കുഞ്ഞുങ്ങള്‍ക്ക് പൌഡര്‍ ഇടുന്നത് നല്ലതാണോ?

കുഞ്ഞുങ്ങളുടെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചക്കും തയ്യാറാകാത്തവരാണ് നമ്മള്‍. പ്രത്യേകിച്ചും അവരുടെ ശുചിത്വത്തിന്റെ കാര്യത്തില്‍. രാവിലെ എണ്ണ തേപ്പിച്ച് കുളിപ്പിച്ച്, കണ്ണെഴുതി പൊട്ട് തൊട്ട് പൌഡറിട്ട് കുഞ്ഞിനെ ഒരുക്കുക എന്നത് മലയാളികളുടെ പരമ്പരാഗത ശീലങ്ങളില്‍ പെട്ടതാണ്. എന്നാല്‍ മാറ്റണ്ടേതായ ചില ശീലങ്ങളുമുണ്ടെന്ന് ആരോഗ്യവിദഗ്ദ്ധര്‍ പറയുന്നു. ബേബി പൌഡറുകള്‍ പോലുള്ള വസ്തുക്കള്‍ കുഞ്ഞുങ്ങള്‍ക്ക് ആവശ്യമേയല്ലെന്നാണ് ഇവര്‍ പറയുന്നത്.  

കുഞ്ഞുങ്ങളുടെ  മുഖത്ത് പൌഡര്‍ ഇടുമ്പോള്‍ അത് അവരുടെ ശ്വാസകോശത്തിലേക്കു കടക്കാൻ സാധ്യതയുണ്ട്. പൌഡർ കുഞ്ഞുങ്ങൾ അറിയാതെ അകത്തേക്ക് വലിക്കുമ്പോൾ അത് ശ്വാസ സംബന്ധമായ പ്രശ്നങ്ങൾ കുഞ്ഞിനുണ്ടാക്കും. തീരെ ചെറിയ കുഞ്ഞുങ്ങൾ ആണെങ്കിൽ അപകട സാധ്യത കൂടും.  മിക്ക ബേബി പൗഡറുകളിലും ടാൽക് എന്ന് പറയുന്ന ഒരു സോഫ്റ്റ് മിനറൽ അടങ്ങിയിട്ടുണ്ട്. ഇതു പൗഡറിന് നല്ല വാസന നൽകും. ഇതിന്റെ വാസന നല്ലതാണെങ്കിലും മൂക്കിലൂടെ അകത്തേക്ക് പോയാൽ ഇതു അപകടകാരിയാണ്. ചില ബേബി പൗഡറുകൾ കോൺസ്റ്റാർച് ബേസ്ഡ് ആണ്. ഇതു സുരക്ഷിതം ആണ് വളരെ കുറച്ചും സൂക്ഷിച്ചും ഉപയോഗിച്ചാൽ. കാരണം കോർസ്റ്റാർച്ചിൽ അടങ്ങിയിട്ടുള്ള കണികകൾ വലുതാണ് ഇതു വായുവിലൂടെ കുഞ്ഞുങ്ങളുടെ അകത്തേയ്ക്കു പോകില്ല.

അതുപോലെ കുഞ്ഞിന്റെ സ്വകാര്യമായ ഭാഗങ്ങൾ ചുവന്നിരിക്കുന്നതോ ചൊറിഞ്ഞു പൊട്ടിയതോ തടിച്ചിരിക്കുന്നതായോ ഒക്കെ കണ്ടാൽ അവിടം ഡ്രൈ ആയിരിക്കാനും വൃത്തി ആയിരിക്കുവാനും പൌഡര്‍ ഇടുന്ന രീതിയും മാറ്റേണ്ടതാണ്.  ഡയപ്പെർ റാഷിൽ പൌഡർ ഉപയോഗിക്കുമ്പോൾ മാറുന്നതിനു പകരം ഇൻഫെക്ഷൻ കൂടും. ഈ സമയത്തു ഡയപ്പെർ റാഷ് ക്രീം ഉപയോഗിക്കുന്നതാണ് നല്ലത്.  പൌഡർ ഇടുമ്പോൾ കുഞ്ഞിന്റെ മുഖത്തേക്ക് നേരെ വീഴാത്ത രീതിയിൽ ഇടുക.  പൌഡർ ശരീരത്തിന്റെ ഭാഗങ്ങളിൽ കൂടി കിടക്കാതെ നോക്കുക. കുഞ്ഞിനെ കുളിപ്പിച്ചതിനു ശേഷം ശരീരം ഡ്രൈ ആകാന്‍ പൌഡര്‍ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്നും വിദഗ്ദ്ധര്‍ പറയുന്നു.

കറിവേപ്പില മുരടിക്കുന്നുവോ ?..വേരിൽ ഈ വളം

പുളിച്ച കഞ്ഞി വെള്ളം
പുളിച്ച കഞ്ഞിവെള്ളം നല്ലൊരു പ്രതിവിധിയാണ്. പുളിച്ച കഞ്ഞിവെള്ളത്തില്‍ ഇരട്ടി വെള്ളം ചേര്‍ത്ത് കരിവേപ്പിനു മുകളില്‍ തളിയ്ക്കുന്നത് കീടങ്ങളുടെ ആക്രമണത്തില്‍ നിന്ന് കറിവേപ്പിനെ സംരക്ഷിക്കുന്നു.

തളിരിലകള്‍ക്ക്
പുതിയ തളിരിലകള്‍ ഉണ്ടാവാനും കഞ്ഞിവെള്ളം തന്നെ മുന്നില്‍. കറിവേപ്പിനു ചുവട്ടില്‍ കഞ്ഞിവെള്ളം ഒഴിയ്ക്കുന്നത് തളിരിലകള്‍ കറിവേപ്പില്‍ ഉണ്ടാവാന്‍ സഹായിക്കുന്നു. മാത്രമല്ല കഞ്ഞിവെള്ളത്തിന്റെ മണം കീടങ്ങളെ അകറ്റുകയും ചെയ്യുന്നു.

വെള്ളം കെട്ടിക്കിടക്കരുത്
ഒരിക്കലും കറിവേപ്പിനു താഴെ വെള്ളം കെട്ടിക്കിടക്കാന്‍ സമ്മതിയ്ക്കരുത്. ഈര്‍പ്പം അത്യാവശ്യമാണെങ്കിലും വെള്ളം കെട്ടിക്കിടക്കുന്നത് വേര് അഴുകാന്‍ കാരണമാകുന്നു.

ചാരം വിതറുന്നത്
ഇലകളിലുണ്ടാകുന്ന കുത്തുകളും നിറം മാറ്റവും ഇല്ലാതാക്കുന്നതിനും നല്ല ആരോഗ്യമുള്ള ഇലകള്‍ ലഭിയ്ക്കുന്നതിനും ചാരം വിതറുന്നത് നല്ലതാണ്. ഇത് ഇലകളിലും ചെടിയുടെ ചുവട്ടിലും വിതറാവുന്നതാണ്.

ഇല പറിയ്ക്കുമ്പോള്‍
ഇല പറിയ്ക്കുമ്പോള്‍ ശ്രദ്ധിക്കാന്‍ കറിവേപ്പ് എങ്ങനെ പറിച്ചെടുക്കണമെന്ന് പലര്‍ക്കും അറിയില്ല. ഇത് വളര്‍ച്ചയെ മുരടിപ്പിക്കുന്നു. കറിവേപ്പിന്റെ ഇല മാത്രമായി പറിച്ചെടുക്കാതെ തണ്ടോടു കൂടിയായിരിക്കണം പറിച്ചെടുക്കേണ്ടത്. ഇത് പുതിയ ശിഖരങ്ങള്‍ പറിച്ചെടുത്ത ഭാഗത്ത് ഉണ്ടാവാന്‍ കാരണമാകുന്നു.

ചെടി ഉയരം വെയ്ക്കരുത്
ഇത്തരത്തില്‍ ഇലകള്‍ തണ്ടോടു കൂടി പറിച്ചെടുക്കുമ്പോള്‍ ചെടി അധികം ഉയരത്തില്‍ വളരുന്നില്ല. ഇതാണ് കറിവേപ്പിന്റെ വളര്‍ച്ചയ്ക്ക് നല്ലതും.

വളങ്ങള്‍
വിവിധ തരത്തിലുള്ള വളങ്ങള്‍ കറിവേപ്പിന്റെ വളര്‍ച്ചയ്ക്ക് ഉപയോഗിക്കാം. പച്ചച്ചാണകവും കടലപ്പിണ്ണാക്കും മിക്‌സ് ചെയ്ത് വേരിനു ചുറ്റും ഒഴിച്ച് കൊടുക്കാം. ഇത് ഇല വളരാനും ഈര്‍പ്പത്തിനും കാരണമാകുന്നു.

രുചികരമായ ഊത്തപ്പം എങ്ങനെ ഉണ്ടാക്കാം

രുചികരമായ ഊത്തപ്പം എങ്ങനെ ഉണ്ടാക്കാം
പുഴുക്കലരി – 250ഗ്രാം,ഉഴുന്ന്പരിപ്പ് – 100ഗ്രാം,സവാള – 4 എണ്ണം,പച്ചമുളക് -4 എണ്ണം,ഇഞ്ചി -2 ചെറിയ കഷ്ണം
,വെളിച്ചണ്ണ- 8 ടീസ്പൂണ്‍,മല്ലിയില -4 ഞെട്ട്,ഉപ്പ് -പാകത്തിന്

പാകം ചെയ്യുന്ന വിധം
അരിയും ഉഴുന്നും വേറെ വേറെ ആട്ടി യോജിപ്പിച്ച് ഒരു ദിവസം വെക്കുക
സവാള പച്ചമുളക് ഇഞ്ചി മല്ലിയില എന്നിവ ചെറുതായി അരിയുക.
ഇതു മാവിൽ ചേർത്ത് പാകത്തിന് ഉപ്പും ചേർത്ത് കുഴബ് രൂപത്തിൽ ആക്കുക.
ദോശ കല്ലിൽ എണ്ണ പുരട്ടി മാവ് ഒഴിച്ച് ഇരു വശവും മൂപ്പിച്ച് എടുക്കുക

തലമുടി കൊഴിച്ചില്‍ മുടിയ്ക്ക് കനം കുറഞ്ഞ് കഷണ്ടി വരെ ആകാം

തലമുടി കൊഴിച്ചില്‍ മുടിയ്ക്ക് കനം കുറഞ്ഞ് കഷണ്ടി വരെ ആകാം. ഇത് പല കാരണങ്ങള്‍ കൊണ്ടാകാം. വൈദ്യശാസ്ത്ര പ്രകാരം ഇതിനെ പല വിഭാഗത്തില്‍‌പ്പെടുത്താം.സാധാരണഗതിയിലുള്ള മുടികൊഴിച്ചില്‍, ദീര്‍‌ഘകാലം നിലനില്‍ക്കന്ന രോഗങ്ങള്‍ കൊണ്ടോ, ശസ്ത്രക്രിയാനുബന്ധമായോ, അണുബാധമൂലമുള്ള ശാരീരികക്ലേശങ്ങള്‍ കൊണ്ടോ ഉള്ളവ.ഹോര്‍‌മോണുകളുടെ – അളവിലുള്ള വ്യത്യാസം കൊണ്ടുള്ളവ. പ്രത്യേകിച്ച് പ്രസവം കഴിഞ്ഞ സ്ത്രീകളില്‍ ഈ സ്ഥിതിവിശേഷം കാണപ്പെടും. മിതമായ രീതിയിലുള്ള മുടി കൊഴിച്ചിലാകും ഇത്. എന്നാല്‍ കഷണ്ടി അപൂര്‍വ്വമാണ്.മരുന്നുകളുടെ പാര്‍ശ്വഫലങ്ങള്‍ – ില മരുന്നുകളുടെ പാര്‍ശ്വഫലമായി തലയെ മൊത്തമായി മുടികൊഴിച്ചില്‍ ബാധിയ്ക്കും.രോഗം കൊണ്ടുള്ള മുടികൊഴിച്ചില് – തൈറോയിഡ് ഗ്രന്ധിയുടെ പ്രവര്‍ത്തനത്തിലുള്ള അപാകതകള്‍, ലൈംഗിക ഹോര്‍‌മോണുകളിലുള്ള എറ്റക്കുറച്ചില്‍, പോഷകഹാരക്കുറവ്, കൊഴുപ്പ് ലവണങ്ങള്‍, ധാതുക്കള്‍ ഇവയുടെ കുറവ് മുതലായവകൊണ്ട് ഇതു സംഭവിയ്ക്കാം. പ്രത്യേകിച്ച് അമിതമായ ആര്‍ത്തവം മൂലം സ്ത്രീകളിലും പഥ്യാഹാരത്തിലേര്‍‌പ്പെട്ടിട്ടുള്ള വ്യക്തികളിലും മേല്‍പ്പറഞ്ഞ കുറവുകള്‍ കാണപ്പെടുന്നു.

തലയോട്ടിലെ ഫംഗസ് ബാധ – ഇത്തരത്തിലുള്ള മുടികൊഴിച്ചില്‍ ചില വിധത്തിലുള്ള ഫംഗസുകളുടെ തലയോട്ടിയിലുള്ള ആക്രമണം മൂലം സംഭവിയ്ക്കുന്നു. കുട്ടികളുടെ കാര്യത്തില്‍ ഇത് വട്ടത്തിലുള്ള മുടികൊഴിച്ചിലായി കാണാം.
പരമ്പരാഗതമായ കഷണ്ടി: പുരുഷന്‍മാരില്‍ ഈ രീതിയിലൊരു പ്രതിഭാസം കാണപ്പെടുന്നു. (മുന്‍വശം കട്ടി കുറഞ്ഞ മുടി). ഇത് ഏതു പ്രായത്തിലും പ്രത്യക്ഷപ്പെടാം. ചിലപ്പോള്‍ ബാല്യകാലം മുതലേ ഈ ലക്ഷണം കണ്ടുതുടങ്ങും. മുന്നു കാരണങ്ങള്‍ കൊണ്ടിതു സംഭവിയ്ക്കുന്നു – പാരമ്പര്യം, പുരുഷ ഹോര്‍‌മോണുകള്‍, പ്രായം. എന്നാല്‍ സ്ത്രീകളില്‍ തല മുഴുവനായോ ഉച്ചിയിലോ മാത്രം മുടി കൊഴിച്ചില്‍ സംഭവിയ്ക്കുന്നു. മുന്‍ഭാഗത്ത് ഇതു ബാധിയ്ക്കാറില്ല.

ലക്ഷണങ്ങള്‍

സാധാരണ ഏകദേശം 50 മുതല്‍ 100 വരെ തലമുടികള്‍ ദിനംതോറും പൊഴിയുന്നുതു കാണാം. ഇതില്‍ കൂടുതലായല്‍ പ്രശ്നമാണ്. ചിലപ്പോള്‍ തലമുടിയ്ക്കു കനം കുറയുന്നതായും ചില ഭാഗങ്ങളില്‍ കഷണ്ടി രൂപപ്പെട്ടു വരുന്നതായും കാണാം.

പ്രതിരോധം
ചില പ്രകാരത്തിലുള്ള മുടികൊഴിച്ചില്‍ ഭക്ഷണക്രമത്തിലൂടെയും പിരിമുറുക്കങ്ങള്‍ ഒഴിവാക്കിയും പരിഹരിയ്ക്കാം. മുടിയുടെ പരിചരണത്തില്‍ വേണ്ട ശ്രദ്ധയും വരുത്തണം. വേണ്ടി വന്നാല്‍ മുടു നഷ്ടപ്പെടാതിരിയ്ക്കുവാനുള്ള മരുന്നുകളും ഉപയോഗിയ്ക്കാം. ഫംഗസ് ബാധ തടയുവാനുള്ള ഉപായം തലമുടി വൃത്തിയായി സൂക്ഷിയ്ക്കുന്നതും, തൊപ്പി, ചീപ്പ്, ബ്രഷ് തുടങ്ങി മറ്റുള്ളവരുപയോഗിച്ച് സാധനങ്ങള്‍ ഉപയോഗിക്കാതിരിക്കുകയുമാണ് പാരമ്പര്യമായുള്ള കഷണ്ടി മരുന്നുകളുടെ ഉപയോഗത്തിലൂടെ തടയാന്‍ പറ്റിയേക്കാം.

വായ്‌നാറ്റം മാറാൻ ഇതൊന്ന് ചെയ്തു നോക്കു -bad breath-bad mouth smell

കറിവേപ്പ്, നാരങ്ങ, താരന്‍ വേരോടെ പോകും

താരന്‍ മുടിയുടെ ഏറ്റവും വലിയ ശത്രുവാണെന്നു പറഞ്ഞാല്‍ തെറ്റില്ല. മുടി അനാരോഗ്യകരമാക്കി പൊഴിയാനും ദുര്‍ബലമാക്കാനും ഇട വരുത്തുന്ന ഒന്നാണ് താരന്‍.
പലപ്പോഴും മുടി വൃത്തിഹീനമായി വയ്ക്കുന്നതാണ് താരന് വഴിയൊരുക്കുന്നത്. താരന്‍ പരിഹാരത്തിനായി പല വീട്ടുവൈദ്യങ്ങളുമുണ്ട്. ഇതിലൊരു വഴിയെക്കുറിച്ചറിയൂ, നമക്കു വീട്ടില്‍തന്നെ പരീക്ഷിയ്ക്കാവുന്ന, പാര്‍ശ്വഫലങ്ങളില്ലാത്ത ഒന്ന്.

രണ്ടു പിടി കറിവേപ്പില, അര കഷ്ണം ചെറുനാരങ്ങ എന്നിവയാണ് താരനുള്ള ഈ മിശ്രിതം തയ്യാറാക്കാന്‍ വേണ്ടത്.
കറിവേപ്പില നല്ലപോലെ കഴുകി വൃത്തിയാക്കി 1 ഗ്ലാസ് വെള്ളത്തിലിട്ടു നല്ലപോലെ തിളപ്പിയ്ക്കുക. കുറഞ്ഞ ചൂടില്‍ നല്ലപോലെ തിളയ്ക്കണം.
ഇത് പിന്നീട് വാങ്ങിവച്ച് ഊറ്റിയെടുക്കുക. തണുത്തു കഴിയുമ്പോള്‍ ഇതില്‍ ചെറുനാരങ്ങ പിഴിഞ്ഞൊഴിയ്ക്കാം.
ഈ മിശ്രിതം നല്ലപോലെ ചേര്‍ത്തിളക്കി ശിരോചര്‍മത്തില്‍ തേച്ചു പിടിപ്പിയ്ക്കുക. ഒരു സ്േ്രപ ബോട്ടിലിലാക്കി നല്ലപോലെ സ്രപ ചെയ്താലും മതിയാകും.
ഇത് തലമുടിയില്‍ അര മണിക്കൂര്‍ നേരമെങ്കിലും പുരണ്ടിരിയ്ക്കാന്‍ അനുവദിയ്ക്കുക. പിന്നീട് കഴുകിക്കളയാം. ആവശ്യമെങ്കില്‍ വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിയ്ക്കാം.

ഈ മാര്‍ഗം ഒരാഴ്ച അടുപ്പിച്ചു ചെയ്തുനോക്കൂ, മുടിയിലെ താരനെ നിശേഷം അകറ്റാം.
മുടിയ്ക്കു തിളക്കം ലഭിയ്ക്കാനും മുടി വളര്‍ച്ചയ്ക്കും ചേര്‍ന്ന മിശ്രിതവുമാണിത്.

തൊണ്ടവേദന മാറാൻ 6 ഒറ്റമൂലികൾ-Ayurvedha-Nattuvaidyam-Thonda Vedhana Maran

കറിവേപ്പ്, നാരങ്ങ, താരന്‍ വേരോടെ പോകും

താരന്‍ മുടിയുടെ ഏറ്റവും വലിയ ശത്രുവാണെന്നു പറഞ്ഞാല്‍ തെറ്റില്ല. മുടി അനാരോഗ്യകരമാക്കി പൊഴിയാനും ദുര്‍ബലമാക്കാനും ഇട വരുത്തുന്ന ഒന്നാണ് താരന്‍.
പലപ്പോഴും മുടി വൃത്തിഹീനമായി വയ്ക്കുന്നതാണ് താരന് വഴിയൊരുക്കുന്നത്. താരന്‍ പരിഹാരത്തിനായി പല വീട്ടുവൈദ്യങ്ങളുമുണ്ട്. ഇതിലൊരു വഴിയെക്കുറിച്ചറിയൂ, നമക്കു വീട്ടില്‍തന്നെ പരീക്ഷിയ്ക്കാവുന്ന, പാര്‍ശ്വഫലങ്ങളില്ലാത്ത ഒന്ന്.

രണ്ടു പിടി കറിവേപ്പില, അര കഷ്ണം ചെറുനാരങ്ങ എന്നിവയാണ് താരനുള്ള ഈ മിശ്രിതം തയ്യാറാക്കാന്‍ വേണ്ടത്.
കറിവേപ്പില നല്ലപോലെ കഴുകി വൃത്തിയാക്കി 1 ഗ്ലാസ് വെള്ളത്തിലിട്ടു നല്ലപോലെ തിളപ്പിയ്ക്കുക. കുറഞ്ഞ ചൂടില്‍ നല്ലപോലെ തിളയ്ക്കണം.
ഇത് പിന്നീട് വാങ്ങിവച്ച് ഊറ്റിയെടുക്കുക. തണുത്തു കഴിയുമ്പോള്‍ ഇതില്‍ ചെറുനാരങ്ങ പിഴിഞ്ഞൊഴിയ്ക്കാം.
ഈ മിശ്രിതം നല്ലപോലെ ചേര്‍ത്തിളക്കി ശിരോചര്‍മത്തില്‍ തേച്ചു പിടിപ്പിയ്ക്കുക. ഒരു സ്േ്രപ ബോട്ടിലിലാക്കി നല്ലപോലെ സ്രപ ചെയ്താലും മതിയാകും.
ഇത് തലമുടിയില്‍ അര മണിക്കൂര്‍ നേരമെങ്കിലും പുരണ്ടിരിയ്ക്കാന്‍ അനുവദിയ്ക്കുക. പിന്നീട് കഴുകിക്കളയാം. ആവശ്യമെങ്കില്‍ വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിയ്ക്കാം.

ഈ മാര്‍ഗം ഒരാഴ്ച അടുപ്പിച്ചു ചെയ്തുനോക്കൂ, മുടിയിലെ താരനെ നിശേഷം അകറ്റാം.
മുടിയ്ക്കു തിളക്കം ലഭിയ്ക്കാനും മുടി വളര്‍ച്ചയ്ക്കും ചേര്‍ന്ന മിശ്രിതവുമാണിത്.

മുടികൊഴിച്ചില്‍ തടയും തേങ്ങാപ്പാല്‍ സൂത്രം

മുടികൊഴിച്ചില്‍ സ്ത്രീ പുരുഷഭേദമന്യേ എല്ലാവരേയും അലട്ടുന്ന ഒന്നാണ്. മുടികൊഴിച്ചിലിന് കാരണങ്ങള്‍ പലതുണ്ട്. താരന്‍ പോലുളളവ തൊട്ട് അവശ്യപോഷകങ്ങളുടെ കുറവു വരെ.
മുടികൊഴിച്ചില്‍ തടയാന്‍ നാടന്‍ വൈദ്യങ്ങളേറെയുണ്ട്. ഇതില്‍ പ്രധാനപ്പെട്ട ഒന്നാണ് തേങ്ങാപ്പാല്‍. തേങ്ങാപ്പാല്‍ പല തലത്തിലും മുടി കൊഴിയാതിരിയ്ക്കാനും മുടി വളര്‍ച്ചയ്ക്കും ഉപകാരപ്രദമാണ്. ഇതെക്കുറിച്ചു കൂടുതലറിയൂ,

മുടി വരണ്ടുപോകുന്നതാണ് പലപ്പോഴും മുടികൊഴിച്ചിലിനുള്ള ഒരു പ്രധാന കാരണമാകുന്നത്. മുടിയ്ക്ക് ഈര്‍പ്പം നല്‍കാനുള്ള നല്ലൊരു വഴിയാണ് നാളികേരപ്പാല്‍. ഇത് തലയോടില്‍ തേച്ചു പിടിപ്പിക്കുക. അല്‍പം കഴിഞ്ഞ് കഴുകിക്കളയാം.
നാളികേരപ്പാലില്‍ അല്‍പം തേന്‍ ചേര്‍ത്ത് തലയില്‍ പുരട്ടാം. ഇത് മുടികൊഴിച്ചില്‍ തടയാനുള്ള നല്ലൊരു വഴിയാണ്.

നാളികേരപ്പാലിനൊപ്പം തൈനും അല്‍പം ചെറുനാരങ്ങാനീരും ചേര്‍ക്കുക. ഇത് തലയോടില്‍ പുരട്ടി അര മണിക്കൂര്‍ കഴിയുമ്പോള്‍ കഴുകിക്കളയാം. മുടികൊഴിച്ചില്‍ അകറ്റാനും താരന്‍ കളയാനുമുള്ള നല്ലൊരു വഴിയാണിത്.
നെല്ലിക്കയില്‍ നിന്നുണ്ടാക്കുന്ന എണ്ണയും നാളികേരപ്പാലും കൂട്ടിച്ചേര്‍ത്ത് തലയില്‍ പുരട്ടാം. ഈ മിശ്രിതമുണ്ടാക്കുന്നതിന് മുന്‍പ് എണ്ണ ചൂടാക്കുന്നതും നല്ലതു തന്നെ. ഈ മിശ്രിതം തലയില്‍ പുരട്ടി അല്‍പം കഴിയുമ്പോള്‍ കഴുകിക്കളയാം.

നാളികേരപ്പാലില്‍ ഉലുവപ്പൊടി ചേര്‍ത്ത് തലയില്‍ പുരട്ടാം. ഇത് മുടികൊഴിച്ചില്‍ അകറ്റാനും മുടിയുടെ വരള്‍ച്ച മാറ്റാനും നല്ലതാണ്. നല്ലൊരു കണ്ടീഷണറിന്റെ ഗുണം നല്‍കുന്ന മിശ്രിതമാണിത്.

പല്ലുവേദനയ്ക്കുള്ള സ്വാഭാവിക പ്രതിവിധി

ചിലപ്പോള്‍ നമ്മളില്‍ പെട്ടെന്നു പല്ലുവേദന അനുഭവപ്പെടാറുണ്ട്. സ്വാഭാവികമായ സുരക്ഷിത രീതിയില്‍പല്ലുവേദനതടയുന്നതിനുള്ളമാര്‍ഗങ്ങള്‍അറിഞ്ഞിരിക്കുന്നത്നല്ലതാണ്പല്ലുവേദനയ്ക്ക്ശമനമുണ്ടാക്കാന്‍പ്രകൃതിദത്തമായഔഷധസസ്യവേദനസംഹാരികളായകടുക്,കുരുമുളക്,വെളുത്തുള്ളി തുടങ്ങിയവ വളരെ ഫലപ്രദമായി ഉപയോഗിക്കാം.സാധാരണയായി പല്ലുവേദനയില്‍ നിന്ന് ആശ്വാസം ലഭിക്കാന്‍ എന്തൊക്കെ ചെയ്യാം എന്ന കാര്യങ്ങളെക്കുറിച്ച് താഴെ സൂചിപ്പിക്കുന്നു.

ഗ്രാമ്പു എണ്ണ പല്ലുവേദന ശമിപ്പിക്കാന്‍ വളരെഫലപ്രദമായൊരു ഔഷധമാണ്. ഗ്രാമ്പുവെണ്ണ ഒരു നുള്ള് കുരുമുളക് പൊടിയുമായി ചേര്‍ത്ത് പല്ലുവേദനയുള്ള ഭാഗത്ത് വയ്ക്കാം.
പല്ലുവേദനയ്ക്ക് പ്രകൃതിദത്തമായ മറ്റൊരു പരിഹാരമാണ് കടുകെണ്ണ. ഒരു നുള്ളു ഉപ്പും ചേര്‍ത്ത് കടുകെണ്ണ പല്ലുവേദനയുള്ള ഭാഗത്ത് പുരട്ടുക.
ചെറുനാരങ്ങ നീരിന് പല്ലുവേദനയെ ശമിപ്പിക്കാനാകും.
ഒരു കഷണം സവാള മോണയിലോ വേദന ബാധിച്ച ഭാഗത്തോ വയ്ക്കുന്നതിലൂടെ പല്ലുവേദന ഫലപ്രദമായി തടയാന്‍ സാധിക്കുന്നതാണ്.

നമുക്ക് വീടുകളില്‍ തന്നെ ഔഷധസസ്യങ്ങളായ കഡ്യുല (Calendula nalifinalm) myrrah (മിറാ (camphor myrrla) സെയ്ജ് (Sage) ഉപയോഗിച്ച് മൌത്ത് വാഷുകള്‍ തയാറാക്കാം. മറ്റു ഉപയോഗപ്രദമായ ഔഷധസസ്യങ്ങളില്‍ ഉള്‍പ്പെടുന്നവയാണ്, ബേസില്‍ (basil) മര്‍ ജോരായം (Marjoeam asafocid) കായവും
പല്ലുവേദനയുള്ള ഭാഗത്ത് വായുടെ പുറമേ ഐസുകട്ട വച്ചാല്‍ വേദന ശമിപ്പിക്കാനാവും.
പെട്ടെന്ന് പല്ലുവേദന നിങ്ങളെ ബാധിച്ചാല്‍ നിര്‍ബന്ധമായി അമിത ചൂടും, തണുപ്പുള്ള ആഹാരങ്ങളും മധുര പലഹാരങ്ങളും ഒഴിവാക്കേണ്ടതാണ്, അല്ലെങ്കില്‍ അവ നിങ്ങളുടെ വേദനയെ കൂടുതല്‍ അസ്വസ്ഥമാക്കും.
ഭക്ഷണക്രമത്തെക്കുറിച്ച് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. പഴങ്ങളും, പച്ചക്കറികളും, ധാന്യങ്ങളും കൂടുതല്‍ കഴിക്കുകയും, അമിത ഭക്ഷണം ഒഴിവാക്കുകയും വേണം.

മത്തൻ പരിചരണവും കീടനിയന്ത്രണവും

ഇല, പൂവു, കായ് എല്ലാഒ ഒരേ പൊലെ ഭഷ്ക്യ യോഗ്യമായ ഒന്നാണ് മത്തൻ.കേരളത്തിലെ കാലാവസ്ഥയനുസരിച്ച് നാല് സീസണുകളില്‍ മത്തന്‍കൃഷി ആരംഭിക്കാം. ജനവരി-മാര്‍ച്ച്, ഏപ്രില്‍-ജൂണ്‍, ജൂണ്‍-ആഗസ്ത്, സപ്തംബര്‍-ഡിസംബര്‍ എന്നീ സമയങ്ങളാണ് മത്തന് അനുയോജ്യം. മഴക്കാലത്ത് കൃഷിചെയ്യുമ്പോള്‍ മേയ്, ജൂണ്‍ മാസയളവിലെ ആദ്യത്തെ 2-3 മഴയ്ക്കു ശേഷം വിത്ത് നടാവുന്നതാണ്.വിത്തുകൾ പാകുന്നതിനു മുന്‍പ് 6 മണിക്കൂര്‍ സ്യുടോമോണസ് കലക്കിയ വെള്ളത്തില്‍ കുതിര്‍ത്തു വെച്ചാല്‍ അവ പെട്ടന്ന് മുളച്ചു വരും. പ്രോ ട്രേ അല്ലെങ്കിൽ ഡിസ്പൊസിബൈൽ ഗ്ലാസ്സിൽ വിത്തുകൾ പാകി കിളിർപ്പിച്ചാൽ മാറ്റി നടാൻ എളുപ്പമാകും.30-45 സെന്റിമീറ്റര്‍ ആഴത്തിലും, 60 സെന്റീമീറ്റര്‍ വ്യാസത്തിലും ഉള്ളകുഴികള്‍ രണ്ട് മീറ്റര്‍ അകലത്തില്‍ എടുത്ത് കുഴികളില്‍ കാലിവളവും, രാസവളവും, മേല്‍മണ്ണും കൂട്ടികലര്‍ത്തിയ മിശ്രിതം നിറക്കണം. കുഴി ഒന്നിന് നാലോ അഞ്ചോ വിത്ത് വീതം പാകാം. മുളച്ചുകഴിഞ്ഞാല്‍ രണ്ടാഴ്ചയ്ക്കു ശേഷം ആരോഗ്യമില്ലാത്ത ചെടികള്‍ നീക്കം ചെയ്ത് കുഴി ഒന്നില്‍ 3 ചെടികള്‍ വീതം നിലനിര്‍ത്തണം. ആരോഗ്യമുള്ള രണ്ട് തൈകള്‍ നിര്‍ത്തി ബാക്കിയുള്ളവ പറിച്ചുകളയാം 2 ആഴ്ച്ചയിൽ ഒരിക്കൽ ചാണകമോ ഏതെങ്കിലും ജൈവ വളമോ ചേർത്തു കൊടുക്കണം.വള്ളി വീശുംബോൾ മരത്തിലോ തറയിലോ പടർന്നു കയറാൻ അനുവദിക്കുന്നതാണ് നല്ലതു..പൂവിട്ടു തുടങുംബോൽ കടല പിണ്ണാക്ക് പുളിപ്പിച്ചു ശേഷം നേർപ്പിച്ചു ഒഴിക്കൂന്നതു നല്ലതാണ്.പടരുമ്പോള്‍ ഒരോ മുട്ടിലും പച്ച ചാണകം വച്ചു കൊടുത്താൾ കൂടുതൽ വള്ളികൾ വരുന്നതിനോടൊപ്പം കൂടുതൽ കായ്കളും ഉണ്ടാകും.

പരിചരണവും കീടനിയന്ത്രണവും
പഴയീച്ച, എപ്പിലാക്‌നോ വണ്ടുകള്‍, ചുവന്ന പംപ്കിന്‍ വണ്ടുകള്‍ എന്നിവയാണ് പ്രധാന കീടങ്ങള്‍. വയ്ക്ക് പ്രതിവിധിയായി വെളുത്തുള്ളി മിശ്രിതം നല്‍കാം. 20 ഗ്രാം വെളുത്തുള്ളി നന്നായി അരച്ച് ഒരു ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്ത് അരിച്ചെടുത്ത ലായനി നല്ലൊരു കീടനിയന്ത്രണോപാധിയാണ്.ഡൗണിമില്‍ഡ്യൂ, പൗഡറിമില്‍ഡ്യൂ, മൊസൈക് എന്നിവയാണ് പ്രധാന രോഗങ്ങള്‍. ഇതിനായി കുമിള്‍നാശിനി, കീടനാശിനി എന്നിവ പ്രയോഗിക്കാം.

പാവൽ പരിചരണവും കീടനിയന്ത്രണവും

കൈപ്പയക്ക എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന പാവയ്ക്ക മലയാളി ഏറെ ഇഷ്ട്പ്പെടുന്ന ഒന്നാണ്. വളരെ ഏറെ ഗുണങൾ ഉള്ള പാവയ്ക്ക പ്രമേഹ രോഗികളുടെഇഷ്ടാഹാരമാണ്.മുളക്കാന്‍ അല്‍പ്പം പ്രയാസമുള്ളതാണ് പാവല്‍ വിത്തുകള്‍. പാകുന്നതിനു മുന്‍പ് 6 മണിക്കൂര്‍ സ്യുടോമോണസ് കലക്കിയ വെള്ളത്തില്‍ കുതിര്‍ത്തു വെച്ചാല്‍ അവ പെട്ടന്ന് മുളച്ചു വരും. പ്രോ ട്രേ അല്ലെങ്കിൽ ഡിസ്പൊസിബൈൽ ഗ്ലാസ്സിൽ വിത്തുകൾ പാകി കിളിർപ്പിച്ചാൽ മാറ്റി നടാൻ എളുപ്പമാകും.മാറ്റി നടുംബോൾ അടിവളമായി ഉണങ്ങിയ ചാണകം, ആട്ടിന്‍ കാഷ്ട്ടം, ഉണങ്ങിയ കരിയില , അല്‍പ്പം വേപ്പിന്‍ പിണ്ണാക്ക്, കുമ്മായം എന്നിവ ചേർക്കണം.2 ആഴ്ച്ചയിൽ ഒരിക്കൽ ചാണകമോ ഏതെങ്കിലും ജൈവ വളമോ ചേർത്തു കൊടുക്കണം.വള്ളി വീശുംബോൾ പടർന്നു കയറാൻ പാന്തൽ ഇട്ടു കൊടുക്കണം.പൂവിട്ടു തുടങുംബോൽ കടല പിണ്ണാക്ക് പുളിപ്പിച്ചു ശേഷം നേർപ്പിച്ചു ഒഴിക്കൂന്നതു നല്ലതാണ്.
പരിചരണവും കീടനിയന്ത്രണവും

കായീച്ച ആണ് പാവലിന്റെ പ്രധാന ശത്രു. കായ ആകുന്ന സമയം കടലാസ് കൊണ്ട് മറച്ചു വെച്ച് കായീച്ചയില്‍ നിന്നും സംരക്ഷിക്കാം. മാർക്കെറ്റിൽ വാങാൻ കിട്ടുന്ന ഫെറോമോൺ കെണി നല്ലൊരു കായീച്ച് നിയന്ത്രണ ഉപാധി ആണ്.
പോഷക പ്രധാനവും കൂടെ ഔഷധ ഗുണവും ഉണ്ട് പാവയ്ക്കയില്‍. കാത്സ്യം, ഇരുമ്പ് , ജീവം എ, ബി ,സി ഇവ ധാരാളം അടങിയിരിക്കുന്നു.

വെണ്ട കൃഷി രീതി

വളരെ ഏറെ രുചികരവും പോഷക ഗുണവും ഉള്ള ഒരു മലക്കറി ആണ് വെണ്ട. നമ്മുടെ കാലാവസ്തയ്ക്കു അനുയോജ്യമാ ഒന്നാണ് വെണ്ട.ജീവകം എ, ജീവകം സി, ജീവകം കെ, കാൽ‌സ്യം, മഗ്നീഷ്യം, ഫോസ്ഫറസ്, പൊട്ടാസ്യം, മാംഗനീസ്, മാംസ്യം, ഇരുമ്പ്, സിങ്ക്, ചെമ്പ് എന്നീ ഘടങ്ങളും ധാരാളം അടങ്ങിയിരിക്കുന്നു. കൂടാതെ നാരുകൾ ഏറെ ഉള്ള ഒരു പച്ചക്കറി കൂടെ ആണ് വെണ്ട. .വെണ്ടക്ക സ്തിരമായി കഴിക്കുന്നതു തിമിരത്തിനെ തടയും.

വിത്തുകള്‍ പാകിയാണ് വേണ്ട തൈകള്‍ മുളപ്പിക്കുന്നത്. നടുന്നതിന് മുന്‍പ് വിത്തുകള്‍ അല്‍പ്പസമയം ഇരുപതു ശതമാനം വീര്യം ഉള്ള സ്യുടോമോണസ് കലക്കിയ വെള്ളത്തില്‍ കുതിര്‍ത്തുവച്ചതിനുശേഷം മാത്രം.നടുക ഇതു വിത്തു വേഗത്തിൽ മുളക്കുന്നതിനും ആരോഗ്യത്തോടെവളരുന്നതിനും സഹായിക്കും. ചെടികള്‍ നാലില പ്രായമായാൽ പറിച്ചു നടാം. അടിവളമായി ചാണകപ്പൊടി ,എല്ലുപൊടി, വേപ്പിന്‍ പിണ്ണാക്ക് , ഉണങ്ങിയ കരിയില ഇവ ഇടാം. ചെടികള്‍ വളർന്നു തുടങുംബോൾ 2 ആഴ്ചയിൽ ഒരിക്കൽ ചാണകം ഇട്ടു കൊടുക്കാം. പൂവിട്ടു തുടങുംബോൽ കടല പിന്നക്ക പുളിപ്പിച്ചു ശേഷം നേർപ്പിച്ചു ഒഴിക്കൂന്നതു നല്ലതാണ്.

പരിചരണവും കീടനിയന്ത്രണവും
തണ്ട് തുരപ്പന്‍ ആണ് വെണ്ടയെ ആക്രമിക്കുന്ന പ്രധാന കീടം. വേപ്പിന്‍കുരു പൊടിച്ച് 24 മണിക്കൂര്‍ വെള്ളത്തിലിട്ട് ചീയിച്ച മിശ്രിതം ഇരട്ടി വെള്ളം ചേര്‍ന്ന് കീടനാശിനിയായി ഉപയോഗിക്കാവുന്നതാണ്. വേപ്പിന്‍ കുരു ലഭ്യമല്ലെങ്കില്‍ വേപ്പിന്‍ പിണ്ണാക്ക് ഇതേ പോലെ വെള്ളത്തില്‍ ഇട്ടു ഉപയോഗിക്കാം. രണ്ടാഴ്ച്ച കൂടുമ്പോള്‍ ഈ പ്രയോഗം ചെയ്യുന്നത് വളരെ നല്ലതാണ്. കൂടാതെ വേപ്പിന്‍ പിണ്ണാക്ക് പൊടിച്ചത് തടത്തില്‍ ഇടയ്ക്കിടെ വിതറുന്നതും തുരപ്പനെ ഒഴിവാക്കും.

തക്കാളി കൃഷി രീതി

വിത്ത് പാകി മുളപ്പിച്ച ശേഷം പറിച്ചു നടുന്നതാണ്‌ ഉത്തമം. തക്കാളി ഒരു ഉഷ്ണകാല സസ്യമാണ് തിരഞ്ഞെടുക്കുമ്പോള്‍ ബാക്ടീരിയാ വാട്ടമില്ലാത്ത ഇനങ്ങള്‍ തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കുക.വിത്തുകള്‍ ഒരു മണിക്കൂര്‍ രണ്ടു ശതമാനം വീര്യം ഉള്ള മുക്കി വച്ച ശേഷം നട്ടാൽ പെട്ടന്നുള്ള വളർച്ചയും രോഗ പ്രതിരോധ ശേശിയും ലഭിക്കും . ഒരു മാസം പ്രായമായ തൈകള്‍ പറിച്ചു നടാം. നടുന്നതിന് മുന്‍പ് സ്യുഡോമോണാസ് ലായനിയില്‍ മുക്കി വെക്കുന്നത് നല്ലതാണ്. നേരിട്ട് മണ്ണില്‍ നടുമ്പോള്‍ മണ്ണ് നന്നായി കിളച്ചിളക്കി, കല്ലും കട്ടയും കളഞ്ഞു അടി വളമായി ഉണങ്ങിയ, ചാണകം, കമ്പോസ്റ്റ് ഇവ ചേര്‍ക്കാം. കുമ്മായം ചേര്‍ത്ത്മണ്ണീന്റെ അമ്ലാംശം ക്രമപ്പെടൂത്താം.
പരിചരണവും കീടനിയന്ത്രണവും

മുഞ്ഞ, ഇലച്ചുരുട്ടി രോഗം, വേരുചീയൽ, ഫലം ചീയൽ, പലവിധ കുമിളു രോഗങ്ങൾ, ബാക്ടീരിയൽ വാട്ടം എന്നിവയാണ് പ്രധാന രോഗങൽ..കാൽസ്യം കൂടുതൽ ആവസശ്യമുള്ള ചെടി ആണ് തക്കാളി മാസത്തിൽ ഒരിക്കൽ കുമ്മായം ചേർക്കുന്നതു കൂടുതൽ കായ് പിടിക്കുന്നതിനും കായ് വാട്ടം ഒഴിവാക്കുന്നതിനും ഫലപ്രദമാണ്
നല്ല ഇനങള്‍
ശക്തി, മുക്തി, അനഘ, വെള്ളായണി വിജയ്, മനുലക്ഷ്മി എന്നിവ ബാക്ടീരിയാ വാട്ടം ചെറുക്കാന്‍ കഴിവുള്ള തക്കാളിയിനങ്ങളാണ്.