വേനല്‍ക്കാല രോഗങ്ങളും മുന്‍കരുതലുകളും

വേനല്‍ക്കാല രോഗങ്ങളും മുന്‍കരുതലുകളും
വേനല്‍കാലം അന്തരീക്ഷ ഊഷ്മാവ് വര്‍ദ്ദിക്കുന്ന വെറും ചൂടുകാലം മാത്രമല്ല. മറിച്ച് ഒരു കൂട്ടം രോഗങ്ങളുടെ ആഗമന കാലം കൂടിയാണ്. കടുത്ത വരള്‍ച്ചയും ജലക്ഷാമവും കൂടാതെ രോഗങ്ങളുടെ പടര്‍ച്ചയും ഇക്കാലയളവില്‍ വര്‍ദ്ദിക്കുന്നുണ്ട്. കുട്ടികളുടെ അവധിക്കാലവും കൂടിയായതിനാല്‍ രോഗങ്ങളെ കുറിച്ചുള്ള ഭീതിയും ഇക്കാലയളവില്‍ രക്ഷിതാക്കളുടെ ഇടയില്‍ വര്‍ദ്ദിക്കുന്നുണ്ട്. പൊതുവെ പടര്‍ന്നു പിടിക്കുന്ന രോഗങ്ങളാണ് വേനലില്‍ കണ്ടു വരുന്നത്. നല്ല ശുചിത്വ- ഭക്ഷണ ശീലവും മുന്‍ കരുതലും കൊണ്ട് രോഗങ്ങളില്‍ നിന്ന് മാറിനില്‍ക്കാവുന്നതേ ഉള്ളൂ

വേനല്‍കാല രോഗങ്ങള്‍

മഞ്ഞപ്പിത്തം
ചൂടുക്കാലത്ത് കൂടുതലായി കാണപ്പെടുന്ന ഒരു രോഗമാണ് മഞ്ഞപ്പിത്തം. ഇത് കരളിനെയാണ് ഏറ്റവും കൂടുതല്‍ ബാധിക്കുന്നത്. കരള്‍ സംബന്ധമായ മിക്കവാറും എല്ലാ രോഗങ്ങളുടെയും രോഗലക്ഷണം മഞ്ഞപ്പിത്തമാണ്. മഞ്ഞപ്പിത്തം പ്രധാനമായും പകരുന്നത് വെള്ളത്തിലൂടെയും ആഹാരത്തിലൂടെയുമാണ്.

രോഗ ലക്ഷണങ്ങള്‍
പനി, ചര്‍ദ്ദി,ക്ഷിണം, വിശപ്പില്ലായ്മ, തലക്കറക്കം, മൂത്രത്തില്‍ മഞ്ഞനിറം
രോഗം വന്നാല്‍
1. പഴവര്‍ഗങ്ങള്‍ കഴിക്കുക.
2. വൃത്തിയുള്ള ഭക്ഷണ പാനീയങ്ങള്‍ കഴിക്കുക.
3. തിളപ്പിച്ച വെള്ളം മാത്രം കുടിക്കുക.
4. കഞ്ഞിവെള്ളം കുടിക്കുക
5. മധുരരസമുള്ളതും, ശീതഗുണമുള്ളതുമായ ഭക്ഷണമാണ് രോഗാവസ്ഥയില്‍ ഗുണകരം.
6. ഇറച്ചി, മീന്‍, എണ്ണയില്‍ വറുത്തത് തുടങ്ങിയവ ഉപേക്ഷിക്കണം.

രോഗം വരാതിരിക്കാന്‍
1. തുറസ്സായ സ്ഥലങ്ങളിലെ മൂത്രവിസര്‍ജനം ഒഴിവാക്കുക.
2.കിണര്‍ വെള്ളം നിശ്ചിത ഇടവേളകളില്‍ ക്ലോരിനേറ്റ് ചെയ്യുക.
3.ചുറ്റുപാടും ശരീരവും വൃത്തിയാക്കുക.
4. പാത്രങ്ങള്‍ കഴുകുന്നതിന് ചൂടുവെള്ളമുപയോഗിക്കുന്നത് ശീലമാക്കണം.
5.സെപ്ടിക് ടാങ്കും കിണറും തമ്മില്‍ ശുപാര്‍ശ ചെയ്യപ്പെട്ടിരിക്കുന്ന അകലമുണ്ടെന്നു ഉറപ്പു വരുത്തുക.
6.ആഹാര സാധനങ്ങള്‍ അടച്ചു സൂക്ഷിക്കുക.
7.ദിവസേന കുളിക്കുക.

ചിക്കന്‍ പോക്‌സ്

പൊതുവെ അപകടകാരിയല്ലെങ്കിലും രോഗം കൂടിയാല്‍ പ്രശ്‌നമാണ്. ചുമയോ, കഫക്കെട്ടോ ഉണ്ടെങ്കില്‍ ചിക്കന്‍ പോക്‌സ് ന്യൂമോണിയയായി മാറാന്‍ സാധ്യതയുണ്ട്. ചിക്കന്‍ പോക്‌സ് ഒരു തവണ വന്നാല്‍ പിന്നീട് രോഗം വരാനുള്ള സാധ്യത വളരെ കുറവാണ്. കുഞ്ഞുങ്ങളും,പ്രമേഹ രോഗികളും ചിക്കന്‍ പോക്‌സിനെ കൂടുതല്‍ സൂക്ഷിക്കണം.

രോഗ ലക്ഷണങ്ങള്‍
ദേഹത്ത് കുമിളകള്‍ വരുക, പനി, പിന്‍ഭാഗത്ത് വേദന, വയര്‍വേദന, ക്ഷീണം, ശരീര വേദന, വിറയല്‍, ചൊറിച്ചില്‍
രോഗം വന്നാല്‍
1.ഉടന്‍ തന്നെ ചികിത്സ ചെയ്യുക.ഹോമിയോപ്പതി, അലോപ്പതി ചികിത്സകളാണ് നല്ലത്.
2.ധാരാളം വെള്ളം കുടിക്കുക.
3.ഭക്ഷണ ക്രമീകരണം വേണം.
4.മത്സ്യം, എണ്ണ എന്നിവ ഒഴിവാക്കുക.
5.തണുത്ത സാധനങ്ങള്‍ കഴിക്കുക.
6. ചിക്കന്‍ പോക്‌സ് ബാധിച്ചയാള്‍ മറ്റൊരാള്‍ക്ക് ബധിക്കാതെ സൂക്ഷിക്കണം.
7.ശരീരത്തില്‍ ഉണ്ടാകുന്ന കുമിളകള്‍ തൊടുകയോ പൊട്ടിക്കുകയോ ചെയ്യരുത്.
8.കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുക.

