കശുമാങ്ങയുടെ ആരോഗ്യ ഗുണങ്ങൾ

പോഷകസമൃദ്ധമാണ് ഔഷധഗുണങ്ങളടങ്ങിയ കശുമാങ്ങ. ദിവസേന ഓരോ കശുമാമ്പഴം കഴിച്ചാല്‍ പനി, ജലദോഷം മുതലായവ ഒരു പരിധിവരെ അകറ്റിനിര്‍ത്താം.

ഇതിന്റെ പഴസമ്പത്ത് രോഗങ്ങള്‍ക്ക് നല്ല ഔഷധമാണ്. ഒരു കശുമാങ്ങയ്ക്ക് പകരം വയ്ക്കാന്‍ അഞ്ച് ഓറഞ്ചുകളെങ്കിലും വേണമെന്ന് കേട്ടാല്‍ മനസിലാവും ഈ പഴത്തിന്റെ മഹിമ. കശുഅണ്ടണ്ടി മാത്രം ഇറുത്തെടുക്കുന്നവര്‍ ഇതുകേട്ടാല്‍ ആശ്ചര്യപെടുമെന്നുറപ്പ്.

പോഷകമൂല്യങ്ങളുള്ള കൂട്ടത്തില്‍ ഇത്രയേറെ അവഗണിക്കപെടുന്ന മറ്റൊരു പഴം ഇല്ലെന്നതാണ് ഏറെ സങ്കടകരമായി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

മാംസ്യം(0.8 ശതമാനം) കൊഴുപ്പ് (0.2 ശതമാനം) അന്നജം (12.6 ശതമാനം) കാല്‍സ്യം (0.2 ശതമാനം) ഫോസ്ഫറസ് (19 ശതമാനം) ഇരുമ്പ് (0.4 ശതമാനം) ജീവകം ബി 1(0.2 ശതമാനം) ജീവകം ബി 2 (0.2 ശതമാനം) നിയാസിന്‍ (0.5 ശതമാനം) എന്നിവ കശുമാങ്ങയില്‍ അടങ്ങിയിരിക്കുന്നു.

കശുഅണ്ടണ്ടി പരിപ്പാകട്ടെ ഊര്‍ജത്തിന്റെ മികച്ച ഉറവിടമാണ്. രുചിയിലും ഗുണത്തിലും ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന അതിവിശിഷ്ടമായ ഒരു ഉല്‍പ്പന്നമാണ്. കശുവണ്ടണ്ടിയില്‍ അപൂരിത കൊഴുപ്പായ ഒലിക്ക് ആസിഡ് ഏകദേശം 75 ശതമാനം വരെ അടങ്ങിയിരിക്കുന്നു. അതിനാല്‍ കശുവണ്ടണ്ടി പരിപ്പ് ശരീരത്തെ ഹൃദയസംബന്ധമായ രോഗങ്ങളില്‍ നിന്നു സംരക്ഷിക്കുന്നു.

കശുവണ്ടണ്ടിയിലെ പോഷകങ്ങള്‍
25ഗ്രാം (ഏകദേശം 14-15 എണ്ണം) ഊര്‍ജം (149 കലോറി) പ്രോട്ടീന്‍ (5.3ഗ്രാം) അന്നജം (5.5 ഗ്രാം) കൊഴുപ്പ് (11.7 ഗ്രാം) കാത്സ്യം (12.5 മി.ഗ്രാം) ഫോസ്ഫറസ് (112.5 മി,ഗ്രാം) ഇരുമ്പ് (1.45 മി.ഗ്രാം).

Leave a Reply

Your email address will not be published. Required fields are marked *