പല്ലുവേദനയ്ക്കുള്ള സ്വാഭാവിക പ്രതിവിധി

ചിലപ്പോള്‍ നമ്മളില്‍ പെട്ടെന്നു പല്ലുവേദന അനുഭവപ്പെടാറുണ്ട്. സ്വാഭാവികമായ സുരക്ഷിത രീതിയില്‍പല്ലുവേദനതടയുന്നതിനുള്ളമാര്‍ഗങ്ങള്‍അറിഞ്ഞിരിക്കുന്നത്നല്ലതാണ്പല്ലുവേദനയ്ക്ക്ശമനമുണ്ടാക്കാന്‍പ്രകൃതിദത്തമായഔഷധസസ്യവേദനസംഹാരികളായകടുക്,കുരുമുളക്,വെളുത്തുള്ളി തുടങ്ങിയവ വളരെ ഫലപ്രദമായി ഉപയോഗിക്കാം.സാധാരണയായി പല്ലുവേദനയില്‍ നിന്ന് ആശ്വാസം ലഭിക്കാന്‍ എന്തൊക്കെ ചെയ്യാം എന്ന കാര്യങ്ങളെക്കുറിച്ച് താഴെ സൂചിപ്പിക്കുന്നു.

ഗ്രാമ്പു എണ്ണ പല്ലുവേദന ശമിപ്പിക്കാന്‍ വളരെഫലപ്രദമായൊരു ഔഷധമാണ്. ഗ്രാമ്പുവെണ്ണ ഒരു നുള്ള് കുരുമുളക് പൊടിയുമായി ചേര്‍ത്ത് പല്ലുവേദനയുള്ള ഭാഗത്ത് വയ്ക്കാം.
പല്ലുവേദനയ്ക്ക് പ്രകൃതിദത്തമായ മറ്റൊരു പരിഹാരമാണ് കടുകെണ്ണ. ഒരു നുള്ളു ഉപ്പും ചേര്‍ത്ത് കടുകെണ്ണ പല്ലുവേദനയുള്ള ഭാഗത്ത് പുരട്ടുക.
ചെറുനാരങ്ങ നീരിന് പല്ലുവേദനയെ ശമിപ്പിക്കാനാകും.
ഒരു കഷണം സവാള മോണയിലോ വേദന ബാധിച്ച ഭാഗത്തോ വയ്ക്കുന്നതിലൂടെ പല്ലുവേദന ഫലപ്രദമായി തടയാന്‍ സാധിക്കുന്നതാണ്.

നമുക്ക് വീടുകളില്‍ തന്നെ ഔഷധസസ്യങ്ങളായ കഡ്യുല (Calendula nalifinalm) myrrah (മിറാ (camphor myrrla) സെയ്ജ് (Sage) ഉപയോഗിച്ച് മൌത്ത് വാഷുകള്‍ തയാറാക്കാം. മറ്റു ഉപയോഗപ്രദമായ ഔഷധസസ്യങ്ങളില്‍ ഉള്‍പ്പെടുന്നവയാണ്, ബേസില്‍ (basil) മര്‍ ജോരായം (Marjoeam asafocid) കായവും
പല്ലുവേദനയുള്ള ഭാഗത്ത് വായുടെ പുറമേ ഐസുകട്ട വച്ചാല്‍ വേദന ശമിപ്പിക്കാനാവും.
പെട്ടെന്ന് പല്ലുവേദന നിങ്ങളെ ബാധിച്ചാല്‍ നിര്‍ബന്ധമായി അമിത ചൂടും, തണുപ്പുള്ള ആഹാരങ്ങളും മധുര പലഹാരങ്ങളും ഒഴിവാക്കേണ്ടതാണ്, അല്ലെങ്കില്‍ അവ നിങ്ങളുടെ വേദനയെ കൂടുതല്‍ അസ്വസ്ഥമാക്കും.
ഭക്ഷണക്രമത്തെക്കുറിച്ച് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. പഴങ്ങളും, പച്ചക്കറികളും, ധാന്യങ്ങളും കൂടുതല്‍ കഴിക്കുകയും, അമിത ഭക്ഷണം ഒഴിവാക്കുകയും വേണം.

Leave a Reply

Your email address will not be published. Required fields are marked *