പാചക നുറുങ്ങുകള്‍

1.പച്ച മുളക് അരിയുമ്പോള്‍ അല്പം വെളിച്ചെണ്ണയോ പുളി വെള്ളമോ കയ്യില്‍ തേച്ചാല്‍ പുകച്ചില്‍ ഒഴിവാക്കാം.
2.വെളിച്ചെണ്ണ കനച്ചു പോകാതെ ഇരിക്കാന്‍ അല്പം ഇന്തുപ്പ് ഇട്ടു വയ്ക്കുക.
3.കറികള്‍ തയ്യാറാക്കുമ്പോള്‍ മഞ്ഞള്‍ കൂടിയാല്‍ ഒരു ഇരുമ്പ് സ്പൂണ്‍ തീയില്‍ പഴുപ്പിച്ച് കറിയില്‍ മുക്കിയാല്‍ മതി.
4.തേങ്ങ ചിരകിയതില്‍ ചൂട് വെള്ളം ഒഴിച്ച് പിഴിഞ്ഞാല്‍ മുഴുവന്‍ പാലും നമുക്ക് പിഴിഞ്ഞെടുക്കാം.
5.ഉപ്പ് സൂക്ഷിക്കുമ്പോള്‍ അലിയാതിരിക്കാന്‍ പാത്രത്തില്‍ അല്പം അരിമണികള്‍ ഇട്ടുവയ്കുക.

6.തേങ്ങ പൊട്ടിച്ച ശേഷം കണ്ണുള്ള തേങ്ങാമുറി ആദ്യം ഉപയോഗിക്കുക, ഈ ഭാഗം ആണ് വേഗം കേടു വരുക.
7.ഈന്തപ്പഴം മുറിക്കുമ്പോള്‍ കത്തിയില്‍ അല്പം മൈദാ മാവ് പുരട്ടിയാല്‍ ഒട്ടിപ്പിടിക്കില്ല.
8.കട്ടിയുള്ള തൈര് ഉറയൊഴിച്ചാല്‍ കട്ടിയുള്ള തൈര് തന്നെ നമുക്ക് ലഭിക്കും.
9.തണുപ്പ് കാലത്ത് വെളിച്ചെണ്ണ കട്ട പിടിക്കാതിരിക്കാന്‍ 2-3 തുള്ളി ആവണക്കെണ്ണ ഒഴിച്ചാല്‍ മതി.
10പപ്പടം ചീത്തയാവാതിരിക്കാന്‍ പോളിത്തീന്‍ ഷീറ്റില്‍ പൊതിഞ്ഞു അരിയുടേയോ പയര്‍ വര്‍ഗ്ഗങ്ങളുടെ കൂടെയോ സൂക്ഷിക്കുക.

രാത്രി നിങ്ങൾ വൈകിയാണോ ഭക്ഷണം കഴിക്കാറുള്ളത്?

രാത്രി നിങ്ങൾ വൈകിയാണോ ഭക്ഷണം കഴിക്കാറുള്ളത്?
എങ്കിൽ സൂക്ഷിച്ചോളൂ, കാരണം ഇത് നിങ്ങളുടെ ദഹനപ്രക്രിയയെ ബാധിക്കും

1.എല്ലാ ജീവജാലങ്ങള്‍ക്കും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഒരു ജൈവഘടികാരമുണ്ട്. ഈ ഘടികാരത്തിന്റെ താളം തെറ്റുമ്പോള്‍ ശരീരത്തിന് പല രോഗങ്ങളും ഉണ്ടാകാൻ കാരണമാകും.
2.ദിവസം അവസാനിക്കുമ്പോള്‍ ശാരീരിക പ്രവര്‍ത്തനങ്ങള്‍ സാവധാനത്തിലാകും. രാത്രി വൈകിയാണ്‌ ഭക്ഷണം കഴിക്കുന്നതെങ്കില്‍ ആ ഭക്ഷണം ഊര്‍ജത്തിനായി ഉപയോഗിക്കപ്പെടുകയില്ല. പകരം കൊഴുപ്പായി ശേഖരിക്കപ്പെടുകയും ശരീര ഭാരം കൂടാന്‍ കാരണമാവുകയും ചെയ്യും.

3.വൈകി അത്താഴം കഴിക്കുന്നവര്‍ക്ക്‌ അസിഡിറ്റി, നെഞ്ചെരിച്ചില്‍, പുളിച്ചു തികട്ടല്‍ എന്നിവ അനുഭവപ്പെടുക സാധാരണമാണ്‌. അത്താഴത്തിനും ഉറക്കത്തിനും ഇടയിലുള്ള സമയം കുറയുന്നതാണ്‌ കാരണം.
4.സൂര്യാസ്‌തമനം കഴിഞ്ഞിട്ടും നിങ്ങള്‍ ഓഫീസിലോ കോളജിലോ അല്ലെങ്കില്‍ പുറത്ത്‌ എവിടെയെങ്കിലുമോ ആണെങ്കില്‍ പെട്ടന്ന്‌ ദഹിക്കുന്ന എന്തെങ്കിലും കഴിക്കുക.
5.രാത്രി വൈകി കനത്ത ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുക. പകരം കിടക്കുന്നതിന്‌ രണ്ട്‌ മണിക്കൂര്‍ മുമ്പ്‌ ചൂട്‌ പാലോ പഴങ്ങളോ കഴിക്കുക.
6.നേരത്തെ അത്താഴം കഴിക്കുന്നതിലൂടെ തലച്ചോറിനും മറ്റ്‌ അവയവങ്ങള്‍ക്കും അടുത്ത ദിവസത്തേയ്‌ക്ക്‌ സ്വയം ഊര്‍ജം നല്‍കാനുള്ള സമയം ലഭിക്കും

ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കു..ഇതാണ് കാരണം

പോഷകങ്ങളാല്‍ സമ്പന്നമാണ് ഓരോ ബീറ്റ്റൂട്ടും. ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നത് കൊണ്ടും ഗുണങ്ങള്‍ പലതാണ്. കൊളസ്ട്രോള്‍ കുറയ്ക്കാനും ബ്ലഡ് ഷുഗര്‍ നിയന്ത്രണത്തിനും ക്യാന്‍സറിനും അത്യുത്തമമാണ് ബീറ്റ്റൂട്ട് ജ്യൂസ്. ബീറ്റ്റൂട്ട് ജ്യൂസില്‍ ധാരാളം മിനറല്‍സ്, ഫൈബര്‍, ആന്റിയോക്സിഡന്റുകള്‍ എന്നിവ അടങ്ങിയിട്ടുണ്ട്.

ഹൃദയസംബന്ധമായ അസുഖമുള്ളവരും കായികതാരങ്ങളും ബീറ്റ്റൂട്ട് കഴിക്കുന്നത് നല്ലതാണ്. ബീറ്റ്റൂട്ടില്‍ അടങ്ങിയ നൈട്രേറ്റ് പേശികളിലേക്കുള്ള രക്തപ്രവാഹം വര്‍ദ്ധിപ്പിക്കുന്നു. കായികതാരങ്ങള്‍ക്ക് പേശികളിലേക്കുള്ള രക്തചക്രമണം കൂടുന്നത് കായിക ക്ഷമത വര്‍ദ്ധിപ്പിക്കും. ഹൃദയത്തിന് രക്ത ചംക്രമണം സുഗമമാക്കുന്നതിലൂടെ ഹൃദയത്തിന്റെ പ്രവര്‍ത്തനഭാരം കുറയ്ക്കാനും ബീറ്റ്റൂട്ടിലെ നൈട്രേറ്റിനു കഴിവുണ്ട്. രക്തക്കുഴലുകള്‍ക്ക് ബീറ്റ്റൂട്ടില്‍ അടങ്ങിയ നൈട്രേറ്റ് രക്തത്തിലേക്ക് ആഗിരണം ചെയ്യപ്പെടുമ്പോഴേക്കും നൈട്രിക് ഓക്സൈഡായി മാറും. നൈട്രിക് ഓക്സൈഡിന് രക്തക്കുഴലുകളെ വികസിപ്പിക്കാന്‍ കഴിവുണ്ട്. ഇതുമൂലം രക്ത ചംക്രമണം സുഗമമാകുന്നു. നിറം വര്‍ദ്ധിക്കാന്‍ ദിവസവും ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നത് നല്ലതാണ്.

കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ ദിവസവും ഒരു ഗ്ലാസ് ബീറ്റ്റീട്ട് ജ്യൂസ് കുടിച്ചാല്‍ മതി. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും ഇതിനു കഴിവുണ്ട്. ദിവസവും ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നതിലൂടെ ക്യാന്‍സര്‍ സാധ്യത ഇല്ലാതാക്കാം. ക്യാന്‍സര്‍ കോശങ്ങളോട് പോരാടാന്‍ ഇതിന് കഴിവുണ്ട്. പ്രായമായവര്‍ക്ക് പ്രായമായവരില്‍ ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നത് തലച്ചോറിലേക്കുള്ള രക്തപ്രവാഹം കൂടുമെന്നാണ് പറയുന്നത്.

ബീറ്റ്റൂട്ട് ജ്യൂസ് എങ്ങിനെ തയ്യാറാക്കാം
ബീറ്റ്‌റൂട്ട് തൊലികളഞ്ഞ് കഷണങ്ങള്‍ ആക്കുക. മിക്സിയില്‍ വെള്ളവും പഞ്ചസാരയും ബീറ്റ്‌റൂട്ടും ഇഞ്ചി അരിഞ്ഞതും കൂട്ടിചേർത്ത് അടിക്കുക. നന്നായി അരഞ്ഞ് കഴിഞ്ഞാല്‍ അരിച്ചു എടുക്കുക. ശേഷം അല്പം ചെറുനാരങ്ങനീരും ചേർത്തു ഇളക്കുക. ആവശ്യമെങ്കിൽ പഞ്ചസാര അൽപ്പം ചേർക്കാം. ഫ്രഷായി തന്നെ ഉപയോഗിക്കണം. പിന്നീട് ഉപയോഗിക്കരുത്.

മുടികൊഴിച്ചില്‍ തടയും തേങ്ങാപ്പാല്‍ സൂത്രം

മുടികൊഴിച്ചില്‍ സ്ത്രീ പുരുഷഭേദമന്യേ എല്ലാവരേയും അലട്ടുന്ന ഒന്നാണ്. മുടികൊഴിച്ചിലിന് കാരണങ്ങള്‍ പലതുണ്ട്. താരന്‍ പോലുളളവ തൊട്ട് അവശ്യപോഷകങ്ങളുടെ കുറവു വരെ.
മുടികൊഴിച്ചില്‍ തടയാന്‍ നാടന്‍ വൈദ്യങ്ങളേറെയുണ്ട്. ഇതില്‍ പ്രധാനപ്പെട്ട ഒന്നാണ് തേങ്ങാപ്പാല്‍. തേങ്ങാപ്പാല്‍ പല തലത്തിലും മുടി കൊഴിയാതിരിയ്ക്കാനും മുടി വളര്‍ച്ചയ്ക്കും ഉപകാരപ്രദമാണ്. ഇതെക്കുറിച്ചു കൂടുതലറിയൂ,

മുടി വരണ്ടുപോകുന്നതാണ് പലപ്പോഴും മുടികൊഴിച്ചിലിനുള്ള ഒരു പ്രധാന കാരണമാകുന്നത്. മുടിയ്ക്ക് ഈര്‍പ്പം നല്‍കാനുള്ള നല്ലൊരു വഴിയാണ് നാളികേരപ്പാല്‍. ഇത് തലയോടില്‍ തേച്ചു പിടിപ്പിക്കുക. അല്‍പം കഴിഞ്ഞ് കഴുകിക്കളയാം.
നാളികേരപ്പാലില്‍ അല്‍പം തേന്‍ ചേര്‍ത്ത് തലയില്‍ പുരട്ടാം. ഇത് മുടികൊഴിച്ചില്‍ തടയാനുള്ള നല്ലൊരു വഴിയാണ്.

നാളികേരപ്പാലിനൊപ്പം തൈനും അല്‍പം ചെറുനാരങ്ങാനീരും ചേര്‍ക്കുക. ഇത് തലയോടില്‍ പുരട്ടി അര മണിക്കൂര്‍ കഴിയുമ്പോള്‍ കഴുകിക്കളയാം. മുടികൊഴിച്ചില്‍ അകറ്റാനും താരന്‍ കളയാനുമുള്ള നല്ലൊരു വഴിയാണിത്.
നെല്ലിക്കയില്‍ നിന്നുണ്ടാക്കുന്ന എണ്ണയും നാളികേരപ്പാലും കൂട്ടിച്ചേര്‍ത്ത് തലയില്‍ പുരട്ടാം. ഈ മിശ്രിതമുണ്ടാക്കുന്നതിന് മുന്‍പ് എണ്ണ ചൂടാക്കുന്നതും നല്ലതു തന്നെ. ഈ മിശ്രിതം തലയില്‍ പുരട്ടി അല്‍പം കഴിയുമ്പോള്‍ കഴുകിക്കളയാം.

നാളികേരപ്പാലില്‍ ഉലുവപ്പൊടി ചേര്‍ത്ത് തലയില്‍ പുരട്ടാം. ഇത് മുടികൊഴിച്ചില്‍ അകറ്റാനും മുടിയുടെ വരള്‍ച്ച മാറ്റാനും നല്ലതാണ്. നല്ലൊരു കണ്ടീഷണറിന്റെ ഗുണം നല്‍കുന്ന മിശ്രിതമാണിത്.

പച്ചക്കറികൾ കേടാകുന്നുവോ ?..പരിഹാരം ഇതാ..

വിവിധയിനം പച്ചക്കറികള്‍ കേടാകാതെ സൂക്ഷിയ്ക്കാനുള്ള ചില വഴികളെക്കുറിച്ചറിയൂ
ഉരുളക്കിഴങ്ങ്
ഉരുളക്കിഴങ്ങ് മറ്റു പച്ചക്കറികള്‍ക്കടുത്ത്, പ്രത്യേകിച്ച് സവാളയ്ക്കടുത്ത് സൂക്ഷിയ്ക്കരുത്. സവാളയില്‍ നിന്നും വരുന്ന ഗ്യാസ് ഇത് പെട്ടെന്ന് കേടാക്കാന്‍ ഇട വരുത്തും.
സവാള
സവാള ഗ്യാസ് പുറപ്പെടുവിയ്ക്കുന്നതു കൊണ്ട ഇവ മറ്റു പച്ചക്കറികള്‍ക്കടുത്തു നിന്നും മാറ്റി സൂക്ഷിയ്ക്കുന്നതാണ് നല്ലത്.
സെലറി
സെലറിയുടെ തണ്ട് അല്‍പം വെള്ളത്തില്‍ താഴ്ത്തി വച്ച് ഫ്രിഡ്ജില്‍ സൂക്ഷിച്ചാല്‍ കൂടുതല്‍ കാലം സൂക്ഷിയ്ക്കാം.
കൂണ്‍
പ്ലാസറ്റിക് ബാഗില്‍ ചെറിയ തുളകളുണ്ടാക്കി ഇതില്‍ പ്ലാസറ്റിക് ബാഗില്‍ ചെറിയ തുളകളുണ്ടാക്കി ഇതില്‍ കൂണ്‍ സൂക്ഷിയ്ക്കാം.

വഴുതനങ്ങ
വഴുതനങ്ങ പ്ലാസ്റ്റിക് കവറിലോ പേപ്പറിലോ പൊതിഞ്ഞു സൂക്ഷിയ്ക്കുക.
ക്യാപ്‌സിക്കം
ക്യാപ്‌സിക്കം തണ്ടു നീക്കി ഒരു തുറന്ന പാത്രത്തില്‍ സൂക്ഷിയ്ക്കാം. ഇൗ പാത്രത്തിന്റെ മുകള്‍ഭാഗം നനഞ്ഞ തുണി കൊണ്ടു മൂടി വയ്ക്കുന്നത് ഗുണം ചെയ്യും.
വെളുത്തുള്ളി
വെളുത്തുള്ളി ഒരു പ്ലാസ്റ്റിക് കവറിലോ കണ്ടെയ്‌നറിലോ സൂക്ഷിയ്ക്കാം. ഇത് തണുപ്പുള്ള, അധികം വെളിച്ചമില്ലാത്ത ഇടത്തു സൂക്ഷിയ്ക്കുന്നതാണ് നല്ലത്.
ബീന്‍സ്
നനഞ്ഞ തുണിയില്‍ പൊതിഞ്ഞാണ് ബീന്‍സ് സൂക്ഷിയ്‌ക്കേണ്ടത്.

എന്താണ് പി സി ഒ ഡി

ആദ്യമെ പറയട്ടെ, പിസിഒഡി പല രോഗാവസ്ഥകളുടെ കൂട്ടായ്മയാണ് (Syndrome). സ്ത്രീജന്യ രോഗമായാണ് (Gyaenacological disease) ഈ അവസ്ഥയെ കാണുന്നതെങ്കിലും, യഥാര്‍ഥത്തില്‍ ഇത് അന്തഃസ്രവ ഗ്രന്ഥികള്‍ക്ക് ഉണ്ടാവുന്ന അസന്തുലിതാവസ്ഥ (Endocrinal Disorder) യാണ്. (ഒരു ഗ്രന്ഥി ഉല്‍പ്പാദിപ്പിക്കുന്ന ഹോര്‍മോണ്‍നിലയില്‍ ഉണ്ടാവുന്ന മാറ്റം മറ്റു ഗ്രന്ഥികളുടെ പ്രവര്‍ത്തനത്തെയും ബാധിക്കും). എന്തെന്നാല്‍ ഹോര്‍മോണ്‍നിലകളില്‍ പരസ്പര പൂരകമായ (Feed back mechanism) ബന്ധം നമുക്ക് കാണാം.
അതുപോലെ ഇതിലുണ്ടാവുന്ന മാറ്റങ്ങള്‍ മറ്റ് ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങളിലും മാറ്റങ്ങളുണ്ടാക്കുന്നു. അതുകൊണ്ടുതന്നെ ലക്ഷണങ്ങള്‍ വ്യത്യസ്തവും വിപുലവുമാകും. ആയതിനാല്‍ ഇനി നമുക്ക് – എന്താണ് PCOD എന്നു നോക്കാം.തലച്ചോറിനുള്ളില്‍ സ്ഥിതിചെയ്യുന്ന പിറ്റൂറ്ററി ഗ്രന്ഥി ഉല്‍പ്പാദിപ്പിക്കുന്ന ഫോളിക്കുലാര്‍ സ്റ്റിമുലേറ്റിങ് ഹോര്‍മോണ്‍, ലൂട്ടിനൈസിങ് ഹോര്‍മോണ്‍ എന്നീ രണ്ട്ഹോര്‍മോണുകളാണ് ഒരു സ്ത്രീയുടെ പ്രത്യുല്‍പ്പാദനപരമായ (അണ്ഡാശയത്തിന്റെയും ഗര്‍ഭപാത്രത്തിന്റെയും) ശാരീരിക ധര്‍മങ്ങള്‍ നിര്‍വഹിക്കുന്നതില്‍ പ്രധാനമായത്. ഇതില്‍ FSHന്റെ ഉത്തേജനത്താല്‍ ഈസ്ട്രജന്‍ എന്ന ഹോര്‍മോണും, ലൂട്ടിനൈസിങ് ഹോര്‍മോണിന്റെ ഉത്തേജനത്താല്‍ പ്രൊജസ്ട്രോണ്‍ എന്ന ഹോര്‍മോണും സന്തുലിതമായ തോതില്‍ അവയുടെ ധര്‍മം നിര്‍വഹിക്കുമ്പോഴാണ് അണ്ഡാശയത്തില്‍നിന്ന് അണ്ഡം പുറത്തുവരുന്നത്. ഇതിനെയാണ് ഓവുലേഷന്‍ എന്നുപറയുന്നത്. ഇതിനെത്തുടര്‍ന്നാണ് ആര്‍ത്തവം/ഗര്‍ഭധാരണം നടക്കുന്നതും. ഇതെല്ലാം ശരീരത്തിന്റെ അവസ്ഥകളനുസരിച്ച് മാറിക്കൊണ്ടിരിക്കും.

ഈ രീതിയിലുള്ള അവസ്ഥാവിശേഷങ്ങള്‍ സാധ്യമാവുന്നത് ഫീഡ്ബാക്ക് മെക്കാനിസം (Feed back mechanism) എന്ന സിഗ്നലിങ് സംവിധാനത്തിലൂടെയാണ്. പല കാരണങ്ങളാല്‍ സംഭവിക്കുന്ന രാസമാറ്റങ്ങള്‍ ഈയൊരു അവസ്ഥയ്ക്ക് വിഘാതം സൃഷ്ടിക്കുമ്പോഴാണ് രോഗാവസ്ഥകള്‍ ഉണ്ടാവുന്നത്.
ഇവിടെ ടൈപ്പ്-2 പ്രമേഹത്തില്‍ ഇന്‍സുലിന്റെ പ്രതിരോധം സംഭവിക്കുന്നതുപോലത്തന്നെ ഈസ്ട്രജന്‍ ഹോര്‍മോണിന് പ്രതിരോധം ഉണ്ടാവുന്നു. ആയതിനാല്‍ ആവശ്യത്തിന് ഈസ്ട്രജന്‍ ഉണ്ടെങ്കിലും അതിന് വേണ്ടുംവിധം പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നില്ല. ഇതിന്റെ ഫലമായി കൂടുതല്‍ ഈസ്ട്രജന്‍ ഉണ്ടാവുന്നു.; പക്ഷെ പ്രവര്‍ത്തനക്ഷമതയില്ല. അതോടൊപ്പം ഘഒ ഹോര്‍മോണിന്റെ ഉത്തേജനഫലമായി കൂടുതല്‍ ആന്‍ഡ്രൊജന്‍ ഹോര്‍മോണുകള്‍, പ്രത്യേകിച്ചും പുരുഷഹോര്‍മോണ്‍ എന്നു വിളിക്കുന്ന ടെസ്റ്റൊസ്റ്റെറോണ്‍ എന്ന ഹോര്‍മോണുകള്‍ സ്ത്രീശരീരത്തില്‍ കൂടുന്നു. (സാധാരണഗതിയില്‍ ഈസ്ട്രജനും പ്രൊജസ്ട്രോണും സ്ത്രീകളില്‍ കൂടുതലായും ടെസ്റ്റൊസ്റ്റെറോണ്‍ ഹോര്‍മോണുകള്‍ കുറഞ്ഞ അളവിലുമാണ് കാണപ്പെടുന്നത്. (പുരുഷന്മാരില്‍ നേരെ മറിച്ചും).

ഈസ്ട്രജന്റെ പ്രവര്‍ത്തനക്ഷമതയില്ലായ്മയും പ്രൊജസ്ട്രോണിന്റെ അളവിലുള്ള കുറവും കൂട്ടത്തില്‍ പുരുഷഹോര്‍മോണായ ടെസ്റ്റൊസ്റ്റെറോണ്‍ കൂടിയ അളവിലും കാണാം.അത് അണ്ഡാശയത്തിന്റെയും അണ്ഡത്തിന്റെയും വളര്‍ച്ചയെ സാരമായി ബാധിക്കുന്നു. സാധാരണഗതിയില്‍ കൃത്യമായ കാലയളവില്‍ അടയിരുന്ന മുട്ട പാകമായി പൊട്ടി, കോഴിക്കുഞ്ഞ് പുറത്തുവരുന്നപോലെ വളര്‍ച്ചയെത്തിയ അണ്ഡം പുറത്തുവരുന്നു. ഇതിനെയാണ് നാം ഓവുലേഷന്‍&ൃെൂൗീ;എന്നുപറയുന്നത്. ശാരീരിക ബന്ധപ്പെടലിനുശേഷം ഗര്‍ഭധാരണം നടക്കുകയോ- അതൊന്നും സാധ്യമായില്ലെങ്കില്‍ ആര്‍ത്തവമായി ഇതിനെ ശരീരം പുറന്തള്ളുന്നു. എന്നാല്‍ ഈ രോഗാവസ്ഥയില്‍ ഈസ്ട്രജന്റെ പ്രവര്‍ത്തനക്ഷമതയില്ലായ്മ/പ്രൊജസ്ട്രോണിന്റെ കുറവുമൂലം അണ്ഡത്തിന് പൂര്‍ണവളര്‍ച്ചയിലെത്താനോ അണ്ഡാശയം പൊട്ടി പുറത്തുവരാനോ സാധിക്കാതെ അണ്ഡാശയത്തില്‍ത്തന്നെ നിന്നുപോവുന്നു. ഇങ്ങിനെ പൊട്ടാത്ത അണ്ഡങ്ങള്‍ വെള്ളക്കുമിളകള്‍പോലെ അണ്ഡാശയത്തില്‍ കാണപ്പെടുന്നു. ഇതിനെയാണ് സിസ്റ്റുകള്‍ അഥവാ അണ്ഡാശയമുഴകള്‍ (PCOD/PCOS) എന്നു വിളിക്കുന്നത്. ഇതിനോടൊപ്പം പ്രതിരോധശക്തിയിലും മാറ്റംവരുന്നതിനാല്‍ ഇങ്ങിനെയുള്ളവരില്‍ ജഇഛഉ യോടൊപ്പം ഇന്‍സുലിന്‍ പ്രതിരോധ ഡയബറ്റിസ് (ഠ്യുലകക ഡയബറ്റിസ്), ഉയര്‍ന്ന കൊളസ്ട്രോള്‍ നില, തൈറോയ്ഡ് സംബന്ധമായ അസുഖങ്ങള്‍, ഉയര്‍ന്ന രക്തസമ്മര്‍ദം തുടങ്ങിയ അനുബന്ധരോഗങ്ങളും ചിലരില്‍ കൂട്ടായിട്ടുണ്ടാവാം.
ലക്ഷണങ്ങള്‍ഹോര്‍മോണുകളുടെ അസന്തുലിതാവസ്ഥയിലുള്ള ഏറ്റക്കുറച്ചിലുകള്‍, സിസ്റ്റുകളുടെ വലുപ്പം, എണ്ണം, സ്ഥാനം എന്നിവ ഓരോ രോഗിയിലും വ്യത്യസ്തമായതിനാല്‍ രോഗലക്ഷണങ്ങളും തികച്ചും വ്യത്യസ്തവും, വ്യക്തിയധിഷ്ഠിതവുമാകും. രോഗലക്ഷണങ്ങള്‍ എന്ന് നാം കരുതുന്നവ ഉണ്ടെന്നുകരുതി അത് PCOD ആവണമെന്നുമില്ല.
ടെസ്റ്റൊസ്റ്റെറോണ്‍ ഹോര്‍മോണിന്റെ അമിതപ്രവര്‍ത്തനംമൂലം മുഖക്കുരു , താടിയിലോ, മേല്‍ച്ചുണ്ടിന്റെ ഭാഗങ്ങളിലോ, നെഞ്ചിലോ, അടിവയറ്റിലോ, അമിതമായ രോമവളര്‍ച്ച എന്നീ രീതിയിലാവാം രോഗലക്ഷണങ്ങള്‍ ചിലരില്‍ പ്രത്യക്ഷപ്പെടുന്നത്.
ചിലരില്‍ അമിതമായി തലമുടി കൊഴിച്ചില്‍ (Male pattern baldness), താരന്‍ (dandreff) എന്നതാവാം പരാതി. Testosteron ഹോര്‍മോണിന്റെ മറ്റൊരു വകഭേദമായ ഡൈഹൈഡ്രോ ടെസ്റ്റൊസ്റ്റെറോണ്‍ തലമുടിയുടെ വേരില്‍ അമിതമായി പ്രവര്‍ത്തിക്കുന്നതിന്റെ ഫലമായി രക്തക്കുഴലിലൂടെ തലമുടിക്ക് ആവശ്യമായ പോഷകങ്ങള്‍ ലഭിക്കുന്നില്ല. സ്വാഭാവികമായും തലമുടി കൊഴിച്ചിലാവാം ഫലം. മറ്റു ചിലര്‍ക്ക് തൊലിപ്പുറത്തുണ്ടാവുന്ന കറുത്തപാടാണ് പ്രശ്നം. പ്രത്യേകിച്ചും കഴുത്തിനുചുറ്റും, കൈയുടെ പിറകുവശം, കൈമടക്കുകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍. ഇതൊന്നുംതന്നെ നമ്മള്‍ കാര്യമാക്കണമെന്നില്ല.

ആര്‍ത്തവസംബന്ധമായ പ്രശ്നങ്ങളായിട്ട്:-ക്രമരഹിതമോ താമസിച്ചുണ്ടാവുന്നതോ ആയ ആര്‍ത്തവം, വേദന- ആര്‍ത്തവത്തോടനുബന്ധമായി ശരീരവേദന, ചെറിയ പനിപോലെ, ഓക്കാനം-ചര്‍ദ്ദി തുടങ്ങിയ ലക്ഷണങ്ങളും ചിലരില്‍ കാണാം. മറ്റു ചിലരില്‍ ആര്‍ത്തവമില്ലായ്മ/അമിതമായ ആര്‍ത്തവം, വര്‍ഷത്തില്‍ 7-9ല്‍ താഴെമാത്രമുള്ള ആര്‍ത്തവം തുടങ്ങി തികച്ചും ആര്‍ത്തവസംബന്ധമായ പ്രശ്നങ്ങള്‍ മാത്രമായിട്ടാവും ഡോക്ടറെ കാണുന്നത്. വിവാഹാനന്തരം മാസക്കുളി ഉണ്ടെങ്കിലും ഗര്‍ഭധാരണം നടക്കുന്നില്ല എന്ന പരാതിയുമായി വന്ധ്യതാചികിത്സക്ക് എത്തുന്ന ചിലരില്‍ PCOD ഒരു പ്രധാന കാരണമായി കണ്ടുവരുന്നു. ഇവിടെ ഓവുലേഷന്‍ നടക്കുന്നില്ല എന്നതാണ് പ്രധാന പ്രശ്നം.
മധ്യവയസ്കരില്‍ അമിതഭാരം-അമിതവണ്ണം, ശാരീരിക അധ്വാനം ചെയ്തിട്ടും ശരീരം ചീര്‍ത്തുവരുന്നു എന്നൊരു തോന്നല്‍, ഉയര്‍ന്ന രക്തസമ്മര്‍ദം ഉയര്‍ന്ന അളവിലുള്ള കൊളസ്ട്രോള്‍ നില, തൈറോയ്ഡിന്റെ പ്രശ്നങ്ങള്‍ , ഉയര്‍ന്ന അളവിലുള്ള രക്തത്തിലെ ഗ്ലൂക്കോസ് തുടങ്ങിയ പ്രശ്നങ്ങളും അനുബന്ധമായി കാണാറുണ്ട്.
രോഗനിര്‍ണയംമേല്‍പ്പറഞ്ഞ രോഗലക്ഷണത്തോടൊപ്പം രക്തത്തിലുള്ള FSH, LH, Protactin, Testesteron, Estrogen (Estradiol-2) തുടങ്ങിയ ഹോര്‍മോണ്‍ നിലകളുടെ അളവ്, ഗര്‍ഭപാത്രത്തിന്റെയും അണ്ഡാശയത്തിന്റെയും അള്‍ട്രാസൗണ്ട് (ഡഹേൃമ െീൗിറ) സ്കാനിങ്, ഇതോടൊപ്പം ഠ3/ ഠ4 / ഠടഒ, അങഅ / അഠജഛ, ഒയഅ1ഇ, ടഒആഏ തുടങ്ങിയ രക്തപരിശോധനകളിലൂടെയും, മറ്റ് രോഗനിര്‍ണയ ഉപാധികളിലൂടെയും നമുക്ക് ഈ രോഗം നേരത്തെത്തന്നെ കണ്ടെത്താം.പ്രതിരോധം ജീവിതശൈലി പുനക്രമീകരണമാണ് ആദ്യമായി ചെയ്യേണ്ടത്. അതായത്, അമിത കൊഴുപ്പ്, മധുരപലഹാരങ്ങള്‍ നിയന്ത്രിക്കുക. എന്തെന്നാല്‍ ഇതിലൂടെ ലഭിക്കുന്ന അമിത ഊര്‍ജം കൊളസ്ട്രോള്‍ അളവ് കൂട്ടുകയും, അതിന്‍പടി നാം കൂടുതല്‍ ഈസ്ട്രജന്‍ പ്രതിരോധത്തില്‍ ആവുകയും, ഇതേത്തുടര്‍ന്ന് മറ്റ് ഹോര്‍മോണ്‍ നിലകളിലും മാറ്റമുണ്ടാവുന്നു. ഇത് മേല്‍പ്പറഞ്ഞ രോഗലക്ഷണങ്ങള്‍ക്ക് കാരണമാവുന്നു.
ഹോമിയോ ചികിത്സഒരു വ്യക്തിയുടെ മാനസികവും ശാരീരികവും ജൈവരാസപരമായ പ്രത്യേകതകള്‍ പരിഗണിച്ചും, രോഗത്തിന്റെ പ്രത്യേക അവസ്ഥകള്‍ പരിഗണിച്ചുള്ള ഒരു ഹോളിസ്റ്റിക് ചികിത്സ (ഒീഹശെശേര ഠൃലമോലിേ) ആണ് ഹോമിയോപ്പതി ചികിത്സാശാസ്ത്രം വിഭാവനംചെയ്യുന്നത്. അതുകൊണ്ടുതന്നെ ഒരു രോഗിക്ക് നല്‍കുന്ന മരുന്നായിരിക്കില്ല മറ്റൊരു രോഗിക്ക് നല്‍കുന്നത്. എന്നിരിക്കിലും പൊതുവെ തൂജ, സെപ്പിയ, ലാക്കെസിസ്, കോണിയംമാക്ക് , ഗ്രാഫൈറ്റിസ്, സൈലീഷ്യ, പള്‍സാറ്റില, എപ്പിസ്മെല്‍ , ഐഡം , ഓറംമ്യൂര്‍ നട്ടോറിക്കം , പ്ലാറ്റിന, കോളൊസിന്ത് തുടങ്ങിയ മരുന്നുകള്‍ കൂടുതല്‍ പേരില്‍ സ്വീകാര്യമായി കണ്ടുവരുന്നു.

(ചോറ്റാനിക്കര ഡോ. പടിയാര്‍ മെമ്മോറിയല്‍ ഹോമിയോപതിക് മെഡിക്കല്‍ കോളേജില്‍ മെഡിസിന്‍ വിഭാഗം മേധാവിയാണ് ലേഖകന്‍)

മുടിയുടെ വളര്‍ച്ചയ്‌ക്ക്‌ 10 വഴികള്‍

തലമുടി എന്നത് വ്യക്തിത്വത്തെയും സൗന്ദര്യത്തെയും സംബന്ധിക്കുന്നതാണ്. മുടി കേടാകുന്നതും, കൊഴിച്ചിലും, താരനും മിക്കവരുടെയും പ്രധാന പ്രശ്‌നമാണ്. പ്രായമാകുന്നതിനുമുന്‍പേ തല നരയ്ക്കുന്നു. അന്തരീക്ഷത്തിലെ പൊടിപടലങ്ങള്‍, ജീവിതരീതി, ജോലിയിലെ സ്‌ട്രെസ് എന്നിവ തന്നെയാണ് മുടിയെ കേടാക്കുന്നത്. കെമിക്കല്‍ അടങ്ങിയ ചികിത്സ തിരഞ്ഞെടുക്കാതെ പ്രകൃതിദത്തമായ വഴികള്‍ തിരഞ്ഞെടുക്കാന്‍ നിങ്ങള്‍ തയ്യാറാകണം.

1.പ്രകൃതിദത്തമായ ഒരു കണ്ടിഷണറാണ് ഹെന്ന പൗഡര്‍. മിക്കവരും ഇത് ഉപയോഗിക്കുന്നുണ്ട്. തിളക്കവും നല്ല നിറവും ഇത് നല്‍കും. മുടി വളരുകയും താരന്‍ മാറ്റുകയും ചെയ്യും.2.പ്രോട്ടീന്‍ അടങ്ങിയ തേങ്ങാപ്പാല്‍ മുടിക്ക് നല്ലതാണ്. തേങ്ങാപ്പാല്‍ തലയോട്ടിയില്‍ പുരട്ടി നന്നായി മസാജ് ചെയ്യുക. അരമണിക്കൂറിനു ശേഷം കഴുകിക്കളയാം.3.ചെമ്പരത്തിത്താളിയില്‍ അല്‍പം വെളിച്ചെണ്ണയും ചേര്‍ത്ത് മുടിയില്‍ തേക്കാം. നല്ല നിറം ലഭിക്കാനും മുടി തഴച്ചുവളരാനും ഇതുമതി.4.പെട്ടെന്ന്‌ മുടി വളരാന്‍ സഹായിക്കുന്നതാണ്‌ ആവണക്കെണ്ണ. മുടിക്ക്‌ നല്ല ബലവും അഴകും നല്‍കാന്‍ ആവണക്കെണ്ണ സഹായിക്കും.
5.മുടിക്ക് നല്ല നിറം നല്‍കാന്‍ കഴിവുണ്ട് ഉലുവയ്ക്ക്. ഉലുവ പേസ്റ്റാക്കിയത് ഒരു ടീസ്പൂണ്‍, തേങ്ങാപ്പാല്‍ രണ്ട് ടീസ്പൂണ്‍ എന്നിവ ചേര്‍ത്ത മിശ്രിതം മുടിക്ക് തേക്കുക. 30 മിനിട്ട് കഴിഞ്ഞ് ഷാമ്പു ഉപയോഗിച്ച് കഴുകുക.

6.ഒരു മുട്ടയുടെ വെള്ള, ഒരു ടീസ്പൂണ്‍ ഓലിവ് ഓയില്‍, തേന്‍ എന്നിവ ചേര്‍ത്ത് പേസ്റ്റാക്കുക. ഇത് മുടിയില്‍ തേച്ച് 20 മിനിട്ട് വയ്ക്കുക. പ്രോട്ടീന്‍ കൂടിയ തോതില്‍ അടങ്ങിയ മുട്ട മുടി വളരാന്‍ സഹായിക്കും7.വേവിച്ച വെളുത്തുള്ളി, ഒലിവ് ഓയില്‍ എന്നിവ ചേര്‍ത്ത് പേസ്റ്റാക്കുക. ഇത് തലമുടിയില്‍ തേച്ചുപിടിക്കാം. ഒരാഴ്ച കൊണ്ട് മികച്ച ഫലം കാണാം.8.മുടിയുടെ വളര്‍ച്ചയ്‌ക്ക് സഹായിക്കുന്ന പ്രോട്ടീനിനെ കെരാട്ടീന്‍ എന്ന്‌ വിളിക്കുന്നു. ഇതടങ്ങിയ ഭക്ഷണം വേണം ഡയറ്റില്‍ ഉള്‍പ്പെടുത്താന്‍. മുട്ട,സോയാബീന്‍, ബീന്‍സ്‌ എന്നിവയില്‍ ഇത്‌ അടങ്ങിയിട്ടുണ്ട്‌.9.അയേണ്‍ അടങ്ങിയ ഗ്രീന്‍ വെജിറ്റബിള്‍ മുടി വളര്‍ച്ചയ്‌ക്ക് സഹായിക്കും.10.ഔഷധഗുണങ്ങളുള്ള നെല്ലിക്ക മുടി നന്നായി വളരാന്‍ സഹായിക്കും. രണ്ട് ടീസ്പൂണ്‍ നെല്ലിക്ക പൗഡറില്‍ രണ്ട് ടീസ്പൂണ്‍ ചെറുനാരങ്ങ നീര് ഒഴിക്കുക. ഇത് നിങ്ങളുടെ മുടിക്ക് തേക്കാം

കയറ്റത്തിൽ വാഹനം പുറകോട്ടു നീങ്ങാതെ എങ്ങിനെ മുന്നോട്ടെടുക്കാം

ഒരു കയറ്റത്തിൽ വാഹനം പുറകോട്ടു നീങ്ങാതെ എങ്ങിനെ മുന്നോട്ടെടുക്കാം … പലരും ഡ്രൈവിങ് പഠിക്കുന്നവർ ഉണ്ടാവാം പലരും ഡ്രൈവിങ് പഠിച്ചിട്ടും ഈ കാര്യത്തിൽ അതികം അറിവ് ഇല്ലാത്തവരും ഉണ്ടാവാം എന്നാൽ അവർ ചെയ്യേണ്ടത് ആദ്യം ഫസ്റ്റ് ഗിയറിൽ ആക്കുകയാണ് പിന്നെ ക്ളച്ചിൽ നിന്നു മെല്ലെ കാൽ എടുക്കുമ്പോൾ വണ്ടി ഒരു വൈബ്രെഷൻ അനുഭവ പെടും ആ സമയം ബ്രെക്കിൽ നിന്ന് മെല്ലെ കാൽ എടുത്താൽ വണ്ടി മുന്നോട്ട് പോവും അത് എങ്ങനെ എന്ന് നോക്കാം

ബാത്റൂം എപ്പോഴും വൃത്തിയായി സൂക്ഷിക്കാം

നാം എപ്പോഴും വീട്ടിൽ വൃത്തിയുള്ള ശുചിമുറിയിൽ കയറാനാണ് ആഗ്രഹിക്കുന്നത് അല്ലേ?എന്നാൽ ഈ വൃത്തി മാജിക്‌ അല്ല. എല്ലാദിവസവും ശുചിമുറി വൃത്തിയാക്കുന്ന ശീലം നാം പാലിക്കണം.സമയമില്ല തുടങ്ങി എന്തുതന്നെ ഒഴിവുകഴിവുകൾ ഉണ്ടെങ്കിലും ബാത്റൂം വൃത്തിയായി തന്നെ സൂക്ഷിക്കണം. അതിനായി ചില കാര്യങ്ങൾ മനസ്സിൽ സൂക്ഷിക്കുക. വൃത്തിയുള്ളിടത്തെ ആരോഗ്യമുള്ളൂ. അത് തുടങ്ങുന്നത് ബാത്‌റൂമിൽ നിന്നാണ്. നിങ്ങളുടെ ബാത്റൂം തിളങ്ങി നിൽക്കാൻ ദിവസവും പാലിക്കേണ്ട ചില ശീലങ്ങൾ ചുവടെ കൊടുക്കുന്നു.

 

ട്രാഷ് ക്യാൻ എപ്പോഴും ശൂന്യമാക്കി സൂക്ഷിക്കുക

എല്ലാ ദിവസവും ട്രാഷ് കാനിൽ ഒന്നുമില്ല എന്ന് ഉറപ്പ് വരുത്തുക. ഇത് നിറഞതിരുന്നാൽ ബാത്‌റൂമിൽ ദുർഗന്ധം ഉണ്ടാക്കും. അതിനാൽ ദിവസവും ട്രാഷ് ക്യാൻ ശൂന്യമാണെന്ന് ഉറപ്പ് വരുത്തുക.

ട്രാഷ് ക്യാൻ എപ്പോഴും ശൂന്യമാക്കി സൂക്ഷിക്കുക

എല്ലാ ദിവസവും ട്രാഷ് കാനിൽ ഒന്നുമില്ല എന്ന് ഉറപ്പ് വരുത്തുക. ഇത് നിറഞതിരുന്നാൽ ബാത്‌റൂമിൽ ദുർഗന്ധം ഉണ്ടാക്കും. അതിനാൽ ദിവസവും ട്രാഷ് ക്യാൻ ശൂന്യമാണെന്ന് ഉറപ്പ് വരുത്തുക.പല കാര്യങ്ങൾ /മൾട്ടി ടാസ്ക് ചെയ്യാൻ ശ്രമിക്കുക ഒരുപാട് സമയം കണ്ണാടിയുടെ മുന്നിൽ ചെലവഴിക്കാതെ പല്ലുതേയ്ക്കുമ്പോൾ തന്നെ മുഖവും നോക്കുക. വായ കഴുകുമ്പോൾ തന്നെ സിങ്കും വെള്ളമൊഴിച്ചു കഴുകുക. അപ്പോൾ പല്ലുതേയ്ക്കുമ്പോഴുള്ള ടൂത്ത്പേസ്റ്റിന്റെ പാടുകളും മാറും. അങ്ങനെ രാവിലെ തന്നെ സിങ്കും വൃത്തിയായിരിക്കും.

കുളിച്ചതിനു ശേഷം കുറച്ചു വെള്ളംഒഴിച്ച് ചുമരു കഴുകുക കുളിച്ചു വൃത്തിയായ ശേഷം ഏതാനും മിനിറ്റുകൾ ചുറ്റുമുള്ള ചുമരു വൃത്തിയാക്കാനായി ഉപയോഗിച്ചുകൂടെ?വെള്ളവും വിനാഗിരിയും ചേർന്ന മിശ്രിതം ഷവർ വാൾ കഴുകാൻ മികച്ചതാണ്. എല്ലാ ദിവസവും കുളിച്ചശേഷം അധിക നനവ് ചെറുതായി ബ്രെഷ് ചെയ്യുകയാണെങ്കിൽ പിന്നീട് ബാത്റൂം കഴുകുന്ന ബുദ്ധിമുട്ട് കുറഞ്ഞിരിക്കും.ഷവറിന്റെ തലഭാഗം അവഗണിക്കരുത് ഓരോ ദിവസവും കിടക്കാൻ പോകുന്നതിനു മുൻപ് ഷവറിന്റെ തലഭാഗത്തു അല്പം വിനാഗിരി പുരട്ടുക.രാവിലെ തിളങ്ങുന്ന ഷവറിനെ നിങ്ങൾക്ക് കാണാം.
ടോയിലറ്റിലെ കറകൾ അകറ്റാൻ ബോറോക്‌സും വിനാഗിരിയും നിങ്ങളുടെ ടോയിലറ്റിൽ കറകൾ ഉണ്ടോ?എങ്കിൽ വിഷമിക്കണ്ട നിങ്ങൾക്കിതാ ഒരു പ്രതിവിധി.3കപ്പ് വിനാഗിരി ടോയിലറ്റിൽ ഒഴിച്ച് കുറച്ചു മിനിറ്റിന് ശേഷം ടോയിലറ്റ് ബ്രെഷ് ഉപയോഗിച്ച് ഉരയ്ക്കുക.തിളങ്ങുന്ന ടോയിലറ്റ് നിങ്ങൾക്ക് സ്വന്തമാക്കാം. കറയുള്ള ഭാഗത്ത്‌ ബിറോക്സ് പൗഡർ ഇട്ട് 30 മിനിറ്റിന് ശേഷം കഴുകിയാലും ഇതേ തിളക്കം ലഭിക്കും

 

ഇസ്തിരി പെട്ടിയുടെ അടിയിലെ കറ എളുപ്പത്തിൽ കളയാം

വസ്ത്രകള്‍ ഇസ്തിരിയിടുമ്പോള്‍ ചില സമയത്ത് അടിയില്‍ പറ്റി ഇസ്തിരിപ്പെട്ടിയുടെ അടിഭാഗത്ത് പറ്റിപ്പിടിക്കാറുണ്ട്. പലപ്പോഴും നമ്മള്‍ തിരക്കിലൊക്കെ ചെയ്യുമ്പോഴാണ് ഇങ്ങനെ സംഭവിക്കാറ്. ഈ അടിയില്‍ കരിപിടിച്ചത് അത്ര പെട്ടെന്ന് പോകുകയുമില്ല. അതോടെ വെള്ളവസ്ത്രങ്ങളും മറ്റും അയേണ്‍ ചെയ്യേണ്ടി വരുമ്പോള്‍ ഏറെ ബുദ്ധിമുട്ടാവും.
എന്നാല്‍ ഈ കരിഞ്ഞിരിയ്ക്കുന്നത് എളുപ്പം നീക്കം ചെയ്യാനാവും. അതിനായി ചില എളുപ്പവഴികളുണ്ട്.

ഒരു തുണി വിരിച്ച് അതില്‍ അല്പം ഉപ്പ് വിതറി ഇസ്തിരിപ്പെട്ടി അതിനു മുകളില്‍ തേയ്ക്കുക. അടിയില്‍ പറ്റിപ്പിടിച്ചിരിയ്ക്കുന്ന കറ പോയിരിക്കും.

ഇസ്തിരിപ്പെട്ടി നന്നായി ചൂടാക്കിയശേഷം ഒരു പഞ്ചിയില്‍ അല്പം ടൂത്ത് പേസ്റ്റ് എടുത്ത് അതിനു മുകളില്‍ ഉരയ്ക്കാം. കറ ഇളകിപ്പോകും.

അല്പം ഹൈഡ്രജന്‍ പെറോക്‌സൈഡ് ലായനി പഞ്ചിയിലാക്കി ഇസ്തിരിപ്പെട്ടിയുടെ അടിഭാഗം തുടക്കുക. ഏത് കറയും ഇളകും.

അല്പം വിനാഗരി തുണിയില്‍ ഒഴിച്ച് ഇസ്തിരിപ്പെട്ടിയുടെ ഇസ്തിരിപ്പെട്ട് തുടച്ച് വൃത്തിയാക്കാം.

നിങ്ങളുടെ പല്ലിന്റെ ആരോഗ്യത്തിന് കഴിക്കേണ്ട ഭക്ഷ്യവസ്തുക്കള്‍

പല്ലിന്റെ ആരോഗ്യം കാത്തുസൂക്ഷിക്കേണ്ടത് പ്രധാന ഘടകമാണ്. പോഷകങ്ങളടങ്ങിയ ഭക്ഷണങ്ങള്‍ നിങ്ങളുടെ പല്ലുകളെയും മോണകളെയും ശക്തിപ്പെടുത്തും. പല്ല് കേടു വന്നാല്‍ പിന്നെ ബുദ്ധിമുട്ടാണ്. അതുകൊണ്ടുതന്നെ നിങ്ങളുടെ പല്ലിനെ ആരോഗ്യത്തോടെ നിലനിര്‍ത്തുക. അതിനു വേണ്ടി ഈ സാധനങ്ങള്‍ കഴിക്കാന്‍ ശ്രമിക്കുക..

ശുദ്ധമായ പച്ചക്കറികള്‍
പല്ലിന്റെ ആരോഗ്യത്തിന് പച്ചക്കറികള്‍ നിങ്ങളെ സഹായിക്കും. ഇതാണ് മികച്ച മാര്‍ഗം. ഇത് ഓറല്‍ ഹെല്‍ത്തും പ്രതിരോധശേഷിയും വര്‍ദ്ധിപ്പിക്കും. നന്നായി പച്ചക്കറികള്‍ കഴി്കകുക.ക്രാന്‍ബെറിആന്തോസൈനിന്‍ അടങ്ങിയ ക്രാന്‍ബെറി കഴിക്കുന്നതും നല്ലതാണ്. കൂടാതെ ബ്ലൂബെറി, കാബേജ്, റാസ്‌ബെറി എന്നിവയും പല്ലിന്റെ ആരോഗ്യത്തിന് സഹായിക്കും.
ധാന്യങ്ങള്‍ എല്ലാത്തരം ധാന്യങ്ങളും പല്ലിന്റെയും മോണയുടെയും ആരോഗ്യത്തിന് സഹായിക്കും. നിങ്ങളുടെ ഭക്ഷണത്തില്‍ ധാന്യങ്ങള്‍ ഉള്‍പ്പെടുത്തുക.

പ്രോബയോട്ടിക്
ശരീരത്തില്‍ നല്ല ബാക്ടീരിയകള്‍ വളരാന്‍ പ്രോബയോട്ടിക്‌സ്. ഇത് ഉപദ്രവകാരികളായ ബാക്ടീരിയകളെ ഇല്ലാതാക്കുകയും ചെയ്യും. പല്ല് കേടുവരുത്തുന്ന രോഗാണുക്കളെ ഇങ്ങനെ ഇല്ലാതാക്കാം. തൈരില്‍ പ്രോബയോട്ടിക് അടങ്ങിയിട്ടുണ്ട്.
ഗ്രീന്‍ ടീ
ആന്റിയോക്‌സിഡന്റ്‌സ് അടങ്ങിയ ഗ്രീന്‍ ടീ ഓറല്‍ ഹെല്‍ത്തിന് സഹായകമാകും. ഇത് ബാക്ടീരിയകളെ നശിപ്പിച്ച് നല്ല ബാക്ടീരിയകളെ ഉത്പാദിപ്പിക്കും. ഇത് പല്ലുകള്‍ക്ക് ശക്തി നല്‍കും.

മുഖ കുരു മാറാൻ ചില വഴികൾ

1,കുറച്ചു പുതിനയില, കഴുകി വൃത്തിയാക്കിയ ശേഷം നന്നായി അരച്ച് മുഖത്തും കഴുത്തിലും പുരട്ടുക. അരമണിക്കൂറിനുശേഷം കഴുകിക്കളയാം. മുഖക്കുരുവിന്റെ പാടുകളും അപ്രത്യക്ഷമാവും.
2.മുള്ളങ്കി അരച്ചത് ഒരു ടീസ്പൂണ്‍ മോരില്‍ കലക്കി മുഖത്തു പുരട്ടുക. ഒരു മണിക്കൂറിനു ശേഷം കഴുകിക്കളയാം.
3.നാലോ അഞ്ചോ ബദാം വെള്ളത്തില്‍ കുതിര്‍ത്തു വയ്ക്കുക. ഇതു രണ്ടു ടേബിള്‍ സ്പൂണ്‍ പാലും ഓരോ ടേബിള്‍ സ്പൂണ്‍ ഓറഞ്ചു നീരും കാരറ്റുനീരും ചേര്‍ത്തരച്ചു മുഖത്തും കഴുത്തിലും പുരട്ടുക.അര മണിക്കൂറിനുശേഷം കഴുകിക്കളയാം. മുഖചര്‍മം തിളങ്ങുകയും ചെയ്യും.
4.പഴുത്ത തക്കാളി ഒരെണ്ണവും മൂന്നാലു തുള്ളി നാരങ്ങാ നീരും യോജിപ്പിച്ചു മുഖത്തും കഴുത്തിലും പുരട്ടുക. 20 മിനിറ്റിനുശേഷം കഴുകിക്കളയാം.

5.പച്ചമഞ്ഞളും വേപ്പെണ്ണയും ചാലിച്ച് മുഖത്തിട്ട് രണ്ടു മണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളയുക. ദിവസവും തുളസിയിലയുടെ നീര് മുഖത്തുതേച്ച് അരമണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളയുന്നതും മുഖക്കുരു ശമിപ്പിക്കും.
6.മുഖക്കുരുവിന്റെ പാട് മാറാന്‍ പാല്‍പ്പൊടിയും പപ്പായ ചതച്ചതും ഓരോ ടീസ്പൂണ്‍ വീതം എടുത്ത് രണ്ടു മൂന്നു തുള്ളി നാരങ്ങാനീരും ചേര്‍ത്തു ദിവസവും മുഖത്തു പുരട്ടുക.

7.മുഖം ഇടയ്ക്കിടെ തണുത്ത വെള്ളത്തില്‍ കഴുകുന്നത് നല്ലതാണ്.
കൊഴുപ്പ് കൂടുമ്പോഴും എണ്ണമയം വര്‍ധിക്കുമ്പോഴും മുഖക്കുരു ഉണ്ടാകും. ആവികൊളളുന്നത് നല്ലതാണ്. മുഖക്കുരു പൊട്ടിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം