മത്തൻ പരിചരണവും കീടനിയന്ത്രണവും

ഇല, പൂവു, കായ് എല്ലാഒ ഒരേ പൊലെ ഭഷ്ക്യ യോഗ്യമായ ഒന്നാണ് മത്തൻ.കേരളത്തിലെ കാലാവസ്ഥയനുസരിച്ച് നാല് സീസണുകളില്‍ മത്തന്‍കൃഷി ആരംഭിക്കാം. ജനവരി-മാര്‍ച്ച്, ഏപ്രില്‍-ജൂണ്‍, ജൂണ്‍-ആഗസ്ത്, സപ്തംബര്‍-ഡിസംബര്‍ എന്നീ സമയങ്ങളാണ് മത്തന് അനുയോജ്യം. മഴക്കാലത്ത് കൃഷിചെയ്യുമ്പോള്‍ മേയ്, ജൂണ്‍ മാസയളവിലെ ആദ്യത്തെ 2-3 മഴയ്ക്കു ശേഷം വിത്ത് നടാവുന്നതാണ്.വിത്തുകൾ പാകുന്നതിനു മുന്‍പ് 6 മണിക്കൂര്‍ സ്യുടോമോണസ് കലക്കിയ വെള്ളത്തില്‍ കുതിര്‍ത്തു വെച്ചാല്‍ അവ പെട്ടന്ന് മുളച്ചു വരും. പ്രോ ട്രേ അല്ലെങ്കിൽ ഡിസ്പൊസിബൈൽ ഗ്ലാസ്സിൽ വിത്തുകൾ പാകി കിളിർപ്പിച്ചാൽ മാറ്റി നടാൻ എളുപ്പമാകും.30-45 സെന്റിമീറ്റര്‍ ആഴത്തിലും, 60 സെന്റീമീറ്റര്‍ വ്യാസത്തിലും ഉള്ളകുഴികള്‍ രണ്ട് മീറ്റര്‍ അകലത്തില്‍ എടുത്ത് കുഴികളില്‍ കാലിവളവും, രാസവളവും, മേല്‍മണ്ണും കൂട്ടികലര്‍ത്തിയ മിശ്രിതം നിറക്കണം. കുഴി ഒന്നിന് നാലോ അഞ്ചോ വിത്ത് വീതം പാകാം. മുളച്ചുകഴിഞ്ഞാല്‍ രണ്ടാഴ്ചയ്ക്കു ശേഷം ആരോഗ്യമില്ലാത്ത ചെടികള്‍ നീക്കം ചെയ്ത് കുഴി ഒന്നില്‍ 3 ചെടികള്‍ വീതം നിലനിര്‍ത്തണം. ആരോഗ്യമുള്ള രണ്ട് തൈകള്‍ നിര്‍ത്തി ബാക്കിയുള്ളവ പറിച്ചുകളയാം 2 ആഴ്ച്ചയിൽ ഒരിക്കൽ ചാണകമോ ഏതെങ്കിലും ജൈവ വളമോ ചേർത്തു കൊടുക്കണം.വള്ളി വീശുംബോൾ മരത്തിലോ തറയിലോ പടർന്നു കയറാൻ അനുവദിക്കുന്നതാണ് നല്ലതു..പൂവിട്ടു തുടങുംബോൽ കടല പിണ്ണാക്ക് പുളിപ്പിച്ചു ശേഷം നേർപ്പിച്ചു ഒഴിക്കൂന്നതു നല്ലതാണ്.പടരുമ്പോള്‍ ഒരോ മുട്ടിലും പച്ച ചാണകം വച്ചു കൊടുത്താൾ കൂടുതൽ വള്ളികൾ വരുന്നതിനോടൊപ്പം കൂടുതൽ കായ്കളും ഉണ്ടാകും.

പരിചരണവും കീടനിയന്ത്രണവും
പഴയീച്ച, എപ്പിലാക്‌നോ വണ്ടുകള്‍, ചുവന്ന പംപ്കിന്‍ വണ്ടുകള്‍ എന്നിവയാണ് പ്രധാന കീടങ്ങള്‍. വയ്ക്ക് പ്രതിവിധിയായി വെളുത്തുള്ളി മിശ്രിതം നല്‍കാം. 20 ഗ്രാം വെളുത്തുള്ളി നന്നായി അരച്ച് ഒരു ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്ത് അരിച്ചെടുത്ത ലായനി നല്ലൊരു കീടനിയന്ത്രണോപാധിയാണ്.ഡൗണിമില്‍ഡ്യൂ, പൗഡറിമില്‍ഡ്യൂ, മൊസൈക് എന്നിവയാണ് പ്രധാന രോഗങ്ങള്‍. ഇതിനായി കുമിള്‍നാശിനി, കീടനാശിനി എന്നിവ പ്രയോഗിക്കാം.

Leave a Reply

Your email address will not be published. Required fields are marked *