പാവൽ പരിചരണവും കീടനിയന്ത്രണവും

കൈപ്പയക്ക എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന പാവയ്ക്ക മലയാളി ഏറെ ഇഷ്ട്പ്പെടുന്ന ഒന്നാണ്. വളരെ ഏറെ ഗുണങൾ ഉള്ള പാവയ്ക്ക പ്രമേഹ രോഗികളുടെഇഷ്ടാഹാരമാണ്.മുളക്കാന്‍ അല്‍പ്പം പ്രയാസമുള്ളതാണ് പാവല്‍ വിത്തുകള്‍. പാകുന്നതിനു മുന്‍പ് 6 മണിക്കൂര്‍ സ്യുടോമോണസ് കലക്കിയ വെള്ളത്തില്‍ കുതിര്‍ത്തു വെച്ചാല്‍ അവ പെട്ടന്ന് മുളച്ചു വരും. പ്രോ ട്രേ അല്ലെങ്കിൽ ഡിസ്പൊസിബൈൽ ഗ്ലാസ്സിൽ വിത്തുകൾ പാകി കിളിർപ്പിച്ചാൽ മാറ്റി നടാൻ എളുപ്പമാകും.മാറ്റി നടുംബോൾ അടിവളമായി ഉണങ്ങിയ ചാണകം, ആട്ടിന്‍ കാഷ്ട്ടം, ഉണങ്ങിയ കരിയില , അല്‍പ്പം വേപ്പിന്‍ പിണ്ണാക്ക്, കുമ്മായം എന്നിവ ചേർക്കണം.2 ആഴ്ച്ചയിൽ ഒരിക്കൽ ചാണകമോ ഏതെങ്കിലും ജൈവ വളമോ ചേർത്തു കൊടുക്കണം.വള്ളി വീശുംബോൾ പടർന്നു കയറാൻ പാന്തൽ ഇട്ടു കൊടുക്കണം.പൂവിട്ടു തുടങുംബോൽ കടല പിണ്ണാക്ക് പുളിപ്പിച്ചു ശേഷം നേർപ്പിച്ചു ഒഴിക്കൂന്നതു നല്ലതാണ്.
പരിചരണവും കീടനിയന്ത്രണവും

കായീച്ച ആണ് പാവലിന്റെ പ്രധാന ശത്രു. കായ ആകുന്ന സമയം കടലാസ് കൊണ്ട് മറച്ചു വെച്ച് കായീച്ചയില്‍ നിന്നും സംരക്ഷിക്കാം. മാർക്കെറ്റിൽ വാങാൻ കിട്ടുന്ന ഫെറോമോൺ കെണി നല്ലൊരു കായീച്ച് നിയന്ത്രണ ഉപാധി ആണ്.
പോഷക പ്രധാനവും കൂടെ ഔഷധ ഗുണവും ഉണ്ട് പാവയ്ക്കയില്‍. കാത്സ്യം, ഇരുമ്പ് , ജീവം എ, ബി ,സി ഇവ ധാരാളം അടങിയിരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *