളകിപ്പോകും.

അല്പം ഹൈഡ്രജന്‍ പെറോക്‌സൈഡ് ലായനി പഞ്ചിയിലാക്കി ഇസ്തിരിപ്പെട്ടിയുടെ അടിഭാഗം തുടക്കുക. ഏത് കറയും ഇളകും.

അല്പം വിനാഗരി തുണിയില്‍ ഒഴിച്ച് ഇസ്തിരിപ്പെട്ടിയുടെ ഇസ്തിരിപ്പെട്ട് തുടച്ച് വൃത്തിയാക്കാം.

നിങ്ങളുടെ പല്ലിന്റെ ആരോഗ്യത്തിന് കഴിക്കേണ്ട ഭക്ഷ്യവസ്തുക്കള്‍

പല്ലിന്റെ ആരോഗ്യം കാത്തുസൂക്ഷിക്കേണ്ടത് പ്രധാന ഘടകമാണ്. പോഷകങ്ങളടങ്ങിയ ഭക്ഷണങ്ങള്‍ നിങ്ങളുടെ പല്ലുകളെയും മോണകളെയും ശക്തിപ്പെടുത്തും. പല്ല് കേടു വന്നാല്‍ പിന്നെ ബുദ്ധിമുട്ടാണ്. അതുകൊണ്ടുതന്നെ നിങ്ങളുടെ പല്ലിനെ ആരോഗ്യത്തോടെ നിലനിര്‍ത്തുക. അതിനു വേണ്ടി ഈ സാധനങ്ങള്‍ കഴിക്കാന്‍ ശ്രമിക്കുക..

ശുദ്ധമായ പച്ചക്കറികള്‍
പല്ലിന്റെ ആരോഗ്യത്തിന് പച്ചക്കറികള്‍ നിങ്ങളെ സഹായിക്കും. ഇതാണ് മികച്ച മാര്‍ഗം. ഇത് ഓറല്‍ ഹെല്‍ത്തും പ്രതിരോധശേഷിയും വര്‍ദ്ധിപ്പിക്കും. നന്നായി പച്ചക്കറികള്‍ കഴി്കകുക.ക്രാന്‍ബെറിആന്തോസൈനിന്‍ അടങ്ങിയ ക്രാന്‍ബെറി കഴിക്കുന്നതും നല്ലതാണ്. കൂടാതെ ബ്ലൂബെറി, കാബേജ്, റാസ്‌ബെറി എന്നിവയും പല്ലിന്റെ ആരോഗ്യത്തിന് സഹായിക്കും.
ധാന്യങ്ങള്‍ എല്ലാത്തരം ധാന്യങ്ങളും പല്ലിന്റെയും മോണയുടെയും ആരോഗ്യത്തിന് സഹായിക്കും. നിങ്ങളുടെ ഭക്ഷണത്തില്‍ ധാന്യങ്ങള്‍ ഉള്‍പ്പെടുത്തുക.

പ്രോബയോട്ടിക്
ശരീരത്തില്‍ നല്ല ബാക്ടീരിയകള്‍ വളരാന്‍ പ്രോബയോട്ടിക്‌സ്. ഇത് ഉപദ്രവകാരികളായ ബാക്ടീരിയകളെ ഇല്ലാതാക്കുകയും ചെയ്യും. പല്ല് കേടുവരുത്തുന്ന രോഗാണുക്കളെ ഇങ്ങനെ ഇല്ലാതാക്കാം. തൈരില്‍ പ്രോബയോട്ടിക് അടങ്ങിയിട്ടുണ്ട്.
ഗ്രീന്‍ ടീ
ആന്റിയോക്‌സിഡന്റ്‌സ് അടങ്ങിയ ഗ്രീന്‍ ടീ ഓറല്‍ ഹെല്‍ത്തിന് സഹായകമാകും. ഇത് ബാക്ടീരിയകളെ നശിപ്പിച്ച് നല്ല ബാക്ടീരിയകളെ ഉത്പാദിപ്പിക്കും. ഇത് പല്ലുകള്‍ക്ക് ശക്തി നല്‍കും.

രുചികരമായ ഏത്തപ്പഴം വിളയിച്ചത് എങ്ങനെ ഉണ്ടാക്കാം

രുചികരമായ  ഏത്തപ്പഴം വിളയിച്ചത് എങ്ങനെ ഉണ്ടാക്കാം
ഏത്തക്ക പഴുത്തത് – മൂന്നെണ്ണം,പഞ്ചസാര–3 ടേബിള്‍ ടിസ്പൂണ്‍,നെയ്യ് – ഒന്നര ടിസ്പൂണ്‍, ഏലക്കായ പൊടിച്ചത് – നാല് ടിസ്പൂണ്‍,തേങ്ങപ്പാല്‍ (തലപ്പാല്‍) – മൂന്നു ടേബിള്‍ ടിസ്പൂണ്‍,ഉണക്ക മുന്തിരി – ആവശ്യത്തിനു,കശുവണ്ടി – ആവശ്യത്തിനു

ഉണ്ടാക്കുന്നവിധം
ആദ്യം തന്നെ ഏത്തക്കായ പുഴുങ്ങി തൊലി കളഞ്ഞു കഷണങ്ങള്‍ ആക്കിയെടുക്കുക
അടുത്തതായി ഒരു ചട്ടിയില്‍ നെയ്യ് ഒഴിച്ച് ചൂടാക്കി ഉണക്ക മുന്തിരിയും, കശുവണ്ടിയും വറുത്തെടുത്ത് മാറ്റി മാറ്റിവയ്ക്കാം

അതിനുശേഷം ഈ നെയ്യിലെയ്ക്ക് ഏത്തക്കായ കഷണങ്ങള്‍ ഇട്ടു ഒന്ന് വഴറ്റുക അതിനു ശേഷം ഇതിലേയ്ക്ക് തേങ്ങപ്പാല്‍ ഒഴിച്ച് വറ്റിക്കുക . ഇനി ഇതിലേയ്ക്ക് പഞ്ചസാര ചേര്‍ത്ത് ബ്രൌണ്‍ നിറമാകുന്നത് വരെ ഇളക്കുക ( പഞ്ചസാര ഉരുകി ചേരണം അതുവരെ ഇളക്കുക ).
നല്ല ബ്രൌണ്‍ നിറമായാല്‍ വറുത്ത് വെച്ചിരിക്കുന്ന കശുവണ്ടിയും ഉണക്ക മുന്തിരിയും ഏലക്ക പൊടിച്ചതും ചേര്‍ത്ത് നന്നായി ഇളക്കി വാങ്ങി വയ്ക്കാം .

മുഖ കുരു മാറാൻ ചില വഴികൾ

1,കുറച്ചു പുതിനയില, കഴുകി വൃത്തിയാക്കിയ ശേഷം നന്നായി അരച്ച് മുഖത്തും കഴുത്തിലും പുരട്ടുക. അരമണിക്കൂറിനുശേഷം കഴുകിക്കളയാം. മുഖക്കുരുവിന്റെ പാടുകളും അപ്രത്യക്ഷമാവും.
2.മുള്ളങ്കി അരച്ചത് ഒരു ടീസ്പൂണ്‍ മോരില്‍ കലക്കി മുഖത്തു പുരട്ടുക. ഒരു മണിക്കൂറിനു ശേഷം കഴുകിക്കളയാം.
3.നാലോ അഞ്ചോ ബദാം വെള്ളത്തില്‍ കുതിര്‍ത്തു വയ്ക്കുക. ഇതു രണ്ടു ടേബിള്‍ സ്പൂണ്‍ പാലും ഓരോ ടേബിള്‍ സ്പൂണ്‍ ഓറഞ്ചു നീരും കാരറ്റുനീരും ചേര്‍ത്തരച്ചു മുഖത്തും കഴുത്തിലും പുരട്ടുക.അര മണിക്കൂറിനുശേഷം കഴുകിക്കളയാം. മുഖചര്‍മം തിളങ്ങുകയും ചെയ്യും.
4.പഴുത്ത തക്കാളി ഒരെണ്ണവും മൂന്നാലു തുള്ളി നാരങ്ങാ നീരും യോജിപ്പിച്ചു മുഖത്തും കഴുത്തിലും പുരട്ടുക. 20 മിനിറ്റിനുശേഷം കഴുകിക്കളയാം.

5.പച്ചമഞ്ഞളും വേപ്പെണ്ണയും ചാലിച്ച് മുഖത്തിട്ട് രണ്ടു മണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളയുക. ദിവസവും തുളസിയിലയുടെ നീര് മുഖത്തുതേച്ച് അരമണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളയുന്നതും മുഖക്കുരു ശമിപ്പിക്കും.
6.മുഖക്കുരുവിന്റെ പാട് മാറാന്‍ പാല്‍പ്പൊടിയും പപ്പായ ചതച്ചതും ഓരോ ടീസ്പൂണ്‍ വീതം എടുത്ത് രണ്ടു മൂന്നു തുള്ളി നാരങ്ങാനീരും ചേര്‍ത്തു ദിവസവും മുഖത്തു പുരട്ടുക.

7.മുഖം ഇടയ്ക്കിടെ തണുത്ത വെള്ളത്തില്‍ കഴുകുന്നത് നല്ലതാണ്.
കൊഴുപ്പ് കൂടുമ്പോഴും എണ്ണമയം വര്‍ധിക്കുമ്പോഴും മുഖക്കുരു ഉണ്ടാകും. ആവികൊളളുന്നത് നല്ലതാണ്. മുഖക്കുരു പൊട്ടിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം

ഗര്‍ഭിണികള്‍ ശ്രദ്ധിക്കാന്‍ 101 കാര്യങ്ങള്‍

1-ാം മാസം
1. ശാരീരികമായ മാറ്റങ്ങള്‍ അധികമൊന്നും പ്രകടമാകാത്ത മാസമാണ്‌ ഒന്നാം മാസം. ഗര്‍ഭിണിയായിട്ടും ശാരീരിക മാറ്റങ്ങള്‍ ഉണ്ടാകാത്തതില്‍ ആകുലപ്പെടേണ്ടതില്ല.
2. ശരീരത്തിന്റെ താപനില ഇടയ്‌ക്കിടെ ഉയര്‍ന്നുവന്നേക്കാം. എന്നാല്‍ ഇതില്‍ ഭയപ്പെടേണ്ടതായി ഒന്നുമില്ല. ഇതു പലപ്പോഴും പനിയാണെന്ന്‌ തെറ്റിദ്ധരിക്കാറുണ്ട്‌. ഡോക്‌ടറെ കാണേണ്ട ആവശ്യമില്ല. മരുന്നിന്റെയും ആവശ്യമില്ല.
3. അടിക്കടി മൂത്രമൊഴിക്കുന്നത്‌ ഗര്‍ഭകാലത്തിന്റെ പ്രത്യേകതയാണ്‌. ശരീരത്തിലുണ്ടാകുന്ന ഹോര്‍മോണ്‍ വ്യതിയാനം മൂലമാണ്‌ ഇങ്ങനെ സംഭവിക്കുന്നത്‌.
4. ഗര്‍ഭം ധരിച്ചു എന്ന കാര്യം പല സ്‌ത്രീള്‍ക്കും തിരിച്ചറിയാന്‍ കഴിഞ്ഞെന്നു വരില്ല. ആര്‍ത്തവം നിലച്ചാല്‍ പ്രത്യേക ഗര്‍ഭപരിശോധനയിലൂടെ ഗര്‍ഭം സ്‌ഥിരീകരിക്കാം.
5. ഗര്‍ഭധാരണം നടന്നശേഷം പതിനഞ്ച്‌ മുതല്‍ ഇരുപതുശതമാനം പേരില്‍ അബോര്‍ഷന്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്‌. ആദ്യത്തെ പത്ത്‌ ആഴ്‌ചയ്‌ക്കുള്ളിലുണ്ടാകുന്ന ഈ അബോര്‍ഷനെ ക്ലിനിക്കല്‍ അബോര്‍ഷന്‍ എ
ന്നാണ്‌ പറയുന്നത്‌.

6. ഗര്‍ഭിണിയാണെന്ന്‌ തിരിച്ചറിഞ്ഞതുമുതല്‍ ആദ്യത്തെ മൂന്നു മാസം ലൈംഗിക ബന്ധം പാടില്ല. അവസാനത്തെ മാസവും ശാരീരിക ബന്ധം ഒഴിവാക്കണം. ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതുമൂലം രോഗസംക്രമണം നടക്കാന്‍ സാധ്യതയുള്ളതിനാലാണിത്‌. ഇക്കാലത്ത്‌ സ്‌നേഹലാളനകള്‍കൊണ്ട്‌ ഭാര്യാ ഭര്‍ത്താക്കന്മാര്‍ തൃപ്‌തിപ്പെടേണ്ടി വരും.
7. ക്ലേശകരമായ യാത്രകള്‍ പരമാവധി ഒഴിവാക്കേണ്ടതാണ്‌. ശരീരത്തിന്‌ യാത്രകള്‍കൊണ്ട്‌ ഒരു വിധത്തിലും ആയാസമുണ്ടാകരുത്‌. ഓട്ടോറിക്ഷയിലും സ്‌കൂട്ടറിലുമുള്ള യാത്രകള്‍ പാടില്ല.
8. ഗര്‍ഭിണിയായാല്‍ ജീവിത ശൈലിയില്‍ മാറ്റം വരുത്തുന്നത്‌ നന്നായിരിക്കും. ദിനചര്യകളില്‍ അടുക്കും ചിട്ടയും ശുചിത്വവും പാലിക്കേണ്ടതാണ്‌. നടപ്പിലും യാത്രകളിലും കൂടുതല്‍ ശ്രദ്ധകൊടുക്കേണ്ടത്‌ ഇക്കാലത്താണ്‌. എന്നുകരുതി സാധാരണ ചെയ്യുന്ന ജോലികള്‍ ചെയ്യുന്നതുകൊണ്ടു കുഴപ്പവുമില്ല.

9. മൂന്നാഴ്‌ച പിന്നിടുന്നതോടെ ഭ്രൂണം ദ്രുതഗതിയില്‍ വളര്‍ച്ച പ്രാപിക്കുന്നു. അതോടെ ശക്‌തിയായ വയര്‍ വേദന, യോനി ഭാഗത്തുകൂടിയുള്ള രക്‌തസ്രാവം, ഛര്‍ദി എന്നിവ ഉണ്ടായെന്നു വരും. ഇവയെല്ലാം അസഹനീയമായി തുടരുകയാണെങ്കില്‍ മാത്രം ഡോക്‌ടറുടെ സഹായം തേടിയാല്‍ മതിയാവും.
10. വൈകാരിക മാറ്റങ്ങള്‍ ഉണ്ടാകാന്‍ ഒന്നാം മാസം സാധ്യതയുണ്ട്‌. താനൊരു അമ്മയാകാന്‍ പോകുന്നു എന്ന ചിന്ത ചില സ്‌ത്രീകളില്‍ ഉത്‌കണ്‌ഠനിറയ്‌ക്കും. ഭര്‍ത്താവ്‌ വേണം ഇക്കാര്യത്തില്‍ ഭാര്യയെ സഹായിക്കാന്‍. ദേഷ്യം, സങ്കടം തുടങ്ങിയവ ചിലരില്‍ ഇക്കാലത്ത്‌ കൂടുതലായി കാണപ്പെടും.

അതിശ്രദ്ധയോടെ (2-ാം മാസം)
11. മൂത്രം ഒഴിക്കുന്നതിന്റെ ഇടവേളകള്‍ കുറഞ്ഞുവരും. മൂത്രം കൂടെക്കൂടെ ഒഴിക്കുന്നു എന്ന കാരണത്താല്‍ വെള്ളം കുടിയ്‌ക്കുന്നത്‌ ഒഴിവാക്കരുത്‌. ഒരു ദിവസം ശരാശരി പതിനാറ്‌ മുതല്‍ പതിനെട്ട്‌ ഗ്ലാസ്‌ വെള്ളം കുടിയ്‌ക്കണം.
12. ഗര്‍ഭകാലത്ത്‌ മൂത്രം പിടിച്ചു നിര്‍ത്തരുത്‌. മൂത്രാശയത്തില്‍ അണുബാധയുണ്ടാകാന്‍ ഇതിടയാക്കും. അതിനാല്‍ വീട്ടിലായാലും ഓഫീസിലായാലും മൂത്രാശങ്കയുണ്ടായാല്‍ തടഞ്ഞുനിര്‍ത്തരുത്‌.
13. രണ്ടാം മാസം മുതല്‍ ഓക്കാനവും ഛര്‍ദിയും വര്‍ദ്ധിക്കും. ശരീരത്തില്‍ ഹോര്‍മോണിന്റെ ഉദ്‌പാദനം കൂടുന്നതാണ്‌ ഛര്‍ദിയുണ്ടാകാന്‍ കാരണം. സാധാരണ രാവിലെ ഉണരുമ്പോഴാണ്‌ ഛര്‍ദി അനുഭവപ്പെടുക. അനിയന്ത്രിതമായ ഛര്‍ദിയുണ്ടെങ്കില്‍ മാത്രം ഡോക്‌ടറെ കാണുക.
14. അനിയന്ത്രിതമായ ഛര്‍ദി ശമിക്കാന്‍ തിളപ്പിച്ചാറിയ വെള്ളം കുടിയ്‌ക്കുന്നത്‌ നല്ലതാണ്‌. ആഹാരം ഒന്നിച്ച്‌ കഴിക്കാതെ പല തവണയായി കഴിക്കുന്നതാണ്‌ ഉത്തമം. അതിനായി യാത്രയിലും മറ്റും കഴിക്കാന്‍ പഴം, ബിസ്‌ക്കറ്റ്‌ തുടങ്ങിയവ കരുതുന്നത്‌ നല്ലതാണ്‌.
15. രണ്ടാം മാസം മുതല്‍ ആഹാരത്തില്‍ ഉപ്പിന്റെ ഉപയോഗം പരമാവധി കുറയ്‌ക്കുക. ശരീരത്തില്‍ നീര്‍ക്കെട്ട്‌ ഉണ്ടാകാന്‍ ഇതു കാരണമാകുന്നു.
16. പുറത്തു നിന്നും ഭക്ഷണങ്ങള്‍ വാങ്ങി കഴിക്കുന്നത്‌ നന്നല്ല. പലതരത്തിലുമുള്ള മാലിന്യങ്ങളും വിഷവസ്‌തുക്കളും അവയില്‍ അടങ്ങിയിരിക്കാനിടയുണ്ട്‌. ഭക്ഷണ സാധനങ്ങള്‍ക്ക്‌ രുചി വര്‍ദ്ധിപ്പിക്കാനും ഭംഗിക്കുമായി രാസവസ്‌തുക്കളും കൃത്രിമ നിറങ്ങളും ചേര്‍ക്കാറുണ്ട്‌. ഇത്‌ ഗര്‍ഭിണിയുടെ ആരോഗ്യത്തിന്‌ ദോഷം ചെയ്യും.
17. രണ്ടാം മാസം ഗര്‍ഭിണികള്‍ക്ക്‌ നെഞ്ചെരിച്ചിലും ക്ഷീണവും അനുഭവപ്പെടും. ക്ഷീണം മാറാന്‍ പോഷകമൂല്യമുള്ള ഭക്ഷണം ധാരാളമായി കഴിക്കുക. രാത്രിഭഷണം നേരത്തേയാക്കുന്നതും അച്ചാറുകള്‍ കഴിക്കാതിരിക്കുന്നതും നെഞ്ചെരിച്ചില്‍ ഒഴിവാക്കാന്‍ സഹായിക്കും.
18. ഗ്യാസിന്റെ ഉപദ്രവമുള്ളവര്‍ ഗ്യാസ്‌ ഉണ്ടാകാന്‍ സാധ്യതയുള്ള ഭക്ഷണ സാധനങ്ങള്‍ കഴിക്കരുത്‌. വയറില്‍ ഗ്യാസ്‌കെട്ടിയാല്‍ ഛര്‍ദിയും വയര്‍ വേദനയുമുണ്ടാകും.
19. മധുരം, മധുര പലഹാരങ്ങള്‍ എന്നിവ കഴിക്കുന്നത്‌ ക്രമേണ കുറച്ചുകൊണ്ടുവരിക. മധുരപലഹാരങ്ങള്‍ ഗര്‍ഭിണികള്‍ക്ക്‌ ഒരുവിധ പോഷകവും പ്രദാനം ചെയ്യുന്നില്ല. മാത്രമല്ല അവ പല്ലിന്റെ ആരോഗ്യം നശിപ്പിക്കുകയും ചെയ്യും.
20. സ്‌തനങ്ങള്‍ക്ക്‌ മാറ്റങ്ങള്‍ രണ്ടാം മാസം മുതല്‍ വ്യക്‌തമാകും. സ്‌തനങ്ങള്‍ തടിച്ചു തുടങ്ങും. ക്ഷീരഗ്രന്ഥികളില്‍ ഒരു നേര്‍ത്ത ദ്രാവകം ഉത്‌പാദിപ്പിക്കപ്പെടുകയും ചെയ്യുന്നു. ചെറിയ തോതില്‍ വേദന അനുഭവപ്പെടും. സ്‌തനത്തില്‍ നേരിയ സ്‌പര്‍ശം പോലും ചില സ്‌ത്രീകളില്‍ വേദനയുണ്ടാക്കും.

സ്‌കാനിംങ്‌ (3-ാം മാസം)
21. ആദ്യത്തെ സ്‌കാനിംഗ്‌ മൂന്നാം മാസം നടത്താം. ഡോക്‌ടര്‍മാരുടെ നിര്‍ദേശത്തോടെ നടത്തുന്ന അള്‍ട്രാസൗണ്ട്‌ സ്‌കാനിംഗിലൂടെ ഗര്‍ഭസ്‌ഥ ശിശുവിന്റെ ചലനം, ആരോഗ്യനില തുടങ്ങിയവയെല്ലാം അറിയാനാവും. കൂടാതെ കുഞ്ഞിന്‌ ഏതെങ്കിലും തരത്തിലുള്ള വൈകല്യങ്ങള്‍ ഉണ്ടോ എന്നും സ്‌കാനിംഗിലൂടെ അറിയാം.
22. ഹീലുള്ള ചെരുപ്പ്‌ ഉപയോഗിക്കുന്നവര്‍ അത്‌ ഉപേക്ഷിക്കുക. ഹീലുള്ള ചെരുപ്പ്‌ ഗര്‍ഭിണികളില്‍ പരതരത്തിലുള്ള ദോഷങ്ങളുണ്ടാക്കുന്നു. പ്രസവശേഷം വിട്ടുമാറാത്ത നടുവേദനയ്‌ക്കും കാരണമായേക്കാം.
23. രക്‌തവും മൂത്രവും ഇതിനൊപ്പം പരിശോധിക്കാം. ഗര്‍ഭിണിയുടെ ശരീരത്തിലെ ഹീമോഗ്ലോബിന്റെ അളവ്‌, പഞ്ചസാരയുടെ അളവ്‌ എന്നിവ സാധാരണ നിലയിലാണോ എന്നും മഞ്ഞപ്പിത്തം പോലുള്ള രോഗങ്ങളില്ലെന്നും സ്‌ഥിരീകരിക്കാനും ഈ പരിശോധനകള്‍ സഹായിക്കും.
24. മലബന്ധം അനുഭവപ്പെട്ടു തുടങ്ങും. ശരീരത്തില്‍ പ്രൊജസ്‌റ്ററോണ്‍ ഹോര്‍മോണ്‍ കൂടുതലായി ഉത്‌പാദിപ്പിക്കുന്നതുകൊണ്ടാണിത്‌. മലബന്ധം ഒഴിവാക്കാന്‍ പഴങ്ങള്‍, പച്ചക്കറികള്‍ തുടങ്ങിയവ ധാരാളമായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍ മതിയാവും. മലബന്ധം കൂടുതലായി അനുഭവപ്പെടുന്നുണ്ടെങ്കില്‍ ഉടന്‍ ഡോക്‌ടറെ സമീപിക്കേണ്ടതാണ്‌.
25. തലവേദന, തലചുറ്റല്‍ തുടങ്ങിയ അസ്വസ്‌ഥതകള്‍ അടിക്കടിയുണ്ടാകും. മൂന്നുമാസം പിന്നിടുന്നതോടെ ഇവ മാറുകയും ചെയ്യും. പ്രത്യേക മരുന്നിന്റെ ആവശ്യം വരുന്നില്ല.
26. മുലക്കണ്ണുകള്‍ക്കു ചുറ്റും ഇരുണ്ട നിറത്തിലുള്ള വൃത്തം കൂടുതല്‍ കറുപ്പു നിറമാവുകയും ചര്‍മം കൂടുതല്‍ മാര്‍ദവമേറിയതാവുകയും ചെയ്യുന്നു. തുടര്‍ന്ന്‌ മുലക്കണ്ണുകള്‍ക്കു ചുറ്റും ചെറിയ കുരുക്കള്‍ രൂപപ്പെടുന്നു.
27. സ്‌തനങ്ങളിലേക്കുള്ള രക്‌തപ്രവാഹം വര്‍ദ്ധിക്കുന്നതിനാല്‍ നീലഞരമ്പുകള്‍ തെളിഞ്ഞുവരുന്നു. കുഞ്ഞിന്‌ മുലയൂട്ടുന്നതിന്‌ അമ്മയുടെ സ്‌തനങ്ങള്‍ പാകമാകുന്നതിന്റെ ലക്ഷണമാണിത്‌.
28. ആഹാരത്തിന്‌ രുചിക്കുറവ്‌ അനുഭവപ്പെടാം. എന്നാല്‍ പോഷകാഹാരങ്ങള്‍ കഴിക്കാതിരിക്കുകയുമരുത്‌. അതേസമയം ചില പ്രത്യേക ആഹാരസാധനങ്ങളോട്‌ താല്‍പര്യം കൂടുകയും ചെയ്യും. പ്രത്യേകിച്ച്‌ പുളിയുള്ള സാധനങ്ങളോട്‌്.
29. മൂക്കില്‍ നിന്നും വെള്ളം ഒലിക്കുന്നത്‌ ഗര്‍ഭകാലലക്ഷണമായി കണക്കാക്കാറുണ്ട്‌. എന്നാല്‍ ഇതിന്‌ ശാസ്‌ത്രീയമായ വിശദീകരണമില്ല. ഇത്‌ മൂന്നു മാസം കഴിയുന്നതോടെ തനിയേ മാറും.
30. ഓഫീസ്‌ ജോലി ചെയ്യുന്നവര്‍ ദീര്‍ഘനേരം ഒരേയിരുപ്പില്‍ ഇരുന്ന്‌ ജോലി ചെയ്യരുത്‌. ഒരു മണിക്കൂര്‍ ഇടവിട്ട്‌ അല്‍പം നടക്കുന്നത്‌ ഉത്തമമാണ്‌. ഗര്‍ഭിണികള്‍ക്ക്‌ സാധാരണയുണ്ടാകാനിടയുള്ള നടുവേദന ഒഴിവാക്കാന്‍ ഇതു സഹായിക്കും.

