തക്കാളി കൃഷി രീതി

വിത്ത് പാകി മുളപ്പിച്ച ശേഷം പറിച്ചു നടുന്നതാണ്‌ ഉത്തമം. തക്കാളി ഒരു ഉഷ്ണകാല സസ്യമാണ് തിരഞ്ഞെടുക്കുമ്പോള്‍ ബാക്ടീരിയാ വാട്ടമില്ലാത്ത ഇനങ്ങള്‍ തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കുക.വിത്തുകള്‍ ഒരു മണിക്കൂര്‍ രണ്ടു ശതമാനം വീര്യം ഉള്ള മുക്കി വച്ച ശേഷം നട്ടാൽ പെട്ടന്നുള്ള വളർച്ചയും രോഗ പ്രതിരോധ ശേശിയും ലഭിക്കും . ഒരു മാസം പ്രായമായ തൈകള്‍ പറിച്ചു നടാം. നടുന്നതിന് മുന്‍പ് സ്യുഡോമോണാസ് ലായനിയില്‍ മുക്കി വെക്കുന്നത് നല്ലതാണ്. നേരിട്ട് മണ്ണില്‍ നടുമ്പോള്‍ മണ്ണ് നന്നായി കിളച്ചിളക്കി, കല്ലും കട്ടയും കളഞ്ഞു അടി വളമായി ഉണങ്ങിയ, ചാണകം, കമ്പോസ്റ്റ് ഇവ ചേര്‍ക്കാം. കുമ്മായം ചേര്‍ത്ത്മണ്ണീന്റെ അമ്ലാംശം ക്രമപ്പെടൂത്താം.
പരിചരണവും കീടനിയന്ത്രണവും

മുഞ്ഞ, ഇലച്ചുരുട്ടി രോഗം, വേരുചീയൽ, ഫലം ചീയൽ, പലവിധ കുമിളു രോഗങ്ങൾ, ബാക്ടീരിയൽ വാട്ടം എന്നിവയാണ് പ്രധാന രോഗങൽ..കാൽസ്യം കൂടുതൽ ആവസശ്യമുള്ള ചെടി ആണ് തക്കാളി മാസത്തിൽ ഒരിക്കൽ കുമ്മായം ചേർക്കുന്നതു കൂടുതൽ കായ് പിടിക്കുന്നതിനും കായ് വാട്ടം ഒഴിവാക്കുന്നതിനും ഫലപ്രദമാണ്
നല്ല ഇനങള്‍
ശക്തി, മുക്തി, അനഘ, വെള്ളായണി വിജയ്, മനുലക്ഷ്മി എന്നിവ ബാക്ടീരിയാ വാട്ടം ചെറുക്കാന്‍ കഴിവുള്ള തക്കാളിയിനങ്ങളാണ്.

Leave a Reply

Your email address will not be published. Required fields are marked *