ഗൂഗിളിൽ നിന്നും നിങ്ങൾ തിരഞ്ഞ കാര്യങ്ങളും ഹിസ്റ്ററിയുമെല്ലാം എങ്ങനെ ഡിലീറ്റ് ചെയ്യാം?

ഫെയ്സ്ബുക്ക്-കേംബ്രിഡ്ജ് അനലിറ്റിക്ക വിഷയം സംഭവിച്ചത് മൂലം ഉണ്ടായ ഒരു വലിയ കാര്യം എന്തെന്ന് വെച്ചാൽ ആളുകൾക്ക് അവരുടെ സ്വകാര്യതയെക്കുറിച്ച് കൂടുതൽ ബോധവാന്മാരാകാൻ പറ്റി എന്നതാണ്. അതിനുമുമ്പ് ഇങ്ങനെ ഒന്ന് അധികമാരും ഓർത്തിരുന്നില്ല. അറിഞ്ഞോ അറിയാതെയോ തന്നെ നമ്മളെല്ലാവരും നമ്മുടെ ഡാറ്റയെ മറ്റുള്ളവരുമായി പങ്കുവെച്ചു. എവിടെയാണ് പോകുന്നത്, ആരാണ് പങ്കിട്ടത്, എന്തൊക്കെ അവർക്ക് ലഭിച്ചു എന്നൊന്നും നമ്മൾ ആലോചിച്ചിരുന്നില്ല.

എന്തായാലും കാര്യങ്ങൾ ഇപ്പോൾ ആകെ മാറിമറിഞ്ഞപ്പോൾ ഗൂഗിളും ഫെയ്സ്ബുക്കും പോലുള്ള കമ്പനികൾ നിങ്ങളുടെ ഡാറ്റ എങ്ങനെ ഉപയോഗിക്കുന്നു എന്നതിനെ ഉപഭോക്താക്കളെ അറിയിക്കാൻ ബാധ്യസ്ഥരായി തീർന്നിരിക്കുകയാണ്. ഏത് വിവരമാണ് ഉപയോക്താക്കളിൽ നിന്നും ശേഖരിക്കുന്നതെന്നത് മനസിലാക്കാൻ സഹായിക്കുന്ന പുതിയ സ്വകാര്യത നയവുമായി ഗൂഗിൾ ഫേസ്ബുക്ക് എന്നിവരെല്ലാം തന്നെ ഇപ്പോൾ വന്നിട്ടുണ്ട്. ഇതിൽ ഗൂഗിൾ ഈയിടെ അവതരിപ്പിച്ച ചില കാര്യങ്ങൾ ചുവടെ പറയുകയാണ്. ഒപ്പം എങ്ങനെ നിങ്ങൾ മുമ്പ് നടത്തിയ ഗൂഗിൾ സെർച്ചുകൾ കാണാം, ഡിലീറ്റ് ചെയ്യാം, നിങ്ങളുടെ ശേഖരിച്ച വിവരങ്ങൾ എന്തൊക്കെയാണ് എന്നത് അറിയുന്നത് അടക്കമുള്ളതെല്ലാം എങ്ങനെ നമുക്ക് തന്നെ സ്വയം അറിയാൻ പറ്റും എന്നും നോക്കാം.

“ഞങ്ങൾ ശേഖരിക്കുന്ന വിവരങ്ങൾ എന്തൊക്കെയാണെന്നും ഞങ്ങൾ അത് എന്തിനാണ് ശേഖരിക്കുന്നത് എന്നും മനസിലാക്കുന്നത് എളുപ്പമാക്കാനായി, ഞങ്ങളുടെ നിലവിലെ സ്വകാര്യത നയം അപ്ഡേറ്റുചെയ്യുകയാണ്. നിങ്ങളുടെ സെർച്ച് ഹിസ്റ്ററി കണ്ടെത്താൻ എളുപ്പമാക്കുന്നതിന് അവസാധ്യമായ സൗകര്യങ്ങൾ മെച്ചപ്പെടുത്തിയിട്ടുണ്ട്.” ഒരു ബ്ലോഗ് പോസ്റ്റിൽ ഗൂഗിൾ ഇങ്ങനെ പറയുകയുണ്ടായി. ഇതിലൂടെ ഗൂഗിൾ എളുപ്പമാക്കി എന്ന് പറയുന്ന കാര്യങ്ങൾ എങ്ങനെ നമുക്ക് ഉപയോഗിക്കാം എന്ന് ഇനി മനസ്സിലാക്കാം.

Leave a Reply

Your email address will not be published. Required fields are marked *