സ്വാദിഷ്ടമായ ബനാന സമൂസ എങ്ങനെ ഉണ്ടാക്കാം

സ്വാദിഷ്ടമായ ബനാന സമൂസ എങ്ങനെ ഉണ്ടാക്കാം
ചേരുവകള്‍:
മൈദ- 200 ഗ്രാം , ഏത്തയ്ക്ക- 400 ഗ്രാം , മല്ലിപ്പൊടി- 20 ഗ്രാം , ഗ്രീന്‍പീസ് – 10 ഗ്രാം , ഇഞ്ചി അരച്ചത് – അഞ്ച് ഗ്രാം , വെളുത്തുള്ളി അരച്ചത്- അഞ്ച് ഗ്രാം , പച്ചമുളക്, പെരിഞ്ചീരകം, ഗരംമാസലപ്പൊടി- രണ്ട് ഗ്രാം വീതം , നെയ്യ് – കുറച്ച് കുഴയ്ക്കാന്‍ , എണ്ണ- ആവശ്യത്തിന്, ഉപ്പ് – പാകത്തിന്

പാകം ചെയ്യേണ്ടവിധം:
മൈദയും പൊടിച്ച പെരിഞ്ചീരകവും നെയ്യും തമ്മില്‍ യോജിപ്പിച്ച് നന്നായി കുഴച്ചു വയ്ക്കുക. ഇത് ചെറിയ ഉരുളകളാക്കി മാറ്റുക. ഇവ പരത്തി രണ്ടായി മുറിച്ചുവയ്ക്കുക. ഫില്ലിംഗ് തയാറാക്കി അതില്‍ കുറേശെ എടുത്ത്, പരത്തി, മുറിച്ച് വച്ചതില്‍ ഒരെണ്ണത്തില്‍ വിളമ്പി, ഒരേ കനത്തില്‍ വ്യാപിപ്പിച്ച് കോണാകൃതിയിലാക്കി അരികുകളില്‍ വെള്ളം തൊട്ട് ഒട്ടിച്ച് വയ്ക്കുക. എല്ലാം ഇതേപോലെയാക്കി ചൂടെണ്ണയില്‍ ഇട്ട് വറുത്ത് കരുകരുപ്പാക്കി കോരുക. ഫില്ലിംഗ് തയാറാക്കാന്‍
ഏത്തയ്ക്കയുടെ തൊലി ചെത്തി വെള്ളത്തില്‍ ഇട്ട് തിളപ്പിച്ച് മയമാക്കുക. ഇത് ഒരു ബൗളിലിട്ട് നന്നായി ഉടയ്ക്കുക. എണ്ണ ഒരു പാനില്‍ ഒഴിച്ച് ചൂടാക്കി ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് അരപ്പുകള്‍ ഇട്ടിളക്കുക. ഉടച്ചുവച്ച ഏത്തയ്ക്കയും ചേര്‍ക്കുക. ഉപ്പ്, ഗ്രീന്‍പീസ്, മല്ലിപ്പൊടി, ഗരംമസാലപ്പൊടി എന്നിവ ചേര്‍ത്തിളക്കി വാങ്ങി ആറാന്‍ വയ്ക്കുക. ഫില്ലിംഗ് തയാര്‍.

മുളക് നടലും പരിപാലനവും

നമ്മുടെ അടുക്കളയിലെ പധാന പച്ചക്കറികളി ഒന്നാണ് പച്ച മുളക് മെയ് മാസം ആണ് പച്ച മുളക് കൃഷിക്കു ഏറ്റവും അനുയോജ്യം. മെയ്‌ – ജൂണ്‍ , ആഗസ്റ്റ്‌ – സെപ്റ്റബ൪ , ഡിസംബ൪ – ജനുവരി ആണ് കൃഷി ചെയ്യാ൯ ഏറ്റവും ഉത്തമം

കൃഷി രീതി
വിത്ത് പാകി മുളപ്പിച്ചാണ് പച്ച മുളക് കൃഷി ചെയ്യുക, പാകുന്നതിനു മുന്‍പ് അര മണിക്കൂ൪ വിത്തുകള്‍ സ്യൂഡോമോണോസ് ലായനിയില്‍ ഇട്ടു വെക്കുന്നത് നല്ലതാണ്. വിത്തുകള്‍ വേഗം മുളച്ചു വരാനും രോഗങ്ങളെ പ്രതിരോധിക്കാനും ഇത് സഹായിക്കും. വിത്തുകള്‍ പാകിയ ശേഷം മിതമായി നനച്ചു കൊടുക്കണം. രണ്ടു മൂന്നു ആഴ്ച പാകമാകുമ്പോള്‍ പറിച്ചു നടാം.പറിച്ചുനട്ട തൈകള്‍ക്ക് മൂന്നുനാലുദിവസം തണല്‍ നല്കണം. പത്തു ദിവസമാകുമ്പോള്‍ കാലിവളം, എല്ലുപൊടി എന്നിവ നല്കാം. ചാണകം കലക്കിയതും ഗോമൂത്രവും എട്ടിരട്ടി വെള്ളം ചേര്‍ത്ത് വളമായി നല്കണം. കടലപ്പിണ്ണാക്ക് വെള്ളത്തില്‍ കുതിര്‍ത്തത് വളമായി നല്‍കാവുന്ന ഒന്നാണ്. ചെടികള്‍ക്ക് താങ്ങു നല്കണം. വേനല്‍ക്കാല കൃഷിക്ക് എന്നും നന പ്രധാനമാണ്.

പരിചരണവും കീടനിയന്ത്രണവും
തൈചീയല്‍, ഇലയുടെ അടിയിലിരുന്ന് നീരൂറ്റിക്കുടിക്കുന്ന മുഞ്ഞ പോലെ ഉള്ളകീടങ്ങള്‍ എന്നിവയെ ഇല്ലാതാക്കാന്‍ വേപ്പെണ്ണ ഉപയോഗിക്കാം. 100 ഗ്രാം ബാര്‍സോപ്പ് അരലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിച്ച് കൂട്ടത്തില്‍ ഒരു ലിറ്റര്‍ വേണ്ണെ ചേര്‍ത്തിളക്കണം. ഈ ലായനിയില്‍ പത്തിരട്ടി വെള്ള് ചേര്‍ത്ത് മുളകുചെടികളിലെ ഇലയുടെ അടിഭാഗത്തും മുകൾ ഭാഗത്തും തളിക്കുക.

നല്ല ഇനങള്‍
അനുഗ്രഹ – എരിവ് കുറഞ്ഞ ഇനം
ഉജ്ജ്വല – (ചുവപ്പ് നിറം, എരിവു കൂടുതല്‍)

നാരങ്ങ വെള്ളം പതിവാക്കു ഇതെക്കെയാണ് ഗുണങ്ങൾ

നെഞ്ചെരിച്ചിൽ
അസിഡിറ്റി കൂടുതലുള്ള ഫലവർഗങ്ങളിൽ ഒന്നാണ് നാരങ്ങ. ഇതു കൂടുതൽ അളവിൽ ശരീരത്തിലെത്തുന്നത് നെഞ്ചെരിച്ചിലിനു കാരണമാകുന്നുണ്ട്. അതുകൊണ്ടുതന്നെ അസിഡിറ്റി പ്രശ്നമുള്ളവർ നാരങ്ങാവെള്ളം അധികം കുടിക്കാതിരിക്കുന്നതാണു നല്ലത്.

