മദ്യക്കുപ്പികളുമായി കാട് കയറുന്നവരുടെ ശ്രദ്ധയ്ക്ക്

മറ്റേത് മൃഗത്തേക്കാളും ആനയ്ക്ക് മാരകമായ ആപത്താണ് മദ്യക്കുപ്പികളുടെ ചില്ല്. ആനയുടെ കാലിന്റെ അടിവശം ഒരു മണല്‍ചാക്കുപോലെയാണ്. അതുകൊണ്ടാണ് ആന പാറയിലും ഒക്കെ പൊത്തിപ്പിടിച്ച് കയറുന്നത്. വലിച്ചെറിയുന്ന മദ്യക്കുപ്പിയുടെ ചില്ലുകള്‍ പാറകളില്‍ തട്ടി പൊട്ടി തൊട്ടടുത്തുതന്നെ കിടക്കും.ബീര്‍ കുപ്പികളുടെ അടിവശം ഭാരം കൂടിയതായതുകൊണ്ട് പൊട്ടിയഭാഗം മുകളിലേക്ക് നില്‍ക്കുന്ന രീതിയിലാണ് അതു കിടക്കുക. ആന തന്റെ വലിയഭാരത്തോടെ കാലെടുത്ത് അതിന്റെ മീതെ വച്ചാല്‍ ചില്ല് നേരെ കയറി ഉള്ളിലേക്ക് ചെല്ലും. ആനയ്ക്ക് മൂന്നുകാലില്‍ നടക്കാനാകില്ല. അതുകൊണ്ട് രണ്ടു,മൂന്നുതവണ ഞൊണ്ടിയതിനുശേഷം അത് കാലൂന്നുമ്പോള്‍ ചില്ല് നന്നായി ഉള്ളില്‍ക്കയറും. പിന്നെ അതിന് നടക്കാനാകില്ല.ഒരാഴ്ചകൊണ്ട് വ്രണം പഴുത്ത് പുഴുക്കള്‍ മാംസം തുളച്ച് അകത്തേക്ക് കയറും.ആനയുടെ ചോരക്കുഴലില്‍പ്പോലും പുഴുക്കള്‍ കയറും. പിന്നെ ആന ജീവിക്കില്ല.ദിവസം ശരാശരി 30 ലിറ്റര്‍ വെള്ളം കുടിച്ച് 200കിലോ ഭക്ഷണം കഴിച്ച് 50കിലോമീറ്റര്‍ നടന്നു ജീവിക്കേണ്ട മൃഗമാണ്. അത് അഞ്ചാറുദിവസംകൊണ്ട് അസ്ഥികൂടമായി മാറും. പിന്നെ വേദനിച്ചു നരകിച്ചു മരിക്കും ..

കാടിനുള്ളില്‍ മദ്യകുപ്പികള്‍,പ്ലാസ്റിക് ഒക്കെ ഉപേക്ഷിക്കരുതേ..ഓരോ ജീവനും വിലപെട്ടതാണ്..നമ്മുടെ തമാശ മറ്റൊരു കൂട്ടം ജീവികളുടെ ജീവന് പോലും ഭീക്ഷണി ആണ്..പ്രിയ്യ സുഹൃത്തേ ബോധവാനാകുക കൂട്ടുകാരേ ബോധവാന്മാരാക്കുക

Leave a Reply

Your email address will not be published. Required fields are marked *