കരിക്കിൻ വെള്ളത്തിന്റെ ഗുണങ്ങൾ

കൊളസ്‌ട്രോളും കൊഴുപ്പും ഇല്ലാത്ത ആഹാരമാണ് കരിക്കിന്‍വെള്ളം. ഇതുകൂടാതെ ഹൃദയാരോഗ്യത്തിനു നല്ലതാണ്. ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കുകയും നല്ല കൊളസ്‌ട്രോള്‍ കൂട്ടുകയും ചെയ്യുന്നു.
ദിനവും ഇളനീര്‍ കഴിക്കുന്നവര്‍ക്ക് അത്ര പെട്ടെന്ന് പ്രായം കൂടില്ല. ഇതില്‍ അടങ്ങിയ സൈറ്റോകിനിന്‍ ആണ് പ്രായം കുറച്ച് സൗന്ദര്യം നിലനിര്‍ത്താന്‍ സഹായിക്കുന്നത്.

രാവിലെതന്നെ എഴുന്നേല്‍ക്കുമ്പോള്‍ മൂഡ് ഔട്ടായ പോലെ തോന്നുന്നുണ്ടോ? എങ്കില്‍ കരിക്കിന്‍ വെള്ളം കുടിക്കുന്നത് നല്ലതാണ്, ഇത് ശരീരത്തിലെ ഇലക്ട്രോലൈറ്റുകളുടെ സന്തുലനം വഴി മാനസികാവസ്ഥ നല്ലതാക്കി മാറ്റും.
കുറഞ്ഞ കലോറിയുള്ളതായതിനാല്‍ ഇത് ഭാരം കുറയ്ക്കാന്‍ സഹായിക്കും. എളുപ്പത്തില്‍ ദഹനത്തിന് സഹായിക്കുന്ന ബയോ ആക്ടീവ് എന്‍സൈമുകള്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്.

മൈഗ്രെയിന്‍ പോലെയുള്ള വേദനകള്‍ കുറയ്ക്കുന്നതിന് നല്ല മരുന്നാണ് കരിക്ക്. ഇതില്‍ അടങ്ങിയിരിക്കുന്ന മഗ്‌നീഷ്യമാണ് തലവേദന ഇല്ലാതാക്കാന്‍ സഹായിക്കുന്നത്.
അമിനോ ആസിഡുകളും ഡയറ്ററി ഫൈബറുകളും നിറയെ അടങ്ങിയതിനാല്‍ ബ്ലഡ് ഷുഗര്‍ ക്രമീകരിക്കാന്‍ ഏറെ നല്ലതാണ് കരിക്ക്. ഷുഗര്‍ മാത്രമല്ല, പ്രഷറും ക്രമീകരിക്കാന്‍ നല്ലതാണ് കരിക്ക്

Leave a Reply

Your email address will not be published. Required fields are marked *