വയർ ചാടുന്നതിന്റെ പ്രധാന കാരണങ്ങൾ

മടി
വ്യായാമം ചെയ്യാതെ മടി പിടിച്ചിരിയ്ക്കുന്നത്, ശരീരമനങ്ങാതെ ഇരിയ്ക്കുന്നത് വയര്‍ ചാടാന്‍ ഇടയാക്കുന്ന ഒരു പ്രധാന കാരണമാണ്.

മദ്യപാനം
മദ്യപാനം വയര്‍ കൂടാന്‍ ഇടയാക്കുന്ന ഒന്നാണ്. പ്രത്യേകിച്ച് കൂടുതല്‍ ബിയര്‍ കുടിയ്ക്കുന്നത്. ബിയര്‍ ബെല്ലി എന്ന ഒരു വാക്കു തന്നെയുണ്ട്.

കൊറിയ്ക്കുന്ന ശീലം
ഇവയ്ക്കിടെ കൊറിയ്ക്കുന്ന ശീലമുള്ളവരുണ്ട്. പ്രത്യേകിച്ച് വറുത്തതും പൊരിച്ചതുമെല്ലാം. വയര്‍ കൂട്ടുന്ന ഒരു ശീലമാണിത്.

സ്‌ട്രെസ്
സ്‌ട്രെസ് വയര്‍ ചാടാനുള്ള ഒരു കാരണമാണ്. സ്‌ട്രെസ് കൂടുമ്പോള്‍ ശരീരം കോര്‍ട്ടിസോള്‍ എന്ന ഒരു ഹോര്‍മോണ്‍ പുറപ്പെടുവിയ്ക്കും.ഇത് തടിയും വയറ്റില്‍ കൊഴുപ്പും വര്‍ദ്ധിയ്ക്കാന്‍ ഇട വരുത്തും.

പ്രോട്ടീന്‍
കുറഞ്ഞ ഭക്ഷണങ്ങള്‍ പ്രോട്ടീന്‍ ശരീരത്തിലെ അപചയപ്രക്രിയ വര്‍ദ്ധിപ്പിയ്ക്കാന്‍ അത്യാവശ്യമാണ്. അപചയപ്രക്രിയ കൊഴുപ്പു കത്തിച്ചു കളയും. പ്രോട്ടീന്‍ കുറഞ്ഞ ഭക്ഷണങ്ങള്‍ കഴിയ്ക്കുന്നത് വയര്‍ ചാടിയ്ക്കും.
സമയനിഷ്ഠയില്ലാതെ ഭക്ഷണം

സമയനിഷ്ഠയില്ലാതെ ഭക്ഷണം കഴിയ്ക്കുന്നത് വയര്‍ ചാടിയ്ക്കുന്ന മറ്റൊരു ശീലമാണ്. ഇങ്ങനെ വരുമ്പോള്‍ അടുത്ത ഭക്ഷണം എപ്പോഴാണെന്നറിയാതെ ശരീരം കൊഴുപ്പു സംഭരിയ്ച്ചു വയ്ക്കും. ഇത് ആവശ്യാനുസരണം ഊര്‍ജമാക്കി മാറ്റാന്‍ വേണ്ടിയാണ്.

കഴിച്ചയുടനെ കിടക്കുന്ന ശീലം
രാത്രി കഴിച്ചയുടനെ പെട്ടെന്നു പോയി കിടക്കുന്ന ശീലവും വയര്‍ ചാടിയ്ക്കുന്ന ഒന്നു തന്നെ.

ഉറക്കക്കുറവ്
ഉറക്കക്കുറവ് ഹോര്‍മോണ്‍ അസന്തുലിതാവസ്ഥയുണ്ടാക്കും. ഇത് വയര്‍ ചാടാന്‍ ഇട വരുത്തും.

പച്ചക്കറികള്‍
പച്ചക്കറികള്‍ കഴിയ്ക്കാന്‍ മടിയുള്ളവരുണ്ട്. വാസ്തവത്തില്‍ പച്ചക്കറികള്‍ കഴിയ്ക്കുന്നത് ആരോഗ്യത്തിന് ഗുണകരമാണ്. കാരണം ഇതിലെ നാരുകള്‍ ദഹനം ശരിയായി നടക്കാന്‍ സഹായിക്കും. ഇത് വയര്‍ ചാടാതിരിയ്ക്കാന്‍ സഹായിക്കും

Leave a Reply

Your email address will not be published. Required fields are marked *