നല്ല  ശമ്പളം കിട്ടിയിട്ടും ജോലിയിൽ സംതൃപ്തൻ ആകാത്തത് എന്ത് കൊണ്ട്

Mr. Madhu Bhaskaran is a very famous HRD trainer and Personal Coach in Kerala , South India. Through his 24 years’ experience in the capacity building training, he created the spark in more than one lakh people. He was born in a poor, academically uneducated family in a village in Kerala. At the age of 4, because of the financial struggles of the parents, his family moved to the neighbouring State of Tamil Nadu. His father started a tea stall in a remote village called Edatheru near Manaparai. He completed his studies in a Tamil Medium School with National Merit Scholarship. At the age of 17 he returned to Kerala and completed his graduation from Maharaja’s College in Ernakulam.

After the graduation he conducted home tuition for school students meanwhile he was also working in a petrol pump. Then he sold books through direct marketing in homes and offices. After that he worked in a courier agency. He was then introduced to direct sales industry in 2000. During all these terms he did the training programs in NGOs, churches, schools etc. He struggled a lot to establish himself in the training field. He completed his master’s degrees in management and psychological counselling. Due to the passion, burning desire, perseverance, hard work, he created his own style- very humorous, entertaining, high energy level, very flexible, connected to life – in the training field. He helps many corporates, business people and celebrities. Through professional coaching, he transforms individuals – CEOs, Entrepreneurs, Celebrities etc. and makes tremendous impact in the field of human resource development.

ഒരു ദിവസം ഒരാൾ എത്ര വെള്ളം കുടിക്കണം

ശരാശരി മനുഷ്യൻ 2500-3000 മി.ലി. (രണ്ടര-മൂന്നു ലീറ്റർ) വെള്ളം കുടിക്കണം. കാലാവസ്ഥാ വ്യതിയാനമനുസരിച്ചും രോഗാവസ്ഥകൾ അനുസരിച്ചും ഇതിനു വ്യതിയാനങ്ങൾ ഉണ്ടാവും. കുടിക്കുന്ന വെള്ളത്തിനു പുറമേ ആഹാരത്തിലൂടെയും ശരീരപ്രവർത്തനങ്ങളിലൂടെയും (Oxidative process) -വെള്ളം ലഭിക്കുന്നതാണ്. വെള്ളത്തിന്റെ ലഭ്യത ഇപ്രകാരമാണ്:

കുടിവെള്ളം – 1500 മി.ലി. – ഒന്നര ലീറ്റർ ഭക്ഷണം – 1000 മി.ലി. -ഒരു ലീറ്റർ ശരീരപ്രവർത്തനങ്ങൾ – 300 മി.ലി. – കാൽ ലീറ്റർ ഭക്ഷണത്തിൽ നിന്നും ലഭിക്കുന്ന ഒരു കിലോ കാലറിക്ക് 1 മി.ലീ. എന്ന കണക്കിൽ വെള്ളം ആവശ്യമായി വരുന്നു. ശരാശരി 2500-3000 കിലോ കാലറി എനർജിയുള്ള ഭക്ഷണമാണ് ഒരു ദിവസം ഒരാൾക്ക് ആവശ്യമായി വരുന്നത്. ഇതനുസരിച്ചു രണ്ടര മുതൽ മൂന്നു ലീറ്റർ വെള്ളം മതി. എന്നാൽ കൂടുതൽ ആഹാരം കഴിക്കുന്നുണ്ടെങ്കിൽ ശരീരത്തിനു കൂടുതൽ എനർജി (കിലോ കാലറി ഭക്ഷണം) കിട്ടുന്നു. അപ്പോൾ ദഹനത്തിനു കൂടുതൽ വെള്ളം ആവശ്യമാണ്. ആഹാരത്തിന്റെ അളവിനനുസരിച്ചു കുടിക്കുന്ന വെള്ളത്തിന്റെ അളവും കൂട്ടേണ്ടതാണ്.

രാവിലെ എഴുന്നേറ്റാലുടൻ വെള്ളം കുടിക്കുന്നതിന്റെ ഗുണങ്ങൾ

വണ്ണം കുറക്കാൻ ഭകഷണത്തിൽ ശ്രദ്ധിക്കാം

പച്ചക്കറികളും പഴവര്‍ഗങ്ങളും
കുറച്ചു നാളത്തേക്ക് ഇറച്ചിയോടും മീനിനോടും ചെറിയൊരകലം കാണിച്ചിട്ട് പച്ചക്കറിയോടൊന്ന് അടുത്തു നോക്കു. പ്രോട്ടീന്‍ ധാരാളം അടങ്ങിയ പച്ചക്കറികള്‍ ആഹാരത്തില്‍ ഉള്‍പ്പെടുത്തുന്നത് ഗുണം ചെയ്യും. കുമ്പളങ്ങ, മത്തന്‍, ചുരയ്ക്ക, ചെറുവെള്ളരി, പാവയ്ക്ക എന്നിവയെല്ലാം വണ്ണം കുറയ്ക്കാന്‍ സഹായിക്കുന്ന പച്ചക്കറികളാണ്. സാലഡായോ ജ്യൂസായോ മറ്റേതെങ്കിലും തരത്തില്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയോ ഇവ കഴിക്കുന്നത് നല്ലതാണ്. തണ്ണിമത്തന്‍, കൈതച്ചക്ക, സബര്‍ജല്ലി, പേരയ്ക്ക,പീച്ച് എന്നിവ കലോറി കുറഞ്ഞ ഭക്ഷണങ്ങളാണ്. വിശപ്പ് വരുമ്പോള്‍ പാക്കറ്റ് ഫുഡും സ്‌നാക്ക്‌സും ഒഴിവാക്കി പഴവര്‍ഗങ്ങള്‍ കഴിച്ചു നോക്കൂ. വണ്ണം കുറയുമെന്നു മാത്രമല്ല ശരീരത്തിന് ഉന്മേഷവും ഉണ്ടാവും.

പയറുവര്‍ഗങ്ങള്‍
പ്രോട്ടീനിന്റെയും ആന്റി ഓക്‌സൈഡ്‌സിന്റെയും നിറകുടങ്ങളാണ് പയറു വര്‍ഗങ്ങള്‍. പയര്‍, വന്‍പയര്‍, ചെറുപയര്‍, ഗ്രീന്‍പീസ് എന്നിവ ഭക്ഷത്തിലുള്‍പ്പെടുത്തുക. രാത്രിയിലെ ഭക്ഷണം ഇവയിലേതെങ്കിലുമൊന്നാവട്ടെ.

