റവ കേസരി എങ്ങനെ ഉണ്ടാക്കാം

രുചികരമായ റവ കേസരി എങ്ങനെ ഉണ്ടാക്കാം

ചേരുവകള്‍
റവ – ഒരു കപ്പ്, പഞ്ചസാര – രണ്ട് കപ്പ്, പാല്‍ – രണ്ട് കപ്പ്, നെയ്യ് – 100 ഗ്രാം,
ഉണക്കമുന്തിരി – 10 എണ്ണം, മഞ്ഞള്‍പ്പൊടി – ഒരു നുള്ള് (നിറത്തിനായി)

പാകം ചെയ്യുന്നവിധം
പാല്‍ തിളപ്പിച്ച് മാറ്റി വയ്ക്കുക. ഫ്രൈയിംഗ് പാനില്‍ നെയ്യ് ചൂടാക്കി റവ അതിലിട്ട് വറുക്കുക. എകദേശം ബ്രൌണ്‍ നിറമാകുന്നതുവരെ വറുക്കുക. അതിനുശേഷം പഞ്ചസാരയും പാലും മഞ്ഞള്‍പ്പൊടിയും ചേര്‍ക്കുക. ഈ പാനീയം കുറുകിവരുന്നതുവരെ ഇളക്കുക. എന്നിട്ടതിലേക്ക് ഉണക്കമുന്തിരി ചേര്‍ത്ത് വാങ്ങിവയ്ക്കുക. നന്നായി തണുത്തതിനുശേഷം ഇഷ്‌ടമുള്ള ആകൃതിയില്‍ മുറിച്ചെടുക്കുക.

Leave a Reply

Your email address will not be published. Required fields are marked *