ശാരീരികവ്യതിയാനം (4-ാം മാസം)
31. ചെറിയ തോതിലുള്ള പനിയുണ്ടാകാം. എന്നാല്‍ കടുത്തപനിയുണ്ടെങ്കില്‍ ഡോക്‌ടറെ ഉടന്‍ കാണേണ്ടിവരും. ഇതോടൊപ്പം ശക്‌തിയായ തലവേദന, തലകറക്കം, കിതപ്പ്‌, മൂത്രമൊഴിക്കുമ്പോള്‍ വേദന, ബ്ലീഡിംഗ്‌ എന്നിവ കണ്ടാല്‍ ശ്രദ്ധിക്കണം. ഇക്കാര്യം ഡോക്‌ടറെ അറിയിക്കണം.
32. ഗര്‍ഭാശയം വളരുന്നതിന്‌ അനുസരിച്ച്‌ വയറിന്റെ വലുപ്പം കൂടിവരുന്നു. അതിനാല്‍ അയഞ്ഞ വസ്‌ത്രങ്ങള്‍ വേണം ധരിക്കാന്‍. ശരീരത്തില്‍ ഇറുകിക്കിടക്കുന്ന വസ്‌ത്രങ്ങള്‍ ധരിക്കരുത്‌. കോട്ടണ്‍ വസ്‌ത്രങ്ങളാവുന്നതാണ്‌ ഉത്തമം.
33. ഗര്‍ഭിണി ആയതുമുതലുള്ള ശാരീരീക അസ്വസ്‌ഥകള്‍ക്ക്‌ നാലാംമാസമെത്തുന്നതോടെ ആശ്വാസം ലഭിക്കും. അതോടൊപ്പം ശരീരം തടിക്കാനും തുടങ്ങും.
34. ഗര്‍ഭിണിയുടെ വയറില്‍ സമ്മര്‍ദം ഉണ്ടാകാത്ത വിധത്തിലുള്ള ലൈംഗിക ബന്ധം നാലാം മാസം മുതല്‍ സാധ്യമാണ്‌. ഇതിനായി പ്രത്യേക സംഭോഗ രീതികള്‍ സ്വീകരിക്കേണ്ടതാണ്‌. ഇക്കാര്യത്തില്‍ ഡോക്‌ടറുടെ നിര്‍ദേശം തേടാന്‍ മടിക്കേണ്ടതില്ല.
35. വയര്‍ വലുതാകുന്നതോടെ സ്‌തനങ്ങള്‍ക്കും വലുപ്പം വച്ചുതുടങ്ങും. സ്‌തനങ്ങള്‍ തൂങ്ങാന്‍ ആരംഭിക്കുന്നു. സ്‌തനത്തില്‍ സ്‌ട്രച്ച്‌ മാര്‍ക്കുകള്‍ ഉണ്ടാകാനും തുടങ്ങും. ഇതൊഴിവാക്കാനായി അനുയോജ്യമായ ബ്രേസിയറുകള്‍ വേണം തെരഞ്ഞെടുക്കാന്‍. ഗര്‍ഭത്തിന്റെ ഓരോഘട്ടത്തിലും സ്‌തനത്തിന്റെ വലിപ്പം മാറുന്നതിനനുസരിച്ച്‌ ബ്രേസിയര്‍ മാറ്റുന്നതും നല്ലതാണ്‌.
36. ഗര്‍ഭിണി ഉറക്കമിളയ്‌ക്കുന്നത്‌ ഒഴിവാക്കണം. ഉറങ്ങാതിരിക്കുന്നത്‌ ശരീരത്തിന്‌ ക്ഷീണം ഉണ്ടാകുന്നതിനും കുഞ്ഞിന്റെ ആരോഗ്യത്തെയും ബാധിക്കും.

37. ശരീരത്തിന്റെ തൂക്കം അമിതമായി വര്‍ദ്ധിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ശരാശരി പത്തുമുതല്‍ പന്ത്രണ്ടു കിലോ വരെയാണ്‌ ഗര്‍ഭകാലത്ത്‌ ഉണ്ടാകേണ്ട ശരാശരി തുക്ക വര്‍ദ്ധനവ്‌. ആദ്യത്തെ മൂന്നു മാസം തൂക്കം വളരെകുറച്ചു മാത്രമേ വര്‍ദ്ധിക്കാവു.
38. ആവശ്യത്തില്‍ കവിഞ്ഞ തുക്കം മുതുകിനും കാലിനും ഭാരമാവുകയും ഗര്‍ഭിണിക്ക്‌ ക്ഷീണവും നടുവേദനയും കാല്‍മുട്ടുവേദനയും അനുഭവപ്പെടുകയും ചെയ്യുന്നു. പ്രസവസമയത്തും പ്രശ്‌നങ്ങള്‍ ഉണ്ടാകാം. അത്‌ കുഞ്ഞിന്‌ അപകടകരമാണ്‌. കൂടാതെ അമിത തൂക്കം പ്രസവത്തിനുശേഷം കുറയ്‌ക്കാനും ബുദ്ധിമുട്ടാണ്‌.
39. ഡോക്‌ടറെ കാണേണ്ടതെപ്പോഴെന്നും എത്രതവണ കാണണമെന്നും പലര്‍ക്കും നിശ്‌ചയമില്ല. ആദ്യത്തെ ആറുമാസം, മാസത്തില്‍ ഒരു തവണയും പിന്നീട്‌ രണ്ടാഴ്‌ചയിലൊരിക്കലും ഒന്‍പതാം മാസം മുതല്‍ എല്ലാ ആഴ്‌ചയിലും ഡോക്‌ടറെ കാണണം. എന്നാല്‍ ഇക്കാര്യം തീരുമാനിക്കുന്നത്‌ ഡോക്‌ടറായിരിക്കും.
40. നെല്ലുകുത്തുക, ഭാരം ചുമക്കുക, വെള്ളം കോരുക തുടങ്ങിയ ഭാരിച്ച ജോലികള്‍ ചെയ്യുന്നതില്‍ നിന്നും വിട്ടു നില്‍ക്കുക.

