പല്ല് വൃത്തിയാക്കിയില്ലെങ്കില്‍ ഹൃദയത്തെ ബാധിക്കും

വായിലുണ്ടാകുന്ന അണുബാധ പെട്ടെന്ന് പ്രതികൂലമായി ബാധിക്കുക ഹൃദയത്തെയായിരിക്കുംപല്ലും ഹൃദയവും തമ്മില്‍ ബന്ധമുണ്ടോ? ഉണ്ടെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. നല്ലവണ്ണം പല്ല് വൃത്തിയാക്കിയില്ലെങ്കില്‍ പ്രശ്‌നം ഗുരുതരമാകുമെന്നാണ് മുന്നറിയിപ്പ്.

ദന്തസംരക്ഷണം ഉറപ്പാക്കിയില്ലെങ്കില്‍ ഹൃദയസംബന്ധമായ അസുഖങ്ങള്‍ കൂടുമെന്നാണ് പഠനം. വായിലുണ്ടാകുന്ന അണുബാധ പെട്ടെന്ന് പ്രതികൂലമായി ബാധിക്കുക ഹൃദയത്തെയായിരിക്കുമെന്നും ഫോര്‍സിത്ത് ഇന്‍സ്റ്റിറ്റിയൂട്ടിലെ ഗവേഷകര്‍ പറയുന്നു. ഹാര്‍വാഡ് സ്‌കൂള്‍ ഓഫ് ഡെന്റല്‍ മെഡിസിനുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് ഫോര്‍സിത്ത് ഇന്‍സ്റ്റിറ്റിയൂട്ട്.

ദന്തങ്ങള്‍ വൃത്തിയായി സൂക്ഷിച്ച് അണുബാധ ഒഴിവാക്കിയാല്‍ ഭാവിയിലെ ഹൃദയസംബന്ധമായ അസുഖങ്ങള്‍ ഇല്ലാതാക്കാനാകുമെന്ന് ഫോര്‍സിത്ത് ഇന്‍സ്റ്റിറ്റിയൂട്ടിലെ എഴുത്തുകാരനും ഗവേഷകനുമായ തോമസ് വാന്‍ ഡിക് പറഞ്ഞു. വിവിധ ആരോഗ്യകേന്ദ്രങ്ങളില്‍ നടത്തിയ പഠനത്തിന്റെയും വിലയിരുത്തലിന്റെയും വെളിച്ചത്തിലാണ് ഗവേഷകര്‍ വായിലുണ്ടാകുന്ന അണുബാധ ഹൃദയത്തെയും ബാധിക്കുമെന്ന നിഗമനത്തിലെത്തിയത്. ഇത്തരം അസുഖങ്ങളുമായെത്തിയ മുതിര്‍ന്നവരെയും യുവാക്കളെയും നിരീക്ഷിച്ചായിരുന്നു പഠനം.

ദന്താരോഗ്യം
നാഡികളും ധമനികളും സിരകളും അടങ്ങുന്ന സജീവമായ ശരീരഭാഗമാണ് ഓരോ പല്ലും. ജീവനുളള ഒരു ഏകകം എന്ന നിലയില്‍ അവയ്ക്ക് തികഞ്ഞ…

നാഡികളും ധമനികളും സിരകളും അടങ്ങുന്ന സജീവമായ ശരീരഭാഗമാണ് ഓരോ പല്ലും. ജീവനുളള ഒരു ഏകകം എന്ന നിലയില്‍ അവയ്ക്ക് തികഞ്ഞ ശ്രദ്ധയും നേരിട്ടുളള പരിചരണവും അത്യന്താപേക്ഷിതമാണ്. പല്ലുകള്‍ക്ക് രോഗം പിടിപെടുകയോ അവയില്‍ ഒന്ന് ഇല്ലാതാകുകയോ ചെയ്താല്‍ ശരീരത്തിന്റെ സമീകൃതമായ പ്രവര്‍ത്തനത്തിന്റെ താളം തെറ്റുന്നു. ശരീരത്തിന്റെ മറ്റ് ഭാഗങ്ങളുടെ പ്രവര്‍ത്തനത്തെയും അത് ബാധിക്കുന്നു.
കടപ്പാട് : ml.vikaspedia.in

Leave a Reply

Your email address will not be published. Required fields are marked *