മത്തൻ കുരു വലിച്ചെറിയാനുള്ളതല്ല , അറിയാം ആരോഗ്യ ഗുണങ്ങൾ

മത്തൻ കുരു വലിച്ചെറിയാനുള്ളതല്ല , അറിയാം ആരോഗ്യ ഗുണങ്ങൾ

ധാരാളം മിനറലുകള്‍ അടങ്ങിയ മത്തന്‍കുരു എല്ലുകളുടെ ആരോഗ്യം, രോഗ പ്രതിരോധശേഷി, എന്നിവ വര്‍ദ്ധിപ്പിക്കുകയും ശരീരത്തിന് കൂടുതല്‍ ഉന്മേഷം നല്‍കുകയും ചെയ്യുന്നു. ഇതില്‍ അടങ്ങിയിട്ടുള്ള പ്രോട്ടീന്‍ പേശികളുടെ നിര്‍മ്മാണത്തില്‍ സഹായിക്കുകയും, ചിലയിനം വാതങ്ങള്‍ കാരണമുള്ള ഉഷ്ണത്തെ ശമിപ്പിക്കുകയും ചെയ്യുന്നു. മഗ്നീഷ്യം ധാരാളം അടങ്ങിയതിനാല്‍ ഇതൊരു പ്രകൃതിജന്യമായ ഉത്തേജകമായും ഉപയോഗിക്കാം.

ഹൃദയാരോഗ്യം സംരക്ഷിക്കുന്ന കാര്യത്തില്‍ മത്തന്‍ കുരുവിന് ഒരു വലിയ സ്ഥാനം ഉണ്ട്. ഇതില്‍ അടങ്ങിരിക്കുന്ന മഗ്നീഷ്യം ഹൃദയാരോഗ്യം വര്‍ധിപ്പിക്കുന്നു.

രക്തസ്മ്മര്‍ദ്ദത്തെ നിയന്ത്രിച്ചു നിര്‍ത്തി കാര്‍ഡിയാക് അറസറ്റിനെ ഒഴിവാക്കാന്‍ മത്തന്‍ കുരുവിന് കഴിയും.

മത്തന്‍ കുരുവില്‍ സിങ്ക് ധാരാളമായി അടങ്ങിട്ടുണ്ട്. ഇത് രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കും.

പുരുഷന്മാരിലെ പ്രോസ്‌റ്റേറ്റ് ക്യാന്‍സറിനുള്ള മകിച്ച പരിഹാരമാണ് ഇത്.

പ്രേമേഹം നിയന്ത്രിച്ചു നിര്‍ത്താനും മത്തന്റെ കുരുവിന് കഴിയും.

പുരുഷ ഗ്രന്ഥിക്ക് വരുന്ന ക്രമക്കേടുകള്‍ പരിഹരിക്കാന്‍ ശരീരത്തെ പര്യാപ്തമാക്കും. ഹൃദയധമനികളുടെ ആരോഗ്യത്തിനും നല്ലതാണ്. ലൈംഗിക ഊര്‍ജ്ജവും, ശരിയായ സുഖാസ്വാദവും പ്രധാനം ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *