നല്ല മയമുള്ള അപ്പം എങ്ങനെ ഉണ്ടാക്കാം

നല്ല മയമുള്ള അപ്പം എങ്ങനെ ഉണ്ടാക്കാം

പച്ചരി – 1 ഗ്ലാസ്palappam, റവ – 2 ടേബിള്‍സ്പൂണ്‍, തേങ്ങ തിരുമ്മിയത്‌ – അര മുറി തേങ്ങയുടെ, തേങ്ങ വെള്ളം – കാല്‍ ഗ്ലാസ്‌,പഞ്ചസാര – 1 ടി സ്പൂണ്‍, ഉപ്പ് – പാകത്തിന്

തയ്യാറാക്കുന്ന വിധം
പച്ചരി വെള്ളത്തില്‍ ഇട്ട് 6 – 8 മണിക്കൂര്‍ കുതുര്‍ക്കാന്‍ വെക്കുക .
അരി അരക്കുന്നതിനു മുന്‍പ് റവ വെള്ളം ചേര്‍ത്ത് കുറുക്കി എടുക്കുക .തണുക്കാന്‍ അനുവദിക്കുക .
അരി കഴുകി തേങ്ങയും റവ കുറുക്കിയതും തേങ്ങ വെള്ളവും പഞ്ചസാരയും ചേര്‍ത്ത് നന്നായി അരച്ച് എടുക്കുക .
വെള്ളം അധികം ആകരുത് .
ഇതു ഒരു രാത്രി മുഴുവന്‍ പുളിക്കാന്‍ വെക്കണം
പിറ്റേന്ന് ആവശ്യത്തിനു ഉപ്പും ചേര്‍ത്ത് അപ്പച്ചട്ടിയില്‍ പലപ്പമായി ഉണ്ടാക്കി എടുക്കുക .അപ്പച്ചട്ടി ചൂടാകുമ്പോള്‍ ഒരു തവി മാവു ഒഴിച്ച് അപ്പച്ചട്ടി ഒരു വട്ടം ചുറ്റിച്ചു അടച്ചു വേവാന്‍ വെക്കുക .നടുക്ക് ഭാഗം നന്നായി വെന്തു കഴിയുമ്പോള്‍ ചട്ടിയില്‍ നിന്നും മാറ്റുക .പാലപ്പം തയ്യാര്‍ .

പരീക്ഷയെ എന്തിന് പേടിക്കണം

Madhu Bhaskaran explains eight beautiful principles which are helpful in examinations (in life also).
Mr. Madhu Bhaskaran is a very famous HRD trainer and Personal Coach in Kerala , South India. Through his 23 years’ experience in the capacity building training, he created the spark in more than one lakh people. He was born in a poor, academically uneducated family in a village in Kerala. At the age of 4, because of the financial struggles of the parents, his family moved to the neighbouring State of Tamil Nadu.

After the graduation he conducted home tuition for school students meanwhile he was also working in a petrol pump. Then he sold books through direct marketing in homes and offices. After that he worked in a courier agency. He was then introduced to direct sales industry in 2000. During all these terms he did the training programs in NGOs, churches, schools etc. He struggled a lot to establish himself in the training field. He completed his master’s degrees in management and psychological counselling. Due to the passion, burning desire, perseverance, hard work, he created his own style- very humorous, entertaining, high energy level, very flexible, connected to life – in the training field. He helps many corporates, business people and celebrities. Through professional coaching, he transforms individuals – CEOs, Entrepreneurs, Celebrities etc. and makes tremendous impact in the field of human resource development.

VISION
Our vision is to continually explore the great potential of human beings to create successful, value based, committed leaders for a better world.
MISSION
We are creating and applying better tools, strategies to improve all aspects of humanbeings through various media- training,coaching, publications and multimedia.

പയർ രോഗങ്ങളും പരിഹാരവും

1.വാട്ടരോഗം
ഒരുതരം ഫംഗസ് രോഗമാണിത്. ആദ്യംതന്നെ മണ്ണിന്റെ തൊട്ടമുകളില്‍ മുരടില്‍ അഴുകിയ ചെറിയ പാട് കാണുന്നു. ക്രമേണ ഇത് അടിചീയലായി ക്രമേണ ചെടി വാടുന്നു.മാത്രമല്ല ഇത് പെട്ടന്നുതന്നെ മറ്റ് ചെടികളിലേക്ക് ബാധിക്കുന്നു. പയര്‍വിത്ത് വിതയ്ക്കുന്നതിനു മുമ്പ് കുഴികളില്‍ ചപ്പിലയിട്ട് കത്തിക്കുക. ഒരേ സ്ഥലത്ത്തന്നെ പയര്‍ നടുന്നത് ഒഴിവാക്കുക. അതായത് വിള പരിക്രമണരീതി അവലംബിക്കണം. രോഗബാധിയതമായി കണ്ടെത്തുന്ന ചെടികള്‍ വേരോടെ പിഴുത് നശിപ്പിക്കണം. തടത്തില്‍ ചപ്പിലകള്‍ കത്തിച്ചശേഷം ഒരു ശതമാനം ബോര്‍ഡോമിശ്രിതമോ രണ്ടുശതമാനം സ്യൂഡോമോണസ് മിശ്രിതമോ ഒഴിച്ചുതളിക്കണം. അതിലാണ് വിത്ത് നടേണ്ടത്. ചെടിക്ക് രണ്ടാഴ്ച പ്രായമാവുമ്പോഴും ഇതേ ലായനി ഒഴിച്ച് നനച്ചുകൊടുക്കാം. സ്യൂഡോമോണസ് ലായനി ഇലകളിലും തണ്ടുകളിലും തളിച്ച് നനച്ച്‌കൊടുക്കുന്നതും നല്ലതാണ്. നടീല്‍ സമയത്ത് തടത്തില്‍ ഒരു ചെടിക്ക് 50ഗ്രാം തോതില്‍ വേപ്പിന്‍പിണ്ണാക്ക് ചേര്‍ക്കുന്നതും നല്ലതാണ്. ഒരിക്കല്‍ പന്തലിടാന്‍ ഉപയോഗിച്ച കയര്‍ പിന്നീടുപയോഗിക്കാതിരക്കാനും ശ്രദ്ധിക്കണം.

2.കരിള്ളിരോഗം
പയര്‍ ചെടിയുടെ തണ്ടിലും ഇലയിലും കായകളിലും ചെറിയ കറുത്ത പാടുകളായാണിതിന്റെ തുടക്കം. പിന്നീട് കായകള്‍ മുരടിക്കുന്നു. വിത്തിടുന്നതിനു മുമ്പ് തടത്തില്‍ രണ്ട് ശതമാനം ബോര്‍ഡോമിശ്രിതം ഒഴിച്ച് നനയ്ക്കണം. ചെടികളിലാകമാനം 2ശതമാനം വീര്യത്തില്‍ സ്യൂഡോമോണസ് ലായനി തളിക്കണം. വിളവെടുപ്പിന്‌ശേഷം വള്ളികളൊക്കെ കത്തിച്ച് നശിപ്പിക്കണം. അങ്ങനെയും കരിവള്ളിരോഗം തടയാം.

3.നിമാവിരകള്‍, കുമിളുകള്‍, ബാക്ടീരിയകള്‍
മണ്ണ് നന്നായി കിളച്ച് വെയിലുകൊള്ളിക്കന്നതോടെ മണ്ണിലെ നിമാവിരകളും കുമിളുകളും ബാക്ടീരിയകളും നശിക്കുന്നു. വിളകളെയും സസ്യങ്ങളെയും കുമിള്‍രോഗത്തില്‍നിന്ന് രക്ഷിക്കാന്‍ സ്യൂഡോമോണസോ ബോര്‍ഡോ മിശ്രിതമോ മണ്ണില്‍ ഒഴിച്ചുകൊടുക്കാം.

4.ചീയല്‍രോഗം, ചുവട് വീക്കം
പയറുചെടിയുടെ മുരടുഭാഗം വണ്ണം വെക്കുകയും തണ്ട് ഉണങ്ങിപ്പോവുകയും ചെയ്യുന്നതാണിത്. ഇത് ഒറ്റയ്‌ക്കൊറ്റക്കും കൂട്ടായും പയര്‍ചെടികളില്‍ കണ്ടുവരുന്നു. ഒരേ സ്ഥലത്ത് ഒരേവിള കൃഷി ചെയ്യാതെ മറ്റുവിളകളും കൃഷിയിറക്കുക. വിത്തിടുന്നതിന് മുമ്പ് ചപ്പിലക്കൂട്ടി കത്തിക്കുക. സ്യൂഡോമോണസ് ലായനകൊണ്ട് തടനം നനയ്ക്കുക.

5.മൊസൈക്ക്‌രോഗം
മൊസൈക്കിട്ടതുപോലെ പച്ചിലകളില്‍ മഞ്ഞ പുള്ളികള്‍ വരികയും ക്രമേണ ഇല മൊത്തം മഞ്ഞനിറമായി കരിഞ്ഞ് ഉണങ്ങിപ്പോവുകയും ചെയ്യുന്നരോഗമാണിത്. ഇതിനോടൊപ്പം കായകള്‍ വളഞ്ഞ് മുരടിക്കുന്നു. രോഗമുള്ള ചെടികള്‍ ഉടന്‍തന്നെ പിഴുത് നശിപ്പിക്കുക, ആരോഗ്യമുള്ള ചെടികളില്‍നിന്നുമാത്രം വിത്ത്‌ശേഖരണം നടത്തുക. രോഗനിയന്ത്രണത്തിനായി 4ശതമാനം വീര്യത്തില്‍ വേപ്പെണ്ണ എമല്‍ഷന്‍ തളിക്കുക, അല്ലെങ്കില്‍ ഏതെങ്കിലും വേപ്പധിഷ്ഠിത് കീടനാശിനി തളിക്കുക.

6.റസ്റ്റ്
പയര്‍ ചെടികളുടെ വശങ്ങള്‍ തുരുമ്പുപിടിച്ചതുപോലെ ചെറിയ ചുവന്ന പാടുകളുണ്ടാവുന്നു. ഇലകള്‍ ചുരണ്ട് നശിക്കുന്നു. രോഗാരംഭത്തില്‍തന്നെ ഇത്തരം ഇലകള്‍ പറിച്ച് കത്തിച്ചുകളയുക. ഇലയും തണ്ടും മൊത്തമായും സ്യൂഡോമോണസ് ലായനി തളിക്കുക.

7.വേരു ചീയല്‍
പുറമേക്ക് കാണാത്തവിധം വേരുകള്‍ ചീഞ്ഞ് ചെടി വാടുന്നു. സ്യൂഡോമോണസ് ഫ്‌ളൂറസെന്റ് ഉപയോഗിച്ച് വിത്തു പരിചരണം നടത്തുക. വേപ്പിന്‍ പിണ്ണാക്ക് തടത്തില്‍ ഒരു ചെടിക്ക് 100ഗ്രാം വീതം ചേര്‍ത്തുകൊടുക്കുക.

ഓഗിഹാര-അഥവാ ആത്മഹത്യാ വനം

ആകാശം മുട്ടെ തിങ്ങി ഞെരുങ്ങി ഉയര്‍ന്ന് നില്‍ക്കുന്ന കൂറ്റന്‍ മരങ്ങള്‍, ഇരുട്ടിന്റെ കവാടം ആകാശത്തോളം ഉയര്‍ന്ന് നില്‍ക്കുകയാണെന്ന് തോന്നും, മരങ്ങളുടെ ചുവട്ടില്‍ തകര്‍ന്ന തലയോടുകള്‍, ശിഖരങ്ങളില്‍ തൂങ്ങിക്കിടക്കുന്ന അസ്ഥികൂടങ്ങള്‍, മുന്നോട്ട് പോകുന്തോറും ആ കറുത്ത വനത്തില്‍ പുഴുവരിച്ച് വികൃതമായി കിടക്കുന്ന മൃതശരീരങ്ങള്‍, ഒന്നോ രണ്ടോ അല്ല നൂറ് കണക്കിന് ശവശരീരങ്ങളാണ് ഈ കറുത്ത കാട്ടില്‍ ഉള്ളത്.
ജപ്പാനിലെ നിബിഡ വനമായ ഓഗിഹാരയ്ക്കാണ് ( Aokigahara) ഭീതി നിറഞ്ഞ ഈ കുപ്രസിദ്ധിയുള്ളത്. 30 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണമുള്ള ഈ വനം അറിയപ്പെടുന്നത് സൂയിസൈഡ് ഫോറസ്റ്റ് അഥവാ ആത്മഹത്യാ വനം എന്ന പേരിലാണ്.

ഓരോ വര്‍ഷവും ഇവിടെ കാണാതാവുന്നത് നൂറുകണക്കിനാളുകളെയാണ്. ജപ്പാന്‍കാര്‍ മാത്രമല്ല, മറ്റ് രാജ്യക്കാരെയും ഇവിടെ കാണാതാകുന്നുണ്ട്. കാണാതവുക എന്നാ‌ൽ, ആളുകളിവിടെവന്ന്‌‌ ആത്മഹത്യ ചെയ്യുന്നു എന്നാണർഥം. ഒരു വർഷത്തിൽ 100 പേരോളംമിവിടെ ആത്മഹത്യ ചെയ്യുന്നു എന്നണ് കണക്ക്.
വര്‍ഷം തോറും നിരവധി മൃതദേഹങ്ങളും മൃതദേഹാവശിഷ്ടങ്ങളും ഈ വനത്തില്‍ നിന്ന് കണ്ടെത്തുന്നുണ്ട്.

ഈ വനത്തിലെ ആത്മഹത്യകളെക്കുറിത്ത് അന്വേഷിക്കാനും ആത്മഹത്യയ്‌ക്കെത്തുന്നവരെ തടയാനുമായി രൂപീകരിച്ച പ്രിവന്‍ഷന്‍ സേനയിലെ പൊലീസുകാരന്‍ രാത്രി ടെന്റില്‍ നിന്നെഴുന്നേറ്റുപോയി ആത്മഹത്യ ചെയ്തുവെന്ന് പൊലീസുകാര്‍ തന്നെ പറയുന്നു.

ഓഗിഹാരയുടെ പുറംഭാഗങ്ങളില്‍ പക്ഷികളെയോ മൃഗങ്ങളോയോ കാണാന്‍ കഴിയുന്നത് അപൂര്‍വം. ഉള്‍കാട്ടിലേക്ക് പോകുംതോറും നിശബ്ദ ഭീകരതയുടെ തീവ്രത കൂടും. ഉള്‍കാട്ടിലാകട്ടെ മൃഗങ്ങള്‍ കൊന്നുതിന്ന നിലയില്‍ മനുഷ്യരുടെ ശരീരാവശിഷ്ടങ്ങള്‍ പലയിടത്തും കാണാം.

പൈന്‍ മരങ്ങളും വെള്ള ദേവദാരു മരങ്ങളും ബോക്‌സ് വുഡ് മരങ്ങളും നിറഞ്ഞ ഈ വനത്തില്‍ വഴിതെറ്റാന്‍ എളുപ്പമാണെന്ന് ‘സ്മിത്ത് സൊനായിന്‍’ മാഗസിന്‍ കോളമിസ്റ്റായ ഫ്രാന്‍സ് ലിഡ്‌സ് വിശദീകരിക്കുന്നു. എന്നാല്‍ ഇത്തരത്തില്‍ വഴിതെറ്റി പ്രതീക്ഷ നഷ്ടപ്പെട്ടവരാണോ ഇത്തരത്തില്‍ ജീവിതം അവസാനിപ്പിക്കുന്നതെന്ന ചോദ്യത്തിന് ഫ്രാന്‍സ് ലിഡ്‌സിനും മറുപടിയില്ല.

ജപ്പാനിലെ ഫുജി അഗ്‌നി പര്‍വതത്തിന്റെ പ്രാന്തപ്രദേശത്താണ് 7,680 ഏക്കര്‍ വിസ്തീര്‍ണമുള്ള ഈ ആത്മഹത്യാ വനം. ജപ്പാന്റെ പുരാണ പഠനമനുസരിച്ച് ഓഗിഹാര അറിയപ്പെടുന്നത് പ്രേതങ്ങളുടെ വനം എന്നാണ്. പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അവസാന വര്‍ഷങ്ങളില്‍ ജപ്പാനില്‍ നിലനിന്നിരുന്ന ഉബാസുട്ടേ ആചാരമനുസരിച്ച് പ്രായമായവരെയും രോഗബാധിതരായവരെയും ബന്ധുക്കള്‍ ഈ വനത്തില്‍ ഉപേക്ഷിച്ചിരുന്നു.

ഇത്തരമൊരു ചരിത്രം ഓഗിഹാരയ്ക്കുണ്ടെങ്കിലും ഇന്ന് ഈ വനത്തിലെത്തി ആത്മഹത്യ ചെയ്യുന്നവരേറെയും പ്രായാധിക്യമോ രോഗങ്ങളോ തളര്‍ത്തുന്നവരല്ല, മറിച്ച് യുവാക്കളോ മധ്യവയസ്‌ക്കരോ ആണ്. ആത്മഹത്യാ വനത്തിന്റെ ദുരൂഹതയും അതുതന്നെ.

ഗവേഷകർ ‌ഈ പ്രതിഭാസത്തെക്കുറിച്ച്‌ എത്തിച്ചേർന്നിട്ടുള്ള ചില അഭിപ്രായങ്ങൾ കൂടിയിവിടെ പങ്കുവെക്കാം. ജപ്പാൻനെന്ന രാജ്യത്തിനു ആത്മഹത്യയുടെ ഒരു പാരമ്പര്യമുണ്ട്. ‘സെപ്പുകു’, ഹരാകിരി പോലുള്ള പാരമ്പര്യ‌ ആത്മഹത്യാ രീതികൾ ജപ്പനിലെ സാംസ്കാരത്തിന്റെ ഭാഗമാണ്. തന്നെയുമല്ല നിലവിൽ ആത്മഹത്യാ നിരക്കിൽ ജപ്പാൻ ലോകത്ത് മുൻ‌പന്തിയിലുമാണ്. ഇങ്ങനെയൊക്കെയാണേലും ഓഗിഹാരയുടെ രഹസ്യമിനിയും ലോകത്തിനു മുന്നിൽലിനിയും അനാവരണം ചെയ്യാൻങ്കിടക്കുന്നതേ‌യുള്ളൂ.

