ഏത്തപ്പഴം വിളയിച്ചത് എങ്ങനെ ഉണ്ടാക്കാം

രുചികരമായ  ഏത്തപ്പഴം വിളയിച്ചത് എങ്ങനെ ഉണ്ടാക്കാം
ഏത്തക്ക പഴുത്തത് – മൂന്നെണ്ണം,പഞ്ചസാര–3 ടേബിള്‍ ടിസ്പൂണ്‍,നെയ്യ് – ഒന്നര ടിസ്പൂണ്‍, ഏലക്കായ പൊടിച്ചത് – നാല് ടിസ്പൂണ്‍,തേങ്ങപ്പാല്‍ (തലപ്പാല്‍) – മൂന്നു ടേബിള്‍ ടിസ്പൂണ്‍,ഉണക്ക മുന്തിരി – ആവശ്യത്തിനു,കശുവണ്ടി – ആവശ്യത്തിനു

ഉണ്ടാക്കുന്നവിധം
ആദ്യം തന്നെ ഏത്തക്കായ പുഴുങ്ങി തൊലി കളഞ്ഞു കഷണങ്ങള്‍ ആക്കിയെടുക്കുക
അടുത്തതായി ഒരു ചട്ടിയില്‍ നെയ്യ് ഒഴിച്ച് ചൂടാക്കി ഉണക്ക മുന്തിരിയും, കശുവണ്ടിയും വറുത്തെടുത്ത് മാറ്റി മാറ്റിവയ്ക്കാം

അതിനുശേഷം ഈ നെയ്യിലെയ്ക്ക് ഏത്തക്കായ കഷണങ്ങള്‍ ഇട്ടു ഒന്ന് വഴറ്റുക അതിനു ശേഷം ഇതിലേയ്ക്ക് തേങ്ങപ്പാല്‍ ഒഴിച്ച് വറ്റിക്കുക . ഇനി ഇതിലേയ്ക്ക് പഞ്ചസാര ചേര്‍ത്ത് ബ്രൌണ്‍ നിറമാകുന്നത് വരെ ഇളക്കുക ( പഞ്ചസാര ഉരുകി ചേരണം അതുവരെ ഇളക്കുക ).
നല്ല ബ്രൌണ്‍ നിറമായാല്‍ വറുത്ത് വെച്ചിരിക്കുന്ന കശുവണ്ടിയും ഉണക്ക മുന്തിരിയും ഏലക്ക പൊടിച്ചതും ചേര്‍ത്ത് നന്നായി ഇളക്കി വാങ്ങി വയ്ക്കാം .

കൗതുകത്തിന്റെ രുചിയുള്ള 5ഇന്ത്യന്‍ പ്രഭാത ഭക്ഷണങ്ങള്‍

പ്രഭാത ഭക്ഷണമെന്നാല്‍ പ്രഭാതത്തിലെ ഭക്ഷണം മാത്രമല്ല തലച്ചോറിനുള്ള ഭക്ഷണമെന്നാണ് പറയുന്നത്. ഡയറ്റിന് വേണ്ടി എത്രയൊക്കെ ഭക്ഷണം ഉപേക്ഷിച്ചാലും ബ്രേക്ക്ഫാസ്റ്റ് നിര്‍ബന്ധമായും കഴിക്കണമെന്നാണ് ആരോഗ്യ വിദഗദ്ധര്‍ പറയുന്നത്. മലയാളികളെ സംബന്ധിച്ചിടത്തോളം പ്രഭാതഭക്ഷണം ഒട്ടും ഒഴിവാക്കാത്ത ആളുകളാണ്. വ്യത്യസ്തമായ നാടന്‍ ഭക്ഷണങ്ങള്‍ പ്രഭാതങ്ങളില്‍ രുചി പകരാന്‍ നമ്മുടെ ഊണ് മേശയിലെത്തും. ഇഡ്ഡലിയും സാമ്പാറും, ദോശയും ചട്നിയും, പുട്ടും കടലയും, അപ്പവും മുട്ടക്കറിയും അങ്ങിനെ പാരമ്പര്യത്തിന്റെ സ്വാദുള്ള ഭക്ഷണങ്ങള്‍. ഇതുപോലെ തന്നെയാണ് മറ്റ് സംസ്ഥാനങ്ങളുടെ കാര്യവും. അവര്‍ക്കും അവരുടേതായ പ്രഭാതഭക്ഷണങ്ങളുണ്ട്. അവയേതെന്ന് പരിചയപ്പെടാം.

1.ഗുജറാത്തിലെ മുത്തിയ

ഗുജറാത്തുകാരുടെ പ്രഭാതഭക്ഷണങ്ങളില്‍ പ്രധാനിയാണ് മുത്തിയ. ധാന്യപ്പൊടിയും പച്ചക്കറികളും ചേര്‍ത്തുണ്ടാക്കുന്ന ബജിയാണ് മുത്തിയ. വെളുത്തുള്ളി ചട്നി കൂട്ടിയാണ് ഇതു കഴിക്കുക. ഉലുവയിലയും ഗോതമ്പ് പൊടിയും കൂടി ഉണ്ടാക്കുന്ന മുത്തിയ ആണ് മേത്തി മുത്തിയ. ചെറിയൊരു കയ്പു രസമുണ്ടെങ്കിലും ഡയബെറ്റിസ് പോലുള്ള രോഗങ്ങള്‍ക്ക് പറ്റിയൊരു മരുന്നു കൂടിയാണിത്.

2.ജാതോ ഫ്രം മേഘാലയ

മേഘാലയക്കാരുടെ പ്രിയപ്പെട്ട ഭക്ഷണമാണ് ജാതോ.പന്നിയുടെ കൊഴുപ്പും രക്തവും  അരിയും പ്രത്യേക രീതിയില്‍ മിക്സ് ചെയ്തുണ്ടാക്കുന്ന ജാതോ പുളിപ്പിച്ച സോയാ പേസ്റ്റിനൊപ്പമാണ് കഴിക്കുന്നത്.

3.രാജസ്ഥാനിലെ മിര്‍ച്ചി വട

സ്പൈസിയായിട്ടുള്ള സ്നാക് ആണ് മിര്‍ച്ചി വട. എണ്ണയില്‍ പച്ചമുളകും ഉരുളക്കിഴങ്ങും ചേര്‍ത്തുണ്ടാകുന്ന സ്നാക് രാജസ്ഥാനിലെ പ്രഭാത ഭക്ഷണമാണ്.

4. അസംകാരുടെ ജോല്‍പാന്‍
അരി കൊണ്ടുള്ള പ്രഭാത ഭക്ഷണമാണ് ജോല്‍പാന്‍. തൈരും പനംചക്കരയും ചേര്‍ത്താണ് ഇതു കഴിക്കുന്നത്.

5. കാശ്മീരി റൊട്ടിയും ഷീര്‍ ചായയും

വീട്ടിലുണ്ടാക്കുന്ന നല്ല പതുപതുത്ത കശ്മീരിയും റൊട്ടിയും ഉപ്പു രസമുള്ള ഷീര്‍ ചായയുമാണ് കശ്മീരുകാരുടെ ബ്രേക്ക്ഫാസ്റ്റ്.

രുചികരമായ ഊത്തപ്പം എങ്ങനെ ഉണ്ടാക്കാം

രുചികരമായ ഊത്തപ്പം എങ്ങനെ ഉണ്ടാക്കാം
പുഴുക്കലരി – 250ഗ്രാം,ഉഴുന്ന്പരിപ്പ് – 100ഗ്രാം,സവാള – 4 എണ്ണം,പച്ചമുളക് -4 എണ്ണം,ഇഞ്ചി -2 ചെറിയ കഷ്ണം
,വെളിച്ചണ്ണ- 8 ടീസ്പൂണ്‍,മല്ലിയില -4 ഞെട്ട്,ഉപ്പ് -പാകത്തിന്

പാകം ചെയ്യുന്ന വിധം
അരിയും ഉഴുന്നും വേറെ വേറെ ആട്ടി യോജിപ്പിച്ച് ഒരു ദിവസം വെക്കുക
സവാള പച്ചമുളക് ഇഞ്ചി മല്ലിയില എന്നിവ ചെറുതായി അരിയുക.
ഇതു മാവിൽ ചേർത്ത് പാകത്തിന് ഉപ്പും ചേർത്ത് കുഴബ് രൂപത്തിൽ ആക്കുക.
ദോശ കല്ലിൽ എണ്ണ പുരട്ടി മാവ് ഒഴിച്ച് ഇരു വശവും മൂപ്പിച്ച് എടുക്കുക