തലമുടി കൊഴിച്ചില്‍ മുടിയ്ക്ക് കനം കുറഞ്ഞ് കഷണ്ടി വരെ ആകാം. ഇത് പല കാരണങ്ങള്‍ കൊണ്ടാകാം. വൈദ്യശാസ്ത്ര പ്രകാരം ഇതിനെ പല വിഭാഗത്തില്‍പ്പെടുത്താം.സാധാരണഗതിയിലുള്ള മുടികൊഴിച്ചില്‍, ദീര്‍ഘകാലം നിലനില്ക്കന്ന രോഗങ്ങള്‍ കൊണ്ടോ, ശസ്ത്രക്രിയാനുബന്ധമായോ, അണുബാധമൂലമുള്ള ശാരീരികക്ലേശങ്ങള്‍ കൊണ്ടോ ഉള്ളവ.ഹോര്‍മോണുകളുടെ – അളവിലുള്ള വ്യത്യാസം കൊണ്ടുള്ളവ. പ്രത്യേകിച്ച് പ്രസവം കഴിഞ്ഞ സ്ത്രീകളില്‍ ഈ സ്ഥിതിവിശേഷം കാണപ്പെടും. മിതമായ രീതിയിലുള്ള മുടി കൊഴിച്ചിലാകും ഇത്. എന്നാല്‍ കഷണ്ടി അപൂര്‍വ്വമാണ്.മരുന്നുകളുടെ പാര്‍ശ്വഫലങ്ങള്‍ – ില മരുന്നുകളുടെ പാര്‍ശ്വഫലമായി തലയെ മൊത്തമായി മുടികൊഴിച്ചില്‍ ബാധിയ്ക്കും.രോഗം കൊണ്ടുള്ള മുടികൊഴിച്ചില്‍ – തൈറോയിഡ് ഗ്രന്ധിയുടെ പ്രവര്‍ത്തനത്തിലുള്ള അപാകതകള്‍, ലൈംഗിക ഹോര്‍മോണുകളിലുള്ള എറ്റക്കുറച്ചില്‍, പോഷകഹാരക്കുറവ്, കൊഴുപ്പ് ലവണങ്ങള്‍, ധാതുക്കള്‍ ഇവയുടെ കുറവ് മുതലായവകൊണ്ട് ഇതു സംഭവിയ്ക്കാം. പ്രത്യേകിച്ച് അമിതമായ ആര്‍ത്തവം മൂലം സ്ത്രീകളിലും പഥ്യാഹാരത്തിലേര്‍പ്പെട്ടിട്ടുള്ള വ്യക്തികളിലും മേല്‍പ്പറഞ്ഞ കുറവുകള്‍ കാണപ്പെടുന്നു.
തലയോട്ടിലെ ഫംഗസ് ബാധ – ഇത്തരത്തിലുള്ള മുടികൊഴിച്ചില്‍ ചില വിധത്തിലുള്ള ഫംഗസുകളുടെ തലയോട്ടിയിലുള്ള ആക്രമണം മൂലം സംഭവിയ്ക്കുന്നു. കുട്ടികളുടെ കാര്യത്തില്‍ ഇത് വട്ടത്തിലുള്ള മുടികൊഴിച്ചിലായി കാണാം.
പരമ്പരാഗതമായ കഷണ്ടി: പുരുഷന്മാരില് ഈ രീതിയിലൊരു പ്രതിഭാസം കാണപ്പെടുന്നു. (മുന്‍വശം കട്ടി കുറഞ്ഞ മുടി). ഇത് ഏതു പ്രായത്തിലും പ്രത്യക്ഷപ്പെടാം. ചിലപ്പോള്‍ ബാല്യകാലം മുതലേ ഈ ലക്ഷണം കണ്ടുതുടങ്ങും. മുന്നു കാരണങ്ങള്‍ കൊണ്ടിതു സംഭവിയ്ക്കുന്നു – പാരമ്പര്യം, പുരുഷ ഹോര്‍മോണുകള്‍, പ്രായം. എന്നാല്‍ സ്ത്രീകളില്‍ തല മുഴുവനായോ ഉച്ചിയിലോ മാത്രം മുടി കൊഴിച്ചില്‍ സംഭവിയ്ക്കുന്നു. മുന്‍ഭാഗത്ത് ഇതു ബാധിയ്ക്കാറില്ല.
ലക്ഷണങ്ങള്‍
സാധാരണ ഏകദേശം 50 മുതല്‍ 100 വരെ തലമുടികള്‍ ദിനംതോറും പൊഴിയുന്നുതു കാണാം. ഇതില്‍ കൂടുതലായല്‍ പ്രശ്നമാണ്. ചിലപ്പോള്‍ തലമുടിയ്ക്കു കനം കുറയുന്നതായും ചില ഭാഗങ്ങളില്‍ കഷണ്ടി രൂപപ്പെട്ടു വരുന്നതായും കാണാം.
പ്രതിരോധം
ചില പ്രകാരത്തിലുള്ള മുടികൊഴിച്ചില്‍ ഭക്ഷണക്രമത്തിലൂടെയും പിരിമുറുക്കങ്ങള്‍ ഒഴിവാക്കിയും പരിഹരിയ്ക്കാം. മുടിയുടെ പരിചരണത്തില്‍ വേണ്ട ശ്രദ്ധയും വരുത്തണം. വേണ്ടി വന്നാല്‍ മുടു നഷ്ടപ്പെടാതിരിയ്ക്കുവാനുള്ള മരുന്നുകളും ഉപയോഗിയ്ക്കാം. ഫംഗസ് ബാധ തടയുവാനുള്ള ഉപായം തലമുടി വൃത്തിയായി സൂക്ഷിയ്ക്കുന്നതും, തൊപ്പി, ചീപ്പ്, ബ്രഷ് തുടങ്ങി മറ്റുള്ളവരുപയോഗിച്ച് സാധനങ്ങള്‍ ഉപയോഗിക്കാതിരിക്കുകയുമാണ് പാരമ്പര്യമായുള്ള കഷണ്ടി മരുന്നുകളുടെ ഉപയോഗത്തിലൂടെ തടയാന്‍ പറ്റിയേക്കാം.