രുചികരമായ ഗോതമ്പ് പായസം എങ്ങനെ ഉണ്ടാക്കാം

ഗോതമ്പ് പായസം.

1. ഗോതമ്പ് നുറുക്ക് – 300 ഗ്രാം
2. ശര്‍ക്കര – 500 ഗ്രാം
3. നാളികേരം 1
4. നെയ്യ് – 5 ടീസ്പൂണ്‍
5. അണ്ടിപ്പരിപ്പ് – 12
6. ഉണക്കമുന്തിരിങ്ങ – 12
7. ഏലയ്ക്കപ്പൊടി – 3 ടീസ്പൂണ്‍
8. ഉണക്ക ഇഞ്ചിപ്പൊടി – 2 ടീസ്പൂണ്‍

പാകം ചെയ്യുന്നവിധം:
നാളികേരം ചുരണ്ടി ഒന്നാം പാല്‍ – 2 കപ്പ്ര
ണ്ടാംപാല്‍ – 4 കപ്പ് എന്നിങ്ങലെ തയ്യാറാക്കിവെക്കുക.

ശര്‍ക്കര പാവ് കാച്ചുക. എന്നിട്ട് നെയ്യ് ചൂടാക്കി ഗോതമ്പ് വറുക്കുക. കടും ബ്രൌണ്‍ നിറമായതിനുശേഷം പാകത്തിന് വെള്ളം ചേര്‍ത്ത് വേവിക്കുക. വെന്ത് വെള്ളം വറ്റിയശേഷം രണ്ടാം പാല്‍ ചേര്‍ത്ത് തിളപ്പിക്കുക. ആവശ്യമാണെങ്കില്‍ കൂടുതല്‍ ചേര്‍ക്കാം. നന്നായി കുറുകി വരുമ്പോള്‍ ശര്‍ക്കര പാവ് ചേര്‍ക്കുക. തിളക്കുമ്പോള്‍ എലയ്ക്കാപ്പൊടി ചേര്‍ക്കുക. അവസാനം തേങ്ങയുടെ ഒന്നാം പാല്‍ ചേര്‍ത്തിളക്കുക. അണ്ടിപ്പരിപ്പ്, ഉണക്കമുന്തിരിങ്ങ എന്നിവ നെയ്യില്‍ വറുത്ത് ചേര്‍ക്കുക. ശഷം ഇഞ്ചിപ്പൊടിയും ചേര്‍ത്തിളക്കി അടുപ്പില്‍ നിന്നും വാങ്ങിവെക്കുക..

സോഫ്റ്റ് കേരള ഇഡ്ഡലി എങ്ങനെ ഉണ്ടാക്കാം

സോഫ്റ്റ് കേരള ഇഡ്ഡലി

പച്ചരി- ഒരു ഗ്ലാസ്, പുഴുക്കലരി (ചോറ് വയ്ക്കുന്ന അരി)- ഒരുഗ്ലാസ്, ഉഴുന്ന് – മുക്കാല്‍ ഗ്ലാസ്, ഉലുവ – ഒരു ടേബിള്‍സ്പൂണ്‍, ചോറ്- ഒരു ഗ്ലാസ്

തയാറാക്കുന്ന വിധം:
പച്ചരി, പുഴുക്കലരി, ഉഴുന്ന്, ഉലുവ എന്നിവ എട്ടു മണിക്കൂര്‍ എങ്കിലും വെള്ളത്തില്‍ വെവ്വേറെ കുതിര്‍ത്തു എടുക്കുക. നന്നായി അയഞ്ഞ പാകത്തില്‍ അരി അരച്ചെടുക്കുക. ഉഴുന്നും ഉലുവയും കൂടി ഒരുമിച്ചു വേറെ അരയ്ക്കുക. ചോറും വേറെയായി അരച്ച് വയ്ക്കുക. എല്ലാം കൂടി യോജിപ്പിച്ചു ഉപ്പും ആവശ്യത്തിന് വെള്ളവും ചേര്‍ത്ത് ഇഡ്ഡലി മാവിന്‍റെ അയവില്‍ കലക്കി എട്ടു മണിക്കൂര്‍ വയ്ക്കുക. ഇഡ്ഡലി ഉണ്ടാക്കാന്‍ നേരം ഇഡ്ഡലി തട്ടില്‍ അല്‍പ്പം എണ്ണ തടവി, മാവ് കോരി ഒഴിച്ച് ആവിയില്‍ നന്നായി വേവിക്കുക. വെന്തു കഴിഞ്ഞ് ഇറക്കിവച്ച് ഒരോന്നായി ഇളക്കിയെടുക്കുക. ചട്നിയോ സാമ്പാറോ കൂട്ടി ചൂടോടെ കഴിക്കാം.

സ്വാദിഷ്ടമായ ബട്ടർ ചിക്കൻ ഉണ്ടാക്കാം

ബട്ടര്‍ ചിക്കന്‍

ചേരുവകള്‍
1.ബോണ്‍ലെസ് ചിക്കന്‍ കഷണങ്ങള്‍ -അര കിലോ
2.തക്കാളി പ്യൂരി -നാലു തക്കാളിയുടേത്
3.മുളകുപൊടി -ഒന്നര ടേബിള്‍ സ്പൂണ്‍
4.ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ്​-മൂന്ന്​ടേബിള്‍ സ്പൂണ്‍
5.ഷാഹി ഗരം മസാല പൗഡര്‍ -1ടേബിള്‍ സ്പൂണ്‍
6.തൈര് -അരക്കപ്പ്
7.ബട്ടര്‍ -4 ടേബിള്‍ സ്പൂണ്‍
8.കസൂരി മേത്തി -ഒന്നര ടേബിള്‍ സ്പൂണ്‍
9.കാഷ്യൂനട്ട് കുതിര്‍ത്തി അരച്ചത് -2 ടേബിള്‍ സ്പൂണ്‍
10.ഫ്രഷ് ക്രീം -രണ്ട് ടേബിള്‍ സ്പൂണ്‍

തയാറാക്കുന്നവിധം
ആദ്യം ചിക്കന്‍ കഷണങ്ങളില്‍ കുറച്ച്‌ മുളകു പൊടി, ഗരം മസാലപ്പൊടി ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ്​, ഉപ്പ്, നാരങ്ങാനീര്, അരക്കപ്പ് തൈര്, ഒരു സ്പൂണ്‍ എണ്ണ ഇവ ചേര്‍ത്തു നന്നായി ഇളക്കി ഒരു മണിക്കൂറെങ്കിലും ഫ്രിഡ്ജില്‍ വച്ചേക്കുക. പിന്നീട് ഒരു പാനില്‍ കുറച്ച്‌​ബട്ടര്‍ ഇട്ട് ഈ ചിക്കന്‍ കഷണങ്ങള്‍ ഷാലോ ഫ്രെ ചെയ്തു വെക്കുക. തക്കാളി പുഴുങ്ങി മിക്സിയില്‍ അടിച്ചു പ്യൂരി അരിച്ചുവെക്കുക. ഒരു പാന്‍ വച്ച്‌ ചൂടാകുമ്ബോള്‍ 2 ടേബിള്‍ സ്പൂണ്‍ ബട്ടര്‍ ഇടുക. അതില്‍ ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ്​ ചേര്‍ത്ത് മൂക്കുമ്ബോള്‍ തക്കാളി പ്യൂരി ചേര്‍ക്കുക.

അതൊന്നു ചൂടാകുമ്ബോള്‍ ഗരം മസാല, മുളകുപൊടി, കസൂരി മേത്തി ഇവ ചേര്‍ക്കുക. കുറുകി വരുമ്ബോള്‍ അണ്ടിപ്പരിപ്പ് അരച്ച പേസ്റ്റ്​ ചേര്‍ക്കുക. കുറുകിയാല്‍ പാകത്തിനു വെള്ളം ചേര്‍ക്കുക. അരപ്പില്‍ എണ്ണ തെളിയാന്‍ തുടങ്ങുമ്ബോള്‍ ചിക്കന്‍ കഷണങ്ങള്‍ ചേര്‍ത്തു രണ്ടു മൂന്നു മിനിറ്റ് അടച്ചു വച്ചു വേവിക്കുക. അവസാനം ഫ്രഷ് ക്രീം ചേര്‍ത്ത് ഒന്നു ചൂടാകുമ്ബോള്‍ ഇറക്കുക. സെര്‍വിങ് ഡിഷിലേക്ക് മാറ്റി അല്‍പം മല്ലിയിലയും സ്പ്രിങ് ഒണിയനും കൊണ്ടു സുന്ദരമാക്കുക.

രുചികരമായ ഉള്ളി തീയൽ എങ്ങനെ ഉണ്ടാക്കാം

രുചികരമായ ഉള്ളി തീയൽ എങ്ങനെ ഉണ്ടാക്കാം
ചേരുവകള്‍
ചെറിയ ഉള്ളി (ചുവന്നുള്ളി) കാല്‍കിലോ
തേങ്ങാ ചിരവിയത്‌ കാല്‍ കപ്പ്‌
മുളക്‌ പൊടി -1 ടീസ്പൂണ്‍
മല്ലി പൊടി – മുക്കാല്‍ ടീസ്പൂണ്‍
കറിവേപ്പില 1 തണ്ട്‌
വാളന്‍ പുളി 1 എണ്ണം
എണ്ണ 20ml

തയ്യാറാക്കുന്ന വിധം
ഉള്ളി രണ്ടു മൂന്നു കഷണങ്ങളായി നുറുക്കുക.നുറുക്കിയ ഉള്ളി നന്നായി വഴട്ടിയെടുക്കുകതേങ്ങാ ചിരവിയത്‌ light brown നിറമാകുന്നതുവരെ ഫ്രൈംഗ്‌ പാനില്‍(ചീന ചട്ടിയില്‍) വറത്തെടുക്കുക.

വറുത്ത തേങ്ങയിലേക്കു്‌ മുളക്‌ പൊടി, മല്ലിപ്പൊടി, കറിവേപ്പില എന്നിവ ചേര്‍ത്ത്‌, golden brown നിറമാകുന്നത്‌ വരെ ഇളക്കി വറുത്തെടുക്കുക.

വറുത്തെടുത്തത്‌ തണുത്തതിനു ശേഷം നന്നായി അരച്ചെടുക്കുക.
ഈ അരപ്പും വാളന്‍പുളി 1/4 ഗ്ലാസ്സ്‌ വെള്ളത്തില്‍ കലക്കിയതും വഴറ്റിയ ഉള്ളിയിലേയ്ക്കു ചേര്‍ത്ത്‌, ചെറുതായി തിളച്ചതിനുശേഷം വാങ്ങി വയ്ക്കുക.

രുചികരമായ ഏത്തപ്പഴം വിളയിച്ചത് എങ്ങനെ ഉണ്ടാക്കാം

രുചികരമായ  ഏത്തപ്പഴം വിളയിച്ചത് എങ്ങനെ ഉണ്ടാക്കാം
ഏത്തക്ക പഴുത്തത് – മൂന്നെണ്ണം,പഞ്ചസാര–3 ടേബിള്‍ ടിസ്പൂണ്‍,നെയ്യ് – ഒന്നര ടിസ്പൂണ്‍, ഏലക്കായ പൊടിച്ചത് – നാല് ടിസ്പൂണ്‍,തേങ്ങപ്പാല്‍ (തലപ്പാല്‍) – മൂന്നു ടേബിള്‍ ടിസ്പൂണ്‍,ഉണക്ക മുന്തിരി – ആവശ്യത്തിനു,കശുവണ്ടി – ആവശ്യത്തിനു

ഉണ്ടാക്കുന്നവിധം
ആദ്യം തന്നെ ഏത്തക്കായ പുഴുങ്ങി തൊലി കളഞ്ഞു കഷണങ്ങള്‍ ആക്കിയെടുക്കുക
അടുത്തതായി ഒരു ചട്ടിയില്‍ നെയ്യ് ഒഴിച്ച് ചൂടാക്കി ഉണക്ക മുന്തിരിയും, കശുവണ്ടിയും വറുത്തെടുത്ത് മാറ്റി മാറ്റിവയ്ക്കാം

അതിനുശേഷം ഈ നെയ്യിലെയ്ക്ക് ഏത്തക്കായ കഷണങ്ങള്‍ ഇട്ടു ഒന്ന് വഴറ്റുക അതിനു ശേഷം ഇതിലേയ്ക്ക് തേങ്ങപ്പാല്‍ ഒഴിച്ച് വറ്റിക്കുക . ഇനി ഇതിലേയ്ക്ക് പഞ്ചസാര ചേര്‍ത്ത് ബ്രൌണ്‍ നിറമാകുന്നത് വരെ ഇളക്കുക ( പഞ്ചസാര ഉരുകി ചേരണം അതുവരെ ഇളക്കുക ).
നല്ല ബ്രൌണ്‍ നിറമായാല്‍ വറുത്ത് വെച്ചിരിക്കുന്ന കശുവണ്ടിയും ഉണക്ക മുന്തിരിയും ഏലക്ക പൊടിച്ചതും ചേര്‍ത്ത് നന്നായി ഇളക്കി വാങ്ങി വയ്ക്കാം .

രുചിയൂറും നാല് തരം ചമ്മന്തികൾ

തേങ്ങാ ചമ്മന്തി
ചേരുവകൾ
തേങ്ങാ ചിരകിയത് 2 കപ്പ്, പുളി 10 ഗ്രാം, വറ്റൽ മുളക് 8 എണ്ണം, കറിവേപ്പില, ഉപ്പ്‌ ആവശ്യത്തിന്, ചെറിയ ഉള്ളി 3 അല്ലി, വെളിച്ചെണ്ണ ആവശ്യത്തിന്.

തയ്യാറാക്കുന്ന വിധം
തേങ്ങാ ചിരകിയത് മിക്സിയിൽ ഒതുക്കിയെടുക്കുക. ഇതിലേക്ക് പുളി, വറ്റൽ മുളക്, കറിവേപ്പില, ഉപ്പ്‌, ചെറിയ ഉള്ളി എന്നിവ ചേർത്ത് ഒതുക്കുക. ഇതിൽ വെളിച്ചെണ്ണ തൂവി ചാലിച്ചെടുത്താൽ തേങ്ങാ ചമ്മന്തി റെഡി.

ചെമ്മീൻ ചമ്മന്തി
ചേരുവകൾ
ഉണക്ക ചെമ്മീൻ ആവശ്യത്തിന്, തേങ്ങാ ചിരകിയത് ചെറിയ കപ്പ്, വറ്റൽ മുളക് 8 എണ്ണം കറിവേപ്പില, ഉപ്പു ആവശ്യത്തിന്, മല്ലിയില, വെളുത്തുള്ളി 3 അല്ലി, തക്കാളി അറിഞ്ഞത് 1 ടീസ്പൂൺ, വാളൻ പുലി ചെറിയ ഉരുള, വെളിച്ചെണ്ണ ആവശ്യത്തിന്.

തയ്യാറാക്കുന്ന വിധം
ചീനച്ചട്ടി ചൂടാക്കി ചെമ്മീൻ അതിലിട്ടു വറുത്തെടുക്കുക. തേങ്ങാ ചിരകിയതും മുളകും ചീന ചട്ടിയിൽ വഴറ്റുക. ഇതും വാര്ത്ത ചെമ്മീനും മിക്സിയിൽ ഒതുക്കിയെടുക്കുക. ഇതിലേക്ക് തക്കാളി, മല്ലിയില, വെളുത്തുള്ളി, എന്നിവ ചേർത്ത് അടിച്ചെടുക്കുക. വെളിച്ചെണ്ണ ചേർത്ത് അൽപ്പം കുരുമുളക് പൊടിയും ചേർത്താൽ ചമ്മന്തി അടിപൊളിയായി

നെല്ലിക്ക ചമ്മന്തി
ചേരുവകൾ
നെല്ലിക്ക 10 എണ്ണം, കാന്താരി മുളക് 20 എണ്ണം, പുളി 10 ഗ്രാം, തേങ്ങാ ചിരകിയത് 1 കപ്പ്, കറിവേപ്പില, മല്ലിയില, വെളുത്തുള്ളി മൂന്ന്‌ അല്ലി, ഉപ്പ്‌, വെളിച്ചെണ്ണ ആവശ്യത്തിന്.
തയ്യാറാക്കുന്ന വിധം
നെല്ലിക്ക വെളിത്തിലിട്ടു ചൂടാക്കിയെടുക്കുക. അത് കുരു കളഞ്ഞ ശേഷം മിക്സിയിൽ ഒതുക്കുക, ഇതിലേക്ക് നെല്ലിക്ക, കാന്താരി മുളക്, പുളി, തേങ്ങാ ചിരകിയത്, കറിവേപ്പില, മല്ലിയില, വെളുത്തുള്ളി എന്നിവ ചേർത്ത് അടിച്ചെടുക്കുക. ഇതിലേക്ക് അല്പം വെളിച്ചെണ്ണ ചാലിച്ചാൽ നെല്ലിക്ക ചമ്മന്തി റെഡിയായി.

പുതിനയില ചമ്മന്തി
ചേരുവകൾ
തേങ്ങാ ചിരകിയത് 2 കപ്പ്, പുതിനയില 1 ടേബിൾ സ്പൂൺ, മല്ലിയില അര ടീസ്പൂൺ, കറിവേപ്പില, പുളി 10 ഗ്രാം, ഉപ്പ്‌ ആവശ്യത്തിന്, വിനാഗിരി 2 ടീസ്‌പൂൺ, പച്ച മുളക്, 6 എണ്ണം, വെളുത്തുള്ളി മൂന്ന്‌ അല്ലി.
തയ്യാറാക്കുന്ന വിധം
തേങ്ങാ ചിരകിയത് പച്ചമുളകിട്ട് മൈക്സിയിൽ നന്നായി ഒതുക്കിയെടുക്കുക, അതിൽ പുതിനയില, മല്ലിയില, കറിവേപ്പില, പുളി, ഉപ്പ്‌, വെളുത്തുള്ളി എന്നിവ ചേർത്ത് നന്നായി അരച്ചെടുക്കുക. ഇതിലേക്ക് വിഎൻഗിരി ചേർത്തിളക്കുക. രുചിയേറും പുതിന ചമ്മന്തി റെഡി.

രുചികരമായ ഏത്തപ്പഴം വിളയിച്ചത് എങ്ങനെ ഉണ്ടാക്കാം

രുചികരമായ  ഏത്തപ്പഴം വിളയിച്ചത് എങ്ങനെ ഉണ്ടാക്കാം
ഏത്തക്ക പഴുത്തത് – മൂന്നെണ്ണം,പഞ്ചസാര–3 ടേബിള്‍ ടിസ്പൂണ്‍,നെയ്യ് – ഒന്നര ടിസ്പൂണ്‍, ഏലക്കായ പൊടിച്ചത് – നാല് ടിസ്പൂണ്‍,തേങ്ങപ്പാല്‍ (തലപ്പാല്‍) – മൂന്നു ടേബിള്‍ ടിസ്പൂണ്‍,ഉണക്ക മുന്തിരി – ആവശ്യത്തിനു,കശുവണ്ടി – ആവശ്യത്തിനു

ഉണ്ടാക്കുന്നവിധം
ആദ്യം തന്നെ ഏത്തക്കായ പുഴുങ്ങി തൊലി കളഞ്ഞു കഷണങ്ങള്‍ ആക്കിയെടുക്കുക
അടുത്തതായി ഒരു ചട്ടിയില്‍ നെയ്യ് ഒഴിച്ച് ചൂടാക്കി ഉണക്ക മുന്തിരിയും, കശുവണ്ടിയും വറുത്തെടുത്ത് മാറ്റി മാറ്റിവയ്ക്കാം

അതിനുശേഷം ഈ നെയ്യിലെയ്ക്ക് ഏത്തക്കായ കഷണങ്ങള്‍ ഇട്ടു ഒന്ന് വഴറ്റുക അതിനു ശേഷം ഇതിലേയ്ക്ക് തേങ്ങപ്പാല്‍ ഒഴിച്ച് വറ്റിക്കുക . ഇനി ഇതിലേയ്ക്ക് പഞ്ചസാര ചേര്‍ത്ത് ബ്രൌണ്‍ നിറമാകുന്നത് വരെ ഇളക്കുക ( പഞ്ചസാര ഉരുകി ചേരണം അതുവരെ ഇളക്കുക ).
നല്ല ബ്രൌണ്‍ നിറമായാല്‍ വറുത്ത് വെച്ചിരിക്കുന്ന കശുവണ്ടിയും ഉണക്ക മുന്തിരിയും ഏലക്ക പൊടിച്ചതും ചേര്‍ത്ത് നന്നായി ഇളക്കി വാങ്ങി വയ്ക്കാം .

കൗതുകത്തിന്റെ രുചിയുള്ള 5ഇന്ത്യന്‍ പ്രഭാത ഭക്ഷണങ്ങള്‍

പ്രഭാത ഭക്ഷണമെന്നാല്‍ പ്രഭാതത്തിലെ ഭക്ഷണം മാത്രമല്ല തലച്ചോറിനുള്ള ഭക്ഷണമെന്നാണ് പറയുന്നത്. ഡയറ്റിന് വേണ്ടി എത്രയൊക്കെ ഭക്ഷണം ഉപേക്ഷിച്ചാലും ബ്രേക്ക്ഫാസ്റ്റ് നിര്‍ബന്ധമായും കഴിക്കണമെന്നാണ് ആരോഗ്യ വിദഗദ്ധര്‍ പറയുന്നത്. മലയാളികളെ സംബന്ധിച്ചിടത്തോളം പ്രഭാതഭക്ഷണം ഒട്ടും ഒഴിവാക്കാത്ത ആളുകളാണ്. വ്യത്യസ്തമായ നാടന്‍ ഭക്ഷണങ്ങള്‍ പ്രഭാതങ്ങളില്‍ രുചി പകരാന്‍ നമ്മുടെ ഊണ് മേശയിലെത്തും. ഇഡ്ഡലിയും സാമ്പാറും, ദോശയും ചട്നിയും, പുട്ടും കടലയും, അപ്പവും മുട്ടക്കറിയും അങ്ങിനെ പാരമ്പര്യത്തിന്റെ സ്വാദുള്ള ഭക്ഷണങ്ങള്‍. ഇതുപോലെ തന്നെയാണ് മറ്റ് സംസ്ഥാനങ്ങളുടെ കാര്യവും. അവര്‍ക്കും അവരുടേതായ പ്രഭാതഭക്ഷണങ്ങളുണ്ട്. അവയേതെന്ന് പരിചയപ്പെടാം.

1.ഗുജറാത്തിലെ മുത്തിയ

ഗുജറാത്തുകാരുടെ പ്രഭാതഭക്ഷണങ്ങളില്‍ പ്രധാനിയാണ് മുത്തിയ. ധാന്യപ്പൊടിയും പച്ചക്കറികളും ചേര്‍ത്തുണ്ടാക്കുന്ന ബജിയാണ് മുത്തിയ. വെളുത്തുള്ളി ചട്നി കൂട്ടിയാണ് ഇതു കഴിക്കുക. ഉലുവയിലയും ഗോതമ്പ് പൊടിയും കൂടി ഉണ്ടാക്കുന്ന മുത്തിയ ആണ് മേത്തി മുത്തിയ. ചെറിയൊരു കയ്പു രസമുണ്ടെങ്കിലും ഡയബെറ്റിസ് പോലുള്ള രോഗങ്ങള്‍ക്ക് പറ്റിയൊരു മരുന്നു കൂടിയാണിത്.

2.ജാതോ ഫ്രം മേഘാലയ

മേഘാലയക്കാരുടെ പ്രിയപ്പെട്ട ഭക്ഷണമാണ് ജാതോ.പന്നിയുടെ കൊഴുപ്പും രക്തവും  അരിയും പ്രത്യേക രീതിയില്‍ മിക്സ് ചെയ്തുണ്ടാക്കുന്ന ജാതോ പുളിപ്പിച്ച സോയാ പേസ്റ്റിനൊപ്പമാണ് കഴിക്കുന്നത്.

3.രാജസ്ഥാനിലെ മിര്‍ച്ചി വട

സ്പൈസിയായിട്ടുള്ള സ്നാക് ആണ് മിര്‍ച്ചി വട. എണ്ണയില്‍ പച്ചമുളകും ഉരുളക്കിഴങ്ങും ചേര്‍ത്തുണ്ടാകുന്ന സ്നാക് രാജസ്ഥാനിലെ പ്രഭാത ഭക്ഷണമാണ്.

4. അസംകാരുടെ ജോല്‍പാന്‍
അരി കൊണ്ടുള്ള പ്രഭാത ഭക്ഷണമാണ് ജോല്‍പാന്‍. തൈരും പനംചക്കരയും ചേര്‍ത്താണ് ഇതു കഴിക്കുന്നത്.

5. കാശ്മീരി റൊട്ടിയും ഷീര്‍ ചായയും

വീട്ടിലുണ്ടാക്കുന്ന നല്ല പതുപതുത്ത കശ്മീരിയും റൊട്ടിയും ഉപ്പു രസമുള്ള ഷീര്‍ ചായയുമാണ് കശ്മീരുകാരുടെ ബ്രേക്ക്ഫാസ്റ്റ്.

രുചികരമായ ഊത്തപ്പം എങ്ങനെ ഉണ്ടാക്കാം

രുചികരമായ ഊത്തപ്പം എങ്ങനെ ഉണ്ടാക്കാം
പുഴുക്കലരി – 250ഗ്രാം,ഉഴുന്ന്പരിപ്പ് – 100ഗ്രാം,സവാള – 4 എണ്ണം,പച്ചമുളക് -4 എണ്ണം,ഇഞ്ചി -2 ചെറിയ കഷ്ണം
,വെളിച്ചണ്ണ- 8 ടീസ്പൂണ്‍,മല്ലിയില -4 ഞെട്ട്,ഉപ്പ് -പാകത്തിന്

പാകം ചെയ്യുന്ന വിധം
അരിയും ഉഴുന്നും വേറെ വേറെ ആട്ടി യോജിപ്പിച്ച് ഒരു ദിവസം വെക്കുക
സവാള പച്ചമുളക് ഇഞ്ചി മല്ലിയില എന്നിവ ചെറുതായി അരിയുക.
ഇതു മാവിൽ ചേർത്ത് പാകത്തിന് ഉപ്പും ചേർത്ത് കുഴബ് രൂപത്തിൽ ആക്കുക.
ദോശ കല്ലിൽ എണ്ണ പുരട്ടി മാവ് ഒഴിച്ച് ഇരു വശവും മൂപ്പിച്ച് എടുക്കുക