തക്കാളി ചോറ് എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം

തക്കാളി ചോറ്
ജീര റൈസ് \ബസ്മതി റൈസ് – രണ്ടു ഗ്ലാസ്‌, സവാള – രണ്ട്‌( കൊത്തി അരിഞ്ഞത്), പച്ചമുളക് – 4,
തക്കാളി – 4 (കൊത്തി അരിഞ്ഞത് ), മല്ലിയില – ചെറുതായി അരിഞ്ഞത് (ഒരു പിടി ), പട്ടയും ഗ്രാമ്പൂവും – 1 ടി സ്പൂണ്‍ (ആവശ്യമെങ്കില്‍)
ഇഞ്ചി – വെളുത്തുള്ളി പേസ്റ്റ് – 2 ടി സ്പൂണ്‍,റിഫൈന്‍ഡ് ഓയില്‍ (സണ്‍ ഫ്ലവര്‍ ഓയില്‍ പോലുള്ളവ )- 2 ടേബിള്‍ സ്പൂണ്‍, മഞ്ഞള്‍പ്പൊടി – 1 ടി സ്പൂണ്‍, ഉപ്പ് – ആവശ്യത്തിന്, കറി വേപ്പില – ഒരു തണ്ട്

തയ്യാറാക്കുന്ന വിധം

ചോറ് വേവിക്കുന്ന വിധം
ഒരു ഗ്ലാസ്‌ അരിക്ക് രണ്ടു ഗ്ലാസ് വെള്ളം എന്ന കണക്കില്‍ വെള്ളം ചേര്‍ത്ത് ചോറ് വേവിക്കുക .ആവശ്യത്തിന് ഉപ്പും ചേര്‍ക്കുക .കുഴഞ്ഞു പോവാന്‍ പാടില്ല .ചോറ് തണുക്കാനായി മാറ്റി വെക്കുക .

ഒരു പാനില്‍ എണ്ണ ചൂടാക്കി സാവാളയും പച്ചമുളകും വഴറ്റിയെടുക്കുക.
ഇതിലേക്ക് തക്കാളി അരിഞ്ഞത്‌ ചേര്‍ത്ത് നല്ലതുപോലെ വഴറ്റുക.
ഈ വഴട്ടിയത്തിലേക്ക് മഞ്ഞള്‍പ്പൊടിയും വേണമെങ്കില്‍ ഗരംമസാലപ്പൊടിയും ചേര്‍ത്ത് വഴറ്റുക.

ഇവയെല്ലാം നല്ലതുപോലെ വഴന്നു എണ്ണ തെളിയുമ്പോള്‍ മല്ലിയില ചേര്‍ത്ത് തീ അണക്കുക.
തണുത്ത ചോറ് ഈ കൂട്ടിലേക്ക് ചേര്‍ത്ത് ഇളക്കി എടുക്കുക .തക്കാളി ചോറ് തയ്യാര്‍

മുരിങ്ങക്ക് മുൻപിൽ പാലും മുട്ടയും ഒന്നുമല്ല

മലയാളിയുടെ ഭക്ഷണ ശീലങ്ങളിൽ മുൻപന്തിയിൽ ആയിരുന്നു ഇലക്കറികൾ. ഇതിൽ ചീരയും മുരിങ്ങ ഇലയും എന്നും ആദ്യ പരിഗണനയിൽ തന്നെ ഉൾപ്പെടുമായിരുന്നു. എന്നാൽ ശുദ്ധമായ ഭക്ഷണത്തിന്റെയും ഭക്ഷ്യവസ്തുക്കളുടെയും ലഭ്യതക്കുറവും ഹൈപ്പർമാർക്കറ്റ് സംസ്കാരവും മുരിങ്ങ ഇലയെ മലയാളിയുടെ തീന്മേശയിൽ നിന്നും പുറത്താക്കി.

നമ്മുടെ തൊടിയിലും പറമ്പിലും നട്ടുപിടിപ്പിച്ച ചെടികളില്‍ നിന്ന് പറിച്ചെടുത്ത കീടനാശിനിയേതുമില്ലാത്ത ഫ്രഷ് ഇലകള്‍ കറിവെച്ചും ഉപ്പേരിയുണ്ടാക്കിയും നമ്മുടെ പഴയ തലമുറയുടെ ആരോഗ്യം ഇന്നത്തെ തലമുറക്ക് ഇല്ല എന്നതും വളരെ ഖേദകരമായ കാര്യമാണ്. ചിക്കനും ബര്‍ഗറുമില്ലാത്ത ഭക്ഷണം നമുക്കിന്ന് ഇല്ലെന്ന് തന്നെ പറയാം.

ഇത്തരത്തിൽ ചിന്തിച്ച് മുരിങ്ങയിലയെ പടിക്ക് പുറത്താക്കിയവർ അറിയണം മുരിങ്ങയിലയുടെ പോഷകങ്ങൾ എന്തെല്ലാമാണ് എന്ന്. വിററാമിനുകളുടെയും ഇരുമ്പിന്റെും ഫോസ്ഫറസിന്റെും കലവറ തന്നെയാണ് മുരിങ്ങയില. ഇതിൽ . വിറ്റാമിന്‍ എ, വിറ്റാമിന്‍ ബി, വിറ്റാമിന്‍ സി, വിറ്റാമിന്‍ ഡി, വിറ്റാമിന്‍ ഇ എന്നിവ അടങ്ങിയിരിക്കുന്നു.

അതായത് പാലില്‍ അടങ്ങിയിരിക്കുന്നതിനേക്കാള്‍ രണ്ട് മടങ്ങ് കാല്‍സ്യവും ചീരയിലുള്ളതിനേക്കാള്‍ മൂന്നിരട്ടി ഇരുമ്പും മുരിങ്ങയിലയിൽ നിന്നും ലഭിക്കുന്നു. മലബന്ധം മൂലം കഷ്ടപ്പെടുന്നവർക്ക് മുരിങ്ങയില ഗുണകരമാണ്.