കരുതലോടെ (5-ാം മാസം)
41. ദീര്‍ഘനേരം നിന്നുകൊണ്ടുള്ള ജോലി ഒഴിവാക്കണം. അടുക്കളയിലാണെങ്കില്‍ ഇടയ്‌ക്ക് ഇരിക്കാന്‍ സൗകര്യത്തിന്‌ ഉറപ്പുള്ള കസേരയോ സ്‌റ്റൂളോ ഒരുക്കുന്നത്‌ നന്നായിരിക്കും. വീട്ടുജോലികള്‍ ഒറളറയടിക്ക്‌ ചെയ്‌തുതീര്‍ക്കരുത്‌. ഇടവിട്ട്‌ ചെയ്‌തു തീര്‍ക്കണം.
42. വിശ്രമിക്കുമ്പോള്‍ കാലുകള്‍ ഉയര്‍ത്തി വയ്‌ക്കാന്‍ പ്രത്രേ്യകം ശ്രദ്ധിക്കണം. കസേരയില്‍ ഇരിക്കുമ്പോള്‍ മുന്നില്‍ മറ്റൊരു ചെറിയ സ്‌റ്റൂളോ കസേരയോ വച്ച്‌ കാലുകള്‍ അതില്‍ വയ്‌ക്കാവുന്നതാണ്‌. എന്തായാലും കാലുകള്‍ തൂക്കിയിട്ട്‌ ഇരിക്കരുത്‌.
43. ഗര്‍ഭിണികളുടെ ശരീരത്തിന്റെ മുന്‍ ഭാഗത്തിന്‌ ഭാരം കൂടുതലായതിനാല്‍ നടക്കുമ്പോള്‍ ബാലന്‍സ്‌ തെറ്റി വീഴാനുള്ള സാധ്യത കൂടുതലാണ്‌. അതിനാല്‍ നിരപ്പായ സ്‌ഥലത്തു കൂടിയാണെങ്കിലും നടക്കുമ്പോള്‍ സൂക്ഷിക്കണം.
44. കട്ടിലില്‍ നിന്നും പെട്ടെന്ന്‌ എഴുന്നേല്‍ക്കാതിരിക്കുക. പെട്ടെന്ന്‌ എഴുന്നേല്‍ക്കുമ്പോള്‍ വയറിന്‌ ആയാസമുണ്ടാവുകയും കുഞ്ഞിന്‌ അത്‌ ദോഷം ചെയ്‌തെന്നും വരാം. അതിനാല്‍ സാവകാശം സമയമെടുത്ത്‌ വേണം എഴുന്നേല്‍ക്കാന്‍. ആദ്യം കൈ കുത്തി പിന്നീട്‌ ചരിഞ്ഞു എഴുന്നേല്‍ക്കുക.
45. ഗര്‍ഭകാലത്ത്‌ ചര്‍മം വലിയുകയും പ്രസവത്തിനുശേഷം ചര്‍മത്തില്‍ വര വീഴുകയും ചെയ്യുന്നത്‌ പതിവാണ്‌. ഇതിനെതിരെ മുന്‍കരുതലുകളൊന്നും എടുക്കാനാവില്ല. എണ്ണ ചെറുതായി ചൂടാക്കി പതിവായി തേക്കുന്നത്‌ വരകളുടെ നിറം മങ്ങാന്‍ സഹായകരമാകും.
46. നടത്തം ഒരു ശീലമാക്കുക. രാവിലെയും വൈകിട്ടും മുറ്റത്ത്‌ അല്‍പനേരം നടന്നാല്‍ ശരീരത്തിന്‌ നല്ല വ്യായാമമാകും. ശരീരത്തിലെ മുഴുവന്‍ മസിലുകളും പ്രസവസമയത്തു പ്രവര്‍ത്തിക്കുന്ന പ്രത്യേക മസിലുകളും ആരോഗ്യത്തോടെയിരിക്കാന്‍ ഇതു സഹായിക്കുന്നു. എന്നാല്‍ വിയര്‍ത്തൊലിക്കുന്നതുവരെ നടക്കാതിരിക്കാനും ശ്രദ്ധിക്കണം.
47. കൂടെകൂടെ മൂത്രമൊഴിക്കുന്ന പ്രവണ കുറഞ്ഞു വരുന്നു. ഗര്‍ഭസ്‌ഥശിശു ഉള്‍പ്പെടുന്ന ഗര്‍ഭപാത്രത്തെ ശരീരം ഒരു അവയവമായിത്തന്നെ അംഗീകരിക്കുന്നതുകൊണ്ടാണിത്‌. എന്നാല്‍ എല്ലാവരിലും മൂത്രം പോക്ക്‌ നിലയ്‌ക്കണമെന്നുമില്ല.
48. മോണയില്‍ ചെറിയതോതില്‍ രക്‌തം പൊടിയാന്‍ സാധ്യതയുണ്ട്‌. ഇതില്‍ ഭയപ്പെടേണ്ടതില്ല. പക്ഷേ അമിതമാണെങ്കില്‍ ഡോക്‌ടറുടെ സേവനം തേടണം. ചിലരില്‍ മൂക്കില്‍ നിന്നും രക്‌തം വരാം. വളരെ വിരളമായെ ഇത്തരത്തില്‍ കണ്ടുവരാറുള്ളു.
49. ചെറിയ രോഗങ്ങള്‍ ഗര്‍ഭകാലത്ത്‌ ഉണ്ടാകാറുണ്ട്‌. എന്നാല്‍ ഇതിനെല്ലാം മരുന്നു സേവിക്കുന്ന ശീലം പാടില്ല. സ്വയം ചികിത്സ നന്നല്ല. മരുന്നു കഴിക്കുന്നുണ്ടെങ്കില്‍ അത്‌ ഡോക്‌ടറുടെ നിര്‍ദേശപ്രകാരം മാത്രം മതി.
50. ഗര്‍ഭകാലത്ത്‌ ചിലരില്‍ മുടികൊഴിച്ചിലുണ്ടാകും. മറ്റുചിലരില്‍ മുടി തഴച്ചുവളരുന്നതായും കാണാറുണ്ട്‌. തലയോട്ടിയില്‍ ത്വക്‌രോഗങ്ങള്‍ ബാധിച്ചിട്ടില്ലെങ്കില്‍ മുടികൊഴിച്ചില്‍ അത്ര കാര്യമാക്കേണ്ടതില്ല. എന്നാല്‍ കുളിക്കുമ്പോള്‍ തലയും മുടിയും നന്നായി തേച്ചുകഴുകി വൃത്തിയാക്കണം.

