വെണ്ട കൃഷി രീതി

വളരെ ഏറെ രുചികരവും പോഷക ഗുണവും ഉള്ള ഒരു മലക്കറി ആണ് വെണ്ട. നമ്മുടെ കാലാവസ്തയ്ക്കു അനുയോജ്യമാ ഒന്നാണ് വെണ്ട.ജീവകം എ, ജീവകം സി, ജീവകം കെ, കാൽ‌സ്യം, മഗ്നീഷ്യം, ഫോസ്ഫറസ്, പൊട്ടാസ്യം, മാംഗനീസ്, മാംസ്യം, ഇരുമ്പ്, സിങ്ക്, ചെമ്പ് എന്നീ ഘടങ്ങളും ധാരാളം അടങ്ങിയിരിക്കുന്നു. കൂടാതെ നാരുകൾ ഏറെ ഉള്ള ഒരു പച്ചക്കറി കൂടെ ആണ് വെണ്ട. .വെണ്ടക്ക സ്തിരമായി കഴിക്കുന്നതു തിമിരത്തിനെ തടയും.

വിത്തുകള്‍ പാകിയാണ് വേണ്ട തൈകള്‍ മുളപ്പിക്കുന്നത്. നടുന്നതിന് മുന്‍പ് വിത്തുകള്