ചര്‍മ സംരക്ഷണത്തിനും മുരിങ്ങയില നല്ലതാണ്. ആയുര്‍വേദത്തില്‍ നിരവധി ഔഷധങ്ങളില്‍ മുരിങ്ങ ഉപയോഗിക്കുന്നുണ്ട്. രക്തസമ്മർദ്ധം മൂലം കഷ്ടപ്പെടുന്നവർക്ക് വളരെ പെട്ടന്ന് ആശ്വാസം നൽകാൻ മുരിങ്ങയിലകൊണ്ട് സാധിക്കും. മുരിങ്ങയില സ്ഥിരമായി കഴിക്കുന്നത് കുട്ടികളില്‍ ബുദ്ധി ശക്തി വർധിപ്പിക്കും.

പാലിലും കോഴിമുട്ടയിലും അടങ്ങിയിരിക്കുന്നതിനേക്കാള്‍ കൂടുതല്‍ പ്രോട്ടീനും മുരിങ്ങയില്‍ അടങ്ങിയിട്ടുണ്ട്. പ്രത്യേകം പരിചണമൊന്നുമില്ലാതെ വളരുന്ന ചെടിയാണ് മുരിങ്ങ എന്നതിനാൽ തന്നെ നമ്മുടെ വീട്ടിൽ നിന്നും മുരിങ്ങയെ പടികടത്താതിരിക്കാൻ നോക്കാം

വീട്ടില്‍ത്തന്നെ ഉണ്ടാക്കാന്‍ ജൈവ കീടനാശിനികള്‍

പുകയിലക്കഷായം
250 ഗ്രാം പുകയില ചെറുതായി അരിഞ്ഞ് രണ്ടേകാല്‍ ലിറ്റര്‍ വെള്ളത്തില്‍ കുതിര്‍ത്ത് ഒരു ദിവസം വയ്ക്കുക. അതിനുശേഷം പുകയിലക്കഷണങ്ങള്‍ പിഴിഞ്ഞ് ചണ്ടി മാറ്റുഗക. 60 ഗ്രാം ബാര്‍സോപ്പ് ചെറിയ കഷണങ്ങളാക്കി കാല്‍ ലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിക്കുക. സോപ്പ് ലായനി പുകയിലക്കഷായവുമായി നന്നായി യോജിപ്പിക്കുക.

ഈ ലായനി അരിച്ചെടുത്ത് ഏഴിരട്ടി വെള്ളം ചേര്‍ത്ത് ചെടികളില്‍ തളിക്കാം. മുഞ്ഞ, മീലിമുട്ട, ഇലതീനിപ്പുഴുക്കള്‍, ശല്‍ക്കകീടം തുടങ്ങി മൃദുല ശരീരികളായ കീടങ്ങളെ നിയന്ത്രിക്കുന്നതിന് ഇത് ഉപയോഗിക്കാവുന്നതാണ്.

വേപ്പിന്‍കുരു സത്ത്
50 ഗ്രാം വേപ്പിന്‍കുരു ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ ഉപയോഗിക്കാം. മൂപ്പെത്തിയ വേപ്പിന്‍കുരു പൊടിച്ച് കിഴികെട്ടി വെള്ളത്തില്‍ 12 മണിക്കൂര്‍ മുക്കി വയ്ക്കുക. അതിനുശേഷം കിഴി പലപ്രാവശ്യം വെള്ളത്തില്‍ മുക്കിപ്പിഴിഞ്ഞ് സത്ത് പുറത്തെടുക്കുക. ഇളം തവിട്ട് നിറത്തില്‍ സത്ത് വരുന്നതുവരെ ഇങ്ങനെ കിഴി വെള്ളത്തില്‍ മുക്കിപ്പിഴിഞ്ഞെടുക്കുക. ഈ ലായനി നേരിട്ട് തളിയ്ക്കാം. തണ്ടുതുരപ്പന്‍,കായ്തുരപ്പന്‍,ഇലതീനിപ്പുഴുക്കള്‍ എന്നിവയ്‌ക്കെതിരെ ഫലപ്രദം

ഗോമൂത്രം-കാന്താരിമുളക് മിശ്രിതം
ഒരു കൈ നിറയെ കാന്താരി മുളകരച്ച് ഒരു ലിറ്റര്‍ ഗോമൂത്രത്തില്‍ ചേര്‍ത്ത് അരിച്ചെടുക്കുക. ഇതില്‍ 60 ഗ്രാം ബാര്‍സോപ്പ് ലയിപ്പിച്ച് ചേര്‍ത്തിളക്കുക. ഈ മിശ്രിതം 10 ലിറ്റര്‍ വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ച് അരിച്ചെടുത്ത് മൃദുല ശരീരികളായ കീടങ്ങള്‍ക്കെതിരെ ഉപയോഗിക്കാം. കാറ്റിന്റെ ദിശയില്‍ വേണം ചെടികളില്‍ മിശ്രിതം തളിക്കേണ്ടത്.

ഗ്രീന്‍ ടീയുടെ 10 ഗുണങ്ങള്‍

ആരോഗ്യദായകമായ പാനീയങ്ങളില്‍ ഒന്നാണ് ഗ്രീന്‍ ടീ (പച്ച തേയില). ഗ്രീന്‍ ടീയുടെ ഗുണങ്ങള്‍ കേട്ടറിഞ്ഞതോടെ പലരും ഇന്ന് ഇത് പതിവാക്കാന്‍ തുടങ്ങിയിട്ടുണ്ട്. എന്നാല്‍ നൂറ്റാണ്ടുകള്‍ക്ക് മുമ്പ് തന്നെ ഇന്ത്യയിലും ചൈനയിലുമെല്ലാം ആളുകള്‍ ഗ്രീന്‍ ടീ ഉപയോഗിച്ചിരുന്നുവെന്നതാണ് വാസ്തവം. ചൈനക്കാര്‍ തലവേദനക്കുള്ള ഔഷധമായാണ് ഗ്രീന്‍ ടീ ഉപയോഗിക്കുന്നത്.

അടുത്ത കാലത്ത് ഗ്രീന്‍ ടീയുടെ ഔഷധഗുണങ്ങളെക്കുറിച്ച് ഒട്ടേറെ പഠനങ്ങള്‍ നടന്നിട്ടുണ്ട്. ശാസ്ത്രീയമായും വൈദ്യശാസ്ത്രപരമായും നടത്തിയ പഠനങ്ങളെല്ലാം എത്തിച്ചേര്‍ന്നത് ഗ്രീന്‍ ടീ ആരോഗ്യസമ്പുഷ്ടമായ, ഔഷധവിര്യമുള്ള പാനീയമാണ് എന്ന നിഗമനത്തിലാണ്. സ്ഥിരമായി ഗ്രീന്‍ ടി കുടിക്കുന്നവര്‍ക്ക് ഹൃദയസംബന്ധമായ അസുഖങ്ങള്‍ വരില്ലെന്ന് പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.

ഗ്രീന്‍ ടീയുടെ ചില പ്രധാന ഗുണങ്ങളാണ് ചുവടെ
1.ക്യാന്‍സറിനെ തടയുന്നു: ഗ്രീന്‍ ടീയില്‍ അടങ്ങിയ ആന്റിഓക്‌സിഡന്റ് (antioxidant) വിറ്റാമിന്‍ സി യേക്കാള്‍ നൂറ് ഇരട്ടിയും വിറ്റാമിന്‍ ഇ യേക്കാള്‍ 24 ഇരട്ടിയും ഫലപ്രദമാണ്. ശരീരത്തില്‍ ക്യാന്‍സറിന് കാരമാകുന്ന സെല്ലുകളെ തടയാന്‍ ഇത് സഹായിക്കും.
2.പുഴുക്കടി, ചൊറി മുതലയായവ തടയുന്നു: ശരീരത്തിലുണ്ടാകുന്ന ചൊറി, പുഴുക്കടി തുടങ്ങിയവ തടയാന്‍ ഗ്രീന്‍ ടി ഫലപ്രദമാണ്.
3.ഹൃദ്രോഗത്തെ അകറ്റിനിര്‍ത്തുന്നു: പതിവായി ഗ്രീന്‍ ടി ഉപയോഗിക്കുന്നത് കൊളസ്‌ട്രോള്‍ കുറക്കുകയും അതുവഴി ഹൃദ്രോഗ സാധ്യത കുറക്കുകയും ചെ്യ്യുന്നു.

4.യുവത്വം നിലനിര്‍ത്തുന്നു: പോളിഫെനോള്‍സ് എന്നറിയപ്പെടുന്ന ഗ്രീന്‍ ടിയില്‍ അടങ്ങിയ ആന്റിഓക്‌സിഡന്റ് യുവത്വം നിലനിര്‍ത്താന്‍ സഹായിക്കുന്നു.
5.ചര്‍മ്മത്തെ സംരക്ഷിക്കുന്നു: ചര്‍മ്മത്തില്‍ ബാധിക്കുന്ന ക്യാന്‍സര്‍ തടയാന്‍ സഹായിക്കുന്നു.
6.ഓര്‍മശക്തി കൂട്ടുന്നു: അള്‍ഷ്‌ഹൈമേഴ്‌സ്, പാര്‍കിന്‍സന്‍സ് രോഗങ്ങളെ അകറ്റിനിര്‍ത്താന്‍ സഹായകരമാണ്.

7.പ്രതിരോധ ശക്തി വര്‍ധിപ്പിക്കുന്നു: ഗ്രീന്‍ ടീയില്‍ അടങ്ങിയ വിറ്റാമിന്‍ സി പ്രതിരോധ ശക്തി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നു. ജലദോഷവും പനിയും മാറാനും ഗ്രീന്‍ ടീ സഹായകമാണ്.
8.ആസ്തമ തടയുന്നു
9.ഉത്കണ്ഠ അകറ്റുന്നു
10.അലര്‍ജി തടയുന്നു.

വെള്ളുള്ളി രസം എങ്ങനെ ഉണ്ടാക്കാം

വെള്ളുള്ളി രസം എങ്ങനെ ഉണ്ടാക്കാം
ചേര്‍ക്കേണ്ട ഇനങ്ങള്‍,തുവരപ്പരിപ്പ് – 125 ഗ്രാം,
വെളുത്തുള്ളി – 1 കപ്പ്, പുളി – 3/4 നാരങ്ങാ വലിപ്പം, കടുക് – 1 ടീ സ്പൂണ്‍,
നെയ്യ് – 1 ടീ സ്പൂണ്‍, പച്ചമുളക് – 3 എണ്ണം, മല്ലി – 1 ടീ സ്പൂണ്‍, വറ്റല്‍ മുളക് – 4 എണ്ണം, കുരുമുളക് – 1/2 ടീ സ്പൂണ്‍,തക്കാളി-1, കടലപ്പരിപ്പ് – 1 ടീ സ്പൂണ്‍, ജീരകം – 1/2 ടീസ്പൂണ്‍, കായം – ആവശ്യത്തിന്, കറിവേപ്പില – ആവശ്യത്തിന്, ഉപ്പ് – പാകത്തിന്

പാകം ചെയ്യേണ്ട വിധം
ആദ്യം പരിപ്പ് വേവിച്ചുടയ്ക്കുക.
കാല്‍ ലിറ്റര്‍ പുളിനീരില്‍ കായവും, വെളുത്തുള്ളിയും ഉപ്പും ചേര്‍ത്തു തിളപ്പിക്കുക.
പിന്നീട് ജീരകം ഒഴികെയുള്ള ചേരുവകള്‍ വറുത്ത്, ജീരകം ചേര്‍ത്തു പൊടിയ്ക്കുക.
കുറച്ച് വെള്ളം ചേര്‍ത്ത് കുഴമ്പു പരുവത്തിലാക്കി ഇത് തിളക്കുന്ന രസത്തില്‍ ചേര്‍ക്കുക.
അഞ്ച് മിനിറ്റ് ചെറുതീയില്‍ വെച്ച് കുറച്ചുനേരം കൂടി തിളപ്പിക്കുക.
രസം തിളച്ചുപൊങ്ങുമ്പോള്‍ കറിവേപ്പിലയിട്ട് അടുപ്പില്‍ നിന്ന് വാങ്ങണം.
ഒരു ടീസ്പൂണ്‍ നെയ്യില്‍ പച്ചമുളകും കടുകുമിട്ട് വറുത്തുകോരി രസത്തില്‍ ചേര്‍ക്കുക.