പല്ലുകളുടെ ആരോഗ്യം
സ്ഥിരമായ നാരങ്ങാവെള്ളം കുടി പല്ലിന്റെ ഇനാമലിനെ ദോഷകരാമായി ബാധിക്കും. ലെമൺ ആസിഡ് പല്ലുകളെ ദ്രവിപ്പിക്കുകയും ഇതിലെ നാച്വറൽ ഷുഗർ പല്ലിന്റെ ആരോഗ്യം ക്ഷയിപ്പിക്കുകയും ചെയ്യും. സെൻസിറ്റിവിറ്റി, കാവിറ്റി തുടങ്ങിയ ദന്തപ്രശ്നങ്ങളിലേക്കും ഇവ നയിക്കാം.

ഓക്കാനം
വൈറ്റമിൻ സി യാൽ സംപുഷ്ടമാണ് നാരങ്ങ. ഇത് ശരീരത്തിന് ആവശ്യവുമാണ്. എന്നാൽ കൂടിയ അളവിൽ ഉള്ളിലെത്തിയാൽ ആരോഗ്യപ്രശ്നങ്ങൾക്കു കാരണമാകും. വയറിന് അസ്വസ്ഥത, ഓക്കാനം. മനം പിരട്ടൽ എന്നിവയിലേക്കും ഇതു നയിക്കാം.

മൂത്രശങ്ക
അമിതമായി നാരങ്ങാവെള്ളം കുടിക്കുന്നത് മൂത്രശങ്ക സൃഷ്ടിക്കുകയും ഇത് നിർജലീകരണത്തിനു കാരണമാകുകയും ചെയ്യും. ഇതൊഴിവാക്കാൻ കുടിക്കുന്ന വെള്ളത്തിന്റെ അളവ് കൂട്ടേണ്ടി വരും.

മൈഗ്രേൻ
സ്ഥിരമായ നാരങ്ങാവെള്ളം കുടി മൈഗ്രേൻ പോലുള്ള പ്രശ്നങ്ങളിലേക്കും കൊണ്ടെത്തിക്കാം. നാരകഫലങ്ങളിലുള്ള തൈറാമിൻ മൈഗ്രേൻ പ്രശ്നങ്ങൾ കൂടാൻ കാരണമാകുന്നു. വൈറ്റമിൻ സി ശരീരത്തിന് ആവശ്യമായതിനാൽത്തന്നെ നാരകഫലങ്ങൾ തീർത്തും നിരാകരിക്കാനും പാടില്ല.

വായ്പുണ്ണ്
വായ്പുണ്ണ് ഉള്ളവർ നാരങ്ങാവെള്ളം കുടിക്കുന്നത് ഇവയെ ദോഷകരമായി ബാധിക്കും. അസിഡിറ്റി ആഹാരങ്ങളോട് അലർജി ഉള്ളവർക്ക് ഇവ പെട്ടെന്നു പിടിപെടാം. വായ്പുണ്ണ് ഉള്ളവർ അസിഡിറ്റി ഉണ്ടാക്കുന്ന ആഹാരങ്ങൾ ഒഴിവാക്കുകയാകും നല്ലത്.

അയൺ അളവു കൂട്ടുന്നു
വെറ്റമിൻ സി അധികമായി ശരീരത്തിലത്തുന്നത് ശരീരത്തിലെ നോൺ– ഹീം അയണിന്റെ ആഗിരണം വർധിപ്പിക്കും. ഹീമോക്രെമറ്റോസിസ് രോഗബാധിരെ ഇത് കൂടുതൽ അപകടകരമാകാം. ഇത് ശരീരത്തിൽ അയണിന്റെ അളവ് വർധിപ്പിക്കുകയും അവയവങ്ങളെ നശിപ്പിക്കുകയും ചെയ്യും.

പച്ചക്കറികളിലെ വിഷാംശം കളയാന്‍

പച്ചക്കറികളും പഴങ്ങളും പൈപ്പ് വെളളത്തില്‍ നന്നായി ഉരച്ച് കഴുകുക. തൊലിയുടെ മുകളില്‍ പറ്റിപ്പിടിച്ചിരിക്കുന്ന കീടനാശിനിയുടെ അംശങ്ങള്‍ കളയാന്‍ ഇതുപകരിക്കും.
കാബേജ് പാകം ചെയ്യുന്നതിനു മുമ്പ്, പുറത്തുളള മൂന്ന് ഇതളെങ്കിലും അടര്ത്തി മാറ്റുക. അതിനുശേഷം ഉപ്പുവെളളത്തില്‍ നന്നായി കഴുകിയെടുത്ത് ഉപയോഗിക്കാം.

പാവയ്ക്കയുടെ മുളളുകള്ക്കി ടയില്‍ രാസവസ്തുക്കള്‍ പറ്റിപ്പിടിക്കാനിടയുണ്ട്. പൈപ്പ് വെളളത്തില്‍, സോഫ്റ്റ് ബ്രഷുകൊണ്ട് ഉരച്ചു കഴുകിയാല്‍ അഴുക്കെല്ലാം നീങ്ങും.
പുറത്തുനിന്നും വരുന്ന തക്കാളി, ആപ്പിള്‍ തുടങ്ങിയവ പെട്ടെന്ന് കേടാവാതിരിക്കാന്‍ വാക്‌സ് പുരട്ടാറുണ്ട്. ഇവ ഉപയോഗിക്കുന്നതിനു മുമ്പ് നന്നായി വൃത്തിയാക്കിയാലേ
ഈ വാക്‌സ് കോട്ടിങ്ങ് പോവൂ. ഇത് കളയാന്‍ ഉപ്പും നാരങ്ങാനീരും ചേര്ത്തന ചെറു ചൂടുവെളളത്തില്‍ മുക്കിവയ്ക്കുക.

കട്ടിയേറിയ തൊലിയുളള പച്ചക്കറികൾ‍, തൊലി കളഞ്ഞതിനുശേഷം മാത്രം ഉപയോഗിക്കുന്നതാണ് നല്ലത്.
പച്ചക്കറികളും പഴങ്ങളും ഒരു മണിക്കൂര്‍ പച്ചവെളളത്തില്‍ ഇട്ടുവയ്ക്കുക. അതിനുശേഷം ചൂടുവെളളത്തില്‍ ഒന്നു മുക്കിയെടുത്താലും മതി.
പച്ചക്കറികളും പഴങ്ങളും ഉപയോഗിക്കുന്നതിനു മുമ്പ് ഉപ്പിട്ട ചെറുചൂടുവെളളത്തില്‍ അര മണിക്കൂര്‍ വെയ്ക്കുക. നന്നായി വൃത്തിയാകും.
പച്ചക്കറികള്‍ പുളിവെളളത്തില്‍ അര മണിക്കൂര്‍ വെച്ചതിനുശേഷം നല്ല വെളളത്തില്‍ കഴുകിയെടുക്കുക.

ധാന്യങ്ങള്‍ ഒന്ന് ആവി കയറ്റിയശേഷം മാത്രം ഉപയോഗിക്കുക.
കുറച്ചു വെള്ള്ത്തിൽ അല്പം ബേക്കിങ് സോഡ ചേര്ത്ത്ാ, അതില്‍ പച്ചക്കറികള്‍ പത്ത് മിനിട്ട് മുക്കിവെയ്ക്കുക. പിന്നീട്, ഇവ പച്ചവെളളത്തില്‍ നന്നായി കഴുകിയതിനുശേഷം ഉപയോഗിക്കാം.
തക്കാളിയില്‍ പ്രയോഗിക്കുന്ന കീടനാശിനികളുടെ അംശങ്ങള്‍ ഞെട്ടില്‍ ഊറി നില്ക്കു ന്നു. ഈ ഭാഗം എടുത്തുകളഞ്ഞുവേണം തക്കാളി ഉപയോഗിക്കാൻ‍.
കറിവേപ്പിലയിലും ധാരാളമായി കീടനാശിനികള്‍ തളിക്കുന്നുണ്ട്. ഇവ ഇളംചൂടുവെളളത്തില്‍ കഴുകിയെടുക്കണം. മിക്ക രാസവസ്തുക്കളും ചെറുചൂടുതട്ടിയാല്‍ നീങ്ങുന്നവയാണ്.
കീടനാശിനിയില്‍ നിന്നും രക്ഷനേടാന്‍ സ്വന്തമായൊരു കൊച്ചു അടുക്കളത്തോട്ടം ഉണ്ടാക്കുകയാണ് മികച്ച പോംവഴി. കറിവേപ്പില, പച്ചമുളക്, ഇഞ്ചി, മല്ലിയില ഇവയെങ്കിലും നട്ടുവളര്ത്താുമല്ലോ.

പച്ചക്കറികളും പഴങ്ങളും പൈപ്പ് വെളളത്തില്‍ നന്നായി ഉരച്ച് കഴുകുക. തൊലിയുടെ മുകളില്‍ പറ്റിപ്പിടിച്ചിരിക്കുന്ന കീടനാശിനിയുടെ അംശങ്ങള്‍ കളയാന്‍ ഇതുപകരിക്കും.കാബേജ് പാകം ചെയ്യുന്നതിനു മുമ്പ്, പുറത്തുളള മൂന്ന് ഇതളെങ്കിലും അടര്ത്തി മാറ്റുക. അതിനുശേഷം ഉപ്പുവെളളത്തില്‍ നന്നായി കഴുകിയെടുത്ത് ഉപയോഗിക്കാം.പാവയ്ക്കയുടെ മുളളുകള്ക്കി ടയില്‍ രാസവസ്തുക്കള്‍ പറ്റിപ്പിടിക്കാനിടയുണ്ട്. പൈപ്പ് വെളളത്തില്‍, സോഫ്റ്റ് ബ്രഷുകൊണ്ട് ഉരച്ചു കഴുകിയാല്‍ അഴുക്കെല്ലാം നീങ്ങും.പുറത്തുനിന്നും വരുന്ന തക്കാളി, ആപ്പിള്‍ തുടങ്ങിയവ പെട്ടെന്ന് കേടാവാതിരിക്കാന്‍ വാക്‌സ് പുരട്ടാറുണ്ട്. ഇവ ഉപയോഗിക്കുന്നതിനു മുമ്പ് നന്നായി വൃത്തിയാക്കിയാലേഈ വാക്‌സ് കോട്ടിങ്ങ് പോവൂ. ഇത് കളയാന്‍ ഉപ്പും നാരങ്ങാനീരും ചേര്ത്തന ചെറു ചൂടുവെളളത്തില്‍ മുക്കിവയ്ക്കുക.കട്ടിയേറിയ തൊലിയുളള പച്ചക്കറികൾ‍, തൊലി കളഞ്ഞതിനുശേഷം മാത്രം ഉപയോഗിക്കുന്നതാണ് നല്ലത്.പച്ചക്കറികളും പഴങ്ങളും ഒരു മണിക്കൂര്‍ പച്ചവെളളത്തില്‍ ഇട്ടുവയ്ക്കുക. അതിനുശേഷം ചൂടുവെളളത്തില്‍ ഒന്നു മുക്കിയെടുത്താലും മതി.

അറബികളുണ്ടാക്കുന്ന മസാലച്ചായ

അറബികളുണ്ടാക്കുന്ന മസാലച്ചായ എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം
വെള്ളം – മൂന്നുകപ്പ്,പാല്‍ – ഒരുകപ്പ്, തേയില – മൂന്നു ടീസ്പൂണ്‍, ഏലക്കായ – നാല് എണ്ണം,
ഗ്രാമ്പു – നാല് എണ്ണം, പട്ട – ഒരു കഷണം, ജാതിക്കപ്പൊടി – കാല്‍ ടീസ്പൂണ്‍, പഞ്ചസാര – ആവശ്യത്തിന്

തയാറാക്കുന്ന വിധം
വെള്ളവും പാലും തിളപ്പിച്ച് അതിലേക്ക് മറ്റെല്ലാം കൂടി ഇട്ട് രണ്ടുമിനിറ്റിനു ശേഷം തീകെടുത്തി മൂടിവയ്ക്കുക. സ്‌പൈസസിന്റെ രുചി ഇതില്‍ വന്നുകഴിഞ്ഞാല്‍ അരിച്ചെടുത്ത് കപ്പുകളിലേക്കു പകര്‍ത്താം. ഇതൊരു സ്‌പെഷല്‍ ഹെല്‍ത്ത് ഡ്രിങ്ക് ആണ്.

നമ്മുടെ ക്ഷീണം അകറ്റാൻ ഉള്ള ശക്തി ഇതിനു ഉണ്ട്. നമ്മുടെ രോഗ പ്രതിരോധ ശേഷി കൂട്ടാനും മസാല ടീ സഹായിക്കും. പനിയിൽ നിന്നു രക്ഷ നേടാൻ ഒരു ഔഷദം ആയി പോലും മസാല ടീ ഉപയോഗിക്കുന്നു. മസാല ടീയിലെ മസാല ശരിയായ ദഹനത്തിനു നല്ലതാണു. ഗ്രാമ്പു, ഏല്ലയാക്ക, പട്ട, ഇവ ശരീരത്തിലെ ചീത്ത കൊള്സ്ട്രോൾ കുറയ്ക്കുക മാത്രം അല്ല ഇൻസുലിന്റെ ഉല്പാതന്നം വർധിപികുകയും അത് വഴി ഡയബെറ്റിസ് വരുവാൻ ഉള്ള സാധിയത കുറയ്കുകയും ചെയ്യുന്നു. മസാല ചായയുടെ എന്നും ഉള്ള ഉപയോഗം തടി കുറയ്ക്കാനും സഹായിക്കുന്നു എന്ന് പഠനങ്ങൾ പറയുന്നു.

രുചികരമായ മസാല ദോശ ഉണ്ടാക്കാം

രുചികരമായ മസാല ദോശ ഉണ്ടാക്കാം
ആവശ്യമുള്ള സാധനങ്ങൾ
അരി – ഒരു 1കിലോ ഗ്രാം, ഉഴുന്ന് – കാല്‍ കിലോ ഗ്രാം,ഉപ്പ് – ആവശ്യത്തിന്,ഉരുളകിഴങ്ങ് – അര കിലോ ഗ്രാം,സവാള – അര കിലോ ഗ്രാം,തക്കാളി – രണ്ട്,
പച്ചമുളക് – മൂന്ന്‍, ഇഞ്ചി – ഒരു ചെറിയ കഷണം, കറിവേപ്പില – കുറച്ച്, കടുക്‌ – കുറച്ച്,വറ്റല്‍മുളക് – 5

തയ്യാറാക്കുന്ന വിധം
അരിയും ഉഴുന്നും വെവ്വേറെ 10മുതല്‍ 12 മണിക്കൂര്‍ കുതിരാന്‍ വെക്കുക .ആദ്യം ഉഴുന്നും പിന്നെ അരിയും മിക്സിയില്‍ ആട്ടി എടുക്കുക എന്നിട്ട് രണ്ടു മാവും ഒന്നിച്ച് ഇളക്കി ഉപ്പും ചേര്‍ത്ത് പുളിക്കാന്‍ വെക്കുക.
ഉരുളകിഴങ്ങ് പുഴുങ്ങി എടുക്കുക. ഒരു പാനില്‍ എണ്ണ ഒഴിച്ച് കടുക്‌ ,വറ്റല്‍മുളകും മൂപ്പിച്ച്‌ അതിലേക്ക് പച്ചക്കറികള്‍ ചെറുതായി അരിഞ്ഞത് ഇട്ട് നന്നായി വഴറ്റുക. വഴന്ന്‍ കഴിയുമ്പോള്‍ ഉരുളകിഴങ്ങ് പുഴുങ്ങിയത് ചേര്‍ക്കുക .ഇതാണ് ദോശക്ക് വേണ്ടിയുള്ള മസാലക്കൂട്ട്.

ദോശ കല്ലിലില്‍ എണ്ണ പുരട്ടി ചൂടാകുമ്പോള്‍ മാവ് ഒഴിച്ച് കനം കുറച്ച് പരത്തി ഒരു വശം ചുവക്കുമ്പോള്‍ രണ്ട് സ്പൂണ്‍ മസാലക്കൂട്ട് വച്ച് ദോശ മടക്കി രണ്ടറ്റവും അമര്‍ത്തി കുറച്ച് എണ്ണ ഒഴിച്ച് മൊരിച്ച് എടുക്കുക .

വീട്ടിൽ ആര്യവേപ്പ് വളർത്തിയാൽ ഗുണങ്ങൾ ഒരുപാടുണ്ട്

പ്രാചീനകാലം മുതല്‍ക്കേ ഭാരതീയഗൃഹങ്ങളില്‍ നട്ടുവളര്‍ത്തിവരുന്ന ഔഷധസസ്യമാണ് വേപ്പ് (ആര്യവേപ്പ്).
സര്‍വരോഗ സംഹാരിയായും കീടങ്ങളെ അകറ്റാനും ഉത്തമമാണിത്. വര്‍ഷങ്ങള്‍ക്കുമുമ്പുതന്നെ ഭാരതത്തിലെ ഈറ്റില്ലങ്ങള്‍ വേപ്പിലകള്‍ കത്തിച്ച് അണുവിമുക്തമാക്കിയതായി പറയപ്പെടുന്നു.ഇംഗ്ലീഷില്‍ നീം ട്രീ, മര്‍ഗോസാ ട്രീ എന്നിങ്ങനെ വിളിക്കപ്പെടുന്ന വേപ്പ് സംസ്‌കൃതത്തില്‍ നിംബം, അരിഷ്ട, തിക്തകഃ, വിചുമര്‍ദ, എന്നും തമിഴില്‍ വേപ്പ് എന്നും ഹിന്ദിയില്‍ നിംബ, നീം എന്നും അറിയപ്പെടുന്നു.

തൈകള്‍ തയ്യാറാക്കലും കൃഷിയും
നന്നായി മൂത്തുവിളഞ്ഞ കായകള്‍ പാകി മുളപ്പിച്ചാണ് വേപ്പിന്‍ തൈകള്‍ ഉണ്ടാക്കിയെടുക്കുന്നത്. കേരളത്തില്‍ പാലക്കാടാണ് വേപ്പ് നന്നായി കായ്ക്കുന്നത്. തമിഴ്‌നാടില്‍ വ്യാപകമായി വേപ്പിന്‍ മരങ്ങളുണ്ട്‌. അവിടങ്ങളിലെ വേപ്പിന്‍ തൈകള്‍ നല്ല കായ്ഫലവും നല്‍കാറുണ്ട്. നന്നായി മൂത്തകായകള്‍ ശേഖരിച്ച് വെയിലത്തുണക്കി പോളിത്തീന്‍ കവറുകളില്‍ നട്ട് മുളപ്പിച്ചെടുക്കാം. മുളച്ചുപൊന്തിയതൈകള്‍ മൂന്ന് നാലു മാസം പ്രായമാകുമ്പോള്‍ നല്ല നീര്‍വാര്‍ച്ചയുള്ള, നന്നായി വെയില്‍ കിട്ടുന്ന സ്ഥലത്ത് മാറ്റിനട്ട് വളര്‍ത്തിയെടുക്കാം. വേപ്പ് കീടനാശകവും രോഗനാശകവുമായതിനാല്‍ അതിനെ കീടങ്ങളും രോഗങ്ങളും ബാധിച്ചു കാണാറില്ല. അഥവാ ബാധിച്ചാല്‍ തന്നെ കുരുന്നിലകളെ ബാധിക്കുന്ന ഫംഗസ് രോഗം മാത്രമേ വരൂ. അതിനെ വേപ്പ് സ്വയം തന്നെ പ്രതിരോധിക്കും. മാറ്റി നട്ടുകഴിഞ്ഞാല്‍ അഞ്ച് ആറ് വര്‍ഷംകൊണ്ട് മരം കായ്ക്കും. നട്ട് ഏകദേശം പത്താം വര്‍ഷം മുതല്‍ ഒരുമരത്തില്‍ നിന്നും 10 -15 കിലോവരെ കായകള്‍ ലഭിക്കും. ഇതില്‍നിന്നാണ് വേപ്പെണ്ണ ആട്ടിയെടുക്കുന്നത്. വേപ്പിന്‍പിണ്ണാക്ക് ഇതിന്റെ ഉപോത്പന്നമാണ്.
കൃഷിരക്ഷയ്ക്ക് വേപ്പ്

ജൈവകൃഷിയില്‍ എറെ പ്രധാനപ്പെട്ട വളവും കീടനാശിനിയുമാണ് ആര്യവേപ്പ് .വേപ്പിന്റെ കീടനാശക ശേഷിയെക്കുറിച്ച് ലോകമാകമാനം ഒട്ടേറെ ഗവേഷണ പരീക്ഷണങ്ങള്‍ നടന്നുവരുന്നു. നിമാവിരകള്‍, ചിതലുകള്‍, മണ്ണിലുള്ള മറ്റ് കീടങ്ങള്‍ എന്നിവയെ അകറ്റാന്‍ ജൈവകൃഷിയില്‍ മണ്ണൊരുക്കം നടത്തുമ്പോള്‍ ഓരോ തടത്തിനും 50 ഗ്രാം വീതം വേപ്പിന്‍ പിണ്ണാക്ക് ചേര്‍ത്തുകൊടുക്കുന്നത് ഫലംചെയ്യും.

വേപ്പെണ്ണ എമെല്‍ഷന്‍ എല്ലാ കൃഷിശാസ്ത്രജ്ഞരും അംഗീകരിച്ച ഒരു കീടനാശകമാണ്. ജീവജാലങ്ങളുടെ ആരോഗ്യത്തിന് ഹാനികരമല്ലാത്ത കീടനാശിനിയാണിത.് അഞ്ചുശതമാനം വീര്യമുള്ള വേപ്പിന്‍ കുരുമിശ്രിതമോ രണ്ടുശതമാനം വീര്യമുള്ള വേപ്പെണ്ണ എമെല്‍ഷനോ തളിച്ചാല്‍ പച്ചക്കറിവര്‍ഗങ്ങളിലെ ചാഴി, ഇലചുരുട്ടിപ്പുഴു, ഗാളീച്ച, ഇലച്ചാടി എന്നിവയുടെ ആക്രമണം തടയാം. വേപ്പിന്‍പിണ്ണാക്കുചേര്‍ത്ത യൂറിയ ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയിരിക്കുന്നത്് കീടങ്ങളുടെ ആക്രമണം തടയുകയെന്ന ഉദ്ദേശ്യത്തോടെത്തന്നെയായിരിക്കും. നെല്ലിന്റെ പോളരോഗം ചെറുക്കാന്‍ വേപ്പിന് ശക്തിയുണ്ട്. ഇലപ്പുള്ളിരോഗം, തണ്ടുചീയല്‍, പൊടിപൂപ്പ് രോഗം, വിവിധ വൈറസ് രോഗങ്ങള്‍ എന്നിവ തടയാനും വേപ്പെണ്ണ ഉപയോഗിക്കാം.

വേപ്പിന്റെ ഇല നല്ലൊരു ജൈവപുതയാണ്. ഇത് മണ്ണില്‍നിന്ന് ഈര്‍പ്പം നഷ്ടപ്പെട്ടുപോകാതെ വിളകളെ രക്ഷിക്കുന്നു. നെല്‍പ്പാടങ്ങളിലും തക്കാളിക്കൃഷിയിടങ്ങളിലും അടിവളമായും വേപ്പിന്റെ ഇലകള്‍ ചേര്‍ത്തുവരുന്നു. കൂടാതെ ഒരു ജൈവ വിഘടനമാധ്യമവുമാണ് വേപ്പ്.

വേപ്പിലടങ്ങിയിരിക്കുന്ന ലിമിനോയ്ഡുകളാണ് വേപ്പിന് ഇത്തരം കഴിവുകള്‍ നല്‍കുന്നത്. അതില്‍ അസിഡറാക്ടിനാണ് മുഖ്യം. അസിഡറാഡൈന്‍, ഫ്രാക്‌സിനലോ, നിംബിന്‍, സലാനിന്‍, സലാനോള്‍ , വേപ്പിനിന്‍, വാസലിനിന്‍ എന്നിവയും ഇതിലെ പ്രധാനചേരുവകളാണ്. നിംബിന്‍, നിംബിഡിന്‍, നിംബിനിന്‍ എന്നിവ പ്രധാന കീടനാശകങ്ങളാണ്.
മികച്ചസര്‍വരോഗസംഹാരിയാണ് വേപ്പ്. ദന്തക്ഷയം ചെറുക്കാന്‍ കണ്‍കണ്ട ഔഷധമാണ് വേപ്പ്. മിക്ക ആയുര്‍വേദ ചൂര്‍ണങ്ങളിലും വേപ്പ് അടിസ്ഥാന ഘടകമായത് അതുകൊണ്ടാണ്. വേപ്പിന്‍ പട്ടയിയിലും ഇലകളിലും കണ്ടുവരുന്ന പോളിസാക്കറൈഡുകളും ലിമിനോയ്ഡുകളും ട്യൂമര്‍, ലുക്കീമിയ, കാന്‍സര്‍ എന്നിവയ്‌ക്കെതിരെ ഫലപ്രദമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. വേപ്പിലെ നിംബിഡിനിന് രക്തക്കുഴലുകളെ വികസിപ്പിക്കാന്‍ ശേഷിയുള്ളതിനാല്‍ ഹൃദ്രോഗത്തിനും മരുന്നാക്കാം.

കൂടാതെ രക്തസമ്മര്‍ദം, പ്രമേഹം, വിവിധ ത്വക് രോഗങ്ങള്‍, കുടലിലെ വ്രണങ്ങള്‍, സന്ധിവാതം, ഹെപ്പറ്റൈറ്റിസ്, അത്‌ലറ്റ്‌സ് ഫൂട്, പല്ല്, ചെവി, ശിരോചര്‍മങ്ങള്‍ എന്നിവയെ ബാധിക്കുന്ന രോഗങ്ങള്‍ എന്നിവയ്ക്കും മുടികൊഴിച്ചില്‍ നില്‍ക്കാനും വേപ്പ് ഫലപ്രദമാണ്. പക്ഷിപ്പനിക്കും ജന്തുജന്യരോഗങ്ങള്‍ക്കും ഫലപ്രദമായ മരുന്നായി വേപ്പ് ഉപയോഗിക്കാം. അശ്വനീദേവന്മാരുടെ പുത്രന്മാരായ നകുലനും സഹദേവനും മഹാഭാരതത്തില്‍ കുതിരകളുടെ മുറിവുണക്കാന്‍ വേപ്പില അരച്ചുതേച്ചതായി പറയപ്പെടുന്നു.

വേപ്പിന്റെ തൊലി, ഇളം കായ, പാകമായ കായ, കുരു ,ഇല, നീര് എന്നിവയെല്ലാം ഉപയുക്തമാണ്. ആയുര്‍വേത്തില്‍ വാതം, കുഷ്ഠം, ത്വക്‌രോഗം, ദന്തരോഗങ്ങള്‍, കൃമിശല്യം, വായ്‌നാറ്റം എന്നിവയ്‌ക്കെല്ലാം വേപ്പ് വളരെയധികം ഉപയോഗിച്ചുവരുന്നു.
പരിസര പ്രദേശങ്ങളെക്കാള്‍ 10 ഡിഗ്രിയോളം ചൂട് അന്തരീക്ഷത്തില്‍ കുറയ്ക്കാനും വേപ്പിന്‍ മരത്തിന് കഴിയുന്നു.

ചീര തഴച്ചുവളരും ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ

വർഷം മുഴുവൻ ചീര കൃഷി ചെയ്യാമെങ്കിലും ശക്തിയായ മഴയുള്ള സമയത്ത് ഇവ വിതയ്ക്കുന്നതും പറിച്ചുനടുന്നതും ഒഴിവാക്കണം.
വിത്തും വിതയും: ചീര നേരിട്ട് വിതയ്ക്കുകയോ, തൈ പറിച്ചു നടുകയോ ആവാം. നേരിട്ടു വിതയ്ക്കുമ്പോൾ സെന്റിനു 10 ഗ്രാം വിത്ത് മണലുമായി കൂട്ടിക്കലർത്തി പാകണം. പറിച്ചു നടുന്ന രീതിയിലാണെങ്കിൽ സെന്റിനു രണ്ടു ഗ്രാം വിത്തു മതിയാകും. മനോരമ ആഴ്ചപ്പതിപ്പു വഴി നൽകുന്നത് ഒരു ഗ്രാം ചീര വിത്തുകളാണ്.

നിലമൊരുക്കലും വളപ്രയോഗവും: നല്ല വെളിച്ചവും നീർവാർച്ചയുള്ളതുമായ സ്ഥലമാണ് കൃഷിക്കനുയോജ്യം. ഒരു മീറ്റർ വീതിയിലും 20–30 സെ.മീ. ഉയരത്തിലും തറകൾ ഉണ്ടാക്കി 15–20 സെ.മീ. അകലത്തിൽ വരികളിൽ പൊടിമണലുമായി കൂട്ടിക്കലർത്തി വിത്തിടണം. ഉറുമ്പിന്റെ ഉപദ്രവം ഒഴിവാക്കാൻ ചാരമോ മഞ്ഞൾപ്പൊടിയോ വിതറാം. മൂന്നാഴ്ച പ്രായമായ (3–4 ഇലകൾ ഉള്ള) തൈകൾ പറിച്ചുനടാം. മഴക്കാലത്ത് വാരങ്ങളിൽ നടുന്നതാണ് നല്ലത്. അടിവളമായി ചാണകപ്പൊടി, കമ്പോസ്റ്റ്, എല്ലുപൊടി എന്നിവ മണ്ണിൽ കൂട്ടിയിളക്കണം. അതിനു ശേഷം ആഴ്ചതോറും ജൈവസ്ലറി തളിക്കാവുന്നതാണ്.

ജൈവസ്ലറി തയാറാക്കുന്ന വിധം: 100 ഗ്രാം കപ്പലണ്ടിപ്പിണ്ണാക്കും ഒരു പിടി ചാരവും 100 ഗ്രാം ചാണകവും കൂടി ഒരു ലീറ്റർ വെള്ളത്തിൽ നാലോ അഞ്ചോ ദിവസം പുളിക്കുവാൻ അനുവദിക്കുക. ഇതിന്റെ തെളിവെള്ളം ഇരട്ടി വെള്ളവും ചേർത്ത് ആഴ്ചതോറും തളിക്കുക.

വിള പരിചരണം: കളകൾ യഥാസമയം നീക്കംചെയ്യുക. ചെടിക്ക് ആവശ്യാനുസരണം നനവു കിട്ടത്തക്കവിധം ഒന്നോ രണ്ടോ ദിവസം ഇടവിട്ടു നനയ്ക്കുക. ഇലപ്പുള്ളി രോഗം പടരാതിരിക്കാൻ ചെടികൾ നനയ്ക്കുമ്പോൾ വെള്ളം തെറിച്ച് ഇലകളിൽ വീഴാതെ ചുവടു ഭാഗം മാത്രം നനയ്ക്കുവാൻ ശ്രദ്ധിക്കണം. മഴക്കാലത്ത് ഇലപ്പുള്ളി രോഗത്തിന്റെ നിയന്ത്രണത്തിനു മഞ്ഞൾപ്പൊടിയും സോഡാപ്പൊടിയും 10:2 എന്ന അനുപാതത്തിൽ കൂട്ടി യോജിപ്പിച്ച് അതിൽനിന്ന് 10 ഗ്രാം / ഒരു ലീ. വെള്ളത്തിൽ എന്ന തോതിൽ കലക്കി രണ്ടിലപ്രായം മുതൽ ആഴ്ചയിൽ തളിക്കാം.

പനി,ജലദോഷം,കഫക്കെട്ട് പനികൂർക്കയിൽ പരിഹാരം

പണ്ടു കാലത്ത് നമ്മുടെ വീടുകളില്‍ കിണറ്റിന്‍ കരയില്‍ വളര്‍ത്തിയിരുന്ന ഔഷധ സസ്യമാണ് പനിക്കൂര്‍ക്ക. കഫക്കെട്ടടക്കം നിരവധി രോഗങ്ങള്‍ക്കുള്ള മരുന്നാണ് പനിക്കൂര്‍ക്ക. ഇലയാണ് പ്രധാന ഔഷധ ഭാഗം. ഭൂമിയില്‍ നിന്ന് അധികം ഉയരത്തിലല്ലാതെ താഴ്ന്നാണ് ചെടി വളരുക.

കോളിയസ് അരോമാറ്റികസ് (Coleus aromaticus) എന്നാണ് ശാസ്ത്രീയനാമം. ‘കര്‍പ്പൂരവല്ലി’, ‘കഞ്ഞിക്കൂര്‍ക്ക’ എന്ന പ്രാദേശികമായി അറിയപ്പെടുന്നു. പച്ച നിറത്തിലുള്ള ഇളം തണ്ടുകള്‍ക്കും ഇലകള്‍ക്കും മൂത്തുകഴിഞ്ഞാല്‍ തവിട്ടു നിറം ആയിരിക്കും.പനികൂര്‍ക്കയുടെ ഇല പിഴിഞ്ഞ നീര്‍ കഫത്തിന് നല്ലൊരു ഔഷധമാണ്. ചുക്കുക്കാപ്പിയിലെ ഒരു ചേരുവയാണ് പനിക്കൂര്‍ക്ക. പനിക്കൂര്‍ക്കയില വാട്ടിപ്പിഴിഞ്ഞനീര് 5 മില്ലി വീതം സമം ചെറുതേനില്‍ ചേര്‍ത്ത് കഴിച്ചാല്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമുണ്ടാകുന്ന പനി ,ജലദോഷം, ശ്വാസം മുട്ട് തുടങ്ങിയ രോഗങ്ങള്‍ മാറും. പുളി ലേഹ്യം, ഗോപിചന്ദനാദി ഗുളിക എന്നിവയിലെ ഒരു ചേരുവയാണ് പനിക്കൂര്‍ക്ക. വലിയ രസ്‌നാദി കഷായം, വാകാദിതൈലം എന്നിവയിലും ഉപയോഗിക്കുന്നു. പനിക്കൂര്‍ക്കയുടെ നീരു നല്ലൊരു ആന്റിബയോട്ടിക്കാണെന്നു കണ്ടെത്തിയിട്ടുണ്ട്.

നിങ്ങളുടെ തൊഴിലും ലക്ഷ്യവും തമ്മിലുള്ള ബന്ധം

Mr. Madhu Bhaskaran is a very famous HRD trainer and Personal Coach in Kerala , South India. Through his 24 years’ experience in the capacity building training, he created the spark in more than one lakh people. He was born in a poor, academically uneducated family in a village in Kerala. At the age of 4, because of the financial struggles of the parents, his family moved to the neighbouring State of Tamil Nadu. His father started a tea stall in a remote village called Edatheru near Manaparai. He completed his studies in a Tamil Medium School with National Merit Scholarship. At the age of 17 he returned to Kerala and completed his graduation from Maharaja’s College in Ernakulam.

Ratheesh Ravi Says
Madhu Bhaskaran is my inspiration who extended all the support to discover my positives which become the weapons to handle the obstacles in life and also grateful for the transformation which happened in my life through his inspirational training (Director, IMS Cochin)

Thomas Murickan Says
Madhu Bhaskaran has a unique style of presentation which appeals to a wide range of audience. He has mastered the art of delivering his message in a hilarious and palatable fashion, yet not losing grip on the crux of the matter (Managing Director Ohmycake.in)

ഗുണങ്ങൾ ഏറെയുണ്ട് ഈ നാടൻ ഫ്രൂട്സിന്

രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നു
വിറ്റാമിന്‍ സിയും, കരോട്ടീനും, ക്രിപ്‌റ്റോസേന്തിനും അടങ്ങിയിരിക്കുന്നതിനാലാണ് പാഷന്‍ ഫ്രൂട്ട് രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നത്. 100 ഗ്രാം പാഷന്‍ ഫ്രൂട്ടില്‍ 30 ഗ്രാം വിറ്റാമിന്‍ സിയുണ്ട്. വിറ്റാമിന്‍ സി ശ്വേത രക്താണുക്കളെ ഉത്തേജിപ്പിക്കുകയും അതുവഴി ചെറുതും വലുതുമായ അസുഖങ്ങളെ അകറ്റി നിര്‍ത്തുകയും ചെയ്യും.
മാത്രവുമല്ല ആന്റിഓക്‌സിഡന്റ്‌സ് ധാരാളം അടങ്ങിയിരിക്കുന്നതിനാല്‍ ഫ്രീ റാഡിക്കല്‍സിനെതിരെ പ്രവര്‍ത്തിക്കുകയും പ്രായക്കൂടുതല്‍ തോന്നിക്കുന്നത് മുതല്‍ ക്യാന്‍സറും ഹൃദ് രോഗവും വരെയുള്ള പല അസുഖങ്ങളും ശരീരത്തെ ആക്രമിക്കുന്നത് തടയുകയും ചെയ്യുന്നു.

ഇതിനൊക്കെ പുറമെ ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ക്കും ഈ ഫലം ഉപയോഗപ്രദമാണെന്ന് അടുത്തകാലത്തെ പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. അടുത്തതവണ വീട്ടിലാര്‍ക്കെങ്കിലും തുമ്മലോ ചുമയോ വരുമ്പോള്‍ മരുന്നിനോടൊപ്പം ഉണ്ടെങ്കില്‍ ഒരു പാഷന്‍ ഫ്രൂട്ട് കുടി കൊടുക്കാന്‍ മടിക്കേണ്ട.

നേത്രാരോഗ്യത്തിന്
വിറ്റാമിന്‍ എ ധാരാളം അടങ്ങിയിരിക്കുന്നതിനാല്‍ ഈ ഫലം നേത്രാരോഗ്യത്തിന് അത്യുത്തമമാണ്. പേശികളുടെ ബലക്കുറവിനും നിശാന്തതയ്ക്കും വെള്ളെഴുത്തിനുമൊക്കെയുള്ള ചെറുത്തുനില്പിനായി ഈ കൊച്ചുപഴത്തെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താവുന്നതാണ്.

സുന്ദരചര്‍മത്തിന്
വിറ്റമിന്‍ സിയുടെയും ആന്റിഓക്‌സിഡന്റ്‌സിന്റെയും ഈ കലവറ ചര്‍മത്തിന്റെ പ്രായം കുറയ്ക്കാനും അറിവുള്ളവര്‍ ഉപയോഗിക്കാറുണ്ട്. ചര്‍മത്തിന്റെ ചുളിവുകള്‍ കുറയ്ക്കുന്നതോടൊപ്പം തന്നെ, ആവശ്യത്തിന് ഈര്‍പ്പം നിലനിര്‍ത്തി തിളക്കം കൊടുക്കാനും പാഷന്‍ ഫ്രൂട്ട് സഹായകമാവുന്നു.

ദഹനം എളുപ്പമാക്കുന്നു
ദഹന പ്രക്രിയയെ എളുപ്പമാക്കുന്ന നാരുകള്‍ ധാരാളമായുണ്ട് പാഷന്‍ ഫ്രുട്ടില്‍. ഇത് ദഹനേന്ദ്രിയങ്ങളിലൂടെയുള്ള ഭക്ഷണത്തിന്റെ നീക്കം എളുപ്പമാക്കുന്നു. അതോടൊപ്പം തന്നെ ശോധനയുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നങ്ങള്‍ക്ക് ഒരു പരിഹാരവുമാകുന്നു.

ഹൃദയത്തിന് ഉത്തമം
പാഷന്‍ ഫ്രൂട്ടിന് ഹൈ ബ്ലഡ് പ്രഷര്‍ കുറയ്ക്കാനുള്ള ശേഷിയുണ്ടെന്നതു പലര്‍ക്കും ഒരു പുതിയ അറിവായിരിക്കും. പൊട്ടാസിയം അടങ്ങിയിരിക്കുന്നതിനാലാണിത്. പൊട്ടാസിയം രക്തധമനികള്‍ക്ക് റിലാക്‌സേഷന്‍ നല്‍കുകയും അതുവഴി രക്തത്തിന്റെ ഒഴുക്ക് സുഗമമാക്കുകയും ചെയ്യുന്നു. ഇത് ഹൃദയത്തിന്റെ സമ്മര്‍ദ്ദം കുറയ്ക്കുകയും ആരോഗ്യം കൂട്ടുകയും ചെയ്യുന്നു.

ഒരു വയസ്സിൽ താഴെയുള്ള കുട്ടികളെ ഈ കാര്യങ്ങൾ പഠിപ്പിക്കാം

സാധാരണയായി 4 മാസം കഴിയുമ്പോളേക്കും കുഞ്ഞുങ്ങൾ അവരുടേതായ ഭാഷയിൽ എന്തൊക്കെയോ പറയാൻ ശ്രമിക്കുന്നത് നിങ്ങൾ ശ്രദ്ധിച്ചുകാണും. ഇത് എന്താണെന്ന് മനസ്സിലാക്കാൻ നിങ്ങൾ ശ്രമിച്ചിട്ടുമുണ്ടാകാം, കാരണം ഇത്തരം ശബ്ദങ്ങളിലൂടെയാണ് കുഞ്ഞ് നിങ്ങളുമായി ആശയ വിനിമയം നടത്തുന്നത്. ഈ സമയം കുഞ്ഞുങ്ങൾക്ക് നിങ്ങൾ പറയുന്നത് കേൾക്കാനും, സ്വന്തം അമ്മയുടേത് അടക്കമുള്ള ശബ്ദങ്ങൾ തിരിച്ചറിയാനും സാധിക്കും. എന്നാൽ ഈ സമയം അവർക്ക് ശരിയായി സംസാരിക്കാനുള്ള പ്രാപ്തി കൈ വന്ന് തുടങ്ങുന്നതേ ഉണ്ടാകൂ. പക്ഷേ ഈയൊരു കാലയളവിൽ നിങ്ങൾക്ക് അവരുടെ ഇത്തരം പ്രവർത്തനങ്ങളുടെ ആക്കം കൂട്ടുന്നതിന് സഹായിക്കാനാകും. ഇത് കൂടാതെ 6 മാസം മുതൽ 1 വയസ്സുവരെ പ്രായമുള്ള കുഞ്ഞുങ്ങൾക്ക് നൽകാവുന്ന ചില പ്രാരംഭ പാഠങ്ങളുണ്ട്, ഇത് നിങ്ങൾക്കവരെ പഠിപ്പിക്കാവുന്നതാണ്. അവ ഏതെല്ലാമാണെന്ന് താഴെ നൽകിയിരിക്കുന്നു

സംസാരിക്കാൻ പഠിപ്പിക്കൂ
എപ്പോളാണോ കുഞ്ഞുങ്ങളുടെ പ്രായം 4 മാസത്തിൽ കൂടുതലാകുന്നത് അപ്പോൾ മുതൽ അവർ മമ്മ, പപ്പാ, ബബ്ബാ തുടങ്ങിയ വാക്കുകൾ പറയാൻ ആരംഭിക്കും. ഇതിന് കാരണം ഈ വാക്കുകൾ അവർക്ക് പെട്ടെന്ന് പഠിച്ചെടുക്കാനും പറയാനും എളുപ്പമായതുകൊണ്ടാണ്. കൂടാതെ വീട്ടിലെ മുതിർന്ന- വൃദ്ധ ജനങ്ങളോട് തിരക്കുകയാണെങ്കിൽ കുഞ്ഞിനോട് നിങ്ങൾ എത്ര അധികം സംസാരിക്കുന്നോ അത്രയും വേഗം അവർ സംസാരിക്കാൻ പഠിക്കും എന്ന് അവർ അഭിപ്രായം പറയുന്നത് കേൾക്കാം. കാരണം നിങ്ങൾ കുഞ്ഞുങ്ങളുമായി സംസാരിക്കുമ്പോൾ അവർ നിങ്ങളെ നോക്കി ചിരിച്ച് കളിക്കുന്നതിന് ഒപ്പം നിങ്ങൾ പറയുന്നത് അനുകരിക്കുന്നു എന്ന വിധം ചില ശബ്ദങ്ങൾ ഉണ്ടാക്കുന്നത് ശ്രദ്ധിച്ചാൽ മനസിലാക്കാൻ സാധിക്കും. ഈ വിധം അവരുമായി കൂടുതൽ സംസാരിച്ച് അവരുടെ സംസാരിക്കാനുള്ള ശ്രമത്തെ കൂടുതലാക്കി കൊണ്ടുവരാം.

സ്വയം പര്യാപ്തത കൈവരിപ്പിക്കൂ
ആറ് മാസത്തിന് ശേഷം കുഞ്ഞുങ്ങൾക്ക് അമ്മയുടെ മുലപ്പാലിനൊപ്പം മറ്റ് ഭക്ഷണങ്ങളും കൊടുത്തു തുടങ്ങാറുണ്ട്. ഈ സമയം ഭൂരിപക്ഷം അമ്മമാരും തങ്ങളുടെ കുഞ്ഞുങ്ങൾക്ക് കുപ്പിയിലൂടെ പാൽ കൊടുക്കാനാണ് താല്പര്യം കാണിക്കാറ്, ഇവിടെയും ചുരുക്കം ചില അമ്മമാർ സ്പൂൺ ഉപയോഗിക്കാൻ താല്പര്യം കാണിക്കാറുണ്ട്. മറ്റ് ഭക്ഷണങ്ങൾ കൊടുത്ത് തുടങ്ങുന്ന സമയം നിങ്ങൾ നിങ്ങളുടെ കുഞ്ഞിന് കുപ്പിയിലൂടെയാണ് ഫീഡിങ് നടത്തുന്നതെങ്കിൽ കഴിയാവുന്നിടത്തോളം കുഞ്ഞുങ്ങളെ അവരുടെ സ്വന്തം കൈകൾ കൊണ്ട് പിടിച്ച് പാൽ കുടിപ്പിക്കാൻ ശ്രമിക്കുക. ഇതിന് പുറമേ 6 മാസത്തിന് മുകളിൽ പ്രായമുള്ള കുഞ്ഞുങ്ങളെ വോക്കറിലോ അല്ലെങ്കിൽ നിലത്തോ ഇരുത്തി ഭക്ഷണം കൊടുക്കുന്ന സമയം ഭക്ഷണം അവർക്ക് കൈ എത്താവുന്ന രീതിയിൽ അവരുടെ മുൻപിൽ വെക്കുക. അതിന് ശേഷം അവർക്കത് സ്വയം എടുത്ത് കഴിക്കാനുള്ള അവസരം നൽകുക. ആദ്യ സമയങ്ങളിൽ അവർ സ്വയം കഴിക്കുന്ന സമയങ്ങളിൽ ഒരുപാട് പുറത്തേക്ക് പോകുമെങ്കിലും പിന്നീടത് മാറി ശരിയായ രീതിയിലാകും.

ഉത്സാഹമുള്ളവരാക്കാം
കുഞ്ഞുങ്ങൾ വളരെ ചെറുതായിരിക്കുന്ന സമയം അവരുടെ കേൾവി വളരെ ശക്തമാണെന്നുള്ളത് നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടാകും. ചെറിയ ശബ്ദങ്ങൾ പോലും അവർ വേഗം പിടിച്ചെടുക്കും. അതുകൊണ്ട് കുഞ്ഞുങ്ങൾ 5 മാസത്തിന് മുകളിൽ പ്രായമാകുമ്പോൾ നിങ്ങൾ അവരുടെ പേര് പല- പല സ്ഥലങ്ങളിൽ ചെന്ന് നിന്ന് വിളിച്ചുനോക്കു. അപ്പോൾ നിങ്ങൾക്ക് കാണാം കുഞ്ഞുങ്ങൾ ശബ്ദം വരുന്ന സ്ഥലത്തേക്ക് ശ്രദ്ധ കൊടുക്കുന്നത്. ഇതിന്റെ അർഥം അവർ സ്വന്തം പേര് തിരിച്ചറിയാൻ തുടങ്ങി എന്നാണ്. എങ്ങനെ അവരെ എപ്പോളും പേര് ചൊല്ലി വിളിക്കാൻ ശ്രമിക്കുക. ഇതുമൂലം അവരുടെ ശ്രദ്ധ വർധിച്ച് ബുദ്ധി തീവ്രത കൈവരുന്നു.

കളികൾ
നിങ്ങളുടെ കുഞ്ഞുങ്ങൾ 7 മുതൽ 8 മാസം വരെ പ്രായമാകുന്ന സമയം അവരുമായി ചെറിയ ചെറിയ കളികളിൽ ഏർപ്പെടാം. ഉദാഹരണത്തിന് അവർക്ക് ഒരു ബോൾ നൽകി അത് പാസ് ചെയ്യാൻ ആവശ്യപ്പെടാം. ഇങ്ങനെയുള്ള സമയങ്ങളിൽ ശ്രദ്ധിക്കേണ്ട വിഷയം എന്തെന്നാൽ കുഞ്ഞുങ്ങൾ ബോൾ കൃത്യമായി പിടിക്കുന്നുണ്ടോ എന്ന് നോക്കുക അല്ലാതെ അവരുടെ ശ്രദ്ധ മറ്റെവിടേക്കും പോകുന്നില്ല എന്നും ഉറപ്പുവരുത്തുക. ഇത്തരം കളികളിലൂടെ നിങ്ങളുടെ കുഞ്ഞിന്റെ കണ്ണുകളും അതിനോടൊപ്പം ശ്രദ്ധയും കൂടുതൽ ആക്റ്റീവ് ആയിമാറുന്നു.

ഇതിനെല്ലാം പുറമേ നിങ്ങൾ നിങ്ങളുടെ കുഞ്ഞിനെ കുളിപ്പിക്കുന്ന സമയം കുളിപ്പിക്കാനുള്ള പാത്രത്തിൽ കളിപ്പാട്ടങ്ങൾ വെക്കുക പോലുള്ള മറ്റ് അനേകം വഴികൾ കുഞ്ഞിന്റെ ബുദ്ധിവികാസത്തിന് സഹായകമാകുന്ന വിധം പ്രയോഗിക്കാവുന്നതാണ്.
കടപ്പാട് :zenparent