ചക്കപ്പഴം എന്ന ആരോഗ്യഭക്ഷണം

ച​ക്ക​പ്പ​ഴ​വും മ​റ്റു ച​ക്ക​വി​ഭ​വ​ങ്ങ​ളും രു​ചി​ക​ര​മാ​ണ്, ആ​രോ​ഗ്യ​ദാ​യ​ക​വും. ച​ക്ക​പ്പ​ഴ​ത്തി​ലെ നാ​രു​ക​ൾ ദ​ഹ​ന​ത്തി​നും മ​ല​ബ​ന്ധം കു​റ​യ്ക്കു​ന്ന​തി​നും ഫ​ല​പ്ര​ദം. വ​ൻ​കു​ട​ലി​ൽ ലൂ​ബ്രി​ക്കേ​ഷ​ൻ (അ​യ​വ്)​നി​ല​നി​ർ​ത്തു​ന്നു; മ​ല​ബ​ന്ധം ത​ട​യു​ന്നു. വ​ൻ​കു​ട​ലി​ൽ നി​ന്നു മാ​ലി​ന്യ​ങ്ങ​ളെ പു​റ​ന്ത​ള​ളു​ന്ന​തി​നു സ​ഹാ​യ​കം. കു​ട​ലി​ൽ വി​ഷ​മാ​ലി​ന്യ​ങ്ങ​ൾ ഏ​റെ​നേ​രം ത​ങ്ങി​നി​ൽ​ക്കാ​നു​ള​ള സാ​ഹ​ച​ര്യം ഒ​ഴി​വാ​കു​ന്നു; കോ​ള​ൻ​ കാ​ൻ​സ​ർസാ​ധ്യ​ത കു​റ​യ്ക്കു​ന്നു.

രോ​ഗ​പ്ര​തി​രോ​ധ​ശ​ക്തി മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നു ച​ക്ക​പ്പ​ഴം ഗു​ണ​പ്ര​ദം. വി​റ്റാ​മി​ൻ സി ​സ​മൃ​ദ്ധ​മാ​യി അ​ട​ങ്ങി​യി​രി​ക്കു​ന്നു. പ​നി, അ​ണു​ബാ​ധ എ​ന്നി​വ​യി​ൽ​നി​ന്നു ശ​രീ​ര​ത്തി​നു സം​ര​ക്ഷ​ണം ന​ല്കു​ന്നു. വെ​ളു​ത്ത ര​ക്താ​ണു​ക്ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ത്തി​നു സ​ഹാ​യ​കം. ച​ക്ക​പ്പ​ഴ​ത്തി​ല​ട​ങ്ങി​യി​രി​ക്കു​ന്ന ആ​ന്‍റി ഓ​ക്സി​ഡന്‍റുക​ൾ മാ​ന​സി​കാ​രോ​ഗ്യം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും സ​ഹാ​യ​കം. ടെ​ൻ​ഷ​ൻ കു​റ​യ്ക്കു​ന്ന​തി​നും ര​ക്ത​സ​മ്മർ​ദം നി​യ​ന്ത്രി​ക്കു​ന്ന​തി​നും ഫ​ല​പ്ര​ദം.

കാ​ൻ​സ​ർ ത​ട​യു​ന്ന നി​ര​വ​ധി ആ​ന്‍റി ഓ​ക്സി​ഡ​ൻ​റു​ക​ൾ ച​ക്ക​യി​ൽ അ​ട​ങ്ങി​യി​രി​ക്കു​ന്നു. ച​ക്ക​പ്പ​ഴ​ത്തി​ലെ ഫൈ​റ്റോ ന്യൂ​ട്രി​യ​ൻ​റു​ക​ളും ഫ്ളേ​വ​നോ​യ്ഡു​ക​ളും കാ​ൻ​സ​ർ പ്ര​തി​രോ​ധ​ത്തി​നു ഫ​ല​പ്ര​ദം. പ്രോട്ടീ​ൻ, കാ​ർ​ബോ​ഹൈ​ഡ്രേ​റ്റ്, വി​റ്റാ​മി​നു​ക​ൾ എ​ന്നി​വ​യും ച​ക്ക​പ്പ​ഴ​ത്തി​ൽ ധാ​രാ​ള​മാ​യി അ​ട​ങ്ങി​യി​രി​ക്കു​ന്നു. കൊ​ഴു​പ്പിന്‍റെ അ​ള​വു കു​റ​ഞ്ഞ ഉൗ​ർ​ജ​ദാ​യ​ക​മാ​യ ഫ​ല​മാ​ണു ച​ക്ക​പ്പ​ഴം. ഉ​യ​ർ​ന്ന അ​ള​വി​ൽ ഉൗ​ർ​ജ​വും കാ​ർ​ബോ​ഹൈ​ഡ്രേ​റ്റും അ​ട​ങ്ങി​യി​രി​ക്കു​ന്നു. ഫ്ര​ക്റ്റോ​സ്, സൂ​ക്രോ​സ് എ​ന്നി​വ ധാ​രാ​ള​മാ​യി അ​ട​ങ്ങി​യി​രി​ക്കു​ന്നു. പ​ക്ഷേ, കൊ​ള​സ്ട്രോ​ൾ, സാ​ച്ചു​റേ​റ്റ​ഡ് ഫാ​റ്റ് എ​ന്നി​വ​യി​ല്ല. അ​തി​നാ​ൽ ആ​രോ​ഗ്യ​ഭ​ക്ഷ​ണ​മാ​ണ് ച​ക്ക​പ്പ​ഴം, തി​ക​ച്ചും സു​ര​ക്ഷി​ത​വും.

ച​ക്ക​പ്പ​ഴ​ത്തി​ലെ വി​റ്റാ​മി​ൻ ബി 6 ​ഹൃ​ദ​യ​ത്തി​നു സം​ര​ക്ഷ​ണം ന​ല്കു​ന്നു. ച​ക്ക​പ്പ​ഴ​ത്തി​ലു​ള​ള പൊട്ട​ാസ്യം ശ​രീ​ര​ത്തി​ലെ ഫ്ളൂ​യി​ഡ്, ഇ​ല​ക്ട്രോ​ളൈ​റ്റ് നി​ല സ​ന്തു​ല​നം ചെ​യ്യു​ന്ന​തി​നു സ​ഹാ​യ​കം. ശ​രീ​ര​ത്തി​ലെ സോ​ഡി​യ​ത്തിന്‍റെ അ​ള​വു നി​യ​ന്ത്രി​ക്കു​ന്നു. ഉ​യ​ർ​ന്ന ര​ക്ത​സമ്മ​ർ​ദം കു​റ​യ്ക്കു​ന്ന​തി​നു സ​ഹാ​യി​ക്കു​ന്നു.

സ്ട്രോ​ക്ക്, ഹൃ​ദ​യ​രോ​ഗ​ങ്ങ​ൾ എ​ന്നി​വ​യ്ക്കു​ള​ള സാ​ധ്യ​ത കു​റ​യ്ക്കു​ന്നു. എ​ല്ലു​ക​ളു​ടെ നാ​ശം ത​ട​യു​ന്ന​തി​നും പേ​ശി​ക​ൾ, നാ​ഡി​ക​ൾ എ​ന്നി​വ​യു​ടെ ആ​രോ​ഗ്യ​ത്തി​നും പൊട്ടാ​സ്യം സ​ഹാ​യ​കം. ച​ക്ക​പ്പ​ഴ​ത്തി​ലെ മാം​ഗ​നീ​സ് ര​ക്ത​ത്തി​ലെ പ​ഞ്ച​സാ​ര​യു​ടെ അ​ള​വു നി​യ​ന്ത്രി​ക്കു​ന്ന​തി​നു സ​ഹാ​യ​കം.

Leave a Reply

Your email address will not be published. Required fields are marked *