ഗര്‍ഭകാലത്തെ ഭക്ഷണക്രമീകരണം

ഗര്‍ഭിണികള്‍ക്ക്‌ ചില ആഹാരസാധനങ്ങളോട്‌ കൊതി തോന്നാറുണ്ട്‌. യഥാര്‍ഥത്തില്‍ ഗര്‍ഭിണിയുടെ ശരീരത്തില്‍ പോഷകഘടകങ്ങളുടെ കുറവ്‌ ഉണ്ടാകുമ്പോള്‍ അതു നികത്താന്‍ ശരീരം തന്നെ പ്രയോഗിക്കുന്ന മാര്‍ഗമാണ്‌ ഇത്തരത്തില്‍ ചില പ്രത്യേക ആഹാരസാധനത്തോടുള്ള പ്രിയം. ഇങ്ങനെ ഇഷ്‌ടംതോന്നുന്ന ഭക്ഷണം കഴിക്കേണ്ടതിന്റെ ആവശ്യകത ഇതില്‍നിന്നും വ്യക്‌തമാണ്‌.

ഒരു അമ്മയ്‌ക്ക് കുഞ്ഞിന്‌ നല്‍കാന്‍ കഴിയുന്ന ഏറ്റവും നല്ല കാര്യം കുഞ്ഞിനെ ഉദരത്തില്‍ വഹിക്കുന്ന അവസരത്തില്‍ അവന്‌ ഏറ്റവും നല്ലതും പോഷകസമൃദ്ധവുമായ ആഹാരം കഴിക്കുക എന്നതാണ്‌.

കുഞ്ഞിന്‌ മാത്രമല്ല അമ്മയുടെ ജീവിതകാലം മുഴുവനുമുള്ള ആരോഗ്യത്തിനും സൗന്ദര്യത്തിനും ഗര്‍ഭകാലത്തെ ആഹാരവുമായി ബന്ധമുണ്ട്‌.
ഡോക്‌ടര്‍ നിര്‍ദേശിക്കുന്ന കാല്‍സ്യം ഗുളികകളും മറ്റും രുചിഭേദത്തിന്റെയും ഛര്‍ദിലിന്റെയും പേരില്‍ കഴിക്കാതിരിക്കുന്ന അമ്മമാരുണ്ട്‌.
ഇത്‌ അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തിന്‌ ദോഷമാണ്‌. പ്രായം കുറച്ച്‌ മുന്നോട്ടു ചെല്ലുമ്പോള്‍ ശരീരത്തില്‍ പല വിറ്റാമിനുകളിലും കുറവു വരുകയും അസുഖങ്ങള്‍ പതിവാകുകയും ചെയ്യും.

ഭക്ഷണം തവണകളായി കഴിക്കണം
ഭക്ഷണം ലഘുതവണകളായി കഴിക്കുക. ഉപവാസം, ഭക്ഷണം കഴിക്കാതിരിക്കുന്ന അവസ്‌ഥ എന്നിവ ഒഴിവാക്കുക. നിത്യാഹാരത്തില്‍ ധാന്യങ്ങള്‍, പയറുവര്‍ഗങ്ങള്‍, പാല്‍, മത്സ്യമാംസാദികള്‍, പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവ ആവശ്യത്തിന്‌ ഉള്‍പ്പെടുത്തുക.
ദിവസവും നാരുകള്‍ അടങ്ങിയ ആഹാരപദാര്‍ത്ഥങ്ങള്‍ കഴിക്കുക. മുളപ്പിച്ച പയറു വര്‍ഗങ്ങള്‍, പച്ചക്കറികള്‍, ഇലക്കറികള്‍ എന്നിവ ഉള്‍പ്പെടുത്തുക. ദിവസവും 10 ഗ്ലാസ്‌ വെള്ളം കുടിക്കുക.

ഒഴിവാക്കേണ്ടവ
ലഹരി പാനീയങ്ങള്‍, ശീതള പാനീയങ്ങള്‍, എണ്ണയില്‍ വറുത്തതും പൊരിച്ചതും അമിതമായി മസാലകള്‍ ചേര്‍ത്തതുമായവ.

ഇറുകിയ ജീൻസും ലെഗ്ഗിൻസും ആരോഗ്യത്തിന് ഹാനികരം

ശരീരത്തിന്റെ ആരോഗ്യത്തിന് ഭക്ഷണം പോലെ തന്നെ പ്രധാനമാണ് വസ്ത്രങ്ങളും. തിരഞ്ഞെടുക്കുന്ന വസ്ത്രങ്ങളിലെ ശ്രദ്ധയില്ലായ്മ പല രോഗങ്ങൾക്കും കാരണമാകും. ത്വക്ക് രോഗങ്ങൾക്കും, ശരീര സൗന്ദര്യ പ്രശ്നങ്ങൾക്കും, വന്ധ്യത അടക്കമുള്ള ആരോഗ്യ പ്രശ്നങ്ങൾക്കും അടിവസ്ത്രങ്ങളുടെ അശ്രദ്ധമായ ഉപയോഗ രീതികൾക്ക് പങ്കുണ്ട്.സൗന്ദര്യത്തിനപ്പുറം ആരോഗ്യവും അടിവസ്ത്രങ്ങളുടെ തിരഞ്ഞെടുപ്പിൽ ശ്രദ്ധിക്കേണ്ടതാണ്,ഒരുപാട് ഇറുകി പിടിച്ച അടിവസ്ത്രങ്ങൾ ഉപയോഗിക്കുന്നത് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കും.

പുരുഷന്മാർ കൂടുതൽ ഇറുകിയ അടിവസ്ത്രങ്ങൾ ഉപയോഗിക്കുന്നത് ബീജത്തിന്റെ ചലനശേഷി കുറയ്ക്കും. മദ്യം, പുകയില എന്നിവ ഉപയോഗിക്കുന്നവരേക്കാൾ ഇത് കൂടുതൽ ബാധിക്കുന്നത്‌ ഇറുകിയ അടിവസ്ത്രം ധരിക്കുന്നവരെയാണ്. ഇറുകിയ വസ്‌ത്രങ്ങള്‍ ബീജങ്ങളുടെ എണ്ണക്കുറവിന് കാരണമാവുന്നു എന്നാണ് കണ്ടെത്തല്‍. ഇറുകിയ വസ്‌ത്രങ്ങള്‍ ശരീരത്തിന് അസ്വസ്ഥതയുണ്ടാവുന്നതു മാത്രമല്ല ബീജങ്ങളെ നശിപ്പിക്കുകയും ചെയ്യുന്നു. ഇന്നത്തെ തലമുറയിലെ യുവാക്കള്‍ ഇറുകിയ അടിവസ്ത്രങ്ങള്‍ക്കു പുറമെ ടൈറ്റ് ജീന്‍സ് ധരിച്ചു നടക്കാന്‍ ഇഷ്ടപ്പെടുന്നവരാണ്. ജീന്‍സിന്റെ ചൂടും പ്രശ്‌നമാകുന്നു. പാകമായ കോട്ടന്‍ അടിവസ്ത്രങ്ങള്‍ ഉപയോഗിക്കുന്നതാവും നല്ലത്. ഇത് ശരീരം ചൂടാവുന്നതു തടയുന്നു. വൃഷണങ്ങളില്‍ ഉത്പാദിപ്പിക്കപ്പെടുന്ന ബീജങ്ങള്‍ക്ക് അധികം ചൂടിനെ ചെറുത്തുനില്‍ക്കാനാവില്ല.

