വാഴ പിണ്ടി എന്ന ഹെൽത്തി ഫുഡ്

നമ്മുടെ നാട്ടിന്‍പുറങ്ങളില്‍ സുലഭമായി ലഭിക്കുന്നതാണ്‌ വാഴപ്പിണ്ടി. എന്നാല്‍ ഇത്‌ ആരോഗ്യത്തിന്‌ അങ്ങേയറ്റം ഗുണം ചെയ്യുമെന്ന്‌ പലര്‍ക്കും അറിയില്ല. വാഴുടെ കുല വെട്ടിയതിന്‌ ശേഷമുള്ള തടയില്‍ നിന്നാണ്‌ പിണ്ടി എടുക്കുന്നത്‌. പ്രധാനമായി തോരന്‍ അഥവ ഉപ്പേരിക്കായി ഉപയോഗിക്കാം. ഞാലിപ്പൂവന്‍ വാഴയുടെ പിണ്ടിയാണ്‌ കൂടുതലായി ഉപയോഗിക്കുന്നതെങ്കിലും ചിലയിടങ്ങളില്‍ ഏത്തവാഴയും ഉപയോഗിക്കാറുണ്ട്‌. ഇത്‌ ചെറുതായി നുറുക്കി എണ്ണ ഉപയോഗിച്ച്‌ നാരുകള്‍ കളഞ്ഞുവേണം പാകം ചെയ്യാന്‍.

1,മൂത്രശയക്കല്ല്‌ മാറാന്‍ സ്‌ഥിരമായി വാഴപ്പിണ്ടി ഉപയോഗിച്ചാല്‍ മതി.

2,പ്രമേഹം നിയന്ത്രിക്കാന്‍ വഴപ്പിണ്ടിക്ക്‌ ഒരു അത്ഭുത സിദ്ധിയുണ്ട്‌. ഇത്‌ സ്‌ഥിരമായി കഴിക്കുന്നത്‌ രക്‌തത്തിലെ പഞ്ചസാരയുടെ അളവ്‌ കുറച്ച്‌ നിര്‍ത്താന്‍ സഹായിക്കും.

3,മലബന്ധത്തിനുള്ള മികച്ച മരുന്നുകൂടിയാണ്‌ ഇത്‌. വാഴപ്പിണ്ടിയില്‍ സമൃദ്ധമായുള്ള നാരുകള്‍ മലബന്ധം മാറാന്‍ സഹായിക്കും.

4,വാഴപ്പിണ്ടി ആഹാരത്തില്‍ ഉള്‍പ്പെടുത്തുന്നത്‌ അമിതവണ്ണം കുറയ്‌ക്കും.

Leave a Reply

Your email address will not be published. Required fields are marked *