തേൻ നെല്ലിക്ക കഴിക്കാം ഇതെക്കെയാണ് ഗുണങ്ങൾ

നെല്ലിക്ക തേനിലിട്ടു സൂക്ഷിച്ചു കഴിയ്ക്കുന്ന സമ്പ്രദായമുണ്ട്. സ്വാദിഷ്ടമായതു മാത്രമല്ല, ഇതിനു പുറകിലെ രഹസ്യം, ആരോഗ്യത്തിന് ഏറെ ഗുണകരമെന്നതു കൂടിയാണ്. തേനിലിട്ട നെല്ലിക്ക കഴിയ്ക്കുന്നതു കൊണ്ടുള്ള ആരോഗ്യഗുണങ്ങളെക്കുറിച്ചറിയൂ,

ഇത് കരളിന് ഏറെ നല്ലതാണ്. മഞ്ഞപ്പിത്തം പോലുള്ള രോഗങ്ങള്‍ വരുന്നതു തടയുകയും ചെയ്യും. ബൈല്‍ പിഗ്മെന്റ് നീക്കുകയും വിഷാംശം നീക്കുകയും ചെയ്യുന്നതാണ് കാരണം.
ചെറുപ്പം നില നിര്‍ത്താന്‍ ഏറെ നല്ലതാണ്. ഇത് മുഖത്തു ചുളിവുകള്‍ വരുന്നതു തടയും. ശരീരത്തിന് ഊര്‍ജം നല്‍കും.

ആസ്മ പോലുള്ള പ്രശ്‌നങ്ങള്‍ തടയാന്‍ ഇത് ഏറെ നല്ലതാണ്. ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയതു തന്നെ കാരണം. ഇത് ലംഗ്‌സില്‍ നിന്നും ഫ്രീ റാഡിക്കലുകള്‍ നീക്കം ചെയ്യും.
കോള്‍ഡ്, ചുമ, തൊണ്ടയിലെ അണുബാധ എന്നിവ അകറ്റുന്നതിന് ഇത് ഏറെ നല്ലതാണ്. ഇതില്‍ അല്‍പം ഇഞ്ചി നീരു കൂടി ചേര്‍ത്താന്‍ ഗുണം ഇരട്ടിയ്ക്കും.

ദഹനപ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പ്രതിവിധിയാണിത്. മലബന്ധം, പൈല്‍സ് തുടങ്ങിയ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരം. വിശപ്പു വര്‍ദ്ധിപ്പിയ്ക്കാനും തേനിലിട്ട നെല്ലിക്ക സഹായിക്കും.
ശരീരത്തിലെ വിഷാംശം നീക്കുന്നതിനുള്ള ഏറ്റവും നല്ല വഴിയാണ് വെറും വയറ്റില്‍ ഇതു കഴിയ്ക്കുന്നത്. ഇതുവഴി തടി കൂടുക, ഹൃദയപ്രശ്‌നങ്ങള്‍ തുടങ്ങിയവ ഒഴിവാക്കാനാകും.

ഗര്‍ഭധാരണത്തിന് തേനിലിട്ട നെല്ലിക്ക കഴിയ്ക്കുന്നത് നല്ലതാണ്. മാസമുറ സംബന്ധമായ വേദനകള്‍ക്കുള്ള പരിഹാരം കൂടിയാണിത്.വന്ധ്യതാ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പ്രകൃതിദത്ത ഔഷധം
മുടി വളരാനുള്ള നല്ലൊരു വഴിയാണിത്. മുടി നര കുറയ്ക്കാനും തേനിലിട്ട നെല്ലിക്ക കഴിയ്ക്കുന്നതു നല്ലതാണ്.

Leave a Reply

Your email address will not be published. Required fields are marked *