ആരോഗ്യമുള്ള കുട്ടികളുടെ തൂക്കവും ഉയരവും

പെണ്‍കുട്ടികള്‍ക്ക്‌ ആണ്‍കുട്ടികളേക്കാള്‍ താരതമ്യേന തൂക്കവും ഉയരവും അല്‍പം കുറവായിരിക്കും.

പ്രത്യേകം ശ്രദ്ധിക്കുക
1.ഒന്നര രണ്ട്‌ മാസം പ്രായമുള്ളപ്പോള്‍ ശബ്‌ദം കേള്‍പ്പിക്കുന്നിടത്തേക്ക്‌ കുഞ്ഞ്‌ മുഖം തിരിച്ച്‌ നോക്കാതിരിക്കുന്നത്‌.
2.മൂന്ന്‌, നാല്‌ മാസമായിട്ടും ആളെ കണ്ടാലും കളിപ്പാട്ടം കണ്ടാലും പ്രത്യേകം ശ്രദ്ധിക്കുന്നില്ലെങ്കില്‍.
3.നാലഞ്ച്‌ മാസമായിട്ടും അമ്മ മടിയിലിരുത്തുമ്പോള്‍ തല നിവര്‍ത്തിപ്പിടിക്കുന്നില്ലെങ്കില്‍.
4.ഒന്‍പതാം മാസമായിട്ടും പരസഹായമില്ലാതെ ഇരിക്കാന്‍ കഴിയുന്നില്ലെങ്കില്‍.
5.പത്ത്‌ മാസമായിട്ടും ആവര്‍ത്തിച്ച്‌ ശബ്‌ദമുണ്ടാക്കാന്‍ കഴിയുന്നില്ലെങ്കില്‍.

6.ഒന്നര വയസായിട്ടും തനിയെ നടക്കാന്‍ കഴിയുന്നില്ലെങ്കില്‍.
7.ഒന്നേമുക്കാല്‍ വയസായിട്ടും ഒരു വാക്കുപോലും സംസാരിക്കുന്നില്ലെങ്കില്‍.
8.രണ്ടേകാല്‍ വയസായിട്ടും രണ്ടുമൂന്ന്‌ വാക്കുചേര്‍ത്ത്‌ സംസാരിക്കാനായില്ലെങ്കില്‍.
9.നാല്‌ വയസായിട്ടും വ്യക്‌തമായി മനസിലാകുന്ന രീതിയില്‍ സംസാരിക്കുന്നില്ലെങ്കില്‍.
മേല്‍ സൂചിപ്പിച്ചതുപോലെയുള്ള പോരായ്‌മകള്‍ ഉള്ളപ്പോള്‍ കുഞ്ഞിനെ ആറാമത്തെ ആഴ്‌ചയിലും ആറാമത്തെ മാസത്തിലും പത്താമത്തെ മാസത്തിലും ഒന്നരവയസിലും മൂന്നുവയസിലും ഒരു വിദഗ്‌ദ്ധ ചികിത്സകനെക്കൊണ്ട്‌ പരിശോധിപ്പിക്കണം.
കടപ്പാട്‌

Leave a Reply

Your email address will not be published. Required fields are marked *