ദാമ്പത്ത്യ ജീവിതത്തിൽ ഭര്‍ത്താക്കന്‍മാരെ ഭാര്യമാര്‍ വെറുക്കുന്നതിന് ഉള്ള 5 കാരണങ്ങള്‍

1 ബഹുമാനം നഷ്‌ടമാകുമ്പോള്‍
പരസ്‌പര ബഹുമാനമാണ് ഏതൊരു ബന്ധത്തെയും പോലെ ദാമ്പത്യവും ശക്തമാക്കി നിലനിര്‍ത്തുന്നത്. എന്നാല്‍ എപ്പോഴും കുറ്റപ്പെടുത്തുകയും, ബഹുമാനിക്കാതിരിക്കുകയും പരസ്‌പര വിശ്വാസം നഷ്‌ടമാകുകയും ചെയ്യുമ്പോള്‍, ഭര്‍ത്താവിനോടുള്ള ഭാര്യയുടെ അടുപ്പത്തിലും സ്‌നേഹത്തിലും കുറവ് ഉണ്ടാകുന്നു. ക്രമേണ ഈ സ്‌നേഹക്കുറവ് വെറുപ്പായി മാറുകയും ചെയ്യും.

2 വഞ്ചിക്കുമ്പോള്‍
ഭര്‍ത്താവിന്റെ ഭാഗത്തുനിന്നുള്ള വഞ്ചന പൊറുക്കുവാന്‍ ഒരു ഭാര്യയ്‌ക്കും പെട്ടെന്ന് സാധിക്കില്ല. പ്രത്യേകിച്ചും പരസ്‌ത്രീ ബന്ധം ഉള്‍പ്പടെയുള്ള കാര്യങ്ങള്‍. സാമ്പത്തികമായ കാര്യങ്ങള്‍ മറച്ചുവെക്കുന്നതും ചില ഭാര്യമാര്‍ക്ക് സഹിക്കാനാകാത്ത കാര്യമാണ്.

3 നിരുത്തരവാദപരമായ പെരുമാറ്റം
ഭാര്യയോട് നിര്‍വ്വഹിക്കേണ്ട ഉത്തരവാദിത്വങ്ങളില്‍നിന്ന് ഭര്‍ത്താവ് പിന്‍മാറുന്നത് ദാമ്പത്യ ബന്ധം തകര്‍ക്കാനിടയാക്കും. കുടുംബപരമായ ചടങ്ങുകളില്‍ ഭാര്യയ്ക്കൊപ്പം പങ്കെടുക്കാതെ ഭര്‍ത്താവ് മാറിനില്‍ക്കുന്നത്, നേരത്തെ പറഞ്ഞതുപോലെ ഷോപ്പിങിന് ഒപ്പം പോകാതിരിക്കുന്നതൊക്കെ ഭാര്യമാരില്‍ ഭര്‍ത്താക്കന്‍മാരോട് വെറുപ്പ് ഉണ്ടാക്കുന്ന കാര്യങ്ങളാണ്.

4 വ്യക്തിപരമായ ഇടം ഇല്ലാതാകുമ്പോള്‍
വിവാഹിതയായാലും വ്യക്തിപരമായ ഇഷ്‌ടങ്ങള്‍ നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്നവരാണ് സ്‌ത്രീകള്‍. എന്നാല്‍ ചില ഭര്‍ത്താക്കന്‍മാര്‍, ഭാര്യയുടെ വ്യക്തിപരമായ താല്‍പര്യങ്ങള്‍ക്ക് ഒരു വിലയും കല്‍പ്പിക്കില്ല. ഇത് ദാമ്പത്യ ബന്ധം തകരാനിടയാക്കും

5 ഭാര്യ വെറുമൊരു ഉല്‍പന്നമാകുമ്പോള്‍
ചില ഭര്‍ത്താക്കന്‍മാര്‍, ഭാര്യമാരെ സ്വന്തം താല്‍പര്യം സംരക്ഷിക്കുന്നതിനായി ഉപയോഗിക്കുന്നു. ജോലിയുമായി ബന്ധപ്പെട്ട ഒഴിവുകഴിവുകള്‍ സ്ഥിരീകരിക്കുന്നതിനായി ഭാര്യമാരെ കരുവാക്കുന്ന ഭര്‍ത്താക്കന്‍മാരുണ്ട്. ഇത്തരം സംഗതികള്‍ ഒരുതരത്തിലും ഭാര്യമാര്‍ ഇഷ്‌ടപ്പെടുന്ന കാര്യമല്ല.

Leave a Reply

Your email address will not be published. Required fields are marked *