വെള്ളം കുടിക്കാം ധാരാളം
ശരീരത്തിലെ കൊഴുപ്പിനെ ഇല്ലാതാക്കാന്‍ ധാരാളം വെള്ളം കുടിച്ചോളു. ഭക്ഷണം അമിതമായി കഴിക്കുമെന്ന പേടിയുണ്ടെങ്കില്‍ ഭക്ഷണത്തിന് മുന്‍പ് വെള്ളം കുടിച്ചാല്‍ മതി. ഒന്നിച്ച് ധാരാളം വെള്ളം കുടിക്കുന്നതിനേക്കാള്‍ ഇടയ്ക്കിടയ്ക്ക് കുറച്ചു കുറച്ചായി കുടിക്കുന്നതാണ് ഉത്തമം.

ഏറ്റവും ആരോഗ്യകരമായ പച്ചക്കറികൾ

നാം നിത്യേന കഴിക്കുന്ന പച്ചക്കറികളില്‍ ഏറ്റവും സ്വാദിഷ്ടവും ആരോഗ്യകരവുമായവയെ കുറിച്ചാണ് ഇവിടെ വിവരിക്കുന്നത്.

ബീറ്റ്‌റൂട്ട്
പച്ചക്കറിയിലെ കിഴങ്ങ് വര്‍ഗമായ ബീറ്റ്‌റൂട്ട് അര്‍ബുദത്തെ ഒരു പരിധിവരെ തടയുന്നതാണ്. ഇതില്‍ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റായ ലൂട്ടിന്‍ കണ്ണുകളുടെ സംരക്ഷണത്തിന് സഹായകമാണ്. ഇതിന്റെ ഇലകളിലും ധാരാളം പോഷകഗുണങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇവ ചീരകളെപ്പോലെ പാകം ചെയ്ത് കഴിക്കാവുന്നതാണ്.

ചീര
നമ്മുടെ നാട്ടില്‍ സുലഭമായി ലഭിക്കുന്ന പച്ചക്കറിയാണ് ചീര. ഇവയുടെ ഇലകളില്‍ കൂടുതലായും കരോട്ടിനോയിഡുകളും ആന്റി ഓക്‌സിഡന്റുകളുമാണ് കാണപ്പെടുന്നത്. മുതിര്‍ന്നവരില്‍ കാണപ്പെടുന്ന കാഴ്ചക്കുറവിന് ചീര കൂടുതലായി കഴിക്കുന്നത് പരിഹാരമുണ്ടാക്കും. പാചകം ചെയ്ത ചീരകളില്‍ നിന്ന് കരോട്ടിനോയിഡുകള്‍ ശരീരത്തിന് പെട്ടെന്ന് തന്നെ വലിച്ചെടുക്കാനാവും. അതിനാല്‍ പാചകം ചെയ്ത് കഴിക്കുന്നതാണ് ഉത്തമം.

ഉള്ളി
ഒട്ടുമിക്ക ഭക്ഷണങ്ങളുലും ഉപയോഗിക്കുന്ന പച്ചക്കറിയാണ് ഉള്ളി. ഇവ പാകം ചെയ്യാതെ കഴിക്കുന്നത് ശ്വാസകോശ അര്‍ബുദം, പ്രോസ്റ്റേറ്റ് അര്‍ബുദം എന്നിവ അകറ്റും. എന്നാല്‍ ഉള്ളി ഉയര്‍ന്ന താപനിലയില്‍ പാചകം ചെയ്യുമ്പോള്‍ ഇവയിലടങ്ങിയിട്ടുള്ള അര്‍ബുദത്തെ തടയുന്ന ഫൈറ്റോകെമിക്കല്‍ കുറയാന്‍ കാരണമാകും. പച്ചയ്ക്ക് ഉപയോഗിക്കുന്നത് ഏറ്റവും നന്ന്.

ചോളം
നാരുകളുടെ അളവ് കൂടുതലായി അടങ്ങിയിട്ടുള്ള പച്ചക്കറിയാണ് ചോളം. നാരുപദാര്‍ഥങ്ങള്‍ കൂടുതലായതിനാല്‍ ഇവ കഴിക്കുന്നത് വഴി പെട്ടെന്ന് വിശപ്പിന് ശമനമുണ്ടാക്കാന്‍ സാധിക്കും. ഇത്തരം ഭക്ഷണങ്ങള്‍ അമിതഭാരമുള്ളവര്‍ക്ക് ഭാരം കുറയ്ക്കാന്‍ സഹായകമാണ്. കൂടാതെ ഇവ കാഴ്ചശക്തി നിലനിര്‍ത്താനും സഹായിക്കും. ഇതിലടങ്ങിയിരിക്കുന്ന ആന്റി ഓക്‌സിഡന്റായ ലൂട്ടിന്‍ കാഴ്ച കുറയുന്നതിനെ തടയുന്നതുമാണ്.

ഗ്രീന്‍ പീസ്
കുറഞ്ഞ കൊഴുപ്പും കൂടുതല്‍ പ്രോട്ടീനുകളും അടങ്ങിയിട്ടുള്ള പച്ചക്കറിയാണ് ഗ്രീന്‍ പീസ്. കൊഴുപ്പ് കുറവായതിനാല്‍ ഭാരം നിലനിര്‍ത്തുന്നതിന് ഇവ ഗുണകരമാണ്. ഇവയില്‍ കൂടുതലായും ആരോഗ്യ സംരക്ഷകരായ ഘടകത്തിന്റെ അളവ് കൂടുതലായതിനാല്‍ വയറ്റിലുണ്ടാകുന്ന അര്‍ബുദം ഒരു പരിധിവരെ തടയുന്നതാണ്.

ക്യാബേജ്
ക്യാബേജുകളില്‍ വിറ്റമിന്‍ സി കൂടുതലായി കാണപ്പെടുന്നു. കൂടാതെ ഇവയുടെ ഉപയോഗം ഹൃദ്രോഗങ്ങള്‍ കുറയ്ക്കുകയും മോശം കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.

നാരങ്ങ,കറ്റാർവാഴ,പപ്പായ ചർമത്തിന്റെ നിറം മങ്ങുന്നതിന് ഉടൻ പരിഹാരം

ലെമണ്‍ ചികിത്സ
പ്രകൃതിദത്തമായ ആന്റിഓക്‌സിഡന്റുകള്‍ നാരങ്ങയില്‍ ധാരാളമായി അടങ്ങിയിരിക്കുന്നു. ഒപ്പം ചര്‍മത്തിലെ നിറവ്യത്യാസം ചെറുക്കാന്‍ ശേഷിയുള്ളതും മൃതകോശങ്ങളെ നീക്കി ചര്‍മത്തിന് തിളക്കമുള്ളതാക്കാന്‍ കഴിവുമുള്ള സിട്രിക് ആസിഡും ഇതിലുണ്ട്.
ഉപയോഗിക്കേണ്ടവിധം
നാരങ്ങ പിഴിഞ്ഞ് ജ്യൂസ് എടുക്കുക. ഇത് പഞ്ഞിയില്‍ മുക്കി നിറവ്യത്യാസമുള്ള ചര്‍മഭാഗത്ത് പുരട്ടുക. 15-20 മിനിറ്റുകള്‍ക്ക് ശേഷം കഴുകിക്കളയുക. രണ്ടുദിവസത്തില്‍ ഒരിക്കല്‍ വീതം ഒരുമാസം ഇതാവര്‍ത്തിക്കുക.
അഥവാ നിങ്ങളുടെ ചര്‍മം സെന്‍സിറ്റീവ് ആണെങ്കില്‍ നാരങ്ങ ജ്യൂസില്‍ രണ്ടുമൂന്നുതുള്ളി വെള്ളം ചേര്‍ക്കണം.

പപ്പായ ചികിത്സ
ചര്‍മസംരക്ഷണത്തിനുള്ള പപെയ്ന്‍ പപ്പായയിലടങ്ങിയിരിക്കുന്നു. ഇത് ചര്‍മത്തിന്റെ നിറവ്യത്യാസത്തെ നേരിടാനും പുതിയ കോശങ്ങള്‍ വളരാനും ഫലപ്രദമാണ്. മാത്രമല്ല, പപ്പായയില്‍ ആന്റിഓക്‌സിഡന്റുകളും ഫൈറ്റോന്യൂട്രിയന്റുകളും ധാരാളമായി അടങ്ങിയിരിക്കുന്നു. ഇത് ചര്‍മത്തിന് ചെറുപ്പം തിരികെ ലഭിക്കാനും മിനുസം തോന്നിക്കാനും സഹായിക്കുന്നു.
ഉപയോഗിക്കേണ്ടവിധം
പപ്പായ അരിഞ്ഞെടുത്ത് ജ്യൂസാക്കുക. നിറവ്യത്യാസമുള്ള ചര്‍മത്തില്‍ പുരട്ടുക. ഇതിലേക്ക് കറ്റാര്‍വാഴ ജെല്‍, തേന്‍, പാല്‍ എന്നിവ യോജിപ്പിച്ച് ഒരു പേസ്റ്റ് ആക്കിയും പുരട്ടാവുന്നതാണ്. ദിവസവും ഒരുമാസത്തോളം പുരട്ടുന്നതുവഴി ഫലം അറിയാന്‍ സാധിക്കും.

കറ്റാര്‍വാഴ ചികിത്സ
അത്ഭുതസസ്യമെന്നാണ് ചര്‍മസംരക്ഷണത്തില്‍ കറ്റാര്‍വാഴ അറിയപ്പെടുന്നത്. ഇതിന്റെ ഇലകളില്‍ അടങ്ങിയിരിക്കുന്ന ജെല്‍ മൃതകോശങ്ങള്‍ നീക്കം ചെയ്യാനും പുതിയ കോശങ്ങള്‍ സൃഷ്ടിക്കാനും ഉപകരിക്കും.
ഉപയോഗിക്കേണ്ടവിധം
കിടക്കാന്‍ പോകുന്നതിനുമുമ്പ് കറ്റാര്‍വാഴയില്‍ നിന്നുള്ള ജെല്‍ നിറവ്യത്യാസമുള്ളിടത്തു പുരട്ടുക. രാത്രി അത് അവിടെത്തന്നെ ഇരിക്കട്ടെ. പിറ്റേന്ന് രാവിലെ കഴുകിക്കളയുക. ഏതാനും ആഴ്ചകള്‍ക്കകം ഫലമറിയാം.
നിങ്ങള്‍ പകലാണ് ഈ ജെല്‍ ഉപയോഗിക്കുന്നതെങ്കില്‍ അതില്‍ അല്‍പം തേന്‍ ചേര്‍ക്കുക. 10-15 മിനിറ്റുകള്‍ക്ക് ശേഷം ചെറിയചൂടുവെള്ളത്തില്‍ കഴുകിക്കളയുക.

ജീരകവെള്ളം പതിവാക്കൂ; കുടവയര്‍ കുറയും, ഒപ്പം മറ്റനേകം ഗുണങ്ങളും

ജീരകത്തില്‍ അടങ്ങിയിരിക്കുന്ന ആന്റി ഓക്‌സൈഡുകളും വൈറ്റമിനുകളും ശരീരത്തിലെ കൊഴുപ്പിനെ അലിയിച്ചുകളയാന്‍ സഹായിക്കും. അസിഡിറ്റി, ഗ്യാസ്ട്രബിള്‍ തുടങ്ങിയ ദഹനവ്യവസ്ഥയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്കും ജീരകം നല്ലതാണ്.

ഒരു ഗ്ലാസ് വെള്ളത്തില്‍ രണ്ട് ടീസ്പൂണ്‍ ജീരകമിട്ട് നന്നായി തിളപ്പിക്കുക. തുടര്‍ന്ന് ഇത് തണുപ്പിച്ച ശേഷം ചെറുനാരങ്ങ നീര് ചേര്‍ത്ത് ദിവസവും പ്രാതലിന് മുമ്പ് കഴിച്ചാല്‍ കുടവയറും അമിതവണ്ണവും കുറയ്ക്കാനാകും.

ജീരകത്തില്‍ അടങ്ങിയിരിക്കുന്ന ആന്റി ഓക്‌സൈഡുകളും വൈറ്റമിനുകളും ശരീരത്തിലെ കൊഴുപ്പിനെ അലിയിച്ചുകളയാന്‍ സഹായിക്കും. അസിഡിറ്റി, ഗ്യാസ്ട്രബിള്‍ തുടങ്ങിയ ദഹനവ്യവസ്ഥയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്കും ജീരകം നല്ലതാണ്.

