സുഖമായി ഉറങ്ങാൻ എന്ത് കഴിക്കണം ?

മെച്ചപ്പെട്ട ഉറക്കം ലഭിക്കാന്‍ ഭക്ഷണക്രമങ്ങളില്‍ മാറ്റം വരുത്തിയാല്‍ മതി. ആരോഗ്യകരമായ ഭക്ഷം ആരോഗ്യകരമായ ഉറക്കത്തിന് സഹായിക്കുമെന്ന് പഠനങ്ങളില്‍ പറയുന്നു.

തേൻ
തേനില്‍ ഗ്ലൂക്കോസ് അടങ്ങിയിട്ടുണ്ട്. ഇത് തലച്ചോറിലെ ന്യൂറോ ട്രോന്‍സ് മിറ്ററായ ഒറെക്‌സിന്റെ അളവ് കുറക്കാന്‍ സഹായിക്കുന്നു.

പരിപ്പ്
അണ്ടിപരിപ്പ്, ചണവിത്തുകള്‍, മത്തങ്ങ വിത്തുകളിലടങ്ങിയിട്ടുള്ള മാഗ്നീഷ്യം, ട്രീപ്‌റ്റോപന്‍ എന്നിവ സെറോട്ടോണിന്റെ അളവ് വര്‍ധിപ്പിക്കും. ഇത് ഉറക്കമുണ്ടാക്കാന്‍ സഹായിക്കും.

മത്സ്യം
വിറ്റാമിന്‍ ബി6 അടങ്ങിയിട്ടുണ്ട് മത്സ്യത്തില്‍. ഇതിലെ സള്‍മോണ്‍, തുണ, ഹാലിബറ്റ് എന്നിവ മെലറ്റേിനിന്റെ ഉല്‍പാദനത്തിന് സഹായിക്കുന്നു.

തൈര്
ഉറക്കത്തെ സഹായിക്കുന്ന കാത്സ്യം പ്രോസസ്സ് ഹോര്‍മോണുകള്‍ ഡിറക്ടോഫര്‍ മെലറ്റോണിന്‍ എന്നിവ തൈരില്‍ അടങ്ങിയിട്ടുണ്ട്.

കാബേജ്
കാബേജില്‍ കൊളോമിയില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് ഉറക്കത്തിന് സഹായിക്കുന്ന ഹോര്‍മോണുകളുടെ പ്രവര്‍ത്തനത്തെ മികച്ചതാക്കാന്‍ സഹായിക്കുന്നു.

ഏത്തപഴം
ഉറങ്ങാന്‍ സഹായിക്കുന്ന പൊട്ടാസ്യം ഏത്തപഴത്തില്‍ കൂടുതലായി അടങ്ങിയിട്ടുണ്ട്.

എല്ലാ ധാന്യങ്ങളും
ഇന്‍സുലുന്‍ ഉല്‍പാദനം മസ്തിഷ്‌കത്തിന്റെ പ്രവര്‍ത്തനങ്ങളെ സഹായിക്കുന്നു. ഇതിലടങ്ങിയിട്ടുള്ള മാഗ്നിഷ്യം വളരെ കുറവാണ്. അതുകൊണ്ട് തന്നെ ഇത് രാത്രിയില്‍ ഉറങ്ങാന്‍ സഹായിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *