ഗർഭിണികൾ ഈ പഴങ്ങൾ കഴിക്കണം

ഗർഭിണികൾ ഈ പഴങ്ങൾ കഴിക്കണം
ഗര്‍ഭകാലത്ത് പഴങ്ങള്‍ കഴിക്കേണ്ട ആവശ്യകതയെക്കുറിച്ച് പ്രത്യേകം പറയേണ്ട ആവശ്യമില്ല. ഗര്‍ഭകാലത്ത് കഴിക്കേണ്ട ചില ഫലവര്‍ഗങ്ങളുമുണ്ട്. അവ ഏതൊക്കെയാണെന്ന് നോക്കാം

മുസംബി
ഗര്‍ഭിണികള്‍ക്കുണ്ടാക്കുന്ന ഛര്‍ദ്ദിക്ക് ശമനം വരുത്താന്‍ മുസംബിക്ക് കഴിയും. അതുപോലെ പുലര്‍കാലത്തുണ്ടാകുന്ന ക്ഷീണം ഒഴിവാക്കാന്‍ മുസംബി കഴിക്കുന്നത് നല്ലതാണ്. ആന്റി ഓക്സിഡന്റുകളാല്‍ സമ്പന്നമായ ഈ പഴം ഗര്‍ഭകാലത്തുണ്ടാകുന്ന എല്ലാ ആരോഗ്യപ്രശ്നങ്ങള്‍ക്കും ഗര്‍ഭസ്ഥശിശുവിനും നല്ലതാണ്.

മുന്തിരി
വിറ്റാമിന്‍ എ സമൃദ്ധമായി ഉള്ള മുന്തിരി ഗര്‍ഭിണികള്‍ക്ക് നല്ലതാണ്. പൊട്ടാസ്യം, ഫോസ്ഫറസ്, മഗ്നേഷ്യം, സോഡിയം എന്നിവയാല്‍ സമ്പന്നമാണ് മുന്തിരി.

അവക്കാഡോ
ഫോളിക് ആസിഡ് അടങ്ങിയിരിക്കുന്ന ഫലവര്‍ഗമാണ് അവക്കാഡോ. ഗര്‍ഭിണികള്‍ക്ക് യോജിക്കുന്ന പഴമാണിത്.

മാതളനാരങ്ങ
ആന്‍റി ഓക്സിഡന്‍റുകള്‍, വിറ്റാമിന്‍ E, A, C, പൊട്ടാസിയം എന്നിവ ഇതിലെ ചുവന്ന കുരുക്കളിലുണ്ട്. അതോടൊപ്പം ഇവയില്‍ ഉള്ള ഇരുമ്പിന്‍റെ അംശം ഗര്‍ഭകാലത്ത് അനീമിയയില്‍ നിന്നും രക്ഷ നേടിത്തരുന്നു. ആരോഗ്യ സമ്പൂര്‍ണ്ണമായ ഗര്‍ഭത്തിനായി ഇത് ദിവസേനെ കഴിക്കാം.

ഉണക്കിയ ആപ്രിക്കോട്ട്
ഇത് ഫോളിക് ആസിഡ്, അയണ്‍, കാല്‍സ്യം, പൊട്ടാസിയം, മഗ്നീഷ്യം, എന്നിവയാല്‍ സംപുഷ്ടമാണ്.

Leave a Reply

Your email address will not be published. Required fields are marked *