രോഗം വരാതിരിക്കാന്‍
1.രോഗ ലക്ഷണങ്ങള്‍ കാണുന്ന വ്യക്തിയില്‍ നിന്ന് നിശ്ചിത അകലം പാലിക്കുക.
2.രോഗി ഉപയോഗിക്കുന്ന വസ്ത്രങ്ങള്‍, പത്രങ്ങള്‍ മറ്റു വസ്തുക്കള്‍ എന്നിവ ഉപയോഗിക്കാതിരിക്കുക.
3.കുത്തിവയ്പിലൂടെ ഈ രോഗത്തെ പ്രതിരോധിക്കാം.ഡോക്ടറെ കണ്ട് നിര്‍ദ്ദേശിക്കുന്ന രീതിയില്‍ കുത്തിവയ്പുകള്‍ എടുക്കണം.
4.വലിയ പനിയോ, വയറിളക്കമോ, ഛര്‍ദ്ദിയോ മറ്റ് കാര്യമായ അസുഖങ്ങളോ ഉണ്ടെങ്കില്‍ ഡോക്ടറെ കണ്ട് ഉടന്‍ ചികിത്സിക്കുക.

ചെങ്കണ്ണ്
വേനല്‍ക്കാലത്ത് സര്‍വ സാധരണയായി പടര്‍ന്നുപിടിക്കുന്ന രോഗമാണ് ചെങ്കണ്ണ്. കണ്ണിന് ചൂടും പൊടിയുമേല്‍ക്കുമ്പോഴാണ് ചെങ്കണ്ണ് ഉണ്ടാകുന്നത്. വൈറസുകള്‍ കൊണ്ടാണ് സാധാരണ ചെങ്കണ്ണ് ഉണ്ടാകുന്നത്. രോഗികളില്‍ ഒന്ന് രണ്ട് ദിവസം കൊണ്ട് തന്നെ രോഗ ലക്ഷണങ്ങള്‍ കണ്ട് തുടങ്ങും. സാധാരണ ഒരാഴ്ച്ച വരെ അസുഖം നീണ്ടുനില്‍ക്കാറുണ്ട്.

രോഗ ലക്ഷണങ്ങള്‍
കണ്ണിനു ചുവപ്പുനിറം ഉണ്ടാവുക, ചൊറിച്ചല്‍,കണ്‍പോളകള്‍ തടിക്കുക, കണ്ണില്‍ നിന്നും വെള്ളം വരിക
രോഗം വന്നാല്‍
1.ടി.വി കാണുന്നത് പരമാവധി ഒഴിവാക്കുക.
2.നേത്ര രോഗ വിദഗ്ദനെ കണ്ട് ചികിത്സ സഹായം തേടുക.
3.രോഗിയുമായുള്ള സമ്പര്‍ക്കം ഒഴിവാക്കുക.
4.മെഡിക്കല്‍ സ്റ്റോറില്‍ നിന്ന് മരുന്ന് വാങ്ങി സ്വയം ചികിത്സ ചെയ്യാതിരിക്കുക.
5.കണ്ണിന് ചൂട് തട്ടാതെ സൂക്ഷിക്കുക.

രോഗം വരാതിരിക്കാന്‍
1.കണ്ണും കൈകളും എപ്പോഴും വൃത്തിയായി സൂക്ഷിക്കുക.
2.പുറത്ത് പോകുമ്പോള്‍ കുട പിടിക്കുക.
3.എന്നും കണ്ണുകള്‍ ശുദ്ധവെള്ളം കൊണ്ട് കഴുക.
4.സണ്‍ ഗ്ലാസ്സുകള്‍ ഉപയോഗിക്കുക.
5.ചെങ്കണ്ണ് ഉള്ളവരുടെ അടുത്ത് പോകാതിരിക്കുക.

സൂര്യാഘാതം
വേനല്‍ക്കാലം മുന്നോട്ട് വയ്ക്കുന്ന ഏറ്റവും വലിയ ഭീഷണിയാണ് സൂര്യാഘാതം. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മാത്രം കണ്ടുവരുന്ന സൂര്യാഘാതം ഇപ്പോള്‍ സംസ്ഥാനത്തും വ്യാപകമായിട്ടുണ്ട്.

രോഗ ലക്ഷണങ്ങള്‍
ചൊറിച്ചല്‍, പനി, മനം പുരട്ടല്‍, തണുപ്പ് തോന്നല്‍, ജലദോഷം എന്നിവയാണ് രോഗ ലക്ഷണങ്ങള്‍.
രോഗം വരാതിരിക്കാന്‍:-
1.ധാരാളം വെള്ളം കുടിക്കണം.
2.കാരറ്റ്, വെള്ളരിക്ക, സവാള, തക്കാളി എന്നിവ ചേര്‍ത്ത് സാലഡുകള്‍ കഴിക്കുക.
3.പുറത്തിറങ്ങുമ്പോള്‍ കഴിയുന്നതും വെള്ളവസ്ത്രം ധരിക്കുക.
4.പുറത്തിറങ്ങുമ്പോള്‍ കുട പിടിക്കുന്നത് നന്നായിരിക്കും.
5.ഇടയ്ക്കിടെ കുളിക്കുക.
6.സണ്‍ ഗ്ലാസ്സുകള്‍ ഉപയോഗിക്കുക.
7.ശരീര ഭാഗങ്ങളില്‍ സണ്‍ സ്‌ക്രീന്‍ ലോഷനുകള്‍ പുരട്ടുക.

കോളറ
ജലത്തിലൂടെ പകരുന്ന രോഗങ്ങളിലൊന്നാണ് കോളറ. വിബ്രിയോ കോളറേ എന്ന ബാക്റ്റിരിയയാണ് രോഗം പരത്തുന്നത്. വൃത്തിയില്ലാത്ത വെള്ളം,ആഹാരം എന്നിവയിലൂടെയാണ് ഈ രോഗം ശരീരത്തിലെത്തുന്നത്. ഈച്ചയും ഈ രോഗത്തിന് കാരണമാകുന്നു. ആരോഗ്യമുള്ള ഏതൊരാളെയും മണിക്കൂറുകള്‍ക്കകം തീര്‍ത്തും അവശനാക്കുന്നതിനും അയാളുടെ മരണത്തിനും കോളറ കാരണമാകുന്നു.

രോഗ ലക്ഷണങ്ങള്‍
വയറിളക്കം, ഛര്‍ദ്ദി, പനി, മലത്തില്‍ ഉണ്ടാകുന്ന രക്തത്തിന്റെ അംശം എന്നിവയാണ് രോഗ ലക്ഷണങ്ങള്‍.
രോഗം വരാതിരിക്കാന്‍:-
1.തുറസ്സായ സ്ഥലത്ത് മലമൂത്ര വിസര്‍ജനം നടത്താതിരിക്കുക.
2.ഭക്ഷണസാധനങ്ങള്‍ വേവിച്ചുമാത്രം കഴിക്കുക.
3. തിളപ്പിച്ച വെള്ളം മാത്രം കുടിക്കുക.
4.ആഹാര സാധനങ്ങള്‍ വിളമ്പുന്ന പാത്രങ്ങള്‍ തിളപ്പിച്ച വെള്ളത്തില്‍ കഴുകുക.
5.ആഹാര സാധനങ്ങള്‍ അടച്ചുവയ്ക്കുക

പച്ചക്കറികൾക്ക് വില കുറഞ്ഞതിനാൽ ഊണിനു വില കുറച്ചത്രെ…

പോസ്റ്റ് കടപ്പാട് : Rupesh Chandran
പാലക്കാട് നഗരത്തിന്റെ ഹൃദയഭാഗമായ സുൽത്താൻപേട്ട ജങ്ഷനു സമീപമുള്ള ചെറിയ ഹോട്ടലാണ് ദേവികൃപ…

അവിടെയാണ് ഇത്തരത്തിൽ ഒരു പോസ്റ്റർ ഒട്ടിച്ചു കണ്ടത്..

പച്ചക്കറികൾക്ക് വില കുറഞ്ഞതിനാൽ
ഊണിനു വില കുറച്ചത്രെ…

ഭക്ഷണത്തിനു വില കൂട്ടുവാൻ
എന്തെങ്കിലും ഒരു കാരണം കിട്ടാൻ
വൻകിട ഹോട്ടലുകൾ തക്കം പാർത്തിരിക്കുന്ന കാലത്ത്,
കൂടിയ വില കുറയുക എന്നത് കേട്ടുകേൾവിയിൽ പോലും ഇല്ലാത്ത ലോകത്ത്
ഇങ്ങിനെയൊരു ബോർഡ് കാണാൻ പറ്റുന്നത് അപൂർവ്വമല്ലേ..!!

ചെറിയ ഹോട്ടലായതുകൊണ്ട് കച്ചവടം പിടിക്കാനുള്ള തന്ത്രം എന്ന് മുൻവിധിയിൽ എത്താൻ വരട്ടെ….

പതിറ്റാണ്ടുകൾക്കു മുൻപ്
ഗാന്ധിയനായ ഒരു പഴയ തലമുറ കോൺഗ്രസ്സുകാരൻ തുടങ്ങിയ ഹോട്ടലാണ് ദേവികൃപ…

ഇന്നും അതേ ലാളിത്യത്തോടെ പ്രവർത്തിച്ചു വരുന്നു…

രാവിലെ ഉപ്പുമാവ്, പുഴുങ്ങിയ പഴം, അപ്പം
വൈകുന്നേരങ്ങളിൽ മൊരിഞ്ഞ കുഞ്ഞുദോശ, ഇലയട, കേസരി, സേവ…
എന്നിങ്ങനെ കുറച്ചു വിഭവങ്ങൾ
വൃത്തിയായി വിളമ്പുന്നു…

ഇപ്പോഴും ഇവിടെ ബില്ല് എഴുതുന്ന സമ്പ്രദായം ഇല്ല…

ഒരു കച്ചവടസ്ഥാപനത്തിന്റെ ഹുങ്ക് ഇല്ലാതെ,
സൗഹൃദഭാവത്തിൽ ആളുകൾ ഒത്തുകൂടുന്ന
ഇവിടെ ഇത്തരത്തിൽ ഒരു ബോർഡ് പ്രത്യക്ഷപ്പെടുമ്പോൾ ഒട്ടും അദ്ഭുതം തോന്നുന്നില്ല.
പോസ്റ്റ് കടപ്പാട് :Rupesh Chandran

കസ്തുരി മഞ്ഞളുടെ ആരോഗ്യ സൗന്ദര്യ ഗുണങ്ങൾ

സൌന്ദര്യസംരക്ഷണത്തിനു കസ്തൂരി മഞ്ഞള്‍ പ്രയോജനകരമാണ്. മുഖത്തെ പാടുകള്‍ മാറ്റുവാന്‍ കസ്തൂരിമഞ്ഞള്‍, രക്ത ചന്ദനം, മഞ്ചട്ടി കൂട്ടി നീലയമരി നീരില്‍ അരച്ചിട്ടാല്‍ മുഖത്തെ പാടുകള്‍, കറുപ്പു കലര്‍ന്ന നിറം എന്നിവക്കു ഫലപ്രദമാണ്. ഈ രീതിമൂലം മുഖകാന്തി കൂട്ടുന്നതോടൊപ്പം ഒന്നാംതരം അണുനാശശക്തിയും മുഖത്തിനു നല്‍കുന്നു.

ദിവസവും കുളിക്കുന്നതിനു മണിക്കൂര്‍ മുമ്പ് കസ്തൂരി മഞ്ഞളും ചന്ദനവും കൂട്ടി ലേപനമാക്കി ശരീരത്തില്‍ പുരട്ടി കുളിച്ചാല്‍ ദേഹകാന്തി വര്‍ധിക്കുകയും ദുര്‍ഗന്ധം മാറ്റി സുഗന്ധം ഉണ്ടാകും. ഒരു പരിധിവരെ തലവേദനയടക്കം പല ശിരോരോഗങ്ങള്‍ക്കും പ്രതിവിധിയാണ്. അഞ്ചാംപനി, ചിക്കന്‍പോക്സ് അടക്കം ശരീരത്തിലുണ്ടാവുന്ന പാടുകള്‍ മാറ്റാന്‍ കസ്തൂരി മഞ്ഞളിനൊപ്പം കടുക്കാത്തോട് തുല്യമായി കാടിവെള്ളത്തിലരച്ചിടുന്നത് ഗുണപ്രദമാണ്. കസ്തൂരിമഞ്ഞള്‍ നന്നായി പൊടിച്ചു വെള്ളത്തില്‍ കുഴച്ചു ശരീരത്തില്‍ പുരട്ടിയാല്‍ കൊതുകുശല്യം നന്നായി കുറയും.

പ്രസവാനന്തരം അമ്മയേയും നവജാതശിശുവിനെയും കസ്തൂരി മഞ്ഞള്‍ തേച്ച് കുളിപ്പിച്ചാല്‍ ചര്‍മ്മരോഗങ്ങള്‍ മാറുകയും, രോഗണുവിമുക്തമാവുകയും ശരീരകാന്തി വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. കസ്തൂരിമഞ്ഞള്‍ അഴകിനൊപ്പം ആരോഗ്യവും കാക്കുന്നു.

മൈലാഞ്ചിയുടെ ആരോഗ്യ ഗുണങ്ങൾ അറിയാം

ലിത്രേസി സസ്യകുടുംബത്തില്‍ പെട്ട മൈലാഞ്ചിയുടെ ശാസ്ത്രനാമം ലോസോണിയ ഇനേര്‍മിസ്എന്നാണ്. ബലമുള്ള നേര്‍ത്ത ശാഖകള്‍ കാണപ്പെടുന്ന ഇതിന്റെ ഇലകള്‍ വളരെ ചെറുതായിരിക്കും.

മൈലാഞ്ചി ഒരു സൌന്ദര്യവര്‍ദ്ധക ഔഷധിയാണ്. സൌന്ദര്യം കൂട്ടുവാന്‍ മത്രമല്ല, ത്വക്ക് രോഗങ്ങളെ ശമിപ്പിക്കുവാനും ഇതിനാകും. ഇംഗ്ലീഷില്‍ ഹെന്ന എന്നും സംസ്കൃതത്തില്‍ മദയന്തിക,രാഗാംഗി എന്നീ പേരുകളിലും ഇത് അറിയപ്പെടുന്നു. രക്തശുദ്ധി, മന:ശ്ശാന്തി, ആര്‍ത്തവത്തകരാറുകള്‍,മഞ്ഞപ്പിത്തം എന്നിവക്കെല്ലാം മൈലാഞ്ചി വിശേഷഔഷധമാണ്.

മൈലാഞ്ചിയരച്ച് കൈത്തലത്തിലും കാലിന്റെ വെള്ളയിലും വിരലുകളിലും വെച്ചുകെട്ടുന്നത് രക്തശുദ്ധിക്കും മന:ശ്ശാന്തിക്കും നല്ലതാണ്. മൈലാഞ്ചിയിലയും പച്ചമഞ്ഞളും അരച്ച് കാലില്‍ പൊതിഞ്ഞ് വെച്ചാല്‍ കുഴിനഖം മാറിക്കിട്ടും. മൈലാഞ്ചിവേര്, ചുക്ക്, എള്ള് എന്നിവയെല്ലാം കൂടി 50 ഗ്രാം വീതമെടുത്ത് 400 മില്ലി ലിറ്റര്‍ വെള്ളത്തില്‍ കഷായം വെച്ച് നാലിലൊന്നാക്കി വറ്റിച്ച് 25 മില്ലിയാക്കി കല്ലുപ്പ് മേമ്പൊടിയാക്കി കാലത്തും രാത്രിയും കഴിക്കുന്നത് ആര്‍ത്തവത്തകരാറുകള്‍ക്ക് ഗുണം ചെയ്യും.

മൈലാഞ്ചി ഇടിച്ചു പിഴിഞ്ഞ നീരില്‍ മൈലാഞ്ചിവേര് കല്‍ക്കമാക്കി കാച്ചിയെടുക്കുന്ന വെളിച്ചെണ്ണ തേച്ചാല്‍ തലമുടി കറുത്ത് വളരുകയും മുടികൊഴിച്ചില്‍ മാറുകയും ചെയ്യും. മുടിവളര്‍ച്ചക്കും അഴകിനും 3 ഗ്രാം മൈലാഞ്ചിപ്പൂവരച്ച് 2 നേരം സേവിക്കുക

3 ഗ്രാം മൈലാഞ്ചിപ്പൂവ് അരച്ച് ശുദ്ധജലത്തില്‍ കലക്കിക്കുടിച്ചാല്‍ ബുദ്ധിപരമായ ഉണര്‍വ്വിന് നല്ലതാണ്. മൈലാഞ്ചിയില കഷായം വെച്ച് ഒരൌണ്‍സ് വീതം രണ്ടുനേരം സേവിച്ചാല്‍ ത്വക്ക് രോഗങ്ങള്‍ ശമിക്കും.

അമിത വണ്ണം സെക്സിനെ എങ്ങനെ ബാധിക്കും

പുരുഷ ഹോർമോണിന്റെ പ്രവർത്തനത്തെയും പ്രോസ്റ്റേറ്റിന്റെ പ്രവർത്തനത്തെയും പൊണ്ണത്തടി പ്രതികൂലമായി ബാധിക്കും.

ഉദ്ധാരണ പ്രശ്നങ്ങൾ
പുരുഷന്മാർ നേരിടുന്ന പ്രധാനപ്പെട്ട ഒരു ലൈംഗിക പ്രശ്നമാണ് ഉദ്ധാരണശേഷിയിൽ വരുന്ന കുറവ്. പൊതുവെ പറഞ്ഞാൽ, വിജയകരമായ ഒരു സംഭോഗത്തിന് വേണ്ടി ഉദ്ധാരണം നേടാനും അത് നിലനിർത്താനും കഴിയാതെ വരുന്നതിനെയാണ് ഉദ്ധാരണശേഷിക്കുറവ് എന്ന് പറയുന്നത്. പലകാരണങ്ങൾ മൂലവും ഈ അവസ്ഥ ഉണ്ടാകാമെങ്കിലും പൊണ്ണത്തടിയും ഉദ്ധാരണ പ്രശ്നങ്ങളും തമ്മിൽ അടുത്ത ബന്ധമുണ്ടെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.
പൊണ്ണത്തടിയുള്ളവർക്ക് ഉദ്ധാരണ പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത മറ്റുള്ളവരെക്കാൾ രണ്ടര മടങ്ങ് കൂടുതലാണെന്നാണ് കണ്ടെത്തൽ. ഇവരുടെ രക്തക്കുഴലുകൾക്ക് തകരാറുണ്ടാവുകയും ടെസ്റ്റോസ്റ്റിറോൺ നില കുറയുകയും ശരീരത്തിൽ പുകച്ചിൽ അനുഭപ്പെടുകയും ചെയ്തേക്കാം. ഇത്തരക്കാർക്ക് ഉയർന്ന രക്തസമ്മർദം, കൊളസ്ട്രോൾ, പ്രമേഹം എന്നിവയും ഉണ്ടാകാൻ സാധ്യത കൂടുതലാണ്. ഇവയെല്ലാം ഉദ്ധാരണശേഷിക്കുറവിന് കാരണമായേക്കാം.

വന്ധ്യത
അമിതവണ്ണം ബീജങ്ങളുടെ എണ്ണം കുറയുന്നതിനും അവയുടെ ചലനശേഷി കുറയുന്നതിനും കാരണമാവും. ഈ രണ്ട് ഘടകങ്ങളും ഒരാളുടെ സന്താനോത്പാദന ശേഷിയെ പ്രതികൂലമായി ബാധിക്കും.

ടെസ്റ്റോസ്റ്റിറോൺ നില
ലൈംഗിക പ്രവർത്തനങ്ങൾക്ക് അത്യാവശ്യം വേണ്ട ടെസ്റ്റോസ്റ്റിറോൺ ഹോർമോണിന്റെ നില കുറയാൻ അമിതവണ്ണം കാരണമാവുന്നു. ടെസ്റ്റോസ്റ്റിറോൺ നില കുറയുന്നത് ഉദ്ധാരണശേഷി കുറയ്ക്കും, ലിംഗ കോശങ്ങളിലേക്കുള്ള രക്തപ്രവാഹം കൂട്ടുന്നതിന് ടെസ്റ്റോസ്റ്റിറോണിന്റെ സഹായം വേണം.

വായ്‌നാറ്റത്തെ ഇനി പേടിക്കേണ്ട…

വായ്‌നാറ്റം മൂലം ബുദ്ധിമുട്ടുന്നവര് ഒട്ടേറെയാണ് .എന്നാല്‍ അതിനെല്ലാം സ്വയം തന്നെ ശ്രമിച്ചാല്‍ പരിഹാരമുണ്ട്.
എപ്പൊഴും ബ്രഷ് ചെയ്ത് രക്ഷനേടാന്‍ കഴിയില്ലല്ലോ. ഈ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ വായ്‌നാറ്റം എന്നന്നേക്കുമായി ഒഴിവാക്കാം.

തൈര് കഴിക്കുക
വായ്‌നാറ്റത്തിനെതിരെ പോരാടുന്നതില്‍ തൈരിന് പ്രത്യേക കരുത്താണ്. ജാപ്പനീസ് പഠനം കാണിക്കുന്നത് ഹൈഡ്രജന്‍ സള്‍ഫൈഡ് അടക്കം വായ്‌നാറ്റത്തിന് കാരണമാകുന്ന വസ്തുക്കളെ പ്രതിരോധിക്കാന്‍ തൈരിന് കഴിയുമെന്നാണ്.
പുകവലി നിര്‍ത്തുക
ചുണ്ടുകളുടെ നിറം നഷ്ടമാകുമെന്ന് മാത്രമല്ല വായിലെ ദുര്‍ഗന്ധത്തിന് കാരണം കൂടിയാണ് പുകവലി.
ഇവയെല്ലാം ശ്രദ്ധിക്കുകയും വായ ശുചിയായി സൂക്ഷിക്കുകയും ചെയ്താല്‍ വായ്‌നാറ്റത്തില്‍ നിന്ന് രക്ഷനേടാം.
ഉമീനീരൊഴുക്ക് വര്‍ധിപ്പിക്കുക
വായ്ക്കകം വരണ്ടു പോകുമ്പോഴാണ് ബാക്ടീരിയകള്‍ വര്‍ധിക്കുന്നത്. ദിവസവും എട്ടു മുതല്‍ 10 ഗ്ലാസ് വെള്ളം കുടിക്കുകയാണെങ്കില്‍ വായും നാക്കും എപ്പോഴും നനവുള്ളതായിരിക്കും. ഉമിനീര് വര്‍ധിക്കുമ്പോള്‍ ഇത് വായ്ക്കകം ശുചിയാക്കി സൂക്ഷിക്കും. പല്ലില്‍ പറ്റിപ്പിടിക്കുന്ന ബാക്ടീരിയകളെ ഇല്ലാതാക്കാന്‍ കുക്കുമ്പറും, തണ്ണിമത്തനും ഇടയ്ക്ക് കഴിക്കുന്നതും നല്ലതാണ്.
പഞ്ചസാര കുറയ്ക്കുക
പഞ്ചസാര നിറഞ്ഞ ഭക്ഷണമാണ് ബാക്ടീരിയകള്‍ വായില്‍ നിറയ്ക്കുന്നത്. ഇതാണ് വായ്‌നാറ്റത്തിന്റെ പ്രധാന കാരണം

ഭാര്യക്കും ഭർത്താവിനും സ്നേഹം വർധിപ്പിക്കാൻ LOVE BOOK

B M Muhsin is a Certified NLP Master Practitioner from Dr. Dick Macgh USA. He received MSc Psychology and a Diploma in Psychological Counseling, from University of Calicut. He holds a Post Graduate Diploma in Institutional Management(PGDIM). Besides, he has done IGNOU’s Certificate Counseling Program as well. Thereafter, he pursued a Certificate Course in Adolescent Empowerment & Counseling (Nimhans- Banglore). B.M.Muhsin is a Certified Mind Power Trainer at Life Line Trivandrum, and Human Excellence Facilitator at HEF Cochin.

Dr. B M Muhsin is a future-driven Psychologist, Motivational Speaker, Lifecoach,Counselor, Corporate Trainer, Business developer.

രാത്രി ഭക്ഷണം വൈകിയാൽ ശരീരത്തെ എങ്ങനെ ബാധിക്കും

രാത്രി വളരെ വൈകി ഭക്ഷണം കഴിക്കുന്ന ശീലക്കാരാണോ നിങ്ങൾ? എങ്കിൽ വേഗം ആ ശീലം ഉപേക്ഷിച്ചോളൂ
രാത്രി വൈകിയുള്ള ഭക്ഷണം കഴിപ്പ് ഉപാപചയ പ്രവർത്തനങ്ങളെ തകരാറിലാക്കുകയും. ഇൻസുലിൻ, കൊളസ്ട്രോൾ ഇവ കൂട്ടുകയും ഹൃദ്രോഗം, പ്രമേഹം ഇവയ്ക്കുള്ള സാധ്യത കൂട്ടുകയും ചെയ്യും. കൂടാതെ രാത്രി വൈകി ഭക്ഷണം കഴിക്കുന്നത് ശരീരഭാരം കൂട്ടും. ഉറങ്ങാൻ പോകും മുൻപ് വയർ നിറയെ കഴിക്കുന്നത് ഉറക്കത്തെയും തടസ്സപ്പെടുത്തും.

ഉറക്കമില്ലായ്മ
രാത്രി ഏറെ വൈകി ഭക്ഷണം കഴിക്കുന്നത് ഉറക്കമില്ലായ്മയിലേക്ക് നയിക്കും. വൈകി ഭക്ഷണം കഴിക്കുന്നത് ശരീരത്തിനും മനസ്സിനും വിശ്രമം നല്‍കാതിരിക്കുന്നതാണു മതിയായ ഉറക്കം ലഭിക്കാത്തതിനു കാരണം.
നെഞ്ചെരിച്ചില്‍, അസിഡിറ്റി

അസിഡിറ്റി, നെഞ്ചെരിച്ചില്‍
വൈകി അത്താഴം കഴിക്കുന്നവര്‍ക്ക് അസിഡിറ്റി, നെഞ്ചെരിച്ചില്‍, പുളിച്ചു തികട്ടല്‍ എന്നിവ അനുഭവപ്പെടും അത്താഴത്തിനും ഉറക്കത്തിനും ഇടയിലുള്ള സമയം കുറയുന്നതാണ് കാരണം. ഓരോ തവണയും ഭക്ഷണ ശേഷം ദഹനപ്രകൃയ നടത്താനുള്ള സമയം ശരീരത്തിന് ആവശ്യമാണ്.

ദഹന പ്രശ്‌നങ്ങള്‍
രാത്രി ഏറെ വൈകി ഭക്ഷിക്കുന്നത് ദഹന പ്രവര്‍ത്തനത്തെയും ആത്യന്തിക പ്രവര്‍ത്തനങ്ങളെയും പ്രതികൂലമായി ബാധിക്കും. മറ്റ് ആരോഗ്യ പ്രശ്നങ്ങള്‍ക്കും കാരണമാകും.

ഭക്ഷണം കഴിച്ചതിന് ശേഷം ഉടനെ കിടക്കുകയാണെങ്കില്‍ ദഹനപ്രക്രിയ ശരീയായ രീതിയില്‍ നടക്കാതിരിക്കുകയും വയറ്റില്‍ നിന്നും അന്നനാളത്തില്‍ ആസിഡ് അധികരിക്കുകയും കഠിനമായ നെഞ്ചെരിച്ചിലിനു കാരണമാകുകയും ചെയ്യും.

രാവിലെ ഭക്ഷണം നന്നായി കഴിക്കുക. പോഷകങ്ങൾ അടങ്ങിയ ഉച്ചഭക്ഷണം, മിതമായ തോതിൽ അത്താഴം. അതും കിടക്കുന്നതിന് ഏതാനും മണിക്കൂർ മുൻപേ ഇതു ശീലമാക്കാൻ ശ്രമിക്കുക. കഴിയുന്നതും എട്ടുമണിക്കു മുൻപേ അത്താഴം കഴിക്കാൻ ശ്രദ്ധിക്കുക. എക്സ്പിരിമെന്റൽ ഫിസിയോളജി എന്ന ജേണലിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നു.

ചായപ്പൊടി, മുളക് പൊടി, പാൽ മായം എങ്ങനെ കണ്ടുപിടിക്കാം

ദിവസവും ധാരാളം വസ്തുക്കള്‍ നമ്മള്‍ കടകളില്‍ നിന്നും വാങ്ങിക്കാറുണ്ട്. എന്നാല്‍ ഇവയിലെല്ലാം തന്നെ വളരെ കൂടിയ അളവില്‍ മായം കലര്‍ന്നിട്ടുണ്ടാവും എന്ന് യാതൊരു സംശയവും ഇല്ലാതെ തന്നെ പറയാം. ഇനി ഈ മായം കലര്‍ന്ന വസ്തുക്കളെ നമുക്ക് തിരിച്ചറിയാം. അതിനായി വീട്ടില്‍ തന്നെ നമുക്ക് ചില കാര്യങ്ങളിലൂടെ ഈ മായം കണ്ടെത്താം.

ചായപ്പൊടി
ചായപ്പൊടി ദിവസവും നമ്മള്‍ ഉപയോഗിക്കുന്ന ഒന്നാണ്. എന്നാല്‍ ചായപ്പൊടിയില്‍ മായം ചേര്‍ക്കുന്നത് സ്ഥിരമാണ്. അതിനായി പല ചെടികളുടേയും ഇലകളും മറ്റും പൊടിച്ച് നിറം ചേര്‍ത്ത് ചായപ്പൊടിയില്‍ ചേര്‍ക്കും. എന്നാല്‍ ചായപ്പൊടിയിലെ മായം തിരിച്ചറിയാന്‍ ചില മാര്‍ഗ്ഗങ്ങളുണ്ട്. ചായപ്പൊടി അല്‍പമെടുത്ത് നനഞ്ഞ വെളുത്ത കടലാസില്‍ വിതറിയിടാം. അല്‍പം കഴിഞ്ഞ് നോക്കിയാല്‍ കടലാസില്‍ മഞ്ഞ, പിങ്ക്, ചുവപ്പ് എന്നീ നിറങ്ങള്‍ കാണുകയാണെങ്കില്‍ ഇത് മായം കലര്‍ന്ന ചായപ്പൊടിയാണെന്ന് മനസ്സിലാക്കാം.

പഞ്ചസാര
പഞ്ചസാര വെള്ളത്തില്‍ ലിറ്റ്മസ് പേപ്പര്‍ മുക്കിയാല്‍ മനസ്സിലാക്കാം. പഞ്ചസാരയില്‍ മായം കലര്‍ന്നിട്ടുണ്ടോ എന്ന്. ലിറ്റ്മസ് പേപ്പര്‍ നീല നിറമാകുന്നുണ്ടെങ്കില്‍ പഞ്ചസാരയില്‍ അലക്കുകാരം ചേര്‍ത്തിട്ടുണ്ടെന്ന് മനസ്സിലാക്കാം.
അരിയിലെ മായം
കുത്തരിയിലാണ് സാധാരണ മായം ചേര്‍ക്കുന്നത്. സാധാരണ അരിയില്‍ കാവി പൂശി കുത്തരിയാക്കി മാറ്റുകയാണ് ചെയ്യുന്നത്. എന്നാല്‍ അരി ചൂടുവെള്ളത്തില്‍ അല്‍പനേരം ഇട്ട് വെച്ച് പിന്നീട് കഴുകി നോക്കൂ ഇതിന്റെ വ്യത്യാസം അപ്പോള്‍ മനസ്സിലാവും

മുളക് പൊടി
ഇഷ്ടികപ്പൊടി, മരപ്പൊടി തുടങ്ങിയവയെല്ലാം മുളക് പൊടിയിലെ സ്ഥിരം സാന്നിധ്യമാണ്. എന്നാല്‍ ഇത് കണ്ടെത്താന്‍ ഒരു ബ്ലോട്ടിംഗ് പേപ്പറില്‍ കുറച്ച് മുളക് പൊടി വിതറി നോക്കൂ. ഇതിന്റെ നിറം മുഴുവന്‍ പേപ്പറില്‍ പടരുന്നത് കാണാം. അല്ലെങ്കില്‍ അല്‍പം വെള്ളത്തില് മുളക് പൊടി വിതറിയാല്‍ മതി. മായം കലര്‍ന്ന വസ്തു മുകളില്‍ പൊങ്ങിക്കിടക്കുകയും മുളക് പൊടി വെള്ളത്തില്‍ അടിയുകയും ചെയ്യും.
കുരുമുളക്
കുരുമുളക് പൊടിയില്‍ പപ്പായക്കുരുവാണ് സാധാരണ ചേര്‍ക്കുന്നത്. യഥാര്‍ത്ഥ കുരുമുളക് പൊടിയാണെങ്കില്‍ അത് വെള്ളത്തില്‍ അടിയുകയും മായം കലര്‍ന്നിട്ടുണ്ടെങ്കില്‍ അത് മുകളില്‍ പാറി നില്‍ക്കുകയും ചെയ്യും.
പാല്‍
പാലിലും മായം ചേര്‍ക്കുന്നതിന് കുറവൊന്നുമില്ല. എന്നാല്‍ ഇതിനായി ഒരെളുപ്പ വഴിയുണ്ട്. ചരിഞ്ഞ ഭാഗത്ത് അല്‍പം പാലൊഴിയ്ക്കുക. പാല്‍ യാതൊരു പാടുമില്ലാതെ ഒഴുകി പോയാല്‍ മായം ചേര്‍ത്തിട്ടുണ്ടെന്ന് മനസ്സിലാക്കാം.

കഞ്ഞി വെള്ളത്തിന്റെ അത്ഭുത ഗുണങ്ങള്‍

പെട്ടവര്‍ സ്ഥിരമായി വെറും വയറ്റില്‍ പഴം കഞ്ഞിയും കഞ്ഞി വെള്ളവും കുടിച്ചിരുന്നു എന്നാല്‍ പുതുതലമുറയില്‍ പെട്ടവര്‍ രാവിലെ എന്നല്ല ഒരു സമയത്തും കഞ്ഞി വെള്ളം കുടിക്കാത്തവര്‍ ആയി മാറിക്കഴിഞ്ഞു .കഞ്ഞി വെള്ളത്തിന്റെ ആരോഗ്യ ഗുണങ്ങള്‍ അറിയാതെ അവര്‍ രോഗങ്ങള്‍ ക്ഷണിച്ചു വരുത്തുന്ന മറ്റു പല പാനിയങ്ങളുടെയും അടിമകള്‍ ആയി മാറി .വെറും വയറ്റില്‍ കഞ്ഞി വെള്ളം കുടിച്ചാല്‍ ശരീരത്തില്‍ ഉണ്ടാകുന്ന ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെ എന്ന് നോക്കാം .

കഞ്ഞിവെള്ളം നമുക്ക് നല്ല ഊര്‍ജ്ജം നല്‍കുന്നു രാവിലെ വെറും വയറ്റില്‍ കഞ്ഞി വെള്ളം കുടിക്കുന്നത് ദിവസം മുഴുവന്‍ നല്ല ഊര്‍ജ്ജം നിലനിര്‍ത്താന്‍ സഹായിക്കുന്നു .
ശരീരത്തിന്റെ താപനില ക്രമപ്പെടുത്തി നിര്‍ത്തുന്നതിനു നല്ലൊരു വഴിയാണ് കഞ്ഞി വെള്ളം കുടിക്കുന്നത് .
പലപ്പോഴും ക്ഷീണം കാരണം പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടാവുന്നുണ്ട്. എന്നാല്‍ ക്ഷീണത്തെ അകറ്റാനുള്ള ഒറ്റമൂലിയാണ് കഞ്ഞി വെള്ളം എന്ന കാര്യത്തില്‍ സംശയമില്ല.
മലബന്ധം ഉള്ളവര്‍ സ്ഥിരമായി കഞ്ഞിവെള്ളം കുടിക്കുന്നത് മലബന്ധം അകറ്റുന്നതിനുള്ള നല്ലൊരു വഴിയാണ് .
ആമാശയത്തിലും കുടലിനും ഉണ്ടാകുന്ന വീക്കം തടയുന്നു.

താരന്‍ ഒഴിവാക്കാന്‍ വേപ്പില പൊടിക്കൈ

നിരവധി ആളുകളെ ഒരുപോലെ അലട്ടുന്ന പ്രശ്‌നമാണ് താരന്‍.കുഞ്ഞുങ്ങളെന്നോ വലിയവരെന്നോ താരന്‍ ഉണ്ടാകുന്നതിന് വ്യത്യാസമില്ല.ചൊറിച്ചില്‍, കഠിനമായ മുടികൊഴിച്ചില്‍, വെളുത്ത പൊടി തലയില്‍ നിന്നും ഇളകുക, തലയോട്ടിയിലെ തൊലിയില്‍ ചെറിയ വിള്ളലുകള്‍ എന്നിവ താരന്റെ ലക്ഷണങ്ങള്‍ ആണ്. ചിലതരം എണ്ണകളുടേയും സ്‌പ്രേകളുടേയും നിരന്തരമായ ഉപയോഗവും താരനു കാരണമാകാറുണ്ട്.താരന്‍ ശിരോ ചര്‍മത്തിലെ എണ്ണമയം കൂടുന്നത് കൊണ്ടും ഉണ്ടാകുന്നതായി കണ്ടു വരാറുണ്ട്.താരന്‍ ഉണ്ടാകന്‍ തലയോട്ടിയിലെ എണ്ണമായമില്ലാത്ത അവസ്ഥയും കാരണമാകുന്നുണ്ട് . തലയോട്ടിയിലെ സെല്ലുകള്‍ നശിക്കുന്നതും താരന്‍ ഉണ്ടാകാനുള്ള കാരണമാണ്.ആര്യവേപ്പുകൊണ്ട് താരന്‍ ഇല്ലാതാക്കാന്‍ സാധിക്കുമെന്നാണ് ആയുര്‍ വേദത്തില്‍ പറയുന്നത്.എല്ലാ ദിവസവും രാവിലെ വേപ്പില ചവച്ച് കഴിച്ചാല്‍ വിദഗ്ദരുടെ അഭിപ്രായത്തില്‍ താരന്‍ പോകുമെന്നാണ് പറയപ്പെടുന്നത്‌.തേനും വേപ്പിലയും ചേര്‍ത്ത് വെള്ളം തിളപ്പിച്ച് കുടിക്കുയോ തേന്‍ കുട്ടി കഴിക്കുകയോ അല്ലെങ്കില്‍ ചെയ്യുന്നതും വളരെ ഉപകാരപ്രദം ആണ്.

വേപ്പില കൊണ്ട് എണ്ണ ഉണ്ടാക്കി ഉപയോഗിക്കുന്നതും ഗുണകരം.ഇത് വീട്ടില്‍ തന്നെ എളുപ്പത്തില്‍ ഉണ്ടാക്കാന്‍ സാധിക്കും.വെളിച്ചെണ്ണയില്‍ വേപ്പില തിളപ്പിക്കുക ശേഷം ഇതില്‍ രണ്ടുതുള്ളി നാരങ്ങാ നീരു ചേര്‍ക്കുക.രാത്രിയില്‍ ഈ എണ്ണ തലയോട്ടിയില്‍ തേച്ച് പിടിപ്പിച്ച് രാവിലെ കഴുകി കളയുന്നതു താരന്‍ ഇല്ലാതാക്കാന്‍ സഹായിക്കും.

താരന്‍ പ്രതിരോധിക്കാന്‍ ഏറ്റവും നല്ല മറ്റൊരു കോമ്പിനേഷനാണ് വേപ്പിലയും തൈരും. വേപ്പില പേസ്റ്റ് രൂപത്തിലാക്കി അതില്‍ ഒരു കപ്പ് തൈരു ചേര്‍ത്ത് 15 മുതല്‍ 20 മിനിട്ട് തലയില്‍ തേച്ച്് പിടിപ്പിച്ച ശേഷം കഴുകി കളഞാല്‍ മതിയാകും.

അത് പോലെ നമ്മുക്ക് വീട്ടില്‍ തന്നെ ഉണ്ടാക്കാവുന്ന മറ്റൊരു മരുന്നാണ് ഇനി പറയുന്നത്.ഒരു ടീസ്പൂണ്‍ തേനും വേപ്പിലയും ചേര്‍ത്ത് അരച്ച് പേസ്റ്റ് രൂപത്തിലാക്കുക. ഇത് തലയോട്ടിയില്‍ തേക്കുക.. നല്ലതുപോലെ ഉണങ്ങിയ ശേഷം ഇത് കഴുകി കളയുക. നിങ്ങള്‍ക്കു തന്നെ ഇതിന്റെ വ്യത്യാസം നേരിട്ട് മനസിലാക്കാന്‍ സാധിക്കുന്നതാണ്.

ഹെയര്‍ കണ്ടീഷണറായും വേപ്പില ഉപയോഗിക്കാം. കുറച്ച് വേപ്പില എടുത്ത് വെള്ളത്തിലിട്ടു നന്നായി തിളപ്പിക്കുക. മുടിയില്‍ ഷാംമ്പു ഇട്ട് കഴുകിയതിനു ശേഷം തണുത്ത വേപ്പില ഈ മിശ്രിതം ഉപയോഗിച്ച് കഴുകി കളയുക .മുടിയെ സംരക്ഷിക്കാന്‍ ആയുര്‍വേദ വിധി പ്രകാരം വേപ്പില ദിവസവും ഉപയോഗിക്കുന്നത് സഹായകമാണ്.കൂടുതല്‍ വിശദമായി താരനെ എങ്ങനെ പ്രതിരോധിക്കാം എന്നറിയാന്‍ താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക.

അടുക്കള ജോലി എളുപ്പമാക്കാം

ഇഞ്ചിത്തൊലി കളയാന്‍ സ്‌പൂണ്‍
നിരപ്പായ ആകൃതി അല്ലാത്തതു കൊണ്ട്‌ ഇഞ്ചിയുടെ തൊലി കളയുക അല്‍പം വിഷമകരമാണ്‌. അതിനാല്‍ ഇഞ്ചിയുടെ തൊലി കളയാന്‍ കത്തിയ്‌ക്ക്‌ പകരം സ്‌പൂണ്‍ ഉപയോഗിക്കുക. സ്‌പൂണ്‍ തൊലിക്ക്‌ എതിര്‍ ദിശയില്‍ ചുരണ്ടുന്നത്‌ വളരെ പെട്ടന്ന്‌ ഇഞ്ചി ഒട്ടും പാഴാക്കാതെ എല്ലാ ഇടത്തെയും തൊലി കളയാന്‍ ്‌ സഹായിക്കും.

പച്ചക്കറി പെട്ടന്ന്‌ ചീത്തയാവാതിരിക്കാന്‍
ഫ്രിഡ്‌ജിന്റെ ഏറ്റവും അടിയിലെ വലുപ്പില്‍ പേപ്പര്‍ ടൗവല്‍ വിരിക്കുക. അധിക നനവ്‌ വലിച്ചെടുക്കാന്‍ ഇത്‌ സഹായിക്കും. പച്ചക്കറികള്‍ വേഗത്തില്‍ ചീയുന്നത്‌ തടയാന്‍ ഇത്‌ സഹായിക്കും

നാരങ്ങ പാഴാകാതിരിക്കാന്‍
നാരങ്ങ നീര്‌ ഏതാനം തുള്ളി മതിയെങ്കില്‍ നാരങ്ങ രണ്ടായി മുറിക്കരുത്‌. കാരണം ഇത്‌ വേഗത്തില്‍ ഉണങ്ങി പോകാന്‍ കാരണമാകും. പകരം, ചെറിയ സ്‌ക്രൂ ഉപയോഗിച്ച്‌ നാരങ്ങയില്‍ ചെറിയ ദ്വാരമുണ്ടാക്കി നീര്‌ വേണ്ടത്ര പിഴിഞ്ഞെടുക്കുക.

ഇലക്കറികള്‍ വാടാതെ സൂക്ഷിക്കാന്‍
ഇലക്കറികളുടെ പുതുമ നഷ്ടപ്പെടാതെ ഒരുമാസം വരെ സൂക്ഷിക്കാന്‍ കഴിയും. ഇലകളെല്ലാം കൂടി ഒരുമിച്ച്‌ കഴുകി പ്ലാസ്റ്റിക്‌ ബാഗിലാക്കി ഫ്രീസറില്‍ സൂക്ഷിക്കുക. ആവശ്യമുള്ളപ്പോള്‍ എളുപ്പം അരിഞ്ഞെടുക്കാം. ചൂട്‌ പാനില്‍ ഇട്ടാല്‍ അവയിലെ ഐസ്‌ മാറികിട്ടും.

കരിഞ്ഞ പാന്‍ വൃത്തിയാക്കാന്‍
കരിഞ്ഞ പാന്‍ വൃത്തിയാക്കുന്നതിന്‌ പാത്രത്തിന്റെ അടിയില്‍ ബേക്കിങ്‌ സോഡ വിതറി നാലോ അഞ്ചോ ടേബിള്‍ സ്‌പൂണ്‍ ഉപ്പും ആവശ്യത്തിന്‌ വെള്ളവും ഒഴിച്ച്‌ രാത്രി മുഴുവന്‍ വയ്‌ക്കുക. റബര്‍ ചട്ടുകം ഉപയോഗിച്ച്‌ കരിഞ്ഞ്‌ പിടിച്ചിരിക്കുന്ന അവശിഷ്ടങ്ങള്‍ ചുരണ്ടി കളയുക.