മുടികൊഴിച്ചിൽ തടയാനും നല്ലമുടിക്കും പേരയില

പേരയ്ക്ക വൈറ്റമിന്‍ സി അടങ്ങിയ ഭക്ഷ്യവസ്തുക്കളിലൊന്നാണ്. വൈറ്റമിന്‍ സിയ്ക്കു പുറമെ മറ്റു പോഷകങ്ങളും ഇതില്‍ അടങ്ങിയിട്ടുണ്ട്.
പേരയ്ക്ക മാത്രമല്ല, പേരയിലയും ഗുണങ്ങളില്‍ മികച്ചതാണ്. പേരയില മുടിസംരക്ഷണത്തിനും ഉപയോഗിയ്ക്കാമെന്നതാണ് എടുത്തു പറയേണ്ട ഒരു വസ്തുത.
എതെല്ലാം വിധത്തിലാണ് പേരയില മുടിസംരക്ഷണത്തിന് ഉപകരിയ്ക്കുന്നതെന്നറിയൂ,

പേരയിലയിട്ടു തിളപ്പിച്ച വെള്ളം തണുത്ത ശേഷം തലയോടില്‍ മസാജ് ചെയ്യുന്നതും മുടി കഴുകുന്നതുമെല്ലാം മുടികൊഴിച്ചില്‍ തടയാന്‍ സഹായിക്കും.

പേരയില അരച്ചു തലയില്‍ പുരട്ടുന്നത് താരനകറ്റാനും നല്ലതാണ്.

പേരയില കൊണ്ടുള്ള ഹെയര്‍ പായ്ക്ക് മുടിയുടെ അറ്റം പിളരുന്നതും തടയും. ഈ പായ്ക്കില്‍ ഒരു ടീസ്പൂണ്‍ തേന്‍ ചേര്‍ക്കുന്നതും നല്ലതാണ്. പായ്ക്കിട്ട ശേഷം ഇളംചൂടുള്ള വെള്ളം കൊണ്ടു മുടി കഴുകാം.

പേരയിലയുടെ നീര് തലയില്‍ പുരട്ടുന്നത് തലയിലെ പേനിനെ ഒഴിവാക്കും.

ശിരോചര്‍മത്തിലെ വരള്‍ച്ചയും ചൊറിച്ചിലും മാറ്റാനും ഇത് നല്ലതാണ്. ഇതിന്റെ നീര് തലയോടില്‍ പുരട്ടുകയോ പേരയിലയിട്ട വെള്ളം കൊണ്ടു മുടി കഴുകുകയോ ചെയ്യാം.

മുടിയ്ക്കു സ്വാഭാവിക രീതിയില്‍ തിളക്കം നല്‍കാനും മുടിവേരുകള്‍ക്ക് ബലം നല്‍കാനും പേരയിലയുടെ നീര് നല്ലതാണ്.

പേരയിലിട്ട വെള്ളം കൊണ്ടു മുടി കഴുകുന്നത് എണ്ണമയമുള്ള മുടിയ്ക്കുള്ള പരിഹാരമാണ്.

Leave a Reply

Your email address will not be published. Required fields are marked *