ചെമ്പ്‌ പാത്രത്തിൽ വെള്ളം കുടിക്കുന്നതിന്റെ ഗുണങ്ങൾ

ആയുര്‍വ്വേദ പ്രകാരം കോപ്പര്‍ എന്നത് ശരീരം ഏറെ ആവശ്യപ്പെടുന്ന ഒരു ധാതുവാണ്. രാത്രിയില്‍ ചെമ്പു പാത്രത്തില്‍ വെള്ളമെടുത്തു വെച്ച് പിറ്റേ ദിവസം കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. വാതം, പിത്തം, കഫം എന്നീ ദോഷങ്ങള്‍ ഒഴിവാക്കാന്‍ സഹായിക്കും. ചെമ്പിന്റെ ഇലക്ട്രോമാഗ്നെറ്റിക് എനര്‍ജിയെ പ്രാണ ശക്തിയെന്നാണ് വിളിക്കുക. വെള്ളം എട്ട് മണിക്കൂറെങ്കിലും പാത്രത്തില്‍ സൂക്ഷിച്ചതിന് ശേഷം ഉപയോഗിക്കുന്നതാണ് ഫലം ലഭിക്കുക. ഇനി ശാസ്ത്രീയമായി തെളിയിക്കപ്പെട്ട ചില ചെമ്പ് ഗുണങ്ങള്‍ ഇവയാണ്.

ബാക്ടീരിയകളെ ഇല്ലാതാക്കും
ഒലിഗോഡൈനാമിക് സ്വഭാവമുള്ള ചെമ്പിന് വെള്ളത്തെ ശുദ്ധീകരിക്കാന്‍ കഴിയും. അതായത് ബാക്ടീരിയകളെ നീക്കാനുള്ള ലോഹങ്ങളുടെ കഴിവ്. പ്രകൃതിദത്തമായ പ്യൂരിഫയറുകളാണ് ചെമ്പു പാത്രം. ഇത് ബാക്ടീരീയ വഴി സാധാരണയായുണ്ടാകുന്ന അതിസാരം, വയറുകടി, മഞ്ഞപ്പിത്തം എന്നിവ തടയാനാകും.

ചര്‍മ്മത്തിന്റെ ആരോഗ്യം
പതിവായി ധാരാളം വെള്ളം കുടിക്കുക. പ്രത്യേകിച്ച് രാവിലെ വെള്ളം കുടിക്കുന്നത് ചര്‍മ്മത്തിന് ആരോഗ്യം നല്കുകയും, മുഖക്കുരു അകറ്റി തിളക്കം നല്കുകയും ചെയ്യും.

ശരീരഭാരം കുറയ്ക്കല്‍
ഭക്ഷണം കുറച്ചിട്ടും ശരീരഭാരം കാര്യമായി കുറയുന്നതായി കാണുന്നില്ലെങ്കില്‍ ചെമ്പ് പാത്രത്തില്‍ സൂക്ഷിച്ച വെള്ളം പതിവായി കുടിക്കുക. ദഹനത്തെ മികച്ചതാക്കുക മാത്രമല്ല, ശരീരത്തിലെ കൊഴുപ്പ് കാര്യക്ഷമമായി നീക്കം ചെയ്യാനും ഇത് സഹായിക്കും. ഇത് വഴി ശരീരത്തിന് ആവശ്യമുള്ളവ മാത്രം നിലനിര്‍ത്താനും അല്ലാത്തവ പുറന്തള്ളാനും സാധിക്കും.

തൈറോയിഡ് പ്രവര്‍ത്തനം നിയന്ത്രിക്കും
തൈറോയ്ഡ് സംബന്ധമായ രോഗമുള്ളവരില്‍ പൊതുവെ കാണുന്ന പ്രശ്‌നമാണ് ശരീരത്തില്‍ ചെമ്പിന്റെ അളവ് കുറവ്. ചെമ്പിന്റെ അളവ് കുറയുന്നത് തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കും. ചെമ്പ് പാത്രത്തില്‍ സൂക്ഷിച്ച വെള്ളം കുടിക്കുന്നത് വഴി ചെമ്പ് ശരീരത്തിലെത്തും. അത് വഴി തൈറോയ്ഡ് ഗ്രന്ഥി മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുകയും ചെയ്യും.

ദഹനപ്രക്രിയ സുഖകരമാക്കും
അസിഡിറ്റി, ഗ്യാസ് എന്നിവ ചില ആഹാരങ്ങള്‍ കഴിക്കുമ്പോള്‍ പൊതുവായി കാണപ്പെടുന്നതാണ്. ഇതിന് പരിഹാരം നല്‍കാന്‍ ചെമ്പിന് സാധിക്കും. ആയുര്‍വേദമനുസരിച്ച് ശരീരത്തിലെ വിഷാംശങ്ങള്‍ നീക്കാന്‍ ചെമ്പ് പാത്രത്തില്‍ സൂക്ഷിച്ച വെള്ളം ഒരു വലിയ ഗ്ലാസ്സ് നിറയെ രാവിലെ വെറും വയറ്റില്‍ കുടിക്കുക.

അനീമിയ തടയാം
ശരീരത്തിലെ മിക്ക പ്രവര്‍ത്തനങ്ങള്‍ക്കും ചെമ്പ് ആവശ്യമാണ് എന്നതാണ് പ്രധാന വസ്തുത. കോശങ്ങളുടെ രൂപീകരണത്തിനും, ഇരുമ്പിന്റെ ആഗിരണത്തിനും ചെമ്പ് അനിവാര്യമാണ്. ഇത് വഴി അനീമിയ(വിളര്‍ച്ച) തടയാനുമാകും. ഹൃദയാരോഗ്യവും, രക്തസമ്മര്‍ദ്ദവും അമേരിക്കന്‍ ക്യാന്‍സര്‍ സൊസൈറ്റിയുടെ പഠനപ്രകാരം ചെമ്പ് രക്തസമ്മര്‍ദ്ധത്തെയും, ഹൃദയമിടിപ്പിനെയും നിയന്ത്രിക്കാനും, കൊളസ്‌ട്രോള്‍, ട്രൈഗ്ലിസറൈഡ് എന്നിവയുടെ അളവ് കുറയ്ക്കാനും സഹായിക്കും. രക്തക്കുഴലുകളില്‍ മാലിന്യങ്ങളടിഞ്ഞ് തടസ്സങ്ങളുണ്ടാവാതെ ഹൃദയത്തിലേക്ക് സുഗമമായി രക്തം എത്താന്‍ ചെമ്പ് സഹായിക്കും. ഇത് സാധ്യമാക്കാന്‍ ചെമ്പ് പാത്രത്തില്‍ സൂക്ഷിച്ച വെള്ളം കുടിക്കുന്നത് ശീലമാക്കുക.

ആര്‍ത്രൈറ്റിസ് വേദനകളെ സുഖപ്പെടുത്തും
സന്ധി വേദനകള്‍ ഇല്ലാതാക്കാന്‍ കോപ്പറിന്റെ ഉപയോഗം കൊണ്ട് സാധ്യമാകും. ചെമ്പ് അടങ്ങിയ വെള്ളം കുടിക്കുന്നത് വഴി സന്ധിവാതം, വാതം മൂലമുള്ള സന്ധികളിലെ വേദന എന്നിയ്ക്ക് ആശ്വാസം പകരും.

മുറിവ് വളരെ പെട്ടെന്ന് ഉണക്കാന്‍ സഹായിക്കും
പുതിയ കോശങ്ങള്‍ വളര്‍ത്തിയെടുക്കാന്‍ ചെമ്പ് സഹായിക്കുമെന്നതാണ് ഇതിന് കാരണം.

ഗര്‍ഭകാലത്തെ പ്രതിരോധ ശേഷി വര്‍ധിപ്പിക്കും
ചെമ്പ് പാത്രത്തിലെ വെള്ളം കുടിക്കുന്നത് രോഗങ്ങളെ തുരത്താനും പ്രതിരോധശേഷി വര്‍ധിപ്പിക്കാനും സഹായിക്കും.

Leave a Reply

Your email address will not be published. Required fields are marked *