ചലനങ്ങളറിയുക (6-ാം മാസം)
51. ആറാം മാസം മുതല്‍ കുഞ്ഞിന്റെ ചലനങ്ങള്‍ അറിയാന്‍ കഴിയും. വയറില്‍ ചെവി ചേര്‍ത്തു വച്ചാല്‍ കുഞ്ഞിന്റെ ഹൃദയമിടിപ്പ്‌ കേള്‍ക്കാന്‍ക്കാം. ആറാം മാസവും ഗര്‍ഭസ്‌ഥശിശുവിന്റെ ചലനം അനുഭവപ്പെടുന്നില്ലെങ്കില്‍ ഡോക്‌ടറെ അക്കാര്യം അറിയിക്കണം. ഇത്‌ ഗൗരവമായി കാണേണ്ട വിഷയമാണ്‌. കുഞ്ഞിന്‌ അനക്കമില്ലാത്തതിന്‌ കാരണങ്ങള്‍ പലതാണ്‌.
52. വിശദമായ അള്‍ട്രാ സൗണ്ട്‌ സ്‌കാനിംഗ്‌ ഈ മാസം ആവശ്യമാണ്‌. കുഞ്ഞിന്‌ ഏതെങ്കിലും തരത്തിലുള്ള വൈകല്യങ്ങളോ മറ്റോ ഉണ്ടോ എന്ന്‌ ഈ പരിശോധനയില്‍ നിന്നും അറിയാന്‍ സാധിക്കും. കുഞ്ഞിന്റെ ആമാശയം, മുഖം എന്നിവ ഈ ടെസ്‌റ്റില്‍ കാണാന്‍ കഴിയും.
53. ഉറക്കമില്ലായ്‌മ അനുഭവപ്പെടും. അങ്ങനെയുണ്ടെങ്കില്‍ കിടക്കുമ്പോള്‍ പുറകില്‍, ആമാശയത്തിനുതാഴെ തലയിണ വച്ചു കിടന്നു നോക്കുക. അല്ലെങ്കില്‍ കാലുകള്‍ക്കിടയില്‍ തലയിണ വച്ചു പരീക്ഷിച്ചു നോക്കുക. ഉറങ്ങാന്‍ കിടക്കുന്നതിന്‌ മുമ്പ്‌ ഒരു ഗ്ലാസ്‌ വെള്ളം കുടിയ്‌ക്കുക.
54. ഗര്‍ഭകാലത്ത്‌ പല്ലുകള്‍ ദ്രവിക്കുന്നതായി ചിലര്‍ പരാതിപെടാറുണ്ട്‌. മറ്റു കാലത്തെ അപേക്ഷിച്ച്‌ ഈ കാലത്ത്‌ ദന്ത രോഗങ്ങള്‍ കൂടുതലായി കണ്ടു വരുന്നു. അതിനാല്‍ പല്ല്‌ പല്ല്‌ വൃത്തിയായി സൂക്ഷിക്കുക.
55. അമ്മയുടെ ഉദരത്തില്‍ വച്ചു തന്നെ ശിശുക്കളുടെ ദന്ത പരിചരണം ആരംഭിക്കണം. ഗര്‍ഭിണി ദിവസവും രാവിലെ പല്ലു തേയ്‌ക്കണം. രാത്രി ഭക്ഷണത്തിനു ശേഷവും പല്ലുതേയ്‌ക്കണം.
56. സാധാരണയില്‍ കവിഞ്ഞ ഹൃദയമിടിപ്പ്‌ ഗര്‍ഭിണികള്‍ക്ക്‌ ഉണ്ടാകാം. ഇതില്‍ ഭയപ്പെടേണ്ടതില്ല. അല്‍പസമയത്തിനു ശേഷം ശമിക്കും. ശ്വാസതടസം അനുഭവപ്പെടുന്നുണ്ടെങ്കില്‍ നീണ്ടു നിവര്‍ന്നിരിക്കുക.
57. ആറാം മാസത്തിലും യോനിയില്‍ നിന്നും രക്‌തസ്രാവം ഉണ്ടാകുന്നുവെങ്കില്‍ ഡോക്‌ടറെ സമീപിക്കണം. പ്ലാസന്റെയുടെ തകരാറും അണുബാധയുമൊക്കെ രക്‌തസ്രാവത്തിന്‌ കാരണമാകാം.
58. കുനിഞ്ഞു നിന്നുള്ള ജോലികള്‍ ചെയ്യരുത്‌. കഴിയുന്നതും യൂറോപ്യന്‍ ക്ലോസറ്റ്‌ ഉപയോഗിക്കുക. സാധാരണ ക്ലോസറ്റിലിരിക്കുന്നത്‌ വയറിന്‌ കൂടുതല്‍ ആയാസമുണ്ടാക്കും.
59. അയണിന്റെ ആവശ്യം ഗര്‍ഭിണികള്‍ക്ക്‌ ഈ സമയത്ത്‌ കൂടുതലാണ്‌. അയണ്‍ ഗുളികകള്‍ കഴിക്കുന്നതുകൊണ്ടു കുഴപ്പമില്ല. എന്നാല്‍ അത്‌ തന്നിഷ്‌ടപ്രകാരമാകാന്‍ പാടില്ല. ഡോക്‌ടറുടെ നിര്‍ദേശപ്രകാരം ഡോക്‌ടര്‍ നിര്‍ദേശിക്കുന്ന ഗുളിക മാത്രം വാങ്ങിക്കഴിക്കുക.
60. ഹോര്‍മോണിന്റെ പ്രവര്‍ത്തനഫലമായി ഗര്‍ഭിണികളില്‍ ചൂട്‌ കൂടുതലാവും. ഇതില്‍ നിന്നും രക്ഷനേടാനായി ഇടയ്‌ക്കിടെ ദേഹം തുടയ്‌ക്കുന്നത്‌ നന്നായിരിക്കും. രാവിലെയും വൈകിട്ടും കുളിക്കുകയുമാവാം. രണ്ടുനേരം കുളി ശീലമില്ലാത്തവര്‍ അത്‌ പ്രസവം കഴിയുന്നതുവരെയെങ്കിലും ശീലമാക്കുക.

ശുചിത്ത്വം മറക്കാതെ (7-ാം മാസം)
61. കൂടുതല്‍ വായു സഞ്ചാരമുള്ള മുറി ഗര്‍ഭിണിക്ക്‌ നല്‍കുക. അടച്ച്‌മൂടിയ മുറി ഗര്‍ഭിണി ഉപയോഗിക്കരുത്‌.അധികം ഉയരമില്ലാത്ത കട്ടില്‍ ഉപയോഗിക്കുന്നതാണ്‌ ഉത്തമം. കട്ടിലില്‍ ഇരുന്നാല്‍ കാല്‍ തറയില്‍ ചവിട്ടാന്‍ കഴിയണം.

62. യോനീ സ്രവങ്ങള്‍ കൂടുതലായതിനാല്‍ പാഡ്‌ ഉപയോഗിക്കാം. ഗര്‍ഭകാലത്ത്‌ പാഡുകള്‍ കൂടുതല്‍ കരുതുന്നതും നല്ലതാണ്‌. നനഞ്ഞ പാഡുകള്‍ എത്രയും വേഗം മാറ്റുകയും വേണം. യോനിഭാഗത്ത്‌ തങ്ങിനില്‍ക്കുന്ന ചെറിയ നനവുപോലും അണുബാധയ്‌ക്ക് കാരണമാകും.
63. യോനി ഭാഗം വൃത്തിയായി സൂക്ഷിക്കണം. കോട്ടണ്‍ അടിവസ്‌ത്രങ്ങള്‍ വേണം ഉപയോഗിക്കാന്‍. യോനീഭാഗം ഷേവ്‌ ചെയ്യുന്നത്‌ യോനീ സ്രവവും മറ്റും കെട്ടിക്കിടന്ന്‌ ദുര്‍ഗന്ധമുണ്ടാകാതിരിക്കാന്‍ സഹായിക്കും.
64. കരിക്ക്‌, വാഴപ്പഴം മുതലായാവ കൂടുതലായി കഴിക്കുക. ഗര്‍ഭിണികള്‍ക്ക്‌ ആവശ്യമുള്ള ധാരാളം പോഷകങ്ങള്‍ ഇവയില്‍ അടങ്ങിയിരിക്കുന്നു.

65. അനീമിയ ഇല്ലെന്ന്‌ ഉറപ്പുവരുത്താന്‍ ഹീമോഗ്ലോബിന്‍ പരിശോധനയും ഗര്‍ഭകാല പ്രമേഹമുണ്ടോ എന്നറിയാന്‍ രക്‌ത പരിശോധനയും നടത്തണം.
66. അന്റാസിഡ്‌ മെഡിക്കല്‍ സ്‌റ്റോറുകളില്‍ നിന്നും വാങ്ങി ഉപയോഗിക്കുന്നത്‌ നല്ലതല്ല. ഡോക്‌ടറുടെ നിര്‍ദേശപ്രകാരം മാത്രം അന്റാസിഡ്‌ കഴിക്കുക.
67. സ്‌തനങ്ങളില്‍ നിന്നും ചില സ്രവങ്ങള്‍ ഊറിവരും. ഇവ മുലക്കണ്ണില്‍ പറ്റിപ്പിടിച്ചിരിക്കും. കുളിക്കുമ്പോള്‍ മുലക്കണ്ണു വൃത്തിയാക്കുന്നതിനൊപ്പം മുലയുടെ അടിഭാഗവും സോപ്പ്‌ ഉപയോഗിച്ച്‌ വൃത്തിയാക്കണം.
68. സ്‌തനങ്ങളില്‍ നിന്നും ഊറിവരുന്ന ദ്രാവകം ദിവസേന പിഴിഞ്ഞുകളയുന്നത്‌ പ്രസവശേഷം കൂടുതല്‍ പാല്‍ ഉത്‌പാദിപ്പിക്കുന്നതിനും സ്‌തനത്തില്‍ കൂടുതല്‍ പാല്‍ ഉള്‍ക്കൊള്ളുന്നതിനും മുലവീക്കം, നീര്‍ക്കെട്ട്‌ എന്നിവ ഒഴിവാക്കുന്നതിനും സഹായിക്കും.
69. വീട്ടില്‍ ധരിക്കാന്‍ നൈറ്റി ഉപയോഗിക്കുക. സല്‍വാര്‍ ഉപയോഗിക്കുന്നവര്‍ പാന്റില്‍ ഇലാസ്‌റ്റിക്‌ പിടിപ്പിക്കുക. വയര്‍ ഭാഗത്ത്‌ കൂടുതല്‍ മുറുകെയുള്ള കെട്ട്‌ വരാതിരിക്കാന്‍ ഇതു സഹായിക്കും.
70. ഗര്‍ഭിണികള്‍ക്ക്‌ പുറംവേദന അനുഭവപ്പെടാം. ഇതിനായി ചെറുചൂടില്‍ പുറത്ത്‌ ആവി പിടിക്കുന്നത്‌ നല്ലതാണ്‌. ഇവിടം മൃദുവായി തടവുന്നതും പുറംവേദന മാറാന്‍ ഉത്തമമാണ്‌.

