ഗർഭകാലം അയൺ ഗുളിക കഴിക്കേണ്ടതിന്റെ പ്രാധാന്യം

നിങ്ങളുടെ ഗൈനക്കോളജിസ്റ്റ് കലോറി ഉപഭോഗം വർദ്ധിപ്പിക്കാൻ ആവശ്യപ്പെടുന്നു. നിങ്ങൾക്ക് ആവശ്യമുള്ള വിറ്റാമിനുകളും ധാതുക്കളും ലഭിക്കുന്നതിന് പതിവായി പഴങ്ങളും പച്ചക്കറികളും കഴിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക. ഗർഭം മനുഷ്യ ശരീരത്തിന് ധാരാളം സമ്മർദ്ദം ഉണ്ടാക്കുന്നു. അതിനാൽ നല്ലതും സമീകൃതവുമായ ഒരു ഭക്ഷണക്രമം ഈ അവസ്ഥ നേരിടാൻ ശരീരത്തെ സഹായിക്കും. ഗർഭാവസ്ഥയിൽ ഇരുമ്പ് സപ്ലിമെന്റുകൾ കഴിക്കുന്നത് പ്രധാനമാണ് എന്നതിന് ചില കാരണങ്ങൾ ചുവടെ കൊടുക്കുന്നു.

ഇത് രക്തത്തിൻറെ അടിസ്ഥാന ഘടകമാണ്
ഇരുമ്പ് രക്തത്തിലെ പ്രധാന ഘടകമായ ഹീമോഗ്ലോബിൻ ഉണ്ടാക്കുന്നു. നമ്മുടെ കോശങ്ങളുടെ വിവിധ ഭാഗങ്ങളിൽ ഓക്സിജൻ അടങ്ങിയ രക്തം കൊണ്ടുപോകാൻ ഇത് സഹായിക്കും. ഗർഭസ്ഥശിശുവിന് രക്തമുണ്ടാകാനും അയൺ അത്യാവശ്യമാണ്.

രോഗപ്രതിരോധ സംവിധാനത്തിന് അമ്മയ്ക്കും കുഞ്ഞിനും പ്രതിരോധശേഷി നല്കാൻ അയണ് സഹായിക്കുന്നു. രോഗബാധ തടയുന്നതിന് രോഗപ്രതിരോധം വളരെ പ്രധാനമാണ്. അമ്മയുടെ രോഗപ്രതിരോധം ശക്തമാകുമ്പോൾ,അമ്മയെ മാത്രമല്ല അവളുടെ ഗർഭസ്ഥശിശുവിനെയും രോഗങ്ങളിൽ നിന്ന് അത് രക്ഷിക്കുന്നു

ഗർഭിണികളുടെ അപകടാവസ്ഥ കുറയ്ക്കുന്നു
അയണിന്റെ ശരിയായ അളവ് ഗർഭിണികളുടെ അപകടാവസ്ഥ കുറയ്ക്കുന്നു. അമ്മയുടെ രക്തത്തിൽ ആവശ്യമായ ഇരുമ്പ് ഉണ്ടാകുമ്പോൾ, ഗർഭകാലത്ത് അമ്മയ്ക്ക് സങ്കീർണതകൾ കുറവാണ്. പ്രസവ സമയത്ത് രക്തനഷ്ടം ഉണ്ടായാലും ശരീരത്തിലെ മതിയായ രക്തം അമ്മയുടെ ക്ഷേമം ഉറപ്പുവരുത്തുന്നു.

പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
സ്വയം ചികിത്സ വളരെ അപകടകരമാണ് .അതിനാൽ നിങ്ങളുടെ ശരീരത്തിനാവശ്യമായ ഇരുമ്പ് സപ്ലിമെന്റ് ശുപാർശ ചെയ്യാനായി ഡോക്ടറുടെ മാർഗനിർദേശങ്ങൾ പാലിക്കുക.
മാത്രമല്ല, ഇരുമ്പ് ഗുളികകളുടെ പ്രതിദിന ഡോസ് നിങ്ങൾക്ക് നിർദ്ദേശിക്കുന്നതിൽ നിന്നും കവിയരുത് , കാരണം ഗർഭധാരണത്തിന് അമിത ഇരുമ്പും ദോഷകരമാണ്. രക്തത്തിലെ അധിക ഇരുമ്പ് ഗർഭാവസ്ഥയിലെ പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം, ഗർഭം അലസൽ എന്നിവയ്ക്ക് കാരണമാകും.

Leave a Reply

Your email address will not be published. Required fields are marked *