ഔഷധങ്ങളുടെ കലവറയാണ് കാന്താരി

ഔഷധങ്ങളുടെ കലവറയാണ് കാന്താരി. കാന്താരിയുടെ എരിച്ചിലും നീറ്റലും ചൂടും ചൂരുമെല്ലാം അതൊരു ഔഷധിയാണെന്നതിന്റെ സൂചനമാത്രം.

കാന്താരിയുടെ എരിവ് കൂടുംതോറും ഔഷധഗുണവും കൂടുമെന്നത് നമ്മുടെ പഴയ കണ്ടെത്തല്‍. മുളകിന്റെ പുകച്ചിലിന് കാരണം അതിലടങ്ങിയിരിക്കുന്ന കാപ്‌സിനോയിഡുകളാണ്. പല ആയുര്‍വേദ മരുന്നുകളുടെയും പ്രധാനഘടകവും ഈ രാസപദാര്‍ഥങ്ങള്‍ തന്നെ. മാത്രമല്ല കൈയിലോ കാലിലോ മുറിവുണ്ടായാല്‍ കാന്താരിയുടെ ഇല അരച്ചിട്ടാല്‍ മുറിവ് പെട്ടെന്ന് ഉണങ്ങും.

സന്ധികള്‍ക്കും പേശികള്‍ക്കുമുണ്ടാകുന്ന വേദനയകറ്റാന്‍ നാട്ടുവൈദ്യന്മാര്‍ പഴുത്ത കാന്താരി ഉപയോഗിച്ചിരുന്നു. തലച്ചോറിലേക്ക് സന്ദേശമെത്തിക്കുന്ന നാഡീവ്യൂഹത്തിലെ ഘടകത്തിന്റെ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തുന്നതിനാല്‍ വേദനസംഹാരിയായി പ്രവര്‍ത്തിക്കാനും കാന്താരിക്ക് കഴിയും. കാന്താരിരസത്തിന് രക്തക്കുഴലുകളെ വികസിപ്പിക്കാന്‍ കഴിവുണ്ട്.

കാന്താരിയിലെ ‘ജീവകം സി’ ശ്വാസകോശരോഗങ്ങളെ ചെറുക്കുകയും പ്രതിരോധശേഷി വര്‍ധിപ്പിക്കുകയും ചെയ്യും. ഹൃദ്രോഗമുണ്ടാക്കുന്ന ്രൈട ഗ്ലിസറൈഡുകളുടെ അധിക ഉത്പാദനത്തെ കാന്താരിമുളക് നിയന്ത്രിക്കും. കൊളസ്‌ട്രോള്‍ കുറയ്ക്കാനും രക്തക്കുഴലുകള്‍ കട്ടിയാവുന്നത് തടയാനും കാന്താരിക്ക് കഴിയും. കാന്താരി മറ്റെല്ലാ ഔഷധങ്ങള്‍ക്കും രാസത്വരകമായി പ്രവര്‍ത്തിക്കുന്നു. ഉമിനീരുള്‍പ്പെടെയുള്ള സ്രവങ്ങളെ ഉദ്ദീപിപ്പിക്കുകയും അതുവഴി ദഹനപ്രക്രിയയെ സഹായിക്കുകയും ചെയ്യും.

സോളഹേസിയ കുടുംബത്തില്‍പ്പെട്ട കാന്താരിയെ പോര്‍ച്ചുഗീസുകാരാണ് നമ്മുടെ നാട്ടിലെത്തിച്ചത്. ചൂടത്ത് വളരുന്ന കാന്താരിക്ക് എരിവും ഗുണവും കൂടും. കീടരോഗബാധയൊന്നും തന്നെ കാന്താരിയെ ബാധിക്കാറില്ല. അതേസമയം, കാന്താരിമുളക് അരച്ചുതളിച്ചാല്‍ പച്ചക്കറികൃഷിയിലെ കീടങ്ങളെ തുരത്താനും ഉപയോഗിക്കാം.

ഈന്തപ്പഴം കഴിക്കൂ… അസുഖങ്ങളെ അകറ്റൂ.

ഈന്തപ്പഴം ആരോഗ്യവശങ്ങള്‍ ഏറെയുള്ളൊരു ഭക്ഷണവസ്തുവാണെന്ന കാര്യം എല്ലാവര്‍ക്കും അറിയുന്നതായിരിക്കും. എന്നാല്‍ ഇതിന്റെ ആരോഗ്യവശങ്ങള്‍ എന്തൊക്കെയുണ്ടെന്നതിനെപ്പറ്റി വലിയ നിശ്ചയമൊന്നും കാണില്ല. ധാരാളം അസുഖങ്ങള്‍ക്കുള്ളൊരു പരിഹാരമാര്‍ഗം കൂടിയാണ് ഈന്തപ്പഴം. കെളസ്‌ട്രോള്‍ തീരെയില്ലാത്ത ഒരു ഭക്ഷണപദാര്‍ത്ഥം. പ്രമേഹരോഗികള്‍ക്കു പോലും ദിവസവും ഒന്നോ രണ്ടോ ഈന്തപ്പഴം കഴിയ്ക്കാമെന്നാണ് പറയുക.

മലബന്ധം അകറ്റാനുള്ള നല്ലൊരു വഴിയാണ് ഈന്തപ്പഴം കഴിയ്ക്കുന്നത്. ഇത് രാത്രി വെള്ളത്തിലിട്ടു വച്ച് രാവിലെ കഴിയ്ക്കാം. ഇതിലെ നാരുകളാണ് ഈ ഗുണം നല്‍കുന്നത്. ദിവസവും ഇങ്ങനെ ചെയ്താല്‍ മലബന്ധം മാറും.

നിശാന്ധത അഥവാ നൈറ്റ് ബ്ലൈന്റ്‌നസുള്ള നല്ലൊരു മരുന്നു കൂടിയാണ് ഈന്തപ്പഴം. ഇതിലെ വൈറ്റമിന്‍ എ ആണ് ഇതിന് സഹായിക്കുന്നത്. നിശാന്ധത വരാതിരിക്കാനുള്ള ഒരു പ്രധാന മാര്‍ഗമാണിത്.

ഗര്‍ഭിണികള്‍ ഈന്തപ്പഴം കഴിയ്ക്കുന്നത് വളരെ നല്ലതാണ്. ഇത് ഹീമോഗ്ലോബിന്‍ തോത് ഉയര്‍ത്താന്‍ സഹായിക്കും. ഇതിലെ അയേണ്‍, മാംഗനീസ്, സെലേനിയം, കാല്‍സ്യം, ഫോസ്ഫറസ് എന്നിവ കുഞ്ഞിന്റെ വളര്‍ച്ചയ്ക്ക് വളരെ അത്യാവശ്യമായ ഘടകങ്ങളുമാണ്.

സന്ധിവേദനയ്ക്കും എല്ലുതേയ്മാനത്തിനുമുള്ള നല്ലൊരു പരിഹാരമാണ് ഈന്തപ്പഴം കഴിയ്ക്കുന്നത്. ഇതിലെ കാല്‍സ്യമാണ് ഈ ഗുണം നല്‍കുന്നത്. സ്ത്രീകള്‍ ഈന്തപ്പഴം കഴിയ്ക്കുന്നത് ഓസ്റ്റിയോപെറോസിസ് പോലുള്ള രോഗങ്ങളെ അകറ്റാന്‍ സഹായിക്കും.

വയറിനുണ്ടാകുന്ന അസ്വസ്ഥതകള്‍ മാറ്റാനുള്ള നല്ലൊരു പരിഹാരം കൂടിയാണ് ഈന്തപ്പഴം. ഇതില്‍ വൈറ്റമിന്‍ ബി5, വൈറ്റമിന്‍ ബി 3, ഫോസ്ഫറസ്, കോപ്പര്‍, പൊട്ടാസ്യം എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ വയറിന്റെ ആരോഗ്യത്തെ കാത്തു രക്ഷിയ്ക്കും.

പല്ലിന്റെ ആരോഗ്യത്തിനും ഈന്തപ്പഴം നല്ലതു തന്നെ. ഇതില്‍ ഫ്‌ളോറിന്‍ എന്നൊരു ഘടകമുണ്ട്. പല്ലുകള്‍ ദ്രവിയ്ക്കുന്നതു തടയാന്‍ ഇതിന് സാധിക്കും.

ഹൃദയാരോഗ്യത്തിനും ഈന്തപ്പഴം നല്ലതാണ്. ഇതിന്റെ ജ്യൂസ് കുടിയ്ക്കുന്നത് ഹൃദയത്തിന് അസുഖങ്ങള്‍ വരാതിരിക്കാന്‍ സഹായിക്കും.

കുട്ടികളോട് നിര്‍ബന്ധമായും പറയേണ്ട കാര്യങ്ങള്‍

മക്കളെ ശ്രദ്ധിക്കാന്‍ സമയമില്ലാത്ത അച്ഛനമ്മമാര്‍ മക്കളോട് പറഞ്ഞ് മനസ്സിലാക്കിക്കൊടുക്കേണ്ട ചില കാര്യങ്ങളുണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം.

രാവിലെ ഉണരേണ്ടത്
രാവിലെ ഉണരേണ്ടതാണ് ആദ്യം ശ്രദ്ധിക്കേണ്ട കാര്യം. വൈകി ഉറങ്ങുന്നതിന്റെ ദോഷവശങ്ങളും വൈകി എഴുന്നേല്‍ക്കുന്നതിന്റെ ദോഷവശങ്ങളും കുട്ടികളെ പറഞ്ഞ് മനസ്സിലാക്കി കൊടുക്കണം. രാവിലെ ഉണര്‍ന്ന് വ്യായാമം ചെയ്യുന്നതിന്റെ ആവശ്യകതയും പറഞ്ഞ് മനസ്സിലാക്കണം.

ഭക്ഷണം കഴിയ്‌ക്കേണ്ടത്
പലരും ഇന്നത്തെ കാലത്ത് ഡൈനിംഗ് ടേബിളില്‍ ഇരുന്നാണ് ഭക്ഷണം കഴിയ്ക്കാറുള്ളത്. എന്നാല്‍ തറയില് ഇരുന്ന് ഭക്ഷണം കഴിയ്ക്കുന്നതിന്റെ ആരോഗ്യഗുണങ്ങള്‍ കുട്ടികളെ പറഞ്ഞ് മനസ്സിലാക്കിക്കൊടുക്കണം.

വെള്ളവും ഭക്ഷണവും
ഭക്ഷണം കഴിയ്ക്കുമ്പോള്‍ വെള്ളം കുടിയ്ക്കാന്‍ പാടില്ലെന്നതും കുട്ടികളില്‍ വളര്‍ത്തിയെടുക്കേണ്ട ശീലങ്ങളില്‍ ഒന്നാണ്. ഇത് ആരോഗ്യസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്ന് പറഞ്ഞ് മനസ്സിലാക്കണം.

രാത്രി ഭക്ഷണം സമയത്തിന്
രാത്രി ഭക്ഷണം സമയത്തിന് കഴിയ്ക്കണം. അധികം വൈകി ഭക്ഷണം കഴിച്ചാലുണ്ടാകുന്ന ദോഷവശങ്ങളെപ്പറ്റി പറഞ്ഞ് മനസ്സിലാക്കണം. മാത്രമല്ല ഇത്തരമൊരു ശീലം കുട്ടികളില്‍ ഉണ്ടാക്കിയെടുക്കുകയും വേണം.

ദിവസവും കുളിയ്ക്കണം
ദിവസവും കുളിയ്ക്കുന്ന കാര്യത്തിലും പലപ്പോഴും കുട്ടികള്‍ മടി കാണിയ്ക്കാറുണ്ട്. എന്നാല്‍ പലപ്പോഴും വൃത്തിയുടെ കാര്യത്തില്‍ നമ്മള്‍ കാണിച്ച് കൂട്ടുന്ന പ്രശ്‌നങ്ങള്‍ ഭാവിയില്‍ ദോഷമുണ്ടാക്കുമെന്ന് കുട്ടികളെ പറഞ്ഞ് മനസ്സിലാക്കണം.

ഭക്ഷണശേഷം
ഭക്ഷണശേഷം വായും കൈയ്യും വൃത്തിയായി കഴുകേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും കുട്ടികളെ പറഞ്ഞ് മനസ്സിലാക്കണം.