കൗതുകത്തിന്റെ രുചിയുള്ള 5ഇന്ത്യന്‍ പ്രഭാത ഭക്ഷണങ്ങള്‍

പ്രഭാത ഭക്ഷണമെന്നാല്‍ പ്രഭാതത്തിലെ ഭക്ഷണം മാത്രമല്ല തലച്ചോറിനുള്ള ഭക്ഷണമെന്നാണ് പറയുന്നത്. ഡയറ്റിന് വേണ്ടി എത്രയൊക്കെ ഭക്ഷണം ഉപേക്ഷിച്ചാലും ബ്രേക്ക്ഫാസ്റ്റ് നിര്‍ബന്ധമായും കഴിക്കണമെന്നാണ് ആരോഗ്യ വിദഗദ്ധര്‍ പറയുന്നത്. മലയാളികളെ സംബന്ധിച്ചിടത്തോളം പ്രഭാതഭക്ഷണം ഒട്ടും ഒഴിവാക്കാത്ത ആളുകളാണ്. വ്യത്യസ്തമായ നാടന്‍ ഭക്ഷണങ്ങള്‍ പ്രഭാതങ്ങളില്‍ രുചി പകരാന്‍ നമ്മുടെ ഊണ് മേശയിലെത്തും. ഇഡ്ഡലിയും സാമ്പാറും, ദോശയും ചട്നിയും, പുട്ടും കടലയും, അപ്പവും മുട്ടക്കറിയും അങ്ങിനെ പാരമ്പര്യത്തിന്റെ സ്വാദുള്ള ഭക്ഷണങ്ങള്‍. ഇതുപോലെ തന്നെയാണ് മറ്റ് സംസ്ഥാനങ്ങളുടെ കാര്യവും. അവര്‍ക്കും അവരുടേതായ പ്രഭാതഭക്ഷണങ്ങളുണ്ട്. അവയേതെന്ന് പരിചയപ്പെടാം.

1.ഗുജറാത്തിലെ മുത്തിയ

ഗുജറാത്തുകാരുടെ പ്രഭാതഭക്ഷണങ്ങളില്‍ പ്രധാനിയാണ് മുത്തിയ. ധാന്യപ്പൊടിയും പച്ചക്കറികളും ചേര്‍ത്തുണ്ടാക്കുന്ന ബജിയാണ് മുത്തിയ. വെളുത്തുള്ളി ചട്നി കൂട്ടിയാണ് ഇതു കഴിക്കുക. ഉലുവയിലയും ഗോതമ്പ് പൊടിയും കൂടി ഉണ്ടാക്കുന്ന മുത്തിയ ആണ് മേത്തി മുത്തിയ. ചെറിയൊരു കയ്പു രസമുണ്ടെങ്കിലും ഡയബെറ്റിസ് പോലുള്ള രോഗങ്ങള്‍ക്ക് പറ്റിയൊരു മരുന്നു കൂടിയാണിത്.

2.ജാതോ ഫ്രം മേഘാലയ

മേഘാലയക്കാരുടെ പ്രിയപ്പെട്ട ഭക്ഷണമാണ് ജാതോ.പന്നിയുടെ കൊഴുപ്പും രക്തവും  അരിയും പ്രത്യേക രീതിയില്‍ മിക്സ് ചെയ്തുണ്ടാക്കുന്ന ജാതോ പുളിപ്പിച്ച സോയാ പേസ്റ്റിനൊപ്പമാണ് കഴിക്കുന്നത്.

3.രാജസ്ഥാനിലെ മിര്‍ച്ചി വട

സ്പൈസിയായിട്ടുള്ള സ്നാക് ആണ് മിര്‍ച്ചി വട. എണ്ണയില്‍ പച്ചമുളകും ഉരുളക്കിഴങ്ങും ചേര്‍ത്തുണ്ടാകുന്ന സ്നാക് രാജസ്ഥാനിലെ പ്രഭാത ഭക്ഷണമാണ്.

4. അസംകാരുടെ ജോല്‍പാന്‍
അരി കൊണ്ടുള്ള പ്രഭാത ഭക്ഷണമാണ് ജോല്‍പാന്‍. തൈരും പനംചക്കരയും ചേര്‍ത്താണ് ഇതു കഴിക്കുന്നത്.

5. കാശ്മീരി റൊട്ടിയും ഷീര്‍ ചായയും

വീട്ടിലുണ്ടാക്കുന്ന നല്ല പതുപതുത്ത കശ്മീരിയും റൊട്ടിയും ഉപ്പു രസമുള്ള ഷീര്‍ ചായയുമാണ് കശ്മീരുകാരുടെ ബ്രേക്ക്ഫാസ്റ്റ്.

Leave a Reply

Your email address will not be published. Required fields are marked *