വളര്‍ച്ചയെത്തുന്നു (8-ാം മാസം)
71. അമ്മയുടെ വയര്‍ വീര്‍ത്ത്‌ പൊക്കിള്‍ പുറത്തേക്കു തള്ളിവരും. കുഞ്ഞ്‌ വളര്‍ച്ചയെത്തുന്നതുകൊണ്ടാണിത്‌്. കൂടാതെ കുഞ്ഞ്‌ ഈ സമയത്ത്‌ ഒന്നു മുതല്‍ ഒന്നേമുക്കാല്‍ കിലോയോളം ഭാരം വയ്‌ക്കും. കുഞ്ഞ്‌ പൂര്‍ണമായും മനുഷ്യരൂപത്തിലെത്തുകയും ചെയ്യും.
72. ഇരിക്കുമ്പോള്‍ കാലുകള്‍ പിണച്ചുവച്ച്‌ ഇരിക്കരുത്‌. കാലുകള്‍ കോച്ചിപ്പിടിക്കാന്‍ സാധ്യതയുണ്ട്‌്. ചെറിയതോതിലുള്ള വ്യായാമങ്ങള്‍ ചെയ്‌താല്‍ ഈ പ്രശ്‌നം പരിഹരിക്കാനാകും. രാത്രികാലങ്ങളിലാണ്‌ കോച്ചിപ്പിടുത്തമുണ്ടാവുക.
73. ഗര്‍ഭിണികള്‍ മാനസികമായി കൂടുതല്‍ സന്തോഷത്തിലായിരിക്കേണ്ട കാലമാണ്‌ ഇനിയുള്ളത്‌്. മനസിന്‌ സന്തോഷം നല്‍കുന്ന കാര്യങ്ങള്‍ കേള്‍ക്കുകയും ചെയ്യുകയും വേണം. ഭയപ്പെടുത്തുന്ന ടിവിസീരിയലുകളോ സിനിമകളോ കാണാതിരിക്കുക. നല്ല പുസ്‌തകങ്ങള്‍ വായിക്കുന്നതും മസിന്‌ സന്തോഷം നല്‍കും.
74. വിശ്രമം ആവശ്യത്തിന്‌ മാത്രം മതി. ഡോക്‌ടറുടെ നിര്‍ദേശം കുടാതെ ബഡ്‌റെസ്‌റ്റ് എടുക്കേണ്ടതില്ല. അിമിതവിശ്രമം ആപത്താണ്‌. ശരീരത്തില്‍ രക്‌തയോട്ടം നിലയ്‌ക്കാനും മരവിപ്പ്‌ അനുഭവപ്പെടാനും ഇതു കാരണമാകും.
75. നഖം പൊട്ടിപ്പോകാനോ നിറം മങ്ങാനോ സാധ്യതയുണ്ട്‌. ഭക്ഷണത്തില്‍ കാല്‍സ്യത്തിന്റെ കുറവുമൂലം ഇത്തരത്തില്‍ സംഭവിക്കാറുണ്ട്‌. കാല്‍സ്യം കൂടുതല്‍ കിട്ടുന്ന ഭക്ഷണം കഴിക്കാന്‍ ശ്രമിക്കണം.
76. ചിലസമയത്ത്‌ അടിവയറില്‍ കടുത്ത വേദന അനുഭവപ്പെടാം. ഇത്‌ പ്രസവ വേദനയാണെന്ന്‌ തെറ്റിദ്ധരിച്ച്‌ ആശുപത്രിയിലേക്ക്‌ ഓടേണ്ടതില്ല. ഗര്‍ഭപാത്രത്തിന്‌ പെട്ടെന്നുണ്ടാകുന്ന സങ്കോചവികാസമാണ്‌ ഇത്‌. അല്‍പസമയത്തിനുള്ളില്‍ മാറുകയും ചെയ്യും.
77. ദൂരെയാത്രകള്‍ ഒഴിവാക്കണം. ഫ്‌ളൈറ്റ്‌ യാത്രയും ട്രെയിന്‍ യാത്രയും പാടില്ല. നീണ്ട യാത്രകള്‍ നേരത്തേയുള്ള പ്രസവത്തിന്‌ കാരണമാകാം.
78. രക്‌തത്തിന്റെ അളവ്‌ കൂടുന്നതുകൊണ്ട്‌ രക്‌താദി സമ്മര്‍ദം ഉണ്ടാകാം. തലകറക്കം ഉണ്ടായാല്‍ ശ്രദ്ധിക്കണം.

79. ശാരീരികമായ ക്ഷീണം ഗര്‍ഭകാലങ്ങളില്‍ എപ്പോഴും ഉണ്ടായിരിക്കുന്നതാണ്‌. ക്ഷീണമുള്ളപ്പോള്‍ നേരത്തേ ഉറങ്ങുവാന്‍ ശ്രമിക്കേണ്ടതാണ്‌. ഉറക്കം മതിയാവുന്നതുവരെ ഉറങ്ങുക.
80. രാത്രിയില്‍ കുറഞ്ഞത്‌ ഒന്‍പതു മണിക്കൂറെങ്കിലും വിശ്രമം എടുക്കാന്‍ ശ്രമിക്കണം. ഗര്‍ഭകാലത്തിന്റെ ആരംഭത്തിലും ഒടുവിലത്തെ മാസങ്ങളിലുമാണ്‌ വിശ്രമം ആവശ്യമായി വരുന്നത്‌.

നിര്‍ണായകം (9-ാം മാസം)
81. ഉറക്കക്കുറവ്‌ അനുഭവപ്പെടുന്നത്‌ സാധാരണമാണ്‌്. ഗര്‍ഭകാലത്ത്‌ ഉറക്കമില്ലെന്ന്‌ പരാതിപ്പെടാറുണ്ട്‌. ചിലര്‍ ഉറക്കഗുളികകള്‍ കഴിക്കാറുണ്ട്‌. രാത്രി ഉറക്കം കിട്ടുന്നില്ല എന്ന കാരണത്താല്‍ ഉറക്കഗുളികള്‍ കഴിക്കരുത്‌.
82. ചില സ്‌ത്രീകളില്‍ മുലക്കണ്ണുകള്‍ അകത്തേക്കു വലിഞ്ഞാണിരിക്കുന്നത്‌. ഇങ്ങനെ മുലകണ്ണുകള്‍ പരന്നതോ ഉള്ളിലേക്ക്‌ വലിഞ്ഞോ ഇരുന്നാല്‍ പ്രസവ ശേഷം ശിശുവിന്‌ മുലകുടിക്കാന്‍ പ്രയാസം നേരിടും. പതിവായി മുലക്കണ്ണില്‍ എണ്ണപുരട്ടിയാല്‍ ഇതൊഴിവാക്കാനാവും.
83. കാപ്പികുടി പൂര്‍ണമായും നിര്‍ത്തുക. കാപ്പിയില്‍ അടങ്ങിയിരിക്കുന്ന കഫീന്‍ ഗര്‍ഭസ്‌ഥശിശുവിന്റെ ആരോഗ്യത്തിന്‌ ഹാനികരമാണ്‌. തിളപ്പിച്ചാറിയ ദാഹശമിനി കുടിക്കുന്നതാണ്‌ ഉത്തമം.
84. വയര്‍ വലിപ്പം വച്ചതിനാല്‍ കട്ടിലില്‍ കിടക്കാനും ഉറങ്ങാനും ബുദ്ധിമുട്ടാവും. ചില സ്‌ത്രീകള്‍ കമിഴ്‌ന്നു കിടന്ന്‌ ഉറങ്ങിയാവും ശീലം. എന്നാല്‍ ഗര്‍ഭിണി ആയാല്‍ കമിഴ്‌ന്നു കിടന്നുറങ്ങാന്‍ പാടില്ല. അതിനാല്‍ ഉറക്കം വരുന്നില്ലെങ്കില്‍ കിടപ്പിന്റെ രീതികള്‍ മാറ്റിനോക്കാം.
85. അവസാന നാളുകളില്‍ കാലില്‍ നീരുവരുന്നത്‌ സാധാരണമാണ്‌. ഉപ്പുകുറഞ്ഞ, മാംസ്യം ധാരാളമുള്ള ഭക്ഷണം, ധാരാളം വിശ്രമം എന്നിവ ആവശ്യമാണ്‌. നീരുവരുന്നത്‌ ഉയര്‍ന്ന രക്‌തസമ്മര്‍ദം കൊണ്ടാണെങ്കില്‍ ഉടനേ ഡോക്‌ടറെ കാണിക്കണം.
86. പഴവര്‍ഗങ്ങള്‍ തൊലികളയാതെയും പച്ചക്കറികളും ധാരാളം കഴിക്കുക. അതോടൊപ്പം ലഘുവായ വ്യായാമവും ചെയ്യുന്നത്‌ നന്ന്‌.
87. കാലുകഴപ്പ്‌ ഉണ്ടാകാന്‍ സാധ്യതയുണ്ട്‌. ഗര്‍ഭപാത്രത്തിന്റെ മര്‍ദം രക്‌തക്കുഴലുകളില്‍ അനുഭവപ്പെടുമ്പോഴാണ്‌ കാല്‍കഴപ്പ്‌ ഉണ്ടാകുന്നത്‌. കാല്‍വണ്ണയിലെ മസിലുകള്‍ നിവര്‍ത്തുന്നത്‌ ഇതു കുറയ്‌ക്കാന്‍ സഹായിക്കും.
88. രക്‌തസ്രാവം, യോനി, മലദ്വാരം, മുലക്കണ്ണ്‌ എന്നിവയില്‍ നിന്നോ ചുമയ്‌ക്കുമ്പോള്‍ രക്‌തം വന്നാല്‍ ഉടന്‍ ഡോക്‌ടറെ കാണിക്കണം.
89. കാഴ്‌ചമങ്ങുക, വിട്ടുമാറാത്ത കഠിനമായ തലവേദന, ശക്‌തമായ ഛര്‍ദി, കുളിരും പനിയും യോനിയില്‍ നിന്നും പെട്ടെന്നു സ്രവം എന്നിവയുണ്ടെങ്കില്‍ ഡോക്‌ടറുടെ സഹായം തേടണം.
90. ഗര്‍ഭിണി പ്രസവത്തിന്‌ തയാറാവുകയായി. ഗര്‍ഭിണിയുടെ ശരീരം പ്രത്യേകിച്ച്‌ ഗര്‍ഭാശയവുമായി ബന്ധപ്പെട്ട അവയവങ്ങള്‍. വയര്‍ കൂടുതല്‍ താഴേക്കു വരികയും അരക്കെട്ട്‌ വികസിക്കുകയും ചെയ്യും.