ശരീരത്തിലെ പുരുഷ ഹോർമോണ്‍ ആയ ടെസ്റ്റോസ്റ്റിറോണിന്റെ ഉത്പാദനം കുറയുകയും മന്ദത, ശക്തിക്കുറവ്, ആകുലത തുടങ്ങിയവയും പ്രത്യക്ഷപ്പെടും. ടെസ്റ്റിസുലാർ ടോർഷൻ അഥവാ വൃഷണങ്ങൾ അകത്തേക്ക് തിരിയുന്ന അവസ്ഥ വരുകയും, അത് മൂലം കഠിനമായ വേദനയ്ക്കും അത് കാരണമാകും. ശരീരത്തിൽ പാടുകൾ പ്രത്യക്ഷപ്പെടും.ഒരു അടിവസ്ത്രം 3 മാസത്തിൽ കൂടുതൽ ഉപയോഗിക്കുന്നത് നല്ലതല്ല. ശുദ്ധ ജലത്തിൽ കഴുകിയതിനു ശേഷം അല്പം ഡെറ്റോൾ ഒഴിച്ച വെള്ളത്തിൽ മുക്കിവച്ച് പിഴിഞ്ഞെടുത്ത ശേഷം നല്ല സൂര്യപ്രകാശം ലഭിക്കുന്നിടത്ത് ഉണക്കിയെടുക്കണം.

യൂറിനറി ട്രാക്ട് ഇന്‍ഫെക്ഷന്‍(യുടിഐ) അഥവാ മൂത്രനാളിയിലെ അണുബാധ പുരുഷന്മാരെക്കാളും അധികം ഉണ്ടാകുന്നത് സ്ത്രീകളിലാണ്. എന്നാല്‍ ഇത് എങ്ങനെ വരാതിരിക്കാമെന്നും, ഒഴിവാക്കാമെന്നും സ്ത്രീകള്‍ പൊതുവെ ചിന്തിക്കാറില്ല. മഴക്കാലം എന്നത് രോഗങ്ങളുടെ ഒരു സീസണാണ്. ഈ സമയത്ത് തന്നെയാണ് യൂറിനറി ട്രാക്ട് ഇന്‍ഫെക്ഷനുകളും സാധാരണ കണ്ടുവരുന്നത് ഇറുകിയ ജീന്‍സ്, അല്ലെങ്കില്‍ ഇറുകിയ വസ്ത്രങ്ങള്‍ ധരിക്കുന്നത് കൊണ്ട് യുടിഐ രോഗം വരാമെന്നാണ് പുതിയ പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നത് നനവുള്ള അടിവസ്ത്രങ്ങൾ ഒരിക്കലും ഉപയോഗിക്കാൻ ശ്രമിക്കരുത്.

ഉപ്പിന്‍റെ അത്ഭുതപ്പെടുത്തുന്ന ഉപയോഗങ്ങള്‍

ഉപ്പ് എന്നത് നമ്മുടെ ജീവിതത്തിലെ ഒഴിച്ചുകൂടാനാവാത്ത ഒരു ഭാഗമാണ്. എത്ര പ്രിയപ്പെട്ട ഭക്ഷണമാണെങ്കിലും അതില്‍ ചേര്‍ക്കേണ്ട ഉപ്പിന്‍റെ അളവ് കുറഞ്ഞുപോയാല്‍ നെറ്റി ചുളിക്കുന്നവരാണ് നമ്മള്‍. വിലകുറഞ്ഞതും ഒഴിച്ചുകൂടാനാവാത്തതുമായ ഈ കറിക്കൂട്ട് വര്‍ഷങ്ങളായി നമ്മോടൊപ്പമുണ്ട്. ഭക്ഷണത്തിന്‍റെ സ്വാദ് വര്‍ദ്ധിപ്പിക്കുവാനും ഭക്ഷണസാധനങ്ങള്‍ കേടുവരാതെ സൂക്ഷിക്കാനുമാണ് ഉപ്പ് പ്രധാനമായും ഉപയോഗിക്കുന്നത്.

സവാള/ഉള്ളി ഗന്ധം അകറ്റാം
സവാളയോ വെളുത്തുള്ളിയോ അരിഞ്ഞുകഴിഞ്ഞാല്‍ അവയുടെ ഗന്ധം അത്ര പെട്ടെന്നൊന്നും നമ്മുടെ കൈയ്യില്‍ നിന്നും പോകുകയില്ല. എന്നാല്‍ ഇതിന് പരിഹാരമായി, നിങ്ങള്‍ കൈ കഴുകിയതിന് ശേഷം ആ നനഞ്ഞ കൈയില്‍ കുറച്ച് ഉപ്പെടുത്ത് കൈകള്‍ കൂട്ടിത്തിരുമ്മുക. അതിന് ശേഷം കൈ കഴുകുക. ഉള്ളിയുടെ ദുര്‍ഗന്ധം മാറിക്കിട്ടും.

ഷൂസിന്‍റെ ദുര്‍ഗന്ധം അകറ്റാം
ഷൂസിന്‍റെ ദുര്‍ഗന്ധം നമ്മളെ പലപ്പോഴും നാണംകെടുത്താറുണ്ട്. ഇതിന് പരിഹാരമായി, കുറച്ച് ഉപ്പ് ഒരു തുണിയില്‍ വച്ച് കിഴിയാക്കിയോ അല്ലാതെയോ ഷൂസിനകത്ത് വയ്ക്കുക. രണ്ട് മണിക്കൂറുകള്‍ക്ക് ശേഷം എടുത്ത് നോക്കുക. ദുര്‍ഗന്ധം പമ്പ കടന്നിട്ടുണ്ടാവും.

പ്രകൃതിദത്ത റൂം ഫ്രഷ്നര്‍
അര കപ്പ്‌ ഉപ്പെടുക്കുക. അതിലേക്ക് കുറച്ച് റോസാപ്പൂ ഇതളുകളും ഏകദേശം 30 തുള്ളി സുഗന്ധതൈലവും ചേര്‍ക്കുക. കൂടുതല്‍ നൈസര്‍ഗിക വരുത്തുവാനായി ഈ മിശ്രിതം പകുതി തൊലി കളഞ്ഞ ഓറഞ്ചിനു മുകളില്‍ വയ്ക്കുക. മുറി മുഴുവന്‍ സുഗന്ധപൂരിതമാക്കുവാന്‍ ഇത് നിങ്ങളെ സഹായിക്കും.

തൊണ്ട മാറാൻ മൂന്ന് മാർഗങ്ങൾ

പ്രകൃതിദത്തമായ തൊണ്ട വേദനയെ ശമിപ്പിക്കുന്ന മൂന്ന് മാര്‍ഗങ്ങളാണ് ഇവിടെ പറയുന്നത്.
1.ഉപ്പുവെള്ളം കൊണ്ട് കവിള്‍ കൊള്ളുക
തൊണ്ട വേദനയകറ്റാന്‍ ഏറ്റവും മികച്ച മാര്‍ഗമാണ് ഉപ്പുവെള്ളം കൊണ്ട് കവിള്‍ കൊള്ളുന്നത്. ചിലവ് കുറഞ്ഞ മാര്‍ഗം എന്നതിനേക്കാള്‍ ഉപ്പ് നല്ലൊരു അണുനാശിനിയും തൊണ്ടയിലെ കഫത്തെ കുറക്കുകയും ചെയ്യും.
ചൂടുവെള്ളത്തില്‍ അരസ്പൂണ്‍ ഉപ്പിട്ട് നന്നായി ഇളക്കിയതിന് ശേഷം മൂന്ന് നേരവും കവിള്‍ കൊണ്ടാല്‍ തൊണ്ടവേദന വളരെ പെട്ടെന്ന് ശമിക്കും.
2.തേന്‍
അടുക്കളകളില്‍ മിക്കവാറും ഉണ്ടാകുന്ന ഒന്നാണ് തേന്‍. തേന്‍ തൊണ്ടവേദനക്കുള്ള ഒരു പരമ്പരാഗത മരുന്നാണെന്ന് തന്നെ പറയാം.
തേനിലെ ആന്റി ബാക്ടീരിയല്‍ ഘടകങ്ങള്‍ പെട്ടെന്ന് തന്നെ തൊണ്ടയെ സുഖപ്പെടുത്തും. ഒരു കപ്പ് ചൂടുവെള്ളത്തില്‍ ഒരു സ്പൂണ്‍ തേന്‍ ചേര്‍ത്ത് കഴിക്കുകയാണ് ഉത്തമം.
3ഇഞ്ചിച്ചായ
തൊണ്ട വേദന പെട്ടെന്ന് ശമിപ്പിക്കുന്ന ഒന്നാണ് ഇഞ്ചി. ഇഞ്ചി ശരീരത്തിലെ ടോക്‌സിനുകളെ തുടച്ചുനീക്കി രക്തചംക്രമണത്തെ ഉത്തേജിപ്പിക്കുകയും ചെയ്യും.
ശരീരത്തിലെ ചീത്തയായ ബാക്ടീരിയകളെ നശിപ്പിക്കാനും ഇഞ്ചി നല്ലതാണ്. ചായയില്‍ ഇഞ്ചി ചേര്‍ത്ത് കഴിക്കുന്നതാണ് ഏറ്റവും നല്ലത്.

മലബന്ധം ,ശരീര പുഷ്ടി, ദഹന കുറവ് ഈന്ത പഴത്തിൽ പരിഹാരം

1.വിറ്റാമിനുകളുടെ സമ്പന്നമായ കലവറ.
ഈന്തപ്പഴം നിങ്ങളുടെ ദൈനംദിന ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണമെന്നു പറയാന്‍ കാരണമുണ്ട്. ഇതില്‍ പലതരത്തിലുള്ള വിറ്റാമിനുകള്‍ അടങ്ങിയിരിക്കുന്നു. വിറ്റാമിന്‍-എ, വിറ്റാമിന്‍-സി, വിറ്റാമിന്‍-കെ, വിറ്റാമിന്‍ ബി6, തയാമിന്‍, നിയാസിന്‍, റിബോഫ്ളവിന്‍ എന്നിവയാണ് ഈന്തപ്പഴത്തില്‍ അടങ്ങിയിട്ടുള്ള വിറ്റാമിനുകള്‍. ഇത്രയേറെ വിറ്റാമിനുകള്‍ ഒന്നിച്ച് ശേഖരിച്ചുവച്ചിട്ടുള്ള വേറെ ഏതു ഫലമാണുള്ളത്?
2.ധാതുക്കളുടെ കലവറ
ഹീമോഗ്ളോബിന്റെ കുറവുമൂലമുണ്ടാകുന്ന അനീമിയ എന്ന അവസ്ഥ നിങ്ങളെ ബാധിച്ചിട്ടുണ്ടെങ്കില്‍ ഈത്തപ്പഴം നിങ്ങളെ അതില്‍നിന്ന് മോചിപ്പിക്കും. എല്ലുകളുടെയും പല്ലുകളുടെയും ബലത്തിന് ആവശ്യമായ കാല്‍സ്യം ഈത്തപ്പഴത്തില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. റ്യുമാറ്റിസം, ആര്‍ത്രൈറ്റിസ് എന്നിവ തടയുന്നതിനും ഈന്തപ്പഴം സഹായിക്കുന്നു. കാരയ്ക്കയിലെ മറ്റു ധാതുക്കളാണ് മഗ്നീഷ്യം, ഫോസ്ഫറസ്, പൊട്ടാഷ്യം, കോപ്പര്‍, മാംഗനീസ്, സെലെനിയം എന്നിവ.
3.മലബന്ധത്തിന് പരിഹാരം
നിങ്ങള്‍ മലബന്ധം മൂലമുള്ള പ്രശ്നങ്ങള്‍ നേരിടുന്നുവെങ്കില്‍ സ്ഥിരമായി ഈത്തപ്പഴം കഴിക്കൂ. നിങ്ങളുടെ പ്രശ്നം ഒരു ചികില്‍സയും കൂടാതെ പമ്പ കടക്കും. ഈത്തപ്പഴത്തില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുള്ളതിനാല്‍ കുടലും മലാശയവുമെല്ലാം ശുദ്ധീകരിക്കപ്പെടുന്നു.
4.മസിലുകള്‍ക്ക് ബലം നല്‍കുന്നു
ഹൃദയാരോഗ്യം കുറഞ്ഞവരുടെ ഹൃദയപേശികള്‍ക്ക് ബലം കൂട്ടാന്‍ ഈത്തപ്പഴത്തിനു കഴിയുമെന്ന് കണ്ടെത്തിയിട്ടുണ്ട്. അതുകൊണ്ടാണ് ഗര്‍ഭിണികളോട് പതിവായി ഈന്തപ്പഴം കഴിക്കാന്‍ പറയുന്നത്. ഗര്‍ഭപാത്രത്തിന്റെ മസിലുകള്‍ക്ക് ബലം ലഭിക്കുന്നതുവഴി പ്രസവം പ്രയാസമില്ലാത്തതാവും.

5.ശരീരപുഷ്ടി കൂട്ടുന്നു
ഈത്തപ്പഴത്തിന് ശരീരപുഷ്ടി വര്‍ദ്ധിപ്പിക്കാന്‍ കഴിയുമെന്നുള്ളത് ഒരു പാരമ്പര്യ വിശ്വാസമാണ്. ഇതില്‍ നിരവധി പോഷകങ്ങളും ധാതുക്കളും  അടങ്ങിയിരിക്കുന്നതിനാല്‍ ശരീരത്തിന് ഒരേസമയം കരുത്തും പുഷ്ടിയും പ്രദാനം ചെയ്യുന്നു.
6.ദഹനത്തിനും ഉദരാരോഗ്യത്തിനും
ദഹനക്കുറവുമൂലമുണ്ടാകുന്ന നെഞ്ചെരിച്ചില്‍, അസിഡിറ്റി തുടങ്ങിയ പ്രശ്നങ്ങളെ ഈത്തപ്പഴത്തിന്റെ ഉപയോഗത്തിലൂടെ ഒഴിവാക്കാം. മാത്രമല്ല, ശരീരത്തിനാവശ്യമായ ബാക്ടീരിയകളുടെ വളര്‍ച്ചയ്ക്കും ഇത് ഫലപ്രദമാണ്.
7.ഉയര്‍ന്ന കാലറി
കുറഞ്ഞ അളവില്‍ കൂടുതല്‍ കാലറി-അതാണ് ഈത്തപ്പഴത്തിന്റെ മറ്റൊരു സവിശേഷത. ഏറ്റവും മികച്ചതരം ഈത്തപ്പഴത്തിലെ ഒരെണ്ണത്തില്‍ 66 കാലറി ഊര്‍ജ്ജം അടങ്ങിയിട്ടുണ്ട്. അതിനാല്‍ കൂടുതല്‍ ഡേറ്റ്സ് അകത്താക്കിയാല്‍ വളരെപ്പെട്ടെന്ന് നിങ്ങളുടെ ശരീരഭാരം വര്‍ദ്ധിക്കും. അതേസമയം ഉണങ്ങിയ ശരീരമുള്ളവര്‍ക്ക് തടിക്കാന്‍ പറ്റിയ ആഹാരവുമാണ് ഈത്തപ്പഴം. പ്രസവശേഷം ആഹാരം കൂടുതല്‍ കഴിക്കേണ്ടിവരുന്നതിനാല്‍ ബോഡി ഫിറ്റ്നസ് നഷ്ടപ്പെടുമോയെന്ന ആശങ്ക ഇന്നത്തെ യുവതികളില്‍ കലശലായുണ്ട്. അവര്‍ക്ക് കുറഞ്ഞ അളവില്‍ ഭക്ഷണം കഴിച്ച് കൂടുതല്‍ കാലറി നല്‍കാന്‍ ഈന്തപ്പഴത്തിനു സാധിക്കുന്നു.

ലൈംഗികശേഷി വര്‍ദ്ധിപ്പിയ്ക്കും ഈ ആഹാരങ്ങൾ

ഈന്തപ്പഴം
ഈന്തപ്പഴവും ലൈംഗികശേഷി വര്‍ദ്ധിപ്പിയ്ക്കാന്‍ ഏറെ നല്ലതാണ്. ഉണങ്ങിയ ഈന്തപ്പഴം, അശ്വഗന്ധ എന്നിവ തുല്യമായെടുത്ത് 12 മണിക്കൂര്‍ പശുവിന്‍ പാലിലിട്ടു കുതിര്‍ത്തി ഈ പാലില്‍ തന്നെ ഇത് അരച്ച ശേഷം രാത്രി കിടക്കുന്നതിന് 2 മണിക്കൂര്‍ മുന്‍പു കഴിയ്ക്കാം

ഇഞ്ചി
ഇഞ്ചിയും ലൈംഗികശേഷി വര്‍ദ്ധിപ്പിയ്ക്കാന്‍ ഏറെ നല്ലതാണ്. ഇഞ്ചിയും ഏഴിലംപാലയുടെ അരിയും ചേര്‍ത്തു കഴിയ്ക്കുന്നതും ലൈംഗികശേഷി വര്‍ദ്ധിപ്പിയ്ക്കും.

ഫിഗ്
ഫിഗ് അഥവാ അത്തിപ്പഴം ഉണക്കിയത് പാലിലിട്ടു തിളപ്പിച്ച് ഈ പാലും ഫിഗും കഴിയ്ക്കുന്നത് സെക്‌സ് സ്റ്റാമിന വര്‍ദ്ധിപ്പിയ്ക്കാന്‍ ഏറെ നല്ലതാണ്.

വെളുത്തുള്ളി
വെളുത്തുള്ളി പാലിലിട്ടു തിളപ്പിച്ചു കുടിയ്ക്കുന്നതും ഇത് ചുട്ടു തേന്‍ ചേര്‍ത്തു കഴിയ്ക്കുന്നതുമെല്ലാം സെക്‌സ് സ്റ്റാമിന വര്‍ദ്ധിപ്പിയ്ക്കാന്‍ ഏറെ നല്ലതാണ്.

പാചക നുറുങ്ങുകള്‍

1.പച്ച മുളക് അരിയുമ്പോള്‍ അല്പം വെളിച്ചെണ്ണയോ പുളി വെള്ളമോ കയ്യില്‍ തേച്ചാല്‍ പുകച്ചില്‍ ഒഴിവാക്കാം.
2.വെളിച്ചെണ്ണ കനച്ചു പോകാതെ ഇരിക്കാന്‍ അല്പം ഇന്തുപ്പ് ഇട്ടു വയ്ക്കുക.
3.കറികള്‍ തയ്യാറാക്കുമ്പോള്‍ മഞ്ഞള്‍ കൂടിയാല്‍ ഒരു ഇരുമ്പ് സ്പൂണ്‍ തീയില്‍ പഴുപ്പിച്ച് കറിയില്‍ മുക്കിയാല്‍ മതി.
4.തേങ്ങ ചിരകിയതില്‍ ചൂട് വെള്ളം ഒഴിച്ച് പിഴിഞ്ഞാല്‍ മുഴുവന്‍ പാലും നമുക്ക് പിഴിഞ്ഞെടുക്കാം.
5.ഉപ്പ് സൂക്ഷിക്കുമ്പോള്‍ അലിയാതിരിക്കാന്‍ പാത്രത്തില്‍ അല്പം അരിമണികള്‍ ഇട്ടുവയ്കുക.

6.തേങ്ങ പൊട്ടിച്ച ശേഷം കണ്ണുള്ള തേങ്ങാമുറി ആദ്യം ഉപയോഗിക്കുക, ഈ ഭാഗം ആണ് വേഗം കേടു വരുക.
7.ഈന്തപ്പഴം മുറിക്കുമ്പോള്‍ കത്തിയില്‍ അല്പം മൈദാ മാവ് പുരട്ടിയാല്‍ ഒട്ടിപ്പിടിക്കില്ല.
8.കട്ടിയുള്ള തൈര് ഉറയൊഴിച്ചാല്‍ കട്ടിയുള്ള തൈര് തന്നെ നമുക്ക് ലഭിക്കും.
9.തണുപ്പ് കാലത്ത് വെളിച്ചെണ്ണ കട്ട പിടിക്കാതിരിക്കാന്‍ 2-3 തുള്ളി ആവണക്കെണ്ണ ഒഴിച്ചാല്‍ മതി.
10പപ്പടം ചീത്തയാവാതിരിക്കാന്‍ പോളിത്തീന്‍ ഷീറ്റില്‍ പൊതിഞ്ഞു അരിയുടേയോ പയര്‍ വര്‍ഗ്ഗങ്ങളുടെ കൂടെയോ സൂക്ഷിക്കുക.

രാത്രി നിങ്ങൾ വൈകിയാണോ ഭക്ഷണം കഴിക്കാറുള്ളത്?

രാത്രി നിങ്ങൾ വൈകിയാണോ ഭക്ഷണം കഴിക്കാറുള്ളത്?
എങ്കിൽ സൂക്ഷിച്ചോളൂ, കാരണം ഇത് നിങ്ങളുടെ ദഹനപ്രക്രിയയെ ബാധിക്കും

1.എല്ലാ ജീവജാലങ്ങള്‍ക്കും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഒരു ജൈവഘടികാരമുണ്ട്. ഈ ഘടികാരത്തിന്റെ താളം തെറ്റുമ്പോള്‍ ശരീരത്തിന് പല രോഗങ്ങളും ഉണ്ടാകാൻ കാരണമാകും.
2.ദിവസം അവസാനിക്കുമ്പോള്‍ ശാരീരിക പ്രവര്‍ത്തനങ്ങള്‍ സാവധാനത്തിലാകും. രാത്രി വൈകിയാണ്‌ ഭക്ഷണം കഴിക്കുന്നതെങ്കില്‍ ആ ഭക്ഷണം ഊര്‍ജത്തിനായി ഉപയോഗിക്കപ്പെടുകയില്ല. പകരം കൊഴുപ്പായി ശേഖരിക്കപ്പെടുകയും ശരീര ഭാരം കൂടാന്‍ കാരണമാവുകയും ചെയ്യും.

3.വൈകി അത്താഴം കഴിക്കുന്നവര്‍ക്ക്‌ അസിഡിറ്റി, നെഞ്ചെരിച്ചില്‍, പുളിച്ചു തികട്ടല്‍ എന്നിവ അനുഭവപ്പെടുക സാധാരണമാണ്‌. അത്താഴത്തിനും ഉറക്കത്തിനും ഇടയിലുള്ള സമയം കുറയുന്നതാണ്‌ കാരണം.
4.സൂര്യാസ്‌തമനം കഴിഞ്ഞിട്ടും നിങ്ങള്‍ ഓഫീസിലോ കോളജിലോ അല്ലെങ്കില്‍ പുറത്ത്‌ എവിടെയെങ്കിലുമോ ആണെങ്കില്‍ പെട്ടന്ന്‌ ദഹിക്കുന്ന എന്തെങ്കിലും കഴിക്കുക.
5.രാത്രി വൈകി കനത്ത ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുക. പകരം കിടക്കുന്നതിന്‌ രണ്ട്‌ മണിക്കൂര്‍ മുമ്പ്‌ ചൂട്‌ പാലോ പഴങ്ങളോ കഴിക്കുക.
6.നേരത്തെ അത്താഴം കഴിക്കുന്നതിലൂടെ തലച്ചോറിനും മറ്റ്‌ അവയവങ്ങള്‍ക്കും അടുത്ത ദിവസത്തേയ്‌ക്ക്‌ സ്വയം ഊര്‍ജം നല്‍കാനുള്ള സമയം ലഭിക്കും

ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കു..ഇതാണ് കാരണം

പോഷകങ്ങളാല്‍ സമ്പന്നമാണ് ഓരോ ബീറ്റ്റൂട്ടും. ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നത് കൊണ്ടും ഗുണങ്ങള്‍ പലതാണ്. കൊളസ്ട്രോള്‍ കുറയ്ക്കാനും ബ്ലഡ് ഷുഗര്‍ നിയന്ത്രണത്തിനും ക്യാന്‍സറിനും അത്യുത്തമമാണ് ബീറ്റ്റൂട്ട് ജ്യൂസ്. ബീറ്റ്റൂട്ട് ജ്യൂസില്‍ ധാരാളം മിനറല്‍സ്, ഫൈബര്‍, ആന്റിയോക്സിഡന്റുകള്‍ എന്നിവ അടങ്ങിയിട്ടുണ്ട്.

ഹൃദയസംബന്ധമായ അസുഖമുള്ളവരും കായികതാരങ്ങളും ബീറ്റ്റൂട്ട് കഴിക്കുന്നത് നല്ലതാണ്. ബീറ്റ്റൂട്ടില്‍ അടങ്ങിയ നൈട്രേറ്റ് പേശികളിലേക്കുള്ള രക്തപ്രവാഹം വര്‍ദ്ധിപ്പിക്കുന്നു. കായികതാരങ്ങള്‍ക്ക് പേശികളിലേക്കുള്ള രക്തചക്രമണം കൂടുന്നത് കായിക ക്ഷമത വര്‍ദ്ധിപ്പിക്കും. ഹൃദയത്തിന് രക്ത ചംക്രമണം സുഗമമാക്കുന്നതിലൂടെ ഹൃദയത്തിന്റെ പ്രവര്‍ത്തനഭാരം കുറയ്ക്കാനും ബീറ്റ്റൂട്ടിലെ നൈട്രേറ്റിനു കഴിവുണ്ട്. രക്തക്കുഴലുകള്‍ക്ക് ബീറ്റ്റൂട്ടില്‍ അടങ്ങിയ നൈട്രേറ്റ് രക്തത്തിലേക്ക് ആഗിരണം ചെയ്യപ്പെടുമ്പോഴേക്കും നൈട്രിക് ഓക്സൈഡായി മാറും. നൈട്രിക് ഓക്സൈഡിന് രക്തക്കുഴലുകളെ വികസിപ്പിക്കാന്‍ കഴിവുണ്ട്. ഇതുമൂലം രക്ത ചംക്രമണം സുഗമമാകുന്നു. നിറം വര്‍ദ്ധിക്കാന്‍ ദിവസവും ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നത് നല്ലതാണ്.

കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ ദിവസവും ഒരു ഗ്ലാസ് ബീറ്റ്റീട്ട് ജ്യൂസ് കുടിച്ചാല്‍ മതി. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും ഇതിനു കഴിവുണ്ട്. ദിവസവും ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നതിലൂടെ ക്യാന്‍സര്‍ സാധ്യത ഇല്ലാതാക്കാം. ക്യാന്‍സര്‍ കോശങ്ങളോട് പോരാടാന്‍ ഇതിന് കഴിവുണ്ട്. പ്രായമായവര്‍ക്ക് പ്രായമായവരില്‍ ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നത് തലച്ചോറിലേക്കുള്ള രക്തപ്രവാഹം കൂടുമെന്നാണ് പറയുന്നത്.

ബീറ്റ്റൂട്ട് ജ്യൂസ് എങ്ങിനെ തയ്യാറാക്കാം
ബീറ്റ്‌റൂട്ട് തൊലികളഞ്ഞ് കഷണങ്ങള്‍ ആക്കുക. മിക്സിയില്‍ വെള്ളവും പഞ്ചസാരയും ബീറ്റ്‌റൂട്ടും ഇഞ്ചി അരിഞ്ഞതും കൂട്ടിചേർത്ത് അടിക്കുക. നന്നായി അരഞ്ഞ് കഴിഞ്ഞാല്‍ അരിച്ചു എടുക്കുക. ശേഷം അല്പം ചെറുനാരങ്ങനീരും ചേർത്തു ഇളക്കുക. ആവശ്യമെങ്കിൽ പഞ്ചസാര അൽപ്പം ചേർക്കാം. ഫ്രഷായി തന്നെ ഉപയോഗിക്കണം. പിന്നീട് ഉപയോഗിക്കരുത്.

മുടികൊഴിച്ചില്‍ തടയും തേങ്ങാപ്പാല്‍ സൂത്രം

മുടികൊഴിച്ചില്‍ സ്ത്രീ പുരുഷഭേദമന്യേ എല്ലാവരേയും അലട്ടുന്ന ഒന്നാണ്. മുടികൊഴിച്ചിലിന് കാരണങ്ങള്‍ പലതുണ്ട്. താരന്‍ പോലുളളവ തൊട്ട് അവശ്യപോഷകങ്ങളുടെ കുറവു വരെ.
മുടികൊഴിച്ചില്‍ തടയാന്‍ നാടന്‍ വൈദ്യങ്ങളേറെയുണ്ട്. ഇതില്‍ പ്രധാനപ്പെട്ട ഒന്നാണ് തേങ്ങാപ്പാല്‍. തേങ്ങാപ്പാല്‍ പല തലത്തിലും മുടി കൊഴിയാതിരിയ്ക്കാനും മുടി വളര്‍ച്ചയ്ക്കും ഉപകാരപ്രദമാണ്. ഇതെക്കുറിച്ചു കൂടുതലറിയൂ,

മുടി വരണ്ടുപോകുന്നതാണ് പലപ്പോഴും മുടികൊഴിച്ചിലിനുള്ള ഒരു പ്രധാന കാരണമാകുന്നത്. മുടിയ്ക്ക് ഈര്‍പ്പം നല്‍കാനുള്ള നല്ലൊരു വഴിയാണ് നാളികേരപ്പാല്‍. ഇത് തലയോടില്‍ തേച്ചു പിടിപ്പിക്കുക. അല്‍പം കഴിഞ്ഞ് കഴുകിക്കളയാം.
നാളികേരപ്പാലില്‍ അല്‍പം തേന്‍ ചേര്‍ത്ത് തലയില്‍ പുരട്ടാം. ഇത് മുടികൊഴിച്ചില്‍ തടയാനുള്ള നല്ലൊരു വഴിയാണ്.

നാളികേരപ്പാലിനൊപ്പം തൈനും അല്‍പം ചെറുനാരങ്ങാനീരും ചേര്‍ക്കുക. ഇത് തലയോടില്‍ പുരട്ടി അര മണിക്കൂര്‍ കഴിയുമ്പോള്‍ കഴുകിക്കളയാം. മുടികൊഴിച്ചില്‍ അകറ്റാനും താരന്‍ കളയാനുമുള്ള നല്ലൊരു വഴിയാണിത്.
നെല്ലിക്കയില്‍ നിന്നുണ്ടാക്കുന്ന എണ്ണയും നാളികേരപ്പാലും കൂട്ടിച്ചേര്‍ത്ത് തലയില്‍ പുരട്ടാം. ഈ മിശ്രിതമുണ്ടാക്കുന്നതിന് മുന്‍പ് എണ്ണ ചൂടാക്കുന്നതും നല്ലതു തന്നെ. ഈ മിശ്രിതം തലയില്‍ പുരട്ടി അല്‍പം കഴിയുമ്പോള്‍ കഴുകിക്കളയാം.

നാളികേരപ്പാലില്‍ ഉലുവപ്പൊടി ചേര്‍ത്ത് തലയില്‍ പുരട്ടാം. ഇത് മുടികൊഴിച്ചില്‍ അകറ്റാനും മുടിയുടെ വരള്‍ച്ച മാറ്റാനും നല്ലതാണ്. നല്ലൊരു കണ്ടീഷണറിന്റെ ഗുണം നല്‍കുന്ന മിശ്രിതമാണിത്.

പച്ചക്കറികൾ കേടാകുന്നുവോ ?..പരിഹാരം ഇതാ..

വിവിധയിനം പച്ചക്കറികള്‍ കേടാകാതെ സൂക്ഷിയ്ക്കാനുള്ള ചില വഴികളെക്കുറിച്ചറിയൂ
ഉരുളക്കിഴങ്ങ്
ഉരുളക്കിഴങ്ങ് മറ്റു പച്ചക്കറികള്‍ക്കടുത്ത്, പ്രത്യേകിച്ച് സവാളയ്ക്കടുത്ത് സൂക്ഷിയ്ക്കരുത്. സവാളയില്‍ നിന്നും വരുന്ന ഗ്യാസ് ഇത് പെട്ടെന്ന് കേടാക്കാന്‍ ഇട വരുത്തും.
സവാള
സവാള ഗ്യാസ് പുറപ്പെടുവിയ്ക്കുന്നതു കൊണ്ട ഇവ മറ്റു പച്ചക്കറികള്‍ക്കടുത്തു നിന്നും മാറ്റി സൂക്ഷിയ്ക്കുന്നതാണ് നല്ലത്.
സെലറി
സെലറിയുടെ തണ്ട് അല്‍പം വെള്ളത്തില്‍ താഴ്ത്തി വച്ച് ഫ്രിഡ്ജില്‍ സൂക്ഷിച്ചാല്‍ കൂടുതല്‍ കാലം സൂക്ഷിയ്ക്കാം.
കൂണ്‍
പ്ലാസറ്റിക് ബാഗില്‍ ചെറിയ തുളകളുണ്ടാക്കി ഇതില്‍ പ്ലാസറ്റിക് ബാഗില്‍ ചെറിയ തുളകളുണ്ടാക്കി ഇതില്‍ കൂണ്‍ സൂക്ഷിയ്ക്കാം.

വഴുതനങ്ങ
വഴുതനങ്ങ പ്ലാസ്റ്റിക് കവറിലോ പേപ്പറിലോ പൊതിഞ്ഞു സൂക്ഷിയ്ക്കുക.
ക്യാപ്‌സിക്കം
ക്യാപ്‌സിക്കം തണ്ടു നീക്കി ഒരു തുറന്ന പാത്രത്തില്‍ സൂക്ഷിയ്ക്കാം. ഇൗ പാത്രത്തിന്റെ മുകള്‍ഭാഗം നനഞ്ഞ തുണി കൊണ്ടു മൂടി വയ്ക്കുന്നത് ഗുണം ചെയ്യും.
വെളുത്തുള്ളി
വെളുത്തുള്ളി ഒരു പ്ലാസ്റ്റിക് കവറിലോ കണ്ടെയ്‌നറിലോ സൂക്ഷിയ്ക്കാം. ഇത് തണുപ്പുള്ള, അധികം വെളിച്ചമില്ലാത്ത ഇടത്തു സൂക്ഷിയ്ക്കുന്നതാണ് നല്ലത്.
ബീന്‍സ്
നനഞ്ഞ തുണിയില്‍ പൊതിഞ്ഞാണ് ബീന്‍സ് സൂക്ഷിയ്‌ക്കേണ്ടത്.

എന്താണ് പി സി ഒ ഡി

ആദ്യമെ പറയട്ടെ, പിസിഒഡി പല രോഗാവസ്ഥകളുടെ കൂട്ടായ്മയാണ് (Syndrome). സ്ത്രീജന്യ രോഗമായാണ് (Gyaenacological disease) ഈ അവസ്ഥയെ കാണുന്നതെങ്കിലും, യഥാര്‍ഥത്തില്‍ ഇത് അന്തഃസ്രവ ഗ്രന്ഥികള്‍ക്ക് ഉണ്ടാവുന്ന അസന്തുലിതാവസ്ഥ (Endocrinal Disorder) യാണ്. (ഒരു ഗ്രന്ഥി ഉല്‍പ്പാദിപ്പിക്കുന്ന ഹോര്‍മോണ്‍നിലയില്‍ ഉണ്ടാവുന്ന മാറ്റം മറ്റു ഗ്രന്ഥികളുടെ പ്രവര്‍ത്തനത്തെയും ബാധിക്കും). എന്തെന്നാല്‍ ഹോര്‍മോണ്‍നിലകളില്‍ പരസ്പര പൂരകമായ (Feed back mechanism) ബന്ധം നമുക്ക് കാണാം.
അതുപോലെ ഇതിലുണ്ടാവുന്ന മാറ്റങ്ങള്‍ മറ്റ് ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങളിലും മാറ്റങ്ങളുണ്ടാക്കുന്നു. അതുകൊണ്ടുതന്നെ ലക്ഷണങ്ങള്‍ വ്യത്യസ്തവും വിപുലവുമാകും. ആയതിനാല്‍ ഇനി നമുക്ക് – എന്താണ് PCOD എന്നു നോക്കാം.തലച്ചോറിനുള്ളില്‍ സ്ഥിതിചെയ്യുന്ന പിറ്റൂറ്ററി ഗ്രന്ഥി ഉല്‍പ്പാദിപ്പിക്കുന്ന ഫോളിക്കുലാര്‍ സ്റ്റിമുലേറ്റിങ് ഹോര്‍മോണ്‍, ലൂട്ടിനൈസിങ് ഹോര്‍മോണ്‍ എന്നീ രണ്ട്ഹോര്‍മോണുകളാണ് ഒരു സ്ത്രീയുടെ പ്രത്യുല്‍പ്പാദനപരമായ (അണ്ഡാശയത്തിന്റെയും ഗര്‍ഭപാത്രത്തിന്റെയും) ശാരീരിക ധര്‍മങ്ങള്‍ നിര്‍വഹിക്കുന്നതില്‍ പ്രധാനമായത്. ഇതില്‍ FSHന്റെ ഉത്തേജനത്താല്‍ ഈസ്ട്രജന്‍ എന്ന ഹോര്‍മോണും, ലൂട്ടിനൈസിങ് ഹോര്‍മോണിന്റെ ഉത്തേജനത്താല്‍ പ്രൊജസ്ട്രോണ്‍ എന്ന ഹോര്‍മോണും സന്തുലിതമായ തോതില്‍ അവയുടെ ധര്‍മം നിര്‍വഹിക്കുമ്പോഴാണ് അണ്ഡാശയത്തില്‍നിന്ന് അണ്ഡം പുറത്തുവരുന്നത്. ഇതിനെയാണ് ഓവുലേഷന്‍ എന്നുപറയുന്നത്. ഇതിനെത്തുടര്‍ന്നാണ് ആര്‍ത്തവം/ഗര്‍ഭധാരണം നടക്കുന്നതും. ഇതെല്ലാം ശരീരത്തിന്റെ അവസ്ഥകളനുസരിച്ച് മാറിക്കൊണ്ടിരിക്കും.

ഈ രീതിയിലുള്ള അവസ്ഥാവിശേഷങ്ങള്‍ സാധ്യമാവുന്നത് ഫീഡ്ബാക്ക് മെക്കാനിസം (Feed back mechanism) എന്ന സിഗ്നലിങ് സംവിധാനത്തിലൂടെയാണ്. പല കാരണങ്ങളാല്‍ സംഭവിക്കുന്ന രാസമാറ്റങ്ങള്‍ ഈയൊരു അവസ്ഥയ്ക്ക് വിഘാതം സൃഷ്ടിക്കുമ്പോഴാണ് രോഗാവസ്ഥകള്‍ ഉണ്ടാവുന്നത്.
ഇവിടെ ടൈപ്പ്-2 പ്രമേഹത്തില്‍ ഇന്‍സുലിന്റെ പ്രതിരോധം സംഭവിക്കുന്നതുപോലത്തന്നെ ഈസ്ട്രജന്‍ ഹോര്‍മോണിന് പ്രതിരോധം ഉണ്ടാവുന്നു. ആയതിനാല്‍ ആവശ്യത്തിന് ഈസ്ട്രജന്‍ ഉണ്ടെങ്കിലും അതിന് വേണ്ടുംവിധം പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നില്ല. ഇതിന്റെ ഫലമായി കൂടുതല്‍ ഈസ്ട്രജന്‍ ഉണ്ടാവുന്നു.; പക്ഷെ പ്രവര്‍ത്തനക്ഷമതയില്ല. അതോടൊപ്പം ഘഒ ഹോര്‍മോണിന്റെ ഉത്തേജനഫലമായി കൂടുതല്‍ ആന്‍ഡ്രൊജന്‍ ഹോര്‍മോണുകള്‍, പ്രത്യേകിച്ചും പുരുഷഹോര്‍മോണ്‍ എന്നു വിളിക്കുന്ന ടെസ്റ്റൊസ്റ്റെറോണ്‍ എന്ന ഹോര്‍മോണുകള്‍ സ്ത്രീശരീരത്തില്‍ കൂടുന്നു. (സാധാരണഗതിയില്‍ ഈസ്ട്രജനും പ്രൊജസ്ട്രോണും സ്ത്രീകളില്‍ കൂടുതലായും ടെസ്റ്റൊസ്റ്റെറോണ്‍ ഹോര്‍മോണുകള്‍ കുറഞ്ഞ അളവിലുമാണ് കാണപ്പെടുന്നത്. (പുരുഷന്മാരില്‍ നേരെ മറിച്ചും).

ഈസ്ട്രജന്റെ പ്രവര്‍ത്തനക്ഷമതയില്ലായ്മയും പ്രൊജസ്ട്രോണിന്റെ അളവിലുള്ള കുറവും കൂട്ടത്തില്‍ പുരുഷഹോര്‍മോണായ ടെസ്റ്റൊസ്റ്റെറോണ്‍ കൂടിയ അളവിലും കാണാം.അത് അണ്ഡാശയത്തിന്റെയും അണ്ഡത്തിന്റെയും വളര്‍ച്ചയെ സാരമായി ബാധിക്കുന്നു. സാധാരണഗതിയില്‍ കൃത്യമായ കാലയളവില്‍ അടയിരുന്ന മുട്ട പാകമായി പൊട്ടി, കോഴിക്കുഞ്ഞ് പുറത്തുവരുന്നപോലെ വളര്‍ച്ചയെത്തിയ അണ്ഡം പുറത്തുവരുന്നു. ഇതിനെയാണ് നാം ഓവുലേഷന്‍&ൃെൂൗീ;എന്നുപറയുന്നത്. ശാരീരിക ബന്ധപ്പെടലിനുശേഷം ഗര്‍ഭധാരണം നടക്കുകയോ- അതൊന്നും സാധ്യമായില്ലെങ്കില്‍ ആര്‍ത്തവമായി ഇതിനെ ശരീരം പുറന്തള്ളുന്നു. എന്നാല്‍ ഈ രോഗാവസ്ഥയില്‍ ഈസ്ട്രജന്റെ പ്രവര്‍ത്തനക്ഷമതയില്ലായ്മ/പ്രൊജസ്ട്രോണിന്റെ കുറവുമൂലം അണ്ഡത്തിന് പൂര്‍ണവളര്‍ച്ചയിലെത്താനോ അണ്ഡാശയം പൊട്ടി പുറത്തുവരാനോ സാധിക്കാതെ അണ്ഡാശയത്തില്‍ത്തന്നെ നിന്നുപോവുന്നു. ഇങ്ങിനെ പൊട്ടാത്ത അണ്ഡങ്ങള്‍ വെള്ളക്കുമിളകള്‍പോലെ അണ്ഡാശയത്തില്‍ കാണപ്പെടുന്നു. ഇതിനെയാണ് സിസ്റ്റുകള്‍ അഥവാ അണ്ഡാശയമുഴകള്‍ (PCOD/PCOS) എന്നു വിളിക്കുന്നത്. ഇതിനോടൊപ്പം പ്രതിരോധശക്തിയിലും മാറ്റംവരുന്നതിനാല്‍ ഇങ്ങിനെയുള്ളവരില്‍ ജഇഛഉ യോടൊപ്പം ഇന്‍സുലിന്‍ പ്രതിരോധ ഡയബറ്റിസ് (ഠ്യുലകക ഡയബറ്റിസ്), ഉയര്‍ന്ന കൊളസ്ട്രോള്‍ നില, തൈറോയ്ഡ് സംബന്ധമായ അസുഖങ്ങള്‍, ഉയര്‍ന്ന രക്തസമ്മര്‍ദം തുടങ്ങിയ അനുബന്ധരോഗങ്ങളും ചിലരില്‍ കൂട്ടായിട്ടുണ്ടാവാം.
ലക്ഷണങ്ങള്‍ഹോര്‍മോണുകളുടെ അസന്തുലിതാവസ്ഥയിലുള്ള ഏറ്റക്കുറച്ചിലുകള്‍, സിസ്റ്റുകളുടെ വലുപ്പം, എണ്ണം, സ്ഥാനം എന്നിവ ഓരോ രോഗിയിലും വ്യത്യസ്തമായതിനാല്‍ രോഗലക്ഷണങ്ങളും തികച്ചും വ്യത്യസ്തവും, വ്യക്തിയധിഷ്ഠിതവുമാകും. രോഗലക്ഷണങ്ങള്‍ എന്ന് നാം കരുതുന്നവ ഉണ്ടെന്നുകരുതി അത് PCOD ആവണമെന്നുമില്ല.
ടെസ്റ്റൊസ്റ്റെറോണ്‍ ഹോര്‍മോണിന്റെ അമിതപ്രവര്‍ത്തനംമൂലം മുഖക്കുരു , താടിയിലോ, മേല്‍ച്ചുണ്ടിന്റെ ഭാഗങ്ങളിലോ, നെഞ്ചിലോ, അടിവയറ്റിലോ, അമിതമായ രോമവളര്‍ച്ച എന്നീ രീതിയിലാവാം രോഗലക്ഷണങ്ങള്‍ ചിലരില്‍ പ്രത്യക്ഷപ്പെടുന്നത്.
ചിലരില്‍ അമിതമായി തലമുടി കൊഴിച്ചില്‍ (Male pattern baldness), താരന്‍ (dandreff) എന്നതാവാം പരാതി. Testosteron ഹോര്‍മോണിന്റെ മറ്റൊരു വകഭേദമായ ഡൈഹൈഡ്രോ ടെസ്റ്റൊസ്റ്റെറോണ്‍ തലമുടിയുടെ വേരില്‍ അമിതമായി പ്രവര്‍ത്തിക്കുന്നതിന്റെ ഫലമായി രക്തക്കുഴലിലൂടെ തലമുടിക്ക് ആവശ്യമായ പോഷകങ്ങള്‍ ലഭിക്കുന്നില്ല. സ്വാഭാവികമായും തലമുടി കൊഴിച്ചിലാവാം ഫലം. മറ്റു ചിലര്‍ക്ക് തൊലിപ്പുറത്തുണ്ടാവുന്ന കറുത്തപാടാണ് പ്രശ്നം. പ്രത്യേകിച്ചും കഴുത്തിനുചുറ്റും, കൈയുടെ പിറകുവശം, കൈമടക്കുകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍. ഇതൊന്നുംതന്നെ നമ്മള്‍ കാര്യമാക്കണമെന്നില്ല.

