പേരക്ക കഴിച്ചാൽ എന്താണ് ഗുണങ്ങൾ

പേരയ്ക്കയ്ക്ക് ഇത്രയേറെ ഗുണങ്ങളോ എന്നാണ് ചിന്തിക്കുന്നതെങ്കില്‍ വേണ്ട. ഒരുപാട്ചിന്തിക്കണ്ട…പോഷകങ്ങളുടെ കാര്യത്തില്‍ ഇത്രയെറെ മികച്ച പഴങ്ങള്‍ ഇല്ലെന്നു തന്നെ പറയാം. വിറ്റാമിന്‍ സിയാല്‍ സമ്പന്നമായ പേരയ്ക്ക ആന്റി ഓക്‌സിഡന്റ്, മിനറന്‍സ്, തുടങ്ങിയവയാല്‍ സമ്പന്നമായ പേരയ്ക്ക സ്ഥിരമായി കഴിച്ചാല്‍ നിരവധി ആരോഗ്യ ഗുണം ഉണ്ടാകും.സ്ഥിരമായി കഴിക്കുന്നതു രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കും. കൂടാതെ ക്യാന്‍സര്‍ സാധ്യത കുറയ്ക്കുകയും ചെയ്യും.

ഹൃദയാരോഗ്യം വര്‍ധിപ്പിക്കാന്‍ പേരക്കായ്ക്കു പ്രത്യേക കഴിവുണ്ട്. സ്ഥിരമായി കഴിക്കുന്നത് കാഴ്ച ശക്തി വര്‍ധിപ്പിക്കും. ബുദ്ധിവികാസത്തിനും മാനസികസമ്മര്‍ദ്ദം കുറയ്ക്കുന്നതിനും പേരയ്ക്ക സ്ഥിരം കഴിക്കുന്നതു കൊണ്ടു സാധിക്കും.ഗര്‍ഭിണികള്‍ പേരയ്ക്ക കഴിക്കുന്നതു ഗര്‍ഭസ്ഥ ശിശുവിന്റെ ആരോഗ്യത്തിനു വളരെ നല്ലതാണ്. സ്ഥിരമായി കഴിക്കുന്നതു ചര്‍മ്മത്തതിനു പ്രായമാകുന്നതിനെ ചെറുക്കുന്നു. സ്ഥിരമായി പേരയ്ക്ക കഴിച്ചാല്‍ വണ്ണം കുറയാന്‍ സഹായിക്കും.

പേരയില ഇട്ടു ചായ കുടിക്കുന്നതു പ്രമേഹരോഗികള്‍ക്ക് ഏറെ ഗുണം ചെയ്യും. സ്ഥിരമായി ഇതു കുടിക്കുന്നതു ക്യാന്‍സറിനെ ചെറുക്കുമെന്നു പഠനങ്ങള്‍ പറയുന്നു.അതികം മൂപ്പില്ലാത്ത പേരയില കഴുകിയെടുത്ത ശേഷം വെള്ളത്തില്‍ ഇട്ടു തിളപ്പിച്ച് ആ വെള്ളം കൊണ്ടു ചായ ഉണ്ടാക്കിയാണു കൂടിക്കേണ്ടത്. പ്രമേഹ രോഗികള്‍ക്ക് ഈ ചായ ഏറെ ഗുണം ചെയ്യും. കൂടാതെ അമിതവണ്ണം കുറയ്ക്കാനും ഈ ചായ ഉപകരിക്കും. ചീത്ത കൊളസ്‌ട്രോള്‍ കുറച്ച് നല്ല കൊളസ്‌ട്രോള്‍ വര്‍ധിപ്പിക്കാന്‍ ഈ ചായയ്ക്കു കഴിയും.

പേരയില വെള്ളത്തില്‍ ഇട്ടു തിളപ്പിച്ച് ശേഷം ആ വെള്ളം കൊണ്ടു തലകഴുകുന്നത് മുടി വളരാനും നര ഒഴിവാക്കാനും സാധിക്കും എന്നും പറയുന്നു

Leave a Reply

Your email address will not be published. Required fields are marked *