രുചിയൂറും നാല് തരം ചമ്മന്തികൾ

തേങ്ങാ ചമ്മന്തി
ചേരുവകൾ
തേങ്ങാ ചിരകിയത് 2 കപ്പ്, പുളി 10 ഗ്രാം, വറ്റൽ മുളക് 8 എണ്ണം, കറിവേപ്പില, ഉപ്പ്‌ ആവശ്യത്തിന്, ചെറിയ ഉള്ളി 3 അല്ലി, വെളിച്ചെണ്ണ ആവശ്യത്തിന്.

തയ്യാറാക്കുന്ന വിധം
തേങ്ങാ ചിരകിയത് മിക്സിയിൽ ഒതുക്കിയെടുക്കുക. ഇതിലേക്ക് പുളി, വറ്റൽ മുളക്, കറിവേപ്പില, ഉപ്പ്‌, ചെറിയ ഉള്ളി എന്നിവ ചേർത്ത് ഒതുക്കുക. ഇതിൽ വെളിച്ചെണ്ണ തൂവി ചാലിച്ചെടുത്താൽ തേങ്ങാ ചമ്മന്തി റെഡി.

ചെമ്മീൻ ചമ്മന്തി
ചേരുവകൾ
ഉണക്ക ചെമ്മീൻ ആവശ്യത്തിന്, തേങ്ങാ ചിരകിയത് ചെറിയ കപ്പ്, വറ്റൽ മുളക് 8 എണ്ണം കറിവേപ്പില, ഉപ്പു ആവശ്യത്തിന്, മല്ലിയില, വെളുത്തുള്ളി 3 അല്ലി, തക്കാളി അറിഞ്ഞത് 1 ടീസ്പൂൺ, വാളൻ പുലി ചെറിയ ഉരുള, വെളിച്ചെണ്ണ ആവശ്യത്തിന്.

തയ്യാറാക്കുന്ന വിധം
ചീനച്ചട്ടി ചൂടാക്കി ചെമ്മീൻ അതിലിട്ടു വറുത്തെടുക്കുക. തേങ്ങാ ചിരകിയതും മുളകും ചീന ചട്ടിയിൽ വഴറ്റുക. ഇതും വാര്ത്ത ചെമ്മീനും മിക്സിയിൽ ഒതുക്കിയെടുക്കുക. ഇതിലേക്ക് തക്കാളി, മല്ലിയില, വെളുത്തുള്ളി, എന്നിവ ചേർത്ത് അടിച്ചെടുക്കുക. വെളിച്ചെണ്ണ ചേർത്ത് അൽപ്പം കുരുമുളക് പൊടിയും ചേർത്താൽ ചമ്മന്തി അടിപൊളിയായി

നെല്ലിക്ക ചമ്മന്തി
ചേരുവകൾ
നെല്ലിക്ക 10 എണ്ണം, കാന്താരി മുളക് 20 എണ്ണം, പുളി 10 ഗ്രാം, തേങ്ങാ ചിരകിയത് 1 കപ്പ്, കറിവേപ്പില, മല്ലിയില, വെളുത്തുള്ളി മൂന്ന്‌ അല്ലി, ഉപ്പ്‌, വെളിച്ചെണ്ണ ആവശ്യത്തിന്.
തയ്യാറാക്കുന്ന വിധം
നെല്ലിക്ക വെളിത്തിലിട്ടു ചൂടാക്കിയെടുക്കുക. അത് കുരു കളഞ്ഞ ശേഷം മിക്സിയിൽ ഒതുക്കുക, ഇതിലേക്ക് നെല്ലിക്ക, കാന്താരി മുളക്, പുളി, തേങ്ങാ ചിരകിയത്, കറിവേപ്പില, മല്ലിയില, വെളുത്തുള്ളി എന്നിവ ചേർത്ത് അടിച്ചെടുക്കുക. ഇതിലേക്ക് അല്പം വെളിച്ചെണ്ണ ചാലിച്ചാൽ നെല്ലിക്ക ചമ്മന്തി റെഡിയായി.

പുതിനയില ചമ്മന്തി
ചേരുവകൾ
തേങ്ങാ ചിരകിയത് 2 കപ്പ്, പുതിനയില 1 ടേബിൾ സ്പൂൺ, മല്ലിയില അര ടീസ്പൂൺ, കറിവേപ്പില, പുളി 10 ഗ്രാം, ഉപ്പ്‌ ആവശ്യത്തിന്, വിനാഗിരി 2 ടീസ്‌പൂൺ, പച്ച മുളക്, 6 എണ്ണം, വെളുത്തുള്ളി മൂന്ന്‌ അല്ലി.
തയ്യാറാക്കുന്ന വിധം
തേങ്ങാ ചിരകിയത് പച്ചമുളകിട്ട് മൈക്സിയിൽ നന്നായി ഒതുക്കിയെടുക്കുക, അതിൽ പുതിനയില, മല്ലിയില, കറിവേപ്പില, പുളി, ഉപ്പ്‌, വെളുത്തുള്ളി എന്നിവ ചേർത്ത് നന്നായി അരച്ചെടുക്കുക. ഇതിലേക്ക് വിഎൻഗിരി ചേർത്തിളക്കുക. രുചിയേറും പുതിന ചമ്മന്തി റെഡി.

Leave a Reply

Your email address will not be published. Required fields are marked *