ആര്‍ത്തവസംബന്ധമായ പ്രശ്നങ്ങളായിട്ട്:-ക്രമരഹിതമോ താമസിച്ചുണ്ടാവുന്നതോ ആയ ആര്‍ത്തവം, വേദന- ആര്‍ത്തവത്തോടനുബന്ധമായി ശരീരവേദന, ചെറിയ പനിപോലെ, ഓക്കാനം-ചര്‍ദ്ദി തുടങ്ങിയ ലക്ഷണങ്ങളും ചിലരില്‍ കാണാം. മറ്റു ചിലരില്‍ ആര്‍ത്തവമില്ലായ്മ/അമിതമായ ആര്‍ത്തവം, വര്‍ഷത്തില്‍ 7-9ല്‍ താഴെമാത്രമുള്ള ആര്‍ത്തവം തുടങ്ങി തികച്ചും ആര്‍ത്തവസംബന്ധമായ പ്രശ്നങ്ങള്‍ മാത്രമായിട്ടാവും ഡോക്ടറെ കാണുന്നത്. വിവാഹാനന്തരം മാസക്കുളി ഉണ്ടെങ്കിലും ഗര്‍ഭധാരണം നടക്കുന്നില്ല എന്ന പരാതിയുമായി വന്ധ്യതാചികിത്സക്ക് എത്തുന്ന ചിലരില്‍ PCOD ഒരു പ്രധാന കാരണമായി കണ്ടുവരുന്നു. ഇവിടെ ഓവുലേഷന്‍ നടക്കുന്നില്ല എന്നതാണ് പ്രധാന പ്രശ്നം.
മധ്യവയസ്കരില്‍ അമിതഭാരം-അമിതവണ്ണം, ശാരീരിക അധ്വാനം ചെയ്തിട്ടും ശരീരം ചീര്‍ത്തുവരുന്നു എന്നൊരു തോന്നല്‍, ഉയര്‍ന്ന രക്തസമ്മര്‍ദം ഉയര്‍ന്ന അളവിലുള്ള കൊളസ്ട്രോള്‍ നില, തൈറോയ്ഡിന്റെ പ്രശ്നങ്ങള്‍ , ഉയര്‍ന്ന അളവിലുള്ള രക്തത്തിലെ ഗ്ലൂക്കോസ് തുടങ്ങിയ പ്രശ്നങ്ങളും അനുബന്ധമായി കാണാറുണ്ട്.
രോഗനിര്‍ണയംമേല്‍പ്പറഞ്ഞ രോഗലക്ഷണത്തോടൊപ്പം രക്തത്തിലുള്ള FSH, LH, Protactin, Testesteron, Estrogen (Estradiol-2) തുടങ്ങിയ ഹോര്‍മോണ്‍ നിലകളുടെ അളവ്, ഗര്‍ഭപാത്രത്തിന്റെയും അണ്ഡാശയത്തിന്റെയും അള്‍ട്രാസൗണ്ട് (ഡഹേൃമ െീൗിറ) സ്കാനിങ്, ഇതോടൊപ്പം ഠ3/ ഠ4 / ഠടഒ, അങഅ / അഠജഛ, ഒയഅ1ഇ, ടഒആഏ തുടങ്ങിയ രക്തപരിശോധനകളിലൂടെയും, മറ്റ് രോഗനിര്‍ണയ ഉപാധികളിലൂടെയും നമുക്ക് ഈ രോഗം നേരത്തെത്തന്നെ കണ്ടെത്താം.പ്രതിരോധം ജീവിതശൈലി പുനക്രമീകരണമാണ് ആദ്യമായി ചെയ്യേണ്ടത്. അതായത്, അമിത കൊഴുപ്പ്, മധുരപലഹാരങ്ങള്‍ നിയന്ത്രിക്കുക. എന്തെന്നാല്‍ ഇതിലൂടെ ലഭിക്കുന്ന അമിത ഊര്‍ജം കൊളസ്ട്രോള്‍ അളവ് കൂട്ടുകയും, അതിന്‍പടി നാം കൂടുതല്‍ ഈസ്ട്രജന്‍ പ്രതിരോധത്തില്‍ ആവുകയും, ഇതേത്തുടര്‍ന്ന് മറ്റ് ഹോര്‍മോണ്‍ നിലകളിലും മാറ്റമുണ്ടാവുന്നു. ഇത് മേല്‍പ്പറഞ്ഞ രോഗലക്ഷണങ്ങള്‍ക്ക് കാരണമാവുന്നു.
ഹോമിയോ ചികിത്സഒരു വ്യക്തിയുടെ മാനസികവും ശാരീരികവും ജൈവരാസപരമായ പ്രത്യേകതകള്‍ പരിഗണിച്ചും, രോഗത്തിന്റെ പ്രത്യേക അവസ്ഥകള്‍ പരിഗണിച്ചുള്ള ഒരു ഹോളിസ്റ്റിക് ചികിത്സ (ഒീഹശെശേര ഠൃലമോലിേ) ആണ് ഹോമിയോപ്പതി ചികിത്സാശാസ്ത്രം വിഭാവനംചെയ്യുന്നത്. അതുകൊണ്ടുതന്നെ ഒരു രോഗിക്ക് നല്‍കുന്ന മരുന്നായിരിക്കില്ല മറ്റൊരു രോഗിക്ക് നല്‍കുന്നത്. എന്നിരിക്കിലും പൊതുവെ തൂജ, സെപ്പിയ, ലാക്കെസിസ്, കോണിയംമാക്ക് , ഗ്രാഫൈറ്റിസ്, സൈലീഷ്യ, പള്‍സാറ്റില, എപ്പിസ്മെല്‍ , ഐഡം , ഓറംമ്യൂര്‍ നട്ടോറിക്കം , പ്ലാറ്റിന, കോളൊസിന്ത് തുടങ്ങിയ മരുന്നുകള്‍ കൂടുതല്‍ പേരില്‍ സ്വീകാര്യമായി കണ്ടുവരുന്നു.

(ചോറ്റാനിക്കര ഡോ. പടിയാര്‍ മെമ്മോറിയല്‍ ഹോമിയോപതിക് മെഡിക്കല്‍ കോളേജില്‍ മെഡിസിന്‍ വിഭാഗം മേധാവിയാണ് ലേഖകന്‍)