രക്തസമ്മര്‍ദം നിയന്ത്രിക്കാനും ശരീരത്തിന്റെ പ്രതിരോധ ശേഷി വര്‍ധിപ്പിക്കാനും ശരീര ഭാരംകുറയ്ക്കാനും എല്ലാം ജീരകം അത്യുത്തമമാണെന്ന് വൈദ്യശാസ്ത്ര രംഗത്തുള്ളവര്‍ ചൂണ്ടിക്കാട്ടുന്നു.

ജീരകത്തില്‍ അടങ്ങിയ വിറ്റാമിന്‍ ഇ, എ എന്നിവ ചര്‍മകാന്തി കൂട്ടാന്‍ സഹായിക്കും. മുഖക്കുരു, മുഖത്തെ കറുത്ത പാടുകള്‍ കരുവാളിപ്പ് എന്നിവ ഒഴിവാക്കി മുഖകാന്തി നിലനിര്‍ത്താന്‍ ഇതുവഴി സാധിക്കും.

പല്ലിന്റെ ആരോഗ്യത്തിന് വെളിച്ചെണ്ണ

വൃത്തിയും ബലവുമുള്ള പല്ലുകള്‍ ആരോഗ്യത്തിന്റെ ലക്ഷണമാണ്. വെളുത്ത ബലമുള്ള പല്ലുകള്‍ മുഖസൗന്ദര്യം കൂട്ടും. എന്നാല്‍ ആധുനിക ഭക്ഷണ രീതികള്‍ മൂലം പലരുടെയും പല്ലുകള്‍ അത്ര സുന്ദരമല്ലാതായി തീര്‍ന്നിരിക്കുന്നു. മഞ്ഞനിറമുള്ള പല്ലുകള്‍ മൂലം തുറന്ന് ചിരിക്കാന്‍ മടിയുള്ളവര്‍ വരെ ഉണ്ട്. മോണവീക്കം, പല്ലുവേദന, പല്ല് ദ്രവിക്കല്‍ തുടങ്ങി നിരവധി പ്രശ്‌നങ്ങളാണ് പലരെയും ബുദ്ധിമുട്ടിക്കുന്നത്.
എന്നാല്‍ പല്ലിന്റെ ആരോഗ്യം സംരക്ഷിക്കാന്‍ വെളിച്ചെണ്ണ നല്ല ഔഷധമാണെന്ന് പഠനങ്ങള്‍ പറയുന്നു. ഡോക്ടറുടെ സഹായം കൂടാതെ തന്നെ പല്ലുകള്‍ വൃത്തിയാക്കാനും പല്ലുകളിലെ പ്രശ്‌നങ്ങള്‍ മാറ്റാനും വെളിച്ചെണ്ണ സഹായിക്കും. ഓയില്‍ പുള്ളിംഗ് എന്നാണ് വെളിച്ചെണ്ണ ഉപയോഗിച്ച് പല്ല് വൃത്തിയാക്കുന്ന രീതിക്ക് പറയുന്നത്. പല്ലുകള്‍ക്ക് നിറം നല്‍കാന്‍ പണ്ട് മുതലേ ഈ വിദ്യ പ്രയോഗത്തിലുണ്ട്.

ഓയില്‍ പുള്ളിംഗ് എങ്ങനെ ചെയ്യാം
ഒരു ടേബിള്‍ സ്പൂണ്‍ വെളിചെണ്ണ 20 മിനിറ്റ് നേരം വായില്‍ കൊപ്ലിക്കുക. തുടര്‍ന്ന് തുപ്പി കളയുക. ശേഷം ഇളം ചൂടുവെള്ളത്തില്‍ അല്‍പം ഉപ്പും ചേര്‍ത്ത് വായ കഴുകുക. തുടര്‍ന്ന് ബ്രഷ് ചെയ്ത് വൃത്തിയാക്കാം. ആഴ്ചയില്‍ മൂന്നോ നാലോ ദിവസം രാവിലെ എഴുന്നേറ്റ ഉടന്‍ ഈ രീതി പതിവാക്കിയാല്‍ പല്ലുകളെ പല രോഗങ്ങളില്‍ നിന്നും സംരക്ഷിക്കാം.

വേനല്‍ക്കാല രോഗങ്ങളും മുന്‍കരുതലുകളും

വേനല്‍ക്കാല രോഗങ്ങളും മുന്‍കരുതലുകളും
വേനല്‍കാലം അന്തരീക്ഷ ഊഷ്മാവ് വര്‍ദ്ദിക്കുന്ന വെറും ചൂടുകാലം മാത്രമല്ല. മറിച്ച് ഒരു കൂട്ടം രോഗങ്ങളുടെ ആഗമന കാലം കൂടിയാണ്. കടുത്ത വരള്‍ച്ചയും ജലക്ഷാമവും കൂടാതെ രോഗങ്ങളുടെ പടര്‍ച്ചയും ഇക്കാലയളവില്‍ വര്‍ദ്ദിക്കുന്നുണ്ട്. കുട്ടികളുടെ അവധിക്കാലവും കൂടിയായതിനാല്‍ രോഗങ്ങളെ കുറിച്ചുള്ള ഭീതിയും ഇക്കാലയളവില്‍ രക്ഷിതാക്കളുടെ ഇടയില്‍ വര്‍ദ്ദിക്കുന്നുണ്ട്. പൊതുവെ പടര്‍ന്നു പിടിക്കുന്ന രോഗങ്ങളാണ് വേനലില്‍ കണ്ടു വരുന്നത്. നല്ല ശുചിത്വ- ഭക്ഷണ ശീലവും മുന്‍ കരുതലും കൊണ്ട് രോഗങ്ങളില്‍ നിന്ന് മാറിനില്‍ക്കാവുന്നതേ ഉള്ളൂ

വേനല്‍കാല രോഗങ്ങള്‍

മഞ്ഞപ്പിത്തം
ചൂടുക്കാലത്ത് കൂടുതലായി കാണപ്പെടുന്ന ഒരു രോഗമാണ് മഞ്ഞപ്പിത്തം. ഇത് കരളിനെയാണ് ഏറ്റവും കൂടുതല്‍ ബാധിക്കുന്നത്. കരള്‍ സംബന്ധമായ മിക്കവാറും എല്ലാ രോഗങ്ങളുടെയും രോഗലക്ഷണം മഞ്ഞപ്പിത്തമാണ്. മഞ്ഞപ്പിത്തം പ്രധാനമായും പകരുന്നത് വെള്ളത്തിലൂടെയും ആഹാരത്തിലൂടെയുമാണ്.

രോഗ ലക്ഷണങ്ങള്‍
പനി, ചര്‍ദ്ദി,ക്ഷിണം, വിശപ്പില്ലായ്മ, തലക്കറക്കം, മൂത്രത്തില്‍ മഞ്ഞനിറം
രോഗം വന്നാല്‍
1. പഴവര്‍ഗങ്ങള്‍ കഴിക്കുക.
2. വൃത്തിയുള്ള ഭക്ഷണ പാനീയങ്ങള്‍ കഴിക്കുക.
3. തിളപ്പിച്ച വെള്ളം മാത്രം കുടിക്കുക.
4. കഞ്ഞിവെള്ളം കുടിക്കുക
5. മധുരരസമുള്ളതും, ശീതഗുണമുള്ളതുമായ ഭക്ഷണമാണ് രോഗാവസ്ഥയില്‍ ഗുണകരം.
6. ഇറച്ചി, മീന്‍, എണ്ണയില്‍ വറുത്തത് തുടങ്ങിയവ ഉപേക്ഷിക്കണം.

രോഗം വരാതിരിക്കാന്‍
1. തുറസ്സായ സ്ഥലങ്ങളിലെ മൂത്രവിസര്‍ജനം ഒഴിവാക്കുക.
2.കിണര്‍ വെള്ളം നിശ്ചിത ഇടവേളകളില്‍ ക്ലോരിനേറ്റ് ചെയ്യുക.
3.ചുറ്റുപാടും ശരീരവും വൃത്തിയാക്കുക.
4. പാത്രങ്ങള്‍ കഴുകുന്നതിന് ചൂടുവെള്ളമുപയോഗിക്കുന്നത് ശീലമാക്കണം.
5.സെപ്ടിക് ടാങ്കും കിണറും തമ്മില്‍ ശുപാര്‍ശ ചെയ്യപ്പെട്ടിരിക്കുന്ന അകലമുണ്ടെന്നു ഉറപ്പു വരുത്തുക.
6.ആഹാര സാധനങ്ങള്‍ അടച്ചു സൂക്ഷിക്കുക.
7.ദിവസേന കുളിക്കുക.

ചിക്കന്‍ പോക്‌സ്

പൊതുവെ അപകടകാരിയല്ലെങ്കിലും രോഗം കൂടിയാല്‍ പ്രശ്‌നമാണ്. ചുമയോ, കഫക്കെട്ടോ ഉണ്ടെങ്കില്‍ ചിക്കന്‍ പോക്‌സ് ന്യൂമോണിയയായി മാറാന്‍ സാധ്യതയുണ്ട്. ചിക്കന്‍ പോക്‌സ് ഒരു തവണ വന്നാല്‍ പിന്നീട് രോഗം വരാനുള്ള സാധ്യത വളരെ കുറവാണ്. കുഞ്ഞുങ്ങളും,പ്രമേഹ രോഗികളും ചിക്കന്‍ പോക്‌സിനെ കൂടുതല്‍ സൂക്ഷിക്കണം.

രോഗ ലക്ഷണങ്ങള്‍
ദേഹത്ത് കുമിളകള്‍ വരുക, പനി, പിന്‍ഭാഗത്ത് വേദന, വയര്‍വേദന, ക്ഷീണം, ശരീര വേദന, വിറയല്‍, ചൊറിച്ചില്‍
രോഗം വന്നാല്‍
1.ഉടന്‍ തന്നെ ചികിത്സ ചെയ്യുക.ഹോമിയോപ്പതി, അലോപ്പതി ചികിത്സകളാണ് നല്ലത്.
2.ധാരാളം വെള്ളം കുടിക്കുക.
3.ഭക്ഷണ ക്രമീകരണം വേണം.
4.മത്സ്യം, എണ്ണ എന്നിവ ഒഴിവാക്കുക.
5.തണുത്ത സാധനങ്ങള്‍ കഴിക്കുക.
6. ചിക്കന്‍ പോക്‌സ് ബാധിച്ചയാള്‍ മറ്റൊരാള്‍ക്ക് ബധിക്കാതെ സൂക്ഷിക്കണം.
7.ശരീരത്തില്‍ ഉണ്ടാകുന്ന കുമിളകള്‍ തൊടുകയോ പൊട്ടിക്കുകയോ ചെയ്യരുത്.
8.കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുക.

രോഗം വരാതിരിക്കാന്‍
1.രോഗ ലക്ഷണങ്ങള്‍ കാണുന്ന വ്യക്തിയില്‍ നിന്ന് നിശ്ചിത അകലം പാലിക്കുക.
2.രോഗി ഉപയോഗിക്കുന്ന വസ്ത്രങ്ങള്‍, പത്രങ്ങള്‍ മറ്റു വസ്തുക്കള്‍ എന്നിവ ഉപയോഗിക്കാതിരിക്കുക.
3.കുത്തിവയ്പിലൂടെ ഈ രോഗത്തെ പ്രതിരോധിക്കാം.ഡോക്ടറെ കണ്ട് നിര്‍ദ്ദേശിക്കുന്ന രീതിയില്‍ കുത്തിവയ്പുകള്‍ എടുക്കണം.
4.വലിയ പനിയോ, വയറിളക്കമോ, ഛര്‍ദ്ദിയോ മറ്റ് കാര്യമായ അസുഖങ്ങളോ ഉണ്ടെങ്കില്‍ ഡോക്ടറെ കണ്ട് ഉടന്‍ ചികിത്സിക്കുക.

ചെങ്കണ്ണ്
വേനല്‍ക്കാലത്ത് സര്‍വ സാധരണയായി പടര്‍ന്നുപിടിക്കുന്ന രോഗമാണ് ചെങ്കണ്ണ്. കണ്ണിന് ചൂടും പൊടിയുമേല്‍ക്കുമ്പോഴാണ് ചെങ്കണ്ണ് ഉണ്ടാകുന്നത്. വൈറസുകള്‍ കൊണ്ടാണ് സാധാരണ ചെങ്കണ്ണ് ഉണ്ടാകുന്നത്. രോഗികളില്‍ ഒന്ന് രണ്ട് ദിവസം കൊണ്ട് തന്നെ രോഗ ലക്ഷണങ്ങള്‍ കണ്ട് തുടങ്ങും. സാധാരണ ഒരാഴ്ച്ച വരെ അസുഖം നീണ്ടുനില്‍ക്കാറുണ്ട്.

രോഗ ലക്ഷണങ്ങള്‍
കണ്ണിനു ചുവപ്പുനിറം ഉണ്ടാവുക, ചൊറിച്ചല്‍,കണ്‍പോളകള്‍ തടിക്കുക, കണ്ണില്‍ നിന്നും വെള്ളം വരിക
രോഗം വന്നാല്‍
1.ടി.വി കാണുന്നത് പരമാവധി ഒഴിവാക്കുക.
2.നേത്ര രോഗ വിദഗ്ദനെ കണ്ട് ചികിത്സ സഹായം തേടുക.
3.രോഗിയുമായുള്ള സമ്പര്‍ക്കം ഒഴിവാക്കുക.
4.മെഡിക്കല്‍ സ്റ്റോറില്‍ നിന്ന് മരുന്ന് വാങ്ങി സ്വയം ചികിത്സ ചെയ്യാതിരിക്കുക.
5.കണ്ണിന് ചൂട് തട്ടാതെ സൂക്ഷിക്കുക.

രോഗം വരാതിരിക്കാന്‍
1.കണ്ണും കൈകളും എപ്പോഴും വൃത്തിയായി സൂക്ഷിക്കുക.
2.പുറത്ത് പോകുമ്പോള്‍ കുട പിടിക്കുക.
3.എന്നും കണ്ണുകള്‍ ശുദ്ധവെള്ളം കൊണ്ട് കഴുക.
4.സണ്‍ ഗ്ലാസ്സുകള്‍ ഉപയോഗിക്കുക.
5.ചെങ്കണ്ണ് ഉള്ളവരുടെ അടുത്ത് പോകാതിരിക്കുക.

സൂര്യാഘാതം
വേനല്‍ക്കാലം മുന്നോട്ട് വയ്ക്കുന്ന ഏറ്റവും വലിയ ഭീഷണിയാണ് സൂര്യാഘാതം. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മാത്രം കണ്ടുവരുന്ന സൂര്യാഘാതം ഇപ്പോള്‍ സംസ്ഥാനത്തും വ്യാപകമായിട്ടുണ്ട്.

രോഗ ലക്ഷണങ്ങള്‍
ചൊറിച്ചല്‍, പനി, മനം പുരട്ടല്‍, തണുപ്പ് തോന്നല്‍, ജലദോഷം എന്നിവയാണ് രോഗ ലക്ഷണങ്ങള്‍.
രോഗം വരാതിരിക്കാന്‍:-
1.ധാരാളം വെള്ളം കുടിക്കണം.
2.കാരറ്റ്, വെള്ളരിക്ക, സവാള, തക്കാളി എന്നിവ ചേര്‍ത്ത് സാലഡുകള്‍ കഴിക്കുക.
3.പുറത്തിറങ്ങുമ്പോള്‍ കഴിയുന്നതും വെള്ളവസ്ത്രം ധരിക്കുക.
4.പുറത്തിറങ്ങുമ്പോള്‍ കുട പിടിക്കുന്നത് നന്നായിരിക്കും.
5.ഇടയ്ക്കിടെ കുളിക്കുക.
6.സണ്‍ ഗ്ലാസ്സുകള്‍ ഉപയോഗിക്കുക.
7.ശരീര ഭാഗങ്ങളില്‍ സണ്‍ സ്‌ക്രീന്‍ ലോഷനുകള്‍ പുരട്ടുക.

കോളറ
ജലത്തിലൂടെ പകരുന്ന രോഗങ്ങളിലൊന്നാണ് കോളറ. വിബ്രിയോ കോളറേ എന്ന ബാക്റ്റിരിയയാണ് രോഗം പരത്തുന്നത്. വൃത്തിയില്ലാത്ത വെള്ളം,ആഹാരം എന്നിവയിലൂടെയാണ് ഈ രോഗം ശരീരത്തിലെത്തുന്നത്. ഈച്ചയും ഈ രോഗത്തിന് കാരണമാകുന്നു. ആരോഗ്യമുള്ള ഏതൊരാളെയും മണിക്കൂറുകള്‍ക്കകം തീര്‍ത്തും അവശനാക്കുന്നതിനും അയാളുടെ മരണത്തിനും കോളറ കാരണമാകുന്നു.

രോഗ ലക്ഷണങ്ങള്‍
വയറിളക്കം, ഛര്‍ദ്ദി, പനി, മലത്തില്‍ ഉണ്ടാകുന്ന രക്തത്തിന്റെ അംശം എന്നിവയാണ് രോഗ ലക്ഷണങ്ങള്‍.
രോഗം വരാതിരിക്കാന്‍:-
1.തുറസ്സായ സ്ഥലത്ത് മലമൂത്ര വിസര്‍ജനം നടത്താതിരിക്കുക.
2.ഭക്ഷണസാധനങ്ങള്‍ വേവിച്ചുമാത്രം കഴിക്കുക.
3. തിളപ്പിച്ച വെള്ളം മാത്രം കുടിക്കുക.
4.ആഹാര സാധനങ്ങള്‍ വിളമ്പുന്ന പാത്രങ്ങള്‍ തിളപ്പിച്ച വെള്ളത്തില്‍ കഴുകുക.
5.ആഹാര സാധനങ്ങള്‍ അടച്ചുവയ്ക്കുക

പച്ചക്കറികൾക്ക് വില കുറഞ്ഞതിനാൽ ഊണിനു വില കുറച്ചത്രെ…

പോസ്റ്റ് കടപ്പാട് : Rupesh Chandran
പാലക്കാട് നഗരത്തിന്റെ ഹൃദയഭാഗമായ സുൽത്താൻപേട്ട ജങ്ഷനു സമീപമുള്ള ചെറിയ ഹോട്ടലാണ് ദേവികൃപ…

അവിടെയാണ് ഇത്തരത്തിൽ ഒരു പോസ്റ്റർ ഒട്ടിച്ചു കണ്ടത്..

പച്ചക്കറികൾക്ക് വില കുറഞ്ഞതിനാൽ
ഊണിനു വില കുറച്ചത്രെ…

ഭക്ഷണത്തിനു വില കൂട്ടുവാൻ
എന്തെങ്കിലും ഒരു കാരണം കിട്ടാൻ
വൻകിട ഹോട്ടലുകൾ തക്കം പാർത്തിരിക്കുന്ന കാലത്ത്,
കൂടിയ വില കുറയുക എന്നത് കേട്ടുകേൾവിയിൽ പോലും ഇല്ലാത്ത ലോകത്ത്
ഇങ്ങിനെയൊരു ബോർഡ് കാണാൻ പറ്റുന്നത് അപൂർവ്വമല്ലേ..!!

ചെറിയ ഹോട്ടലായതുകൊണ്ട് കച്ചവടം പിടിക്കാനുള്ള തന്ത്രം എന്ന് മുൻവിധിയിൽ എത്താൻ വരട്ടെ….

പതിറ്റാണ്ടുകൾക്കു മുൻപ്
ഗാന്ധിയനായ ഒരു പഴയ തലമുറ കോൺഗ്രസ്സുകാരൻ തുടങ്ങിയ ഹോട്ടലാണ് ദേവികൃപ…

ഇന്നും അതേ ലാളിത്യത്തോടെ പ്രവർത്തിച്ചു വരുന്നു…

രാവിലെ ഉപ്പുമാവ്, പുഴുങ്ങിയ പഴം, അപ്പം
വൈകുന്നേരങ്ങളിൽ മൊരിഞ്ഞ കുഞ്ഞുദോശ, ഇലയട, കേസരി, സേവ…
എന്നിങ്ങനെ കുറച്ചു വിഭവങ്ങൾ
വൃത്തിയായി വിളമ്പുന്നു…

ഇപ്പോഴും ഇവിടെ ബില്ല് എഴുതുന്ന സമ്പ്രദായം ഇല്ല…

ഒരു കച്ചവടസ്ഥാപനത്തിന്റെ ഹുങ്ക് ഇല്ലാതെ,
സൗഹൃദഭാവത്തിൽ ആളുകൾ ഒത്തുകൂടുന്ന
ഇവിടെ ഇത്തരത്തിൽ ഒരു ബോർഡ് പ്രത്യക്ഷപ്പെടുമ്പോൾ ഒട്ടും അദ്ഭുതം തോന്നുന്നില്ല.
പോസ്റ്റ് കടപ്പാട് :Rupesh Chandran

കസ്തുരി മഞ്ഞളുടെ ആരോഗ്യ സൗന്ദര്യ ഗുണങ്ങൾ

സൌന്ദര്യസംരക്ഷണത്തിനു കസ്തൂരി മഞ്ഞള്‍ പ്രയോജനകരമാണ്. മുഖത്തെ പാടുകള്‍ മാറ്റുവാന്‍ കസ്തൂരിമഞ്ഞള്‍, രക്ത ചന്ദനം, മഞ്ചട്ടി കൂട്ടി നീലയമരി നീരില്‍ അരച്ചിട്ടാല്‍ മുഖത്തെ പാടുകള്‍, കറുപ്പു കലര്‍ന്ന നിറം എന്നിവക്കു ഫലപ്രദമാണ്. ഈ രീതിമൂലം മുഖകാന്തി കൂട്ടുന്നതോടൊപ്പം ഒന്നാംതരം അണുനാശശക്തിയും മുഖത്തിനു നല്‍കുന്നു.

ദിവസവും കുളിക്കുന്നതിനു മണിക്കൂര്‍ മുമ്പ് കസ്തൂരി മഞ്ഞളും ചന്ദനവും കൂട്ടി ലേപനമാക്കി ശരീരത്തില്‍ പുരട്ടി കുളിച്ചാല്‍ ദേഹകാന്തി വര്‍ധിക്കുകയും ദുര്‍ഗന്ധം മാറ്റി സുഗന്ധം ഉണ്ടാകും. ഒരു പരിധിവരെ തലവേദനയടക്കം പല ശിരോരോഗങ്ങള്‍ക്കും പ്രതിവിധിയാണ്. അഞ്ചാംപനി, ചിക്കന്‍പോക്സ് അടക്കം ശരീരത്തിലുണ്ടാവുന്ന പാടുകള്‍ മാറ്റാന്‍ കസ്തൂരി മഞ്ഞളിനൊപ്പം കടുക്കാത്തോട് തുല്യമായി കാടിവെള്ളത്തിലരച്ചിടുന്നത് ഗുണപ്രദമാണ്. കസ്തൂരിമഞ്ഞള്‍ നന്നായി പൊടിച്ചു വെള്ളത്തില്‍ കുഴച്ചു ശരീരത്തില്‍ പുരട്ടിയാല്‍ കൊതുകുശല്യം നന്നായി കുറയും.

പ്രസവാനന്തരം അമ്മയേയും നവജാതശിശുവിനെയും കസ്തൂരി മഞ്ഞള്‍ തേച്ച് കുളിപ്പിച്ചാല്‍ ചര്‍മ്മരോഗങ്ങള്‍ മാറുകയും, രോഗണുവിമുക്തമാവുകയും ശരീരകാന്തി വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. കസ്തൂരിമഞ്ഞള്‍ അഴകിനൊപ്പം ആരോഗ്യവും കാക്കുന്നു.

മൈലാഞ്ചിയുടെ ആരോഗ്യ ഗുണങ്ങൾ അറിയാം

ലിത്രേസി സസ്യകുടുംബത്തില്‍ പെട്ട മൈലാഞ്ചിയുടെ ശാസ്ത്രനാമം ലോസോണിയ ഇനേര്‍മിസ്എന്നാണ്. ബലമുള്ള നേര്‍ത്ത ശാഖകള്‍ കാണപ്പെടുന്ന ഇതിന്റെ ഇലകള്‍ വളരെ ചെറുതായിരിക്കും.

മൈലാഞ്ചി ഒരു സൌന്ദര്യവര്‍ദ്ധക ഔഷധിയാണ്. സൌന്ദര്യം കൂട്ടുവാന്‍ മത്രമല്ല, ത്വക്ക് രോഗങ്ങളെ ശമിപ്പിക്കുവാനും ഇതിനാകും. ഇംഗ്ലീഷില്‍ ഹെന്ന എന്നും സംസ്കൃതത്തില്‍ മദയന്തിക,രാഗാംഗി എന്നീ പേരുകളിലും ഇത് അറിയപ്പെടുന്നു. രക്തശുദ്ധി, മന:ശ്ശാന്തി, ആര്‍ത്തവത്തകരാറുകള്‍,മഞ്ഞപ്പിത്തം എന്നിവക്കെല്ലാം മൈലാഞ്ചി വിശേഷഔഷധമാണ്.

മൈലാഞ്ചിയരച്ച് കൈത്തലത്തിലും കാലിന്റെ വെള്ളയിലും വിരലുകളിലും വെച്ചുകെട്ടുന്നത് രക്തശുദ്ധിക്കും മന:ശ്ശാന്തിക്കും നല്ലതാണ്. മൈലാഞ്ചിയിലയും പച്ചമഞ്ഞളും അരച്ച് കാലില്‍ പൊതിഞ്ഞ് വെച്ചാല്‍ കുഴിനഖം മാറിക്കിട്ടും. മൈലാഞ്ചിവേര്, ചുക്ക്, എള്ള് എന്നിവയെല്ലാം കൂടി 50 ഗ്രാം വീതമെടുത്ത് 400 മില്ലി ലിറ്റര്‍ വെള്ളത്തില്‍ കഷായം വെച്ച് നാലിലൊന്നാക്കി വറ്റിച്ച് 25 മില്ലിയാക്കി കല്ലുപ്പ് മേമ്പൊടിയാക്കി കാലത്തും രാത്രിയും കഴിക്കുന്നത് ആര്‍ത്തവത്തകരാറുകള്‍ക്ക് ഗുണം ചെയ്യും.

മൈലാഞ്ചി ഇടിച്ചു പിഴിഞ്ഞ നീരില്‍ മൈലാഞ്ചിവേര് കല്‍ക്കമാക്കി കാച്ചിയെടുക്കുന്ന വെളിച്ചെണ്ണ തേച്ചാല്‍ തലമുടി കറുത്ത് വളരുകയും മുടികൊഴിച്ചില്‍ മാറുകയും ചെയ്യും. മുടിവളര്‍ച്ചക്കും അഴകിനും 3 ഗ്രാം മൈലാഞ്ചിപ്പൂവരച്ച് 2 നേരം സേവിക്കുക

3 ഗ്രാം മൈലാഞ്ചിപ്പൂവ് അരച്ച് ശുദ്ധജലത്തില്‍ കലക്കിക്കുടിച്ചാല്‍ ബുദ്ധിപരമായ ഉണര്‍വ്വിന് നല്ലതാണ്. മൈലാഞ്ചിയില കഷായം വെച്ച് ഒരൌണ്‍സ് വീതം രണ്ടുനേരം സേവിച്ചാല്‍ ത്വക്ക് രോഗങ്ങള്‍ ശമിക്കും.

അമിത വണ്ണം സെക്സിനെ എങ്ങനെ ബാധിക്കും

പുരുഷ ഹോർമോണിന്റെ പ്രവർത്തനത്തെയും പ്രോസ്റ്റേറ്റിന്റെ പ്രവർത്തനത്തെയും പൊണ്ണത്തടി പ്രതികൂലമായി ബാധിക്കും.

ഉദ്ധാരണ പ്രശ്നങ്ങൾ
പുരുഷന്മാർ നേരിടുന്ന പ്രധാനപ്പെട്ട ഒരു ലൈംഗിക പ്രശ്നമാണ് ഉദ്ധാരണശേഷിയിൽ വരുന്ന കുറവ്. പൊതുവെ പറഞ്ഞാൽ, വിജയകരമായ ഒരു സംഭോഗത്തിന് വേണ്ടി ഉദ്ധാരണം നേടാനും അത് നിലനിർത്താനും കഴിയാതെ വരുന്നതിനെയാണ് ഉദ്ധാരണശേഷിക്കുറവ് എന്ന് പറയുന്നത്. പലകാരണങ്ങൾ മൂലവും ഈ അവസ്ഥ ഉണ്ടാകാമെങ്കിലും പൊണ്ണത്തടിയും ഉദ്ധാരണ പ്രശ്നങ്ങളും തമ്മിൽ അടുത്ത ബന്ധമുണ്ടെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.
പൊണ്ണത്തടിയുള്ളവർക്ക് ഉദ്ധാരണ പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത മറ്റുള്ളവരെക്കാൾ രണ്ടര മടങ്ങ് കൂടുതലാണെന്നാണ് കണ്ടെത്തൽ. ഇവരുടെ രക്തക്കുഴലുകൾക്ക് തകരാറുണ്ടാവുകയും ടെസ്റ്റോസ്റ്റിറോൺ നില കുറയുകയും ശരീരത്തിൽ പുകച്ചിൽ അനുഭപ്പെടുകയും ചെയ്തേക്കാം. ഇത്തരക്കാർക്ക് ഉയർന്ന രക്തസമ്മർദം, കൊളസ്ട്രോൾ, പ്രമേഹം എന്നിവയും ഉണ്ടാകാൻ സാധ്യത കൂടുതലാണ്. ഇവയെല്ലാം ഉദ്ധാരണശേഷിക്കുറവിന് കാരണമായേക്കാം.

വന്ധ്യത
അമിതവണ്ണം ബീജങ്ങളുടെ എണ്ണം കുറയുന്നതിനും അവയുടെ ചലനശേഷി കുറയുന്നതിനും കാരണമാവും. ഈ രണ്ട് ഘടകങ്ങളും ഒരാളുടെ സന്താനോത്പാദന ശേഷിയെ പ്രതികൂലമായി ബാധിക്കും.

ടെസ്റ്റോസ്റ്റിറോൺ നില
ലൈംഗിക പ്രവർത്തനങ്ങൾക്ക് അത്യാവശ്യം വേണ്ട ടെസ്റ്റോസ്റ്റിറോൺ ഹോർമോണിന്റെ നില കുറയാൻ അമിതവണ്ണം കാരണമാവുന്നു. ടെസ്റ്റോസ്റ്റിറോൺ നില കുറയുന്നത് ഉദ്ധാരണശേഷി കുറയ്ക്കും, ലിംഗ കോശങ്ങളിലേക്കുള്ള രക്തപ്രവാഹം കൂട്ടുന്നതിന് ടെസ്റ്റോസ്റ്റിറോണിന്റെ സഹായം വേണം.