നിങ്ങളുടെ തലച്ചോറ് മാലിന്യ സംസ്‌കരണ യൂണിറ്റോ ?

How to stay Positive? How can I avoid negative thoughts? How to create Positive thoughts? These kind of questions are quite common; especially when people know that to succeed in life one needs to think positive. Sajeev Nair, the founder of the most scientific Human Transformation System; ‘Thought Process Re-engineering’ (TPR) is explaining some simple steps which can be practiced in our day to day life

ഹാർട്ട് അറ്റാക് വരാനുള്ള കാരണങ്ങൾ

What is a heart attack, Heart attack symptoms Heart Attack Causes and Treatment malayalam health video by Prof. Sahasranam. Prof. Sahasranam presently holds the position of Medical Director at baby memorial hospital. He is also a Senior Consultant Cardiologist with more than 30 years of clinical experience.

പാവലിന്റെ ഔഷധ പ്രയോഗങ്ങൾ.

പാവലിന്റെ ഔഷധ പ്രയോഗങ്ങൾ.
പാവലിന്റെ വേര് അരച്ച് മോരിൽ ചേർത്ത് സേവിച്ചാലും ഇതേ ഫലം ലഭിക്കും. അർശസ്സ് മൂലം ഉണ്ടാകുന്ന രക്തം പോക്കിനും ശമനമുണ്ടാകും.

പാവലിന്റെ ഇലയുടെ നീര് മഞ്ഞപ്പിത്ത നിയന്ത്രണത്തിന് നല്ലതാണ്.

ഉള്ളം കാൽ പുകച്ചിലിന് പാവൽ ഇല നല്ലൊരു ഔഷധമാണ്. പാവൽ ഇലയുടെ നീര് മൂന്നു ദിവസവും മൂന്നു പ്രാവശ്യം കാൽ വെള്ളയിൽ തേച്ച് തിരുമ്മിയാൽ ഉള്ളം കാലിലെ പുകച്ചിലിന് ശമനമുണ്ടാകും.

ശരീരത്തിലുണ്ടാകുന്ന അസഹ്യമായ ചൊറിച്ചിൽ ശമിക്കുവാൻ പാവയ്ക്ക അരച്ച് വെള്ളത്തിൽ ചേർത്ത് കുടിച്ചാൽ മതി.

കായം, ഇന്തുപ്പ് എന്നിവയൊടോപ്പം പാവൽ ഇലയുടെ നീരും ചേർത്ത് കഴിച്ചാൽ കൃമി രോഗങ്ങൾ ശമിക്കും.

പ്രമേഹ നിയന്ത്രണത്തിന് നല്ലൊരു ഔഷധമായി പാവയ്ക്ക ഉപയോഗിച്ചു വരാറുണ്ട്. പാവയ്ക്ക ഇടിച്ച് പിഴിഞ്ഞ് നീര് കുടിക്കുന്നതും, അരിഞ്ഞ പാവയ്ക്ക തൈരും ഉപ്പുമായി ചേർത്ത് കഴിക്കുന്നതും പാവയ്ക്ക ജൂസായി കുടിക്കുന്നതും പ്രമേഹ നിയന്ത്രണത്തിന് സഹായകരമാണ്.

സ്വാദിഷ്ടമായ പീസ് പുലാവ് എങ്ങനെ ഉണ്ടാക്കാം

സ്വാദിഷ്ടമായ പീസ് പുലാവ് എങ്ങനെ ഉണ്ടാക്കാം
ബസ്മതി -2 കപ്പ്, സവാള – 1 എണ്ണം നേര്‍മ്മയായി അരിഞ്ഞത്,ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് -1 ടീസ്പൂണ്‍, പച്ചമുളക് – 1 എണ്ണം നെടുകെ പിളര്ന്നത്
ഗ്രീന്‍പീസ് -അര കപ്പ് (ഫ്രോസണ്‍ അല്ലെങ്കില്‍ ഫ്രഷ്‌), നെയ്യ് – 2 ടേബിള്‍സ്പൂണ്‍, ഗ്രാമ്പു -3, കറുവാപ്പട്ട -3 കഷണം, ഏലക്ക -2, ഉപ്പ് -പാകത്തിന്
മല്ലിയില അരിഞ്ഞത് -കാല്‍ കപ്പ്

പാകം ചെയ്യുന്ന വിധം
അരി കഴുകി ഊറ്റി എടുക്കുക. ഒരു പാത്രത്തില്‍ നെയ്യൊഴിച്ച് ചൂടാകുമ്പോള്‍ പട്ട,ഗ്രാമ്പു,ഏലക്ക എന്നിവയിട്ട് മൂപ്പിക്കുക. ഇതിലേയ്ക്ക് സവാള ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് എന്നിവ ചേര്‍ത്ത് ബ്രൌണ്‍ നിറമാകുന്നതുവരെ വഴറ്റുക. ഇതിന്റെ കൂടെ അരിയിട്ട് വറുക്കുക. ഇതിലേക്ക് ഗ്രീന്‍ പീസ്‌ ചേര്‍ക്കുക. 4 കപ്പ് തിളച്ച വെള്ളവും ഉപ്പും ചേര്‍ത്ത് അരി വേവിക്കുക. പാത്രം അടച്ചു വെച്ച് വേവിക്കണം. ഇടയ്ക്ക് ഇളക്കി കൊടുക്കണം. വെള്ളം വറ്റിക്കഴിയുമ്പോള്‍ മല്ലിയില ചേര്‍ത്തിളക്കി വാങ്ങുക. ചിക്കന്‍ കറി, മട്ടണ്‍ റോസ്റ്റ്‌ എന്നിവയ്ക്കൊപ്പം വിളമ്പാം.

മുരിങ്ങയിലയുടെ ആരോഗ്യ ഗുണങ്ങൾ

കേരളത്തില്‍ ഏതു കാലാവസ്ഥയിലും സമൃദ്ധമായി വളരുന്ന മുരിങ്ങയില്‍ ഓണക്കാലത്താണ് ഇലകള്‍ ധാരാളമായുണ്ടാവുക. ഈ ചെടിയുടെ എല്ലാ ഭാഗവും ഔഷധഗുണം നിറഞ്ഞതാണ്. മൊരിങ്ങ ഒലീഫെറ എന്ന ശാസ്ത്രനാമത്തില്‍ അറിയപ്പെടുന്ന മുരിങ്ങ മൊരിങ്ങേസി എന്ന സസ്യകുടുംബത്തില്‍ പെട്ടതാണ്.

പോഷകഗുണങ്ങളും ഔഷധമൂല്യങ്ങളും നിറഞ്ഞതാണ് മുരിങ്ങ. മുരിങ്ങയുടെ എല്ലാ ഭാഗത്തിനും ഔഷധഗുണങ്ങളുണ്ട്. എങ്കിലും ഇലയാണ് സാധാരണയായി ഔഷധമായി ഉപയോഗിക്കുന്നത്. ഇരുമ്പ്‌സമൃദ്ധമാണ്. വിറ്റാമിന്‍സി, എ, എന്നിവ ധാരാളം. ഇതിന്റെ ഇലയും പൂവും, കായുംആഹാരത്തിനുവേണ്ടിയും, വേരും തൊലിയും പട്ടയും ഔഷധത്തിനായും ഉപയോഗിക്കുന്നു.

ഇലക്കറികളില്‍ഏറ്റവും അധികം വിറ്റാമിന്‍ ‘എ’ മുരിങ്ങയിലയില്‍ അടങ്ങിയിരിക്കുന്നു. രക്തസമ്മര്‍ദ്ദം, വാതരോഗം, കൃമി, വ്രണം, വിഷം എന്നിവ ശമിപ്പിക്കാന്‍ മുരിങ്ങ ഔഷധമായി ഉപയോഗിക്കുന്നു.
മാലക്കണ്ണ്, നിശാന്ധത, കണ്ണിലെ ചൊറിച്ചില്‍ എന്നിവയ്ക്ക് മുരിങ്ങയില നീര് വിശേഷപ്പെട്ടതാണ്. കാഴ്ച ശക്തി കൂട്ടാന്‍ മുരിങ്ങയില കഴിക്കുന്നതിലൂടെ സാധിക്കും. രക്തസമ്മര്‍ദ്ദം കുറക്കാന്‍ മുരിങ്ങ നീരിനു കഴിയും. കൂടാതെ വാതരോഗം ഇല്ലാതാക്കാനും, മുത്രതടസ്സം നീക്കാനും, ശരീര സന്ധികളിലെ വേദന കുറക്കാനും മുരിങ്ങക്കു സാധിക്കും.

നേത്രരോഗം, ആസ്മ, വെള്ളപ്പാണ്ട് മലബന്ധം എന്നിവക്ക് നല്ലത്. തിമിരബാധ തടയാന്‍ 15 മില്ലിമുരിങ്ങയില നീരും 5 മില്ലി തേനും ചേര്‍ത്ത് ദിവസവും കഴിക്കുക. മുരിങ്ങത്തൊലി അരച്ച് കാലിന്റെ പെരുവിരലില്‍ കെട്ടിയാല്‍ കണ്ണില്‍ പഴുപ്പ് മാറും. ഇടതുകണ്ണിലാണെങ്കില്‍ വലതുകാലിലും വലതു കണ്ണിലാണെങ്കില്‍ ഇടതു കാലിലുമാണ് കെട്ടേണ്ടത്. മുരിങ്ങയിലയും ഉപ്പുമിട്ട് തിളപ്പിച്ച വെള്ളം ചെറുചൂടോടെ കവിള്‍ കൊണ്ടാല്‍ ഒച്ചയടപ്പിന് നല്ലതാണ്.

ശീതളപാനീയങ്ങളും പല്ലിന് ഭീഷണി

ശീതളപാനീയങ്ങളും പല്ലിന് ഭീഷണി
സോഡയും എനര്‍ജി പാനീയങ്ങളും കുടിക്കുന്നവരാണോ നിങ്ങള്‍. എങ്കില്‍ സൂക്ഷിക്കുക, നിങ്ങളുടെ പല്ലുകള്‍ കേടുവരുത്താന്‍ ശക്തിയുള്ള ആസിഡ് അംശങ്ങള്‍ ഇതിലുണ്ട്. ഓസ്‌ട്രേലിയയിലെ ഓറല്‍ ഹെല്‍ത്ത് കോഓപ്പറേറ്റീവ് റിസര്‍ച്ച് സെന്റര്‍ പ്രൊഫസര്‍ എറിക് റെയ്‌നോള്‍ഡ്‌സ് നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍.

സോഡ, എനര്‍ജി പാനീയം എന്നിവ അടക്കം 23 ഉല്‍പ്പന്നങ്ങളാണ് പഠനത്തിന് ഉപയോഗിച്ചത്. പഞ്ചസാരയുടെ അളവ് കുറഞ്ഞ പാനീയങ്ങളില്‍ സിട്രിക് ആസിഡ് കൂടുതല്‍ അടങ്ങിയതായും കണ്ടെത്തി.

ആസിഡ് ഇനാമലിനെയും പല്ലിന്റെ കോശങ്ങളെയും നശിപ്പിക്കുന്നതായി പ്രൊഫ: എറിക് റെയ്‌നോള്‍ഡ്‌സ് പറയുന്നു. ആദ്യഘട്ടത്തില്‍ ആസിഡ് പല്ലിന്റെ പുറമേയുള്ള ഇനാമല്‍ കവചത്തെ ക്ഷയിപ്പിക്കുന്നു. തുടര്‍ച്ചയായുള്ള ഉപയോഗം പല്ലിന്റെ ഇടയില്‍ ദശ വളരാന്‍ കാരണമാകുമെന്നും പഠനത്തില്‍ പറയുന്നു.

പഞ്ചസാരയുള്ളതും ഇല്ലാത്തതുമായ ശീതളപാനീയങ്ങളുടെയും രുചികരമായ മിനറല്‍ വാട്ടറുകളുടെയും ഉപയോഗം പല്ലിന്റെ അപചയത്തിന് കാരണമാകും.

എട്ട് എനര്‍ജി പാനീയങ്ങള്‍ പരിശോധിച്ചതില്‍ ആറെണ്ണവും പല്ലിന്റെ ഇനാമലിനെ കേടുവരുത്തുന്നതായി തെളിഞ്ഞു. പഞ്ചസാരയുടെ അളവ് കുറഞ്ഞ മിഠായികളില്‍ അടങ്ങിയിരിക്കുന്ന സിട്രിക് ആസിഡ് പല്ലിന്റെ ഇനാമല്‍ കേടുവരുത്തുന്നതായി പ്രൊഫ: എറിക് റെയ്‌നോള്‍ഡ് പറയുന്നു. പാനീയങ്ങളില്‍ അടങ്ങിയിരിക്കുന്ന വസ്തുക്കളും അവയുടെ അളവും പരിശോധിച്ചശേഷം ഉപയോഗിക്കുന്നതാകും ഉചിതം.

ഇവ ശ്രദ്ധിക്കാം:
ശീതളപാനീയങ്ങളുടെ ഉപയോഗം കുറയ്ക്കുക
സിട്രിക്, പോസ്‌പോറിക് ആസിഡ് അടങ്ങിയ പാനീയങ്ങള്‍ ഒഴിവാക്കുക.
ഇവ കുടിച്ചാല്‍ വെള്ളം ഉപയോഗിച്ച് വായ നന്നായി കഴുകുക.
ഒരു മണിക്കൂറിനു ശേഷം ബ്രഷ് ചെയ്യുക.

ഈ രോഗികൾ മരുന്ന് കഴിക്കുമ്പോൾ ശ്രദ്ധിക്കുക

Latest Malayalam Health tips about heart attack, high blood pressure, high cholesterol, diabetes and sugar control Tips by Doctor Sahasranam K.V. – Senior Consultant Cardiologist at baby memorial hospital calicut.
heart attack, high blood pressure, high cholesterol and diabetes ഈ രോഗങ്ങൾക്ക് മരുന്ന് കഴിക്കുന്നവർ ശ്രദ്ധിക്കുക.

കറിവേപ്പില തളിർത്തു വളരാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ

പലരുടെയും ഒരു പരാതിയാണ് എത്ര നോക്കിയിട്ടും കറിവേപ്പില വീട്ടിൽ പിടിച്ചു കിട്ടുന്നില്ല എന്നത് .കറിവേപ്പില നന്നായി വളരാൻ
എന്തെക്കെ കാര്യങ്ങൾ ശ്രദ്ധിക്കാം എന്ന് അറിയാൻ വീഡിയോ കാണുക

ഭക്ഷണത്തിന് രുചിയും മണവും നല്‍കുന്ന കറിവേപ്പിലയെ നാം ആരും അത്ര കണക്കിലെടുക്കാറില്ല. എന്നാല്‍ നല്ല ആരോഗ്യ ജീവിതത്തിന് കറിവേപ്പില വഹിക്കുന്ന പങ്ക് വളരെ വലുതാണ്. അതുകൊണ്ടു തന്നെയാണ് ഭക്ഷണത്തില്‍ എന്നും കറിവേപ്പില ഇടം പിടിച്ചിരിക്കുന്നതും. പലപ്പോഴും എടുത്തു കളയുന്ന കറിവേപ്പില നിസ്സാരക്കാരനല്ലെന്ന് എത്രപേര്‍ക്ക് അറിയാം? നമ്മുടെ ശരീരത്തിലുണ്ടാകുന്ന ഒട്ടേറെ അസുഖങ്ങളെ ചെറുക്കാന്‍ ഇതിന് കഴിയും. കറിവേപ്പില നല്‍കുന്ന ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം…

പ്രമേഹ ബാധിതര്‍ക്ക് ഉത്തമം
പ്രമേഹ ബാധിതര്‍ക്ക് കറിവേപ്പില ചേര്‍ത്ത ഭക്ഷണം ശീലമാക്കുന്നത് ആരോഗ്യ ജീവിതം ഗുണപ്രദമാക്കും. ഒരു പരിധിവരെ പ്രമേഹം നിയന്ത്രിക്കാന്‍ കഴിയുമെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. ഇതിലുള്ള ഹൈപ്പര്‍ ഗ്ലൈസമിക് പദാര്‍ത്ഥങ്ങളാണ് പ്രമേഹത്തെ തടയുന്നത്.

ദഹന പ്രശ്‌നങ്ങള്‍ക്ക്
ദഹന സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാണ് കറിവേപ്പില. കറിവേപ്പില ജ്യൂസില്‍ നാരങ്ങാ നീരൊഴിച്ച് കഴിച്ചാല്‍ ദഹന സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകും.

ഡയറിയും കറിവേപ്പിലയും
കറിവേപ്പില അരച്ച് പേസ്റ്റ് രൂപത്തിലാക്കി മോരില്‍ കലക്കി കുടിക്കുന്നത് ഡയറിയ പോലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകും. ഇതിലുള്ള കാര്‍ബസോള്‍ ആല്‍ക്കലോയ്ഡ്‌സ് എന്നിവയുടെ സാന്നിധ്യമാണ് ഡയറിയയെ ചെറുക്കുന്നത്.

കൊളസ്‌ട്രോള്‍ കുറയ്ക്കുന്നു
മിക്ക ആളുകളുടെയും പ്രശ്‌നമാണ് കൊളസ്‌ട്രോള്‍ ഉണ്ടാകുന്നത്. എന്നാല്‍ കറിവേപ്പില ശീലമാക്കിയാല്‍ ശരീരത്തില്‍ ഉണ്ടാകുന്ന ചീത്ത കൊളസ്‌ട്രോളിനെ ഇല്ലാതാക്കുന്നു. കൊളസ്‌ട്രോള്‍ കുറയ്ക്കാനായി ദിവസവും 10 കറിവേപ്പില വരെ പച്ചയ്ക്ക് തിന്നുന്നതും നല്ലതാണ്.

ഹൃദയത്തിന്റെ ആരോഗ്യം
ദിവസവും കറിവേപ്പില ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍ ഹൃദയാരോഗ്യം വര്‍ധിപ്പിക്കുകയും ഹൃദയത്തിന്റെ പ്രവര്‍ത്തനങ്ങളെ ഉദ്ദീപിപ്പിക്കുകയും ചെയ്യുന്നു.

മുടി വളര്‍ത്താന്‍
കറിവേപ്പിലകൊണ്ട് ഹെയര്‍ ടോണിക്ക് ഉണ്ടാക്കി കേശസംരക്ഷണത്തിന് ഉപയോഗിക്കാം. കുറച്ച് കറിവേപ്പില വെളിച്ചെണ്ണയില്‍ ചൂടാക്കി തലയില്‍ തേച്ച് പിടിപ്പിക്കാം. ഇത് മുടി വളര്‍ച്ചയ്ക്ക് സഹായിക്കുന്നു.

കാഴ്ച്ച ശക്തി വര്‍ധിപ്പിക്കുന്നു
ദിവസേന കറിവേപ്പില ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തി കഴിച്ചാല്‍ കാഴ്ച്ച ശക്തി വര്‍ധിപ്പിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു. വിറ്റാമിന്‍ എ യുടെ കലവറ തന്നെയാണ് കറിവേപ്പില.

ചര്‍മ്മ രോഗങ്ങള്‍ക്ക്
കറിവേപ്പില അരച്ചു പുരട്ടുന്നത് ചര്‍മ്മ രോഗങ്ങളെ ശമിപ്പിക്കും. കറിവേപ്പിലയും മഞ്ഞളും അരച്ചു പുരട്ടിയാല്‍ പുഴുക്കടി തടയും. കാല്‍പാദം വിണ്ടു കീറുന്നതിനും കുഴി നഖം ഇല്ലാതാക്കാനും സഹായിക്കുന്നു.

സുഖമായി ഉറങ്ങാൻ എന്ത് കഴിക്കണം ?

മെച്ചപ്പെട്ട ഉറക്കം ലഭിക്കാന്‍ ഭക്ഷണക്രമങ്ങളില്‍ മാറ്റം വരുത്തിയാല്‍ മതി. ആരോഗ്യകരമായ ഭക്ഷം ആരോഗ്യകരമായ ഉറക്കത്തിന് സഹായിക്കുമെന്ന് പഠനങ്ങളില്‍ പറയുന്നു.

തേൻ
തേനില്‍ ഗ്ലൂക്കോസ് അടങ്ങിയിട്ടുണ്ട്. ഇത് തലച്ചോറിലെ ന്യൂറോ ട്രോന്‍സ് മിറ്ററായ ഒറെക്‌സിന്റെ അളവ് കുറക്കാന്‍ സഹായിക്കുന്നു.

പരിപ്പ്
അണ്ടിപരിപ്പ്, ചണവിത്തുകള്‍, മത്തങ്ങ വിത്തുകളിലടങ്ങിയിട്ടുള്ള മാഗ്നീഷ്യം, ട്രീപ്‌റ്റോപന്‍ എന്നിവ സെറോട്ടോണിന്റെ അളവ് വര്‍ധിപ്പിക്കും. ഇത് ഉറക്കമുണ്ടാക്കാന്‍ സഹായിക്കും.

മത്സ്യം
വിറ്റാമിന്‍ ബി6 അടങ്ങിയിട്ടുണ്ട് മത്സ്യത്തില്‍. ഇതിലെ സള്‍മോണ്‍, തുണ, ഹാലിബറ്റ് എന്നിവ മെലറ്റേിനിന്റെ ഉല്‍പാദനത്തിന് സഹായിക്കുന്നു.

തൈര്
ഉറക്കത്തെ സഹായിക്കുന്ന കാത്സ്യം പ്രോസസ്സ് ഹോര്‍മോണുകള്‍ ഡിറക്ടോഫര്‍ മെലറ്റോണിന്‍ എന്നിവ തൈരില്‍ അടങ്ങിയിട്ടുണ്ട്.

കാബേജ്
കാബേജില്‍ കൊളോമിയില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് ഉറക്കത്തിന് സഹായിക്കുന്ന ഹോര്‍മോണുകളുടെ പ്രവര്‍ത്തനത്തെ മികച്ചതാക്കാന്‍ സഹായിക്കുന്നു.

ഏത്തപഴം
ഉറങ്ങാന്‍ സഹായിക്കുന്ന പൊട്ടാസ്യം ഏത്തപഴത്തില്‍ കൂടുതലായി അടങ്ങിയിട്ടുണ്ട്.

എല്ലാ ധാന്യങ്ങളും
ഇന്‍സുലുന്‍ ഉല്‍പാദനം മസ്തിഷ്‌കത്തിന്റെ പ്രവര്‍ത്തനങ്ങളെ സഹായിക്കുന്നു. ഇതിലടങ്ങിയിട്ടുള്ള മാഗ്നിഷ്യം വളരെ കുറവാണ്. അതുകൊണ്ട് തന്നെ ഇത് രാത്രിയില്‍ ഉറങ്ങാന്‍ സഹായിക്കുന്നു.

റവ കേസരി എങ്ങനെ ഉണ്ടാക്കാം

രുചികരമായ റവ കേസരി എങ്ങനെ ഉണ്ടാക്കാം

ചേരുവകള്‍
റവ – ഒരു കപ്പ്, പഞ്ചസാര – രണ്ട് കപ്പ്, പാല്‍ – രണ്ട് കപ്പ്, നെയ്യ് – 100 ഗ്രാം,
ഉണക്കമുന്തിരി – 10 എണ്ണം, മഞ്ഞള്‍പ്പൊടി – ഒരു നുള്ള് (നിറത്തിനായി)

പാകം ചെയ്യുന്നവിധം
പാല്‍ തിളപ്പിച്ച് മാറ്റി വയ്ക്കുക. ഫ്രൈയിംഗ് പാനില്‍ നെയ്യ് ചൂടാക്കി റവ അതിലിട്ട് വറുക്കുക. എകദേശം ബ്രൌണ്‍ നിറമാകുന്നതുവരെ വറുക്കുക. അതിനുശേഷം പഞ്ചസാരയും പാലും മഞ്ഞള്‍പ്പൊടിയും ചേര്‍ക്കുക. ഈ പാനീയം കുറുകിവരുന്നതുവരെ ഇളക്കുക. എന്നിട്ടതിലേക്ക് ഉണക്കമുന്തിരി ചേര്‍ത്ത് വാങ്ങിവയ്ക്കുക. നന്നായി തണുത്തതിനുശേഷം ഇഷ്‌ടമുള്ള ആകൃതിയില്‍ മുറിച്ചെടുക്കുക.

വാഴ പിണ്ടി എന്ന ഹെൽത്തി ഫുഡ്

നമ്മുടെ നാട്ടിന്‍പുറങ്ങളില്‍ സുലഭമായി ലഭിക്കുന്നതാണ്‌ വാഴപ്പിണ്ടി. എന്നാല്‍ ഇത്‌ ആരോഗ്യത്തിന്‌ അങ്ങേയറ്റം ഗുണം ചെയ്യുമെന്ന്‌ പലര്‍ക്കും അറിയില്ല. വാഴുടെ കുല വെട്ടിയതിന്‌ ശേഷമുള്ള തടയില്‍ നിന്നാണ്‌ പിണ്ടി എടുക്കുന്നത്‌. പ്രധാനമായി തോരന്‍ അഥവ ഉപ്പേരിക്കായി ഉപയോഗിക്കാം. ഞാലിപ്പൂവന്‍ വാഴയുടെ പിണ്ടിയാണ്‌ കൂടുതലായി ഉപയോഗിക്കുന്നതെങ്കിലും ചിലയിടങ്ങളില്‍ ഏത്തവാഴയും ഉപയോഗിക്കാറുണ്ട്‌. ഇത്‌ ചെറുതായി നുറുക്കി എണ്ണ ഉപയോഗിച്ച്‌ നാരുകള്‍ കളഞ്ഞുവേണം പാകം ചെയ്യാന്‍.

1,മൂത്രശയക്കല്ല്‌ മാറാന്‍ സ്‌ഥിരമായി വാഴപ്പിണ്ടി ഉപയോഗിച്ചാല്‍ മതി.

2,പ്രമേഹം നിയന്ത്രിക്കാന്‍ വഴപ്പിണ്ടിക്ക്‌ ഒരു അത്ഭുത സിദ്ധിയുണ്ട്‌. ഇത്‌ സ്‌ഥിരമായി കഴിക്കുന്നത്‌ രക്‌തത്തിലെ പഞ്ചസാരയുടെ അളവ്‌ കുറച്ച്‌ നിര്‍ത്താന്‍ സഹായിക്കും.

3,മലബന്ധത്തിനുള്ള മികച്ച മരുന്നുകൂടിയാണ്‌ ഇത്‌. വാഴപ്പിണ്ടിയില്‍ സമൃദ്ധമായുള്ള നാരുകള്‍ മലബന്ധം മാറാന്‍ സഹായിക്കും.

4,വാഴപ്പിണ്ടി ആഹാരത്തില്‍ ഉള്‍പ്പെടുത്തുന്നത്‌ അമിതവണ്ണം കുറയ്‌ക്കും.