കുഞ്ഞ്‌പിറക്കുന്നു ( 10-ാം മാസം)
91. പ്രസവത്തിന്‌ ആശുപത്രിയിലേക്കു പോകേണ്ടതിന്റെ ഒരുക്കങ്ങള്‍ ആരംഭിക്കേണ്ട സമയം. ആശുപത്രി വാസത്തിനുള്ള വസ്‌ത്രങ്ങള്‍, ബെഡ്‌ഷീറ്റ്‌, കുഞ്ഞിനുള്ള വസ്‌ത്രങ്ങള്‍, മെഡിക്കല്‍ രേഖകള്‍ മുതലായവ തയാറാക്കി വയ്‌ക്കുക.
92. ഡോക്‌ടര്‍ പ്രസവ തീയതി അറിയിച്ചിട്ടുണ്ടെങ്കില്‍ ഡോക്‌ടറുടെ നിര്‍ദേശ പ്രകാരം ആശുപത്രിയില്‍ അഡ്‌മിറ്റാവുക. വേദന അതിനു മുമ്പ്‌ അനുഭവപ്പെട്ടാല്‍ ഉടന്‍ ആശുപത്രിയിലെത്തിക്കുക.
93. ആശുപത്രി ആവശ്യത്തിനുള്ള പണം സമ്പാദിച്ചു വയ്‌ക്കാന്‍ മറക്കരുത്‌. ഭര്‍ത്താവ്‌ ഇക്കാര്യത്തില്‍ ശ്രദ്ധിക്കണം.
94 കുഞ്ഞിനുള്ള വസ്‌ത്രങ്ങള്‍ കോട്ടന്‍ വസ്‌ത്രങ്ങളായിരിക്കാന്‍ ശ്രദ്ധിക്കണം. ബട്ടണുകള്‍ ഇല്ലാത്തതാവണം. കോളര്‍ ഇല്ലാത്തതാണ്‌ നല്ലത്‌.
95. വേദന പിന്നില്‍ നിന്നു തുടങ്ങി വയറിന്റെ മുന്‍ഭാഗത്തേക്ക്‌, ഗര്‍ഭ പാത്രത്തിന്റെ തുടര്‍ച്ചയായി ചുരുങ്ങല്‍ കാരണം വേദന വ്യാപിക്കുന്നു. ജനനേന്ദ്രിയത്തിലൂടെ കുഞ്ഞിനെ പുറത്തേക്ക്‌ തള്ളാന്‍ ഗര്‍ഭപാത്രം സങ്കോചിക്കുന്നതാണിത്‌.
96. പ്രസവ വേദന കൃത്യമായ ഇടവേളകളിലാണ്‌ ഉണ്ടാകുന്നത്‌. 15 – 20 മിനിറ്റ്‌ വിട്ട്‌ വരുന്ന ഈ വേദനകള്‍ 30-35 സെക്കന്റുകള്‍ തുടരുന്നു. ക്രമേണ ചുരുങ്ങല്‍ കൂടുതല്‍ അടുത്തടുത്താവുന്നു.
97. കുഞ്ഞ്‌ പുറത്തേക്കു വരാനുള്ള ശ്രമത്തില്‍ സെര്‍വിക്‌സില്‍ സമ്മര്‍ദം വരുമ്പോള്‍ കഫരൂപത്തില്‍ ഒരു പ്ലഗ്‌ അല്‌പം രക്‌തത്തോവടുകൂടി തുറന്ന സെര്‍വികസില്‍ നിന്നും പുറത്തുചാടും. രക്‌തം കലര്‍ന്നതായിരിക്കും ഇത്‌.

98. വളരെയധിം ജലം യോനിയില്‍ നിന്നും വരാന്‍ തുടങ്ങിയാല്‍ കുഞ്ഞ്‌ കിടന്നിരുന്ന വെള്ളസഞ്ചി (അമിനയോട്ടിക്‌ അമ്ലം) പൊട്ടിയിരിക്കുന്നു എന്ന്‌ മനസിലാക്കാം. ഉടര്‍ ഡോക്‌ടറെ വിവരം അറിയിക്കണം.
99. ആശുപത്രിയിലേക്ക്‌ കൊണ്ടുപോകുമ്പോഴും ആശുപത്രിയിലെത്തിയാലും ഗര്‍ഭിണിയുടെ തൊട്ടരികെ ഭര്‍ത്താവ്‌ ഉണ്ടായിരിക്കണം. പ്രസവവേദന സമയത്ത്‌ ഭര്‍ത്താവിന്റെ സാന്നിധ്യം ഗര്‍ഭിണിക്ക്‌ വലിയ ആശ്വാസമാണ്‌ നല്‍കുന്നത്‌.

100. പ്രസവവേദനയുടെ സമയം എല്ലാവരിലും ഒരുപോലെയല്ല. ആദ്യ പ്രസവത്തിന്‌ ശരാശരി 12 മുതല്‍ 14 മണിക്കൂര്‍ വരെ പ്രസവ വേദന നില്‍ക്കും.
101. സിസേറിയന്റെ ആവശ്യം മുന്‍കൂട്ടി പറയുക സാധ്യമല്ല. പ്രസവ സമയം ഡോക്‌ടര്‍ എടുക്കുന്ന യുക്‌തി പൂര്‍വമായ തീരുമാനമാണിത്‌. എന്നാല്‍ ആദ്യ പ്രസവം സിസേറിയനായാല്‍ രണ്ടാമത്തെ പ്രസവവും സിസേറിയനാകാനാണ്‌ സാധ്യത.

കടപ്പാട്-vishmayam.blogspot.in

ചില നേരങ്ങളിൽ “ഉപേക്ഷിക്കൽ” വിജയത്തിനുള്ള തന്ത്രമാണ്

Mr. Madhu Bhaskaran is a very famous HRD trainer and Personal Coach in Kerala , South India. Through his 24 years’ experience in the capacity building training, he created the spark in more than one lakh people. He was born in a poor, academically uneducated family in a village in Kerala. At the age of 4, because of the financial struggles of the parents, his family moved to the neighbouring State of Tamil Nadu. His father started a tea stall in a remote village called Edatheru near Manaparai. He completed his studies in a Tamil Medium School with National Merit Scholarship. At the age of 17 he returned to Kerala and completed his graduation from Maharaja’s College in Ernakulam.

VISION
Our vision is to continually explore the great potential of human beings to create successful, value based, committed leaders for a better world.
MISSION
We are creating and applying better tools, strategies to improve all aspects of humanbeings through various media- training,coaching, publications and multimedia.