രുചികരമായ ചില്ലി ചന ഉണ്ടാക്കാം

രുചികരമായ ചില്ലി ചന ഉണ്ടാക്കാം
ആവശ്യമായ ചേരുവകള്‍

വെള്ളക്കടല (ചന) കുതിര്‍ത്തത്- ഒരു കപ്പ്, ഓയില്‍ – കടല വറുക്കാനും, പച്ചക്കറി വഴറ്റാനും, ഇഞ്ചി- ചെറുതായി അരിഞ്ഞത്-ഒരു ടീസ്പൂണ്‍ ,വെളുത്തുള്ളി- ചെറുതായി അരിഞ്ഞത് -ഒരു ടീസ്പൂണ്‍
പച്ചമുളക്- ചെറുതായി അരിഞ്ഞത് – രണ്ടെണ്ണം, കാപ്സിക്കം – ചെറിയ ഒരെണ്ണം, സോയ സോസ്.- 2 ടീസ്പൂണ്‍, ചില്ലി സോസ്- 4 ടേബിള്‍ സ്പൂണ്‍, ടൊമാറ്റോ സോസ് -4 ടേബിള്‍ സ്പൂണ്
സവാള – ഒരെണ്ണം( മീഡിയം സൈസ് ), കോണ്‍ ഫ്ലോര്‍/മൈദ – 2 ടേബിള്‍ സ്പൂണ്‍, സ്പ്രിങ്ങ് ഒനിയന്‍, മല്ലിയില -അലങ്കരിക്കാന്‍

തയ്യാറാക്കുന്ന വിധം
കുതിര്‍ന്ന കടല ഉപ്പിട്ട് വേവിക്കുക.വെള്ളം കളഞ്ഞെടുത്ത ഈ കടലയിലേക്ക് കോണ്‍ ഫ്ലോര്‍ ഇട്ടു നന്നായി മിക്സ് ചെയ്യണം. ഈ സമയത്ത് വെള്ളം ഒഴിക്കേണ്ട ആവശ്യമില്ല. അതിനു ശേഷം കടല വറുത്തെടുക്കുക. ഒരു രണ്ട് മിനിറ്റ്സ് മതി. പാനില്‍ എണ്ണ ചൂടാക്കി ഇഞ്ചി, വെളുത്തുള്ളി, പച്ച മുളക് ഇടുക. അതിലേക്കു ഉള്ളി, ക്യാപ്സിക്കം എന്നിവ ഇടുക കുറച്ച്‌ ഉപ്പു കൂടി ചേര്‍ക്കാം. ശേഷം ഇതിലേക്ക് സോസുകള്‍ എല്ലാം ചേര്‍ക്കുക. രണ്ടു മിനിറ്റ് കഴിയുമ്ബോള്‍ കടല ചേര്‍ത്തിളക്കി എടുക്കുക. സ്പ്രിങ് ഒണിയനും മല്ലിയിലയും ചേര്‍ത്ത് അലങ്കരിക്കാം.

Leave a Reply

Your email address will not be published. Required fields are marked *