മൂലക്കുരുവിന്റെ കാരണങ്ങള്‍

മൂലക്കുരു രോഗം വളരെ സാവധാനത്തില്‍ മാത്രം ഉച്ചസ്ഥായിലെത്തുകയുള്ളു. കുട്ടികളില്‍ ഇത് സാധാരണ കാണാറില്ല. രോഗകാരണങ്ങള്‍ ജീവിത ശൈലിയും ഭക്ഷണശൈലിയുമാണ് മുഖ്യകാരണങ്ങളായി കണക്കാക്കുന്നു.

ഭക്ഷണം
ഭക്ഷണത്തിലെ പാശ്ചാത്യവല്‍ക്കരണം മലയാളികളെ മൂലക്കുരുവിന്റെ അടിമകളാക്കുന്നു. കോളകള്‍, ബ്രഡ്, റെഡി ടു ഈറ്റ് ഭക്ഷണങ്ങള്‍ എന്നിവ മൂലക്കുരുവിനെ ക്ഷണിച്ചു വരുത്തുന്നു. മാത്രമല്ല, ഇത്തരം ഭക്ഷണങ്ങള്‍ കഴിച്ചാല്‍ മലശോധന കുറയുന്നു. പച്ചക്കറികള്‍ ഭക്ഷണത്തില്‍ കുറയുമ്പോള്‍.

വ്യായാമകുറവ്
കേരളീയര്‍ പൊതുവെ അദ്ധ്വാനശീലം ഇല്ലാത്തവരായിരിക്കുന്നു; പ്രത്യേകിച്ച് കായിക അദ്ധ്വാനം ഇല്ലാത്ത തൊഴിലുകളോടാണ് കേരളീയര്‍ക്ക് പ്രതിപത്തി ഇക്കാലത്ത്. ഗള്‍ഫ് നാടുകളില്‍ പോയി നിര്‍മ്മാണരംഗത്ത് പ്രവര്‍ത്തിച്ചിരുന്നവരില്‍ അധികവും മലയാളികളായിരുന്നെന്ന സത്യത്തെ ഓര്‍ക്കാതെയല്ല ഇതു പറയുന്നത്.
ഓഫീസുകളില്‍ ദീര്‍ഘനേരം ഇരുന്നുള്ള ജോലികള്‍ ചെയ്യുന്നവര്‍ക്ക് മൂലക്കുരു ബാധയേല്‍ക്കാന്‍ സാധ്യതകള്‍ കൂടുതലാണ്. ശാരീരിക അദ്ധ്വാനമില്ലാത്തവര്‍ക്ക് മലബന്ധം അനുഭവപ്പെടാനുള്ള സാധ്യതകളുമുണ്ട്. മാത്രമല്ല, മലശോധന ക്രമരഹിതമാകുകയും ചെയ്യും.

സമ്മര്‍ദ്ദം
മനസിലെ സംഘര്‍ഷങ്ങള്‍ മലവിസര്‍ജ്ജനവുമായി ബന്ധപ്പെട്ടതാണെന്ന് കേള്‍ക്കുമ്പോള്‍ ചിലരെങ്കിലും മൂക്കത്തു വിരല്‍വെക്കാതിരിക്കില്ല. കാരണം മനസും മൂലവും തമ്മിലുള്ള ബന്ധത്തെപ്പറ്റി ഓര്‍ക്കാനേ കഴിയാത്തതുതന്നെ. എന്നാല്‍, സമ്മര്‍ദ്ദ മനസു പേറുന്നവര്‍ക്ക് മൂലക്കുരു ഉണ്ടാകാനുള്ള സാധ്യതകള്‍ ഏറെയുണ്ടെന്നാണ് വിദഗ്ദരായ മൂലക്കുരു ചികിത്സകര്‍ പറയുന്നത്. മാനസിക പിരിമുറുക്കം മലബന്ധത്തേയും തുടര്‍ന്ന് മൂലക്കുരു ബാധക്കും വഴിവെക്കും.

വിസര്‍ജ്ജന രീതി
ചിലര്‍ക്ക് മലവിസര്‍ജ്ജനത്തിന് സമ്മര്‍ദ്ദം ചെലുത്തേണ്ടിയിരിക്കുന്നു സ്ഥിരമായി. ടോയ്ലറ്റവര്‍ക്ക് യുദ്ധക്കളമാണ്. മുക്കിയും മൂളിയും മാത്രമേ ഇവര്‍ക്ക് മലവിസര്‍ജ്ജനം സാധ്യമാകുകയുള്ളു. ആവശ്യത്തില്‍ കൂടുതല്‍ സമ്മര്‍ദ്ദം ചെലുത്തി മലവിസര്‍ജ്ജനം നടത്തുന്ന സ്വാഭവക്കാരും സൂക്ഷിക്കുന്നത് നല്ലതാണ്; ഇവര്‍ക്കും മൂലക്കുരു വരാന്‍ ഇടയുണ്ട്.
മലവിസര്‍ജ്ജനത്തിന് തോന്നലുണ്ടായാല്‍ സമ്മര്‍ദ്ദം ചെലുത്തി ദീര്‍ഘിപ്പിക്കുന്ന സ്വഭാവം നന്നല്ല. ഇത് അപകടകരമായി തീരുന്നു; മൂലക്കുരുവിന് സാധ്യത കൂട്ടുകയാണ് ഈ ശീലം.

കിഡ്‌നി ഗരുതരമാവുന്നതിനു മുൻപുള്ള ലക്ഷണങ്ങൾ

രോഗം വരുന്നതിനു മുന്‍പ് ശരീരം നമുക്ക് രോഗ ലക്ഷണങ്ങളാണ് കാണിയ്ക്കുന്നത്. എന്നാല്‍ പലപ്പോഴും രോഗലക്ഷണങ്ങള്‍ നമ്മള്‍ അവഗണിയ്ക്കുന്നു. പല രോഗലക്ഷണങ്ങളും അവഗണിയ്ക്കുന്നതിന്റെ ഫലമായി പലപ്പോഴും ആ രോഗം നമ്മളില്‍ വേരോടെ പിടിമുറുക്കുകയാണ് ചെയ്യുന്നത്.
ഇത്തരത്തില്‍ അശ്രദ്ധ കൊണ്ട് ഗുരുതരമാകുന്ന രോഗാവസ്ഥയാണ് കിഡ്‌നി രോഗം. കിഡ്‌നി പ്രവര്‍ത്തന ക്ഷമമല്ലെന്നതിനും ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടെന്നതിനും ശരീരം ചില ലക്ഷണങ്ങള്‍ ആദ്യമേ കാണിച്ച് തരും. ഇത്തരം ലക്ഷണങ്ങള്‍ കാണുമ്പോള്‍ അതൊരിക്കലും അവഗണിക്കരുത്. അവ എന്തൊക്കെയെന്നു Dr. Sunil George MD, DM ( Senior Consultant Baby memorial hospital calicut) വിശദീകരിക്കുന്നു.

മഞ്ഞള്‍ ചേര്‍ത്ത തുളസി വെള്ളം വെറുംവയറ്റില്‍

ആരോഗ്യത്തിനു സഹായിക്കുന്ന നാട്ടുവൈദ്യങ്ങള്‍ ധാരാളമുണ്ട്‌. മഞ്ഞളും തുളസിയുമെല്ലാം ഇതില്‍ പെടുന്ന ചേരുവകള്‍ തന്നെ.
മഞ്ഞളിലെ കുര്‍കുമിന്‍ ക്യാന്‍സറടക്കമുള്ള പല രോഗങ്ങളേയും തടയാന്‍ സഹായിക്കുന്ന ഒന്നാണ്‌. തുളസിയാകട്ടെ, പല ആയുര്‍വേദ മരുന്നുകളിലേയും പ്രധാന ചേരുവയും.

ഇവ രണ്ടു ചേരുമ്പോള്‍ ഗുണങ്ങള്‍ പലതാണ്‌. രാവിലെ വെറുംവയറ്റില്‍ തുളസിയും മഞ്ഞളും ചേര്‍ത്ത വെള്ളം കുടിച്ചു നോക്കൂ, പ്രയോജനങ്ങള്‍ നിരവധിയാണ്‌.

ചുമ
ചുമയ്‌ക്കുള്ള നല്ലൊരു പ്രതിവിധിയാണിത്‌. കൃത്രിമമരുന്നുകള്‍ക്കു പകരം ഉപയോഗിയ്‌ക്കാവുന്നവ.

ആസ്‌തമ
ആസ്‌തമ പരിഹരിയ്‌ക്കാന്‍ തുളസിവെള്ളത്തില്‍ മഞ്ഞള്‍ ചേര്‍ത്തു കുടിയ്‌ക്കുന്നത്‌ ഏറെ നല്ലതാണ.്‌

കിഡ്‌നി
കിഡ്‌നിയിലെ വിഷാംശം നീക്കം ചെയ്‌ത്‌ കിഡ്‌നിയോരോഗ്യം സംരക്ഷിയ്‌ക്കാനുള്ള നല്ലൊരു വഴിയാണിത്‌.

സൈനസ്‌, സ്‌ട്രെസ്‌ സൈനസ്‌
സ്‌ട്രെസ്‌ സംബന്ധമായ തലവേദനകള്‍ മാറാനുള്ള ഒരു സ്വാഭാവിക വഴിയാണിത്‌.

വെറും വയറ്റിൽ നാരങ്ങ വെള്ളം കുടിക്കുന്നതിന്റെ പത്ത് ഗുണങ്ങൾ

വെറും വയറ്റിൽ നാരങ്ങ വെള്ളം കുടിക്കുന്നതിന് ചില ഗുണങ്ങളുണ്ട്. ദഹനേന്ദ്രിയത്തെ ശുദ്ധിയാക്കാനും ശരീരത്തിലേക്ക് ആവശ്യമായ ധാതുക്കളെ ആഗിരണം ചെയ്യാനും നാരങ്ങയുടെ ഉപയോഗം സഹായിക്കും.

ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തെ ശക്തിയോടെ നിലനിർത്താൻ നാരങ്ങയിലടങ്ങിയ വിറ്റാമിൻ സി സഹായിക്കുന്നു.

ശരീരത്തിലെ പിഎച്ച് ലെവൽ നിയന്ത്രിയ്ക്കുന്നു.

നാരങ്ങയിലടങ്ങിയ നാരുകൾ ശരീരത്തിലെ മോശം ബാക്ടീരിയകൾക്കെതിരെ പ്രവർത്തിച്ച് കുടലിനെ സംരക്ഷിക്കുന്നു.

പുലർച്ചെ വെറും വയറ്റിൽ കുടിക്കുന്ന നാരങ്ങ വെള്ളം വിഷാംശങ്ങളെ പുറന്തള്ളുന്നതിന് സഹായിക്കുന്നു.

ദഹന വ്യവസ്ഥ ക്രമപ്പെടുത്തുകയും ഗ്രാസ്ട്രബിൾ ഇല്ലാതാക്കുകയും ചെയ്യും.

കരളിനെ ശുദ്ധീകരിക്കുന്നു.

ശ്വാസനാള അണുബാധ തടയുന്നു.

നാരങ്ങയിൽ കാത്സ്യം, മെഗ്നീഷ്യം, പൊട്ടാസ്യം, സിട്രിക് ആസിഡ്, ഫോസ്ഫറസ് എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്നു.

നാരങ്ങ വെള്ളം കുടിക്കുന്നത് ശരീരത്തിലെ സന്ധികളിലും പേശികളിലും ഉണ്ടാകുന്ന വേധന കുറയ്ക്കുന്നു.

പല്ലുവേദയ്ക്ക് ഉത്തമ പരിഹാരമാണ് നാരങ്ങാ വെള്ളം

സന്ധിവാതം അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

Latest malayalam health tips about Arthritis (സന്ധിവാതം) by Dr. Sukesh Edavalath MBBS, MD, DM – Starcare Hospital Calicut.
Arthritis is very common but is not well understood. Actually, “arthritis” is not a single disease. it is an informal way of referring to joint pain or joint disease.

സന്ധിവാതം എന്നത് കൊണ്ട് ഉദേശിക്കുന്നത് പേര് സൂചിപ്പിക്കുന്നത് പോലെ സന്ധികളില്‍ ഉണ്ടാകുന്ന വേദന തന്നെയാണ്. സന്ധികളില്‍ വീക്കം വേദന, മുറുക്കം എന്നിവയാണ് ഇതിന്‍റെ ലക്ഷണങ്ങള്‍.
സന്ധിവാതത്തെ കുറിച്ചു Dr. Sukesh Edavalath MBBS, MD, DM – Starcare Hospital Calicut. സംസാരിക്കുന്നു.

പച്ചമുളക് ചെടികളുടെ ഇല മുരടിപ്പ് മാറ്റാം

കൃഷിരീതി
നന്നായി ഉണങ്ങിയ ചാണകപ്പൊടി നല്ല പൊടിയാക്കി മണ്ണില്‍ ചേര്‍ക്കുക. നന്നായി മണ്ണിളക്കയശേഷം വിത്തു പാകുക. ഇവയ്ക്ക് നിത്യേന വെള്ളം തളിച്ചു കൊടുക്കണം. മുളച്ച് ഒരു മാസമാകുമ്പോള്‍ തൈകള്‍ പറിച്ചുനടാറാകും. തൈകള്‍ പറിച്ചുനടാന്‍ ഉദ്ദേശിക്കുന്ന സ്ഥലവും നന്നായി മണ്ണിളക്കി നനച്ചു പാകപ്പെടുത്തിയെടുക്കുക. നന്നായി നനച്ചതിനു ശേഷം മാറ്റിനടാനായി തൈകള്‍ പിഴുതെടുക്കുക. പറിച്ചുനട്ട തൈകള്‍ക്ക് മൂന്നുനാലുദിവസം തണല്‍ നല്‍കണം. പത്തു ദിവസത്തിനു ശേഷം കാലിവളം, എല്ലുപൊടി എിന്നിവ നല്കാം. പിന്നീട് ചാണകം കലക്കിയതും ഗോമൂത്രവും എട്ടിരട്ടി വെള്ളവും ചേര്‍ത്ത് വളമായി നല്കണം. കടലപ്പിണ്ണാക്ക് വെള്ളത്തില്‍ കുതിര്‍ത്ത് നല്‍കുന്നതും നല്ലതാണ്. ചെടികള്‍ക്ക് താങ്ങു നല്കണം. വേനല്‍ ഒഴികെയുള്ള സമയങ്ങളില്‍ നന അത്ര പ്രധാനമല്ല.

പച്ചമുളക് ചെടികളുടെ ഇല മുരടിപ്പ് മാറ്റാം വീഡിയോ കാണുക

കോവക്കയുടെ ആരോഗ്യ ഗുണങ്ങൾ

ശരീരത്തിലെ വിഷാംശം ഇല്ലാതാക്കുന്നതിനും നീര്‍ക്കെട്ട്‌, രക്‌തക്കുറവ്‌, കഫകെട്ട്‌ ഇവയ്‌ക്കും കോവയ്‌ക്ക ഫലപ്രദമാണ്‌. കയ്‌പ്പു രസമുള്ള കോവയ്‌ക്ക രോഗപ്രതിരോധത്തിനും ത്വക്ക്‌ രോഗങ്ങള്‍, മഞ്ഞപ്പിത്തം തുടങ്ങിയവ ഇല്ലാതാക്കാനും സഹായിക്കുമെന്ന്‌ തെളിയിക്കപ്പെട്ടിട്ടുണ്ട്‌. തൊടിയില്‍ പടര്‍ന്നു പന്തലിച്ചു കിടക്കുന്ന കോവല്‍ നാട്ടിന്‍പുറത്തെ സാധാരണ കാഴ്‌ചയാണ്‌.

കോവയ്‌ക്കാ വിഭവങ്ങള്‍ അവര്‍ക്ക്‌ ഏറെ പ്രിയപ്പെട്ടതും. രുചിയും ഗുണവും ഒരുപോലടങ്ങിയ മറ്റൊരു പച്ചക്കറിയില്ല. കോവയ്‌ക്ക കയ്‌പ്പുള്ളതും ഇല്ലാത്തതുമുണ്ട്‌. കയ്‌പ്പുളള കോവയ്‌ക്കയെ കാട്ടുകോവയ്‌ക്ക എന്നു വിളിക്കുന്നു. കയ്‌പ്പില്ലാത്ത കോവയ്‌ക്കയാണ്‌ സാധാരണ ആഹാരമായി ഉപയോഗിക്കുന്നത്‌.

കോവയ്‌ക്ക വിഭവങ്ങള്‍ കാഴ്‌ചയില്‍ ചെറുതെങ്കിലും വിഭവങ്ങളുടെ ഒരു നീണ്ടനിര കോവയ്‌ക്കകൊണ്ട്‌ തയാറാക്കാം. കോവയ്‌ക്ക തോരന്‍, കോവയ്‌ക്ക മെഴുക്കുപുരട്ടി, ചെമ്മീന്‍ കോവയ്‌ക്ക റോസ്‌റ്റ്, കോവയ്‌ക്ക കൊണ്ടാട്ടം, കോവയ്‌ക്ക പൊരിയല്‍ തുടങ്ങിയവ അവയില്‍ ചിലതു മാത്രം.

കോക്ലീന ഗ്രാന്‍ഡിസ്‌ എന്നതാണ്‌ ഇതിന്‍റെ ശാസ്‌ത്രീയ നാമം. ഔഷധ ഗുണങ്ങള്‍ കോവയ്‌ക്കയുടെ കായ, ഇല, തണ്ട്‌, വേര്‌ ഇവയെല്ലാം പ്രചീനകാലം മുതല്‍ ഗൃഹവൈദ്യത്തില്‍ ഉപയോഗിച്ച്‌ വരുന്നു. കോവയ്‌ക്ക ആഹാരത്തില്‍ ഉള്‍പ്പെടുത്തുന്നതിലൂടെ പ്രമേഹം നിയന്ത്രണ വിധേയമാക്കാം. കോവയ്‌ക്ക നീരു കവിള്‍ കൊള്ളുന്നത്‌ വായ്‌പ്പുണ്ണ്‌ പ്രതിരോധിക്കും.

രക്‌തത്തിലെ പഞ്ചസാരയുടെ അളവ്‌ കുറയ്‌ക്കുന്നതിനും രോഗപ്രതിരോധശക്‌തി വര്‍ധിപ്പിക്കുന്നതിനും ശരീര മനസുകളുടെ ഊര്‍ജസ്വലത നിലനിര്‍ത്തുന്നതിനും കോവയ്‌ക്കയേക്കാള്‍ ഫലപ്രദമായ മറ്റൊരു ഔഷധമില്ല. കോവലില അരച്ച്‌ നെറുകയിലിടുന്നത്‌ സുഖനിദ്ര പ്രദാനം ചെയ്യും. പഴയ കാലത്ത്‌ തൊടിയില്‍ സുലഭമായി ലഭിച്ചിരുന്ന പച്ചക്കറിയായിരുന്നു കോവല്‍. എന്നാല്‍ ഇന്ന്‌ വില കൂടിയ പച്ചക്കറി വിഭവമായി ഇത്‌ മാറിയിരിക്കുന്നു.

മുടി കൊഴിച്ചിൽ എങ്ങനെ തടയാം

Malayalam helath tips about how to stop hair fall, Causes of Hair Loss and dandruff treatment malayalam health tips. Hair loss prevention and treatment. hair beauty tips malayalam.
Latest malayalam health tips about How to stop HAIR FALL for men & women naturally – Dr. Anisha K. Janardhanan MD – baby memorial hospital calicut.

കാന്താരി മുളക് ,പേരയില ,തുളസി

കാന്താരി
ഇൻസുലിൻ ഉൽപാദിപ്പിക്കാനും രക്തത്തിലെ പഞ്ചസാരയെ കുറയ്ക്കാനും കാന്താരി മുളകിനു സാധിക്കുമെന്നു പഠനങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്. പല്ലുവേദനയ്ക്കും രക്തസമ്മർദം കുറയ്ക്കാനും പൊണ്ണത്തടി കുറയ്ക്കാനും ഹൃദയസംബന്ധിയായ അസുഖങ്ങൾ തടയാനും മിതമായ തോതിൽ കാന്താരി മുളക് ഉപയോഗിക്കാം.

ബാക്ടീരിയ, ഫംഗസ് എന്നിവയെ പ്രതിരോധിക്കാൻ കാന്താരിയ്ക്ക് കഴിയുമെന്നും തെളിഞ്ഞിട്ടുണ്ട്. എന്നൽ അമിതമായ ഉപയോഗം ത്വക്കിൽ പുകച്ചിൽ, ചൊറിച്ചിൽ, പെട്ടെന്നുള്ള അമിത വിയർപ്പ്, കണ്ണുനിറഞ്ഞ് ഒഴുകൽ, മൂക്കൊലിപ്പ്, വായിൽ പുകച്ചിൽ എന്നിവയ്ക്കും വയറിൽ പലവിധത്തിലുള്ള അസ്വസ്ഥതകള്‍ക്കും കാരണമാകും. കിഡ്നിക്കും ലിവറിനും പ്രശ്നമുള്ളവരും അൾസർ ഉള്ളവരും കാ‌ന്താരിയുടെ ഉപയോഗം മിതപ്പെടുത്തണം.

പേരയില
പേരയിലയിൽ അടങ്ങിയിരിക്കുന്ന ഒരു പ്രധാന ഘടകമാണ് വിറ്റാമിന് ബി. ഈ വിറ്റാമിന് ബി ആണ് തലമുടിയുടെ ആരോഗ്യത്തിന് ഏറ്റവും പ്രയോജനകരവും. പേരയിലയിട്ടു നന്നായി തിളപ്പിച്ച ശേഷം ആ വെള്ളം തണുപ്പിച്ച ശേഷം അതുപയോഗിച്ച് തല മസ്സാജ് ചെയ്യുകയും തല കഴുകുകുകയും ചെയ്യുക. മുടികൊഴിച്ചിൽ നിൽക്കാൻ ഉത്തമ മാർഗ്ഗമാണിത്. പേരയില അരച്ച് തലയിൽ പുരട്ടിയാൽ താരനകലും പേരയുടെ നീര് തലയിൽ പുരട്ടിയാൽ പേൻ ശല്യവും ഇല്ലാതാകും.

ദന്ത രോഗങ്ങൾ അകറ്റി ദന്തസംരക്ഷണം നൽകുന്നതിനും പേരയില ഉത്തമമാണ്. പല്ലുവേദന ,മോണപഴുപ്പ്,വായ്നാറ്റം എന്നിവയ്ക്ക് ഉത്തമ പരിഹാരമാണ് പേരയില. പേരയിലയിട്ടു തിളപ്പിച്ച വെള്ളത്തിൽ അൽപ്പം ഉപ്പിട്ട് കവിൾക്കൊണ്ടാൽ പല്ലു വേദനയ്ക്കും മോണ പഴുപ്പിനും ശമനം കിട്ടും. പേരയുടെ തളിരിലകൾ വെറുതെ ചവച്ചാൽ വായ്നാറ്റം അകലും.

വേദന സംഹാരിയായും പേരയില ഉപയോഗിക്കാം. മുഖക്കുരുമൂലമുണ്ടാകുന്ന കറുത്ത പാടുകളകറ്റാൻ പേരയില സഹായിക്കുന്നു. പേരയിലയിലെ ആന്റിസെപ്റ്റിക് ഘടകം മുഖക്കുരു ഉണ്ടാക്കുന്ന ബാക്ടീരിയകളെ തുരത്തും. അലർജി മൂലമുണ്ടാകുന്ന ചൊറിച്ചിലിൽ നിന്നും മുക്തി നേടാൻ പേരയില സഹായിക്കുന്നു. ചൊറിച്ചിലുള്ള ഭാഗത്ത് ഒരല്പം പേരയില അരച്ചിട്ടാൽ മതിയാകും.

തുളസി
ആയിരക്കണക്കിന് കൊല്ലം മുമ്പുതന്നെ ആയുര്‍വേദ ഭിഷഗ്വരന്മാര്‍ക്ക് തുളസിച്ചെടിയിലെ അമൂല്യമായ ഔഷധങ്ങളെക്കുറിച്ച് അറിയാമായിരുന്നു. ഉഷ്ണവീര്യമുള്ള തുളസിയെക്കുറിച്ച് വേദങ്ങളിലും പുരാണങ്ങളിലും ഇതിനെക്കുറിച്ച് പരാമര്‍ശമുണ്ട്. പ്രാണികളെയും കീടങ്ങളെയും അകറ്റാനുള്ള മരുന്നായും തുളസി ഉപയോഗിച്ചുവരുന്നു. ലിനോലിക് ആസിഡ്, റോസ് മാരിനിക് ആസിഡ്, ഇഗുനോള്‍, കര്‍വാക്കോള്‍, ലിനാലോള്‍, കാരിയോഫൈലിന്‍ തുടങ്ങിയ രാസവസ്തുക്കളടങ്ങിയിരിക്കുന്നു. ഇ-കോളി ബാക്ടീരിയയ്‌ക്കെതിരെ വലിയ നശീകരണശേഷി പ്രകടിപ്പിക്കുന്നതാണ് തുളസി. ശ്രീലങ്കയില്‍ തുളസിനീര് മികച്ച കൊതുകു നശീകരണിയായ ലേപനമാണ്.

തൊണ്ടവേദന, ചുമ, ഉദരരോഗങ്ങള്‍, എന്നിവയ്ക്ക് മികച്ച മരുന്നുകള്‍ തുളസിയില്‍ നിന്ന് ഉണ്ടാക്കുന്നുണ്ട്. ത്വക്‌രോഗങ്ങള്‍, കൃമിശല്യം, ജ്വരം എന്നിവയ്ക്ക് മരുന്നായും തുളസിനീര് ഉപയോഗിക്കുന്നു. ജലദോഷം, മൂക്കടപ്പ് എന്നിവയ്ക്ക് തുളസിയില ഉണക്കിപ്പൊടിച്ചത് നസ്യം ചെയ്താല്‍ മതി. പത്തുമില്ലി തുളസിനീര് സമം തേനില്‍ച്ചേര്‍ത്ത് കുടിക്കുക. വസൂരിശമനത്തിന് പണ്ടുമുതലേ ഉപയോഗിച്ചു വന്നിരുന്നു.

യുവത്വം നിലനിർത്താൻ നാരങ്ങ വെള്ളം കുടിക്കാം

ഈ ചൂടു കാലത്ത് എത്ര വെള്ളം കുടിച്ചാലും മതിയാവില്ല. എന്നാല്‍ നമ്മള്‍ കുടിക്കുന്ന വെള്ളം കുറച്ച് ആരോഗ്യമുള്ളതാണെങ്കില്‍ എന്തെങ്കിലും പ്രശ്‌നമുണ്ടോ? അത് മറ്റൊന്നുമല്ല, നാരങ്ങ വെള്ളമാണ്‍. നാരങ്ങാ വെള്ളം ദിവസവും കുടിക്കുന്നതു കൊണ്ട് ശരീരത്തില്‍ വരുന്ന മാറ്റം നമുക്ക് വളരെ പെട്ടെന്ന് തന്നെ തിരിച്ചറിയാന്‍ സാധിക്കും. നമ്മുടെ ശരീരത്തിലെ ടോക്‌സിന്‍ പുറം തള്ളാന്‍ ഏറ്റവുമധികം സഹായിക്കുന്ന മറ്റൊരു പാനീയം ഇല്ല എന്നു തന്നെ പറയാം.

എത്ര ക്ഷീണമുണ്ടെങ്കിലും അതിനെ ഉന്മൂലനം ചെയ്യാന്‍ ഏറ്റവും പറ്റിയ എനര്‍ജി ഡ്രിങ്കാണ് നാരങ്ങാ വെള്ളം. പ്രായാധിക്യം മൂലമുണ്ടാകുന്ന പ്രശ്‌നങ്ങള്‍ ഇല്ലാതാക്കാന്‍ നാരങ്ങ വെള്ളം സഹായിക്കുന്നു. അതുപോലെതന്നെ
നിര്‍ജ്ജലീകരണം ഇല്ലാതാക്കാന്‍ നാരങ്ങ സഹായിക്കുന്നു. പ്രത്യേകിച്ച് ഇത്തരം ചൂടുകൂടുതലുള്ള കാലങ്ങളില്‍‍. ഏറ്റവും അധികം നിര്‍ജ്ജലീകരണം നടക്കുന്ന സമയമാണ് ഇത്. അതുകൊണ്ട് തന്നെ ഇടയ്ക്കിടയ്ക്ക് നാരങ്ങവെള്ളം കുടിക്കുന്നത് നിര്‍ജ്ജലീകരണം തടയുന്നു.

ചര്‍മ്മത്തിലെ ചുളിവുകള്‍ ഇല്ലാതാക്കാന്‍ സഹായിക്കുന്നതിനുള്ള കഴിവു കൂടി നാരങ്ങാവെള്ളത്തിനുണ്ട്. അതുകൊണ്ട് തന്നെ ഇത് ചര്‍മ്മത്തിലുണ്ടാകുന്ന ചുളിവകറ്റുകയും വിവിധ തരം ക്യാന്‍സറുകളില്‍ നിന്ന് സംരക്ഷണം നല്‍കുകയും ചെയ്യുന്നു. ചര്‍മ്മത്തില്‍ ചുളിവുകള്‍ ഇല്ലാതാകുന്നതോടെ യുവത്വം വീണ്ടെടുക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. ഇതിലടങ്ങിയിട്ടുള്ള ആന്റി ഓക്‌സിഡന്റുകള്‍ തന്നെയാണ് ഇതിന്റെ പ്രധാന കാരണം.

ശരീരത്തില്‍ സന്ധികളിലുണ്ടാകുന്ന നീര്‍ക്കെട്ട് അകറ്റാന്‍ ഏറ്റവും ഉത്തമമായ മാര്‍ഗ്ഗമാണ് നാരങ്ങവെള്ളം. നീര്‍ക്കെട്ടിനു കാരണമായ യൂറിക് ആസിഡിനെ പുറത്ത് കളയുകയാണ് നാരങ്ങവെള്ളം ചെയ്യുന്നത്‍. അതുപോലെ മാനസിക പിരിമുറുക്കം കൂടുതല്‍ അനുഭവിയ്ക്കുന്ന സമയങ്ങളില്‍ അല്‍പം നാരങ്ങാ വെള്ളം കുടിക്കുന്നത് പിരിമുറുക്കം ഒഴിവാക്കാന്‍ സഹായകമാണ്.

ദഹനത്തിന് സഹായിക്കുന്നതിന് ഏറ്റവും നല്ല പാനീയമാണ് നാരങ്ങാ വെള്ളം. എന്നും രാവിലെ വെറും വയറ്റില്‍ നാരങ്ങ വെള്ളം കഴിയ്ക്കുന്നത് ദഹനപ്രക്രിയയെ സുഖമമാക്കുന്നു. കൂടാതെ ശരീരം മെലിയാനും നാരങ്ങ വെള്ളം കുടിക്കുന്നത് നല്ലതാണ്. അതുപോലെ എത്ര വലിയ നില്‍ക്കാത്ത ജലദോഷവും ചുമയുമാണെങ്കിലും നാരങ്ങാ വെള്ളത്തില്‍ ഉപ്പിട്ട് കുടിക്കുന്നത് വളരെ ഉത്തമമാണ്

കണ്ണിന്റെ ആരോഗ്യം സംരക്ഷണ കാര്യത്തിലും നാരങ്ങ ഒട്ടും പിറകിലല്ല. പവര്‍ഹൗസ് ആയതുകൊണ്ട് തന്നെ നാരങ്ങ വെള്ളം കുടിക്കുന്നത് ശീലമാക്കിയാല്‍ കണ്ണിന്റെ ആരോഗ്യം സംരക്ഷിക്കപ്പെടുകയും ചെയ്യുന്നു. എന്നും വ്യായാമത്തിനു ശേഷം നാരങ്ങാ വെള്ളം കുടിയ്ക്കുന്നത് ആരോഗ്യത്തെ മാത്രമല്ല സൗന്ദര്യത്തേയും മെച്ചപ്പെടുത്തുന്നു.നാരങ്ങ എന്നത് ആന്റി ഓക്‌സിഡന്റിന്‌റെ കലവറയാണ് എന്നതുതന്നെയാണ് ഇതിന്റെയെല്ലാം പ്രധാന കാരണമായി പറയപ്പെടുന്നത്.

ഹാർട്ട് അറ്റാക് വരാനുള്ള കാരണങ്ങൾ

What is a heart attack, Heart attack symptoms Heart Attack Causes and Treatment malayalam health video by Prof. Sahasranam. Prof. Sahasranam presently holds the position of Medical Director at baby memorial hospital. He is also a Senior Consultant Cardiologist with more than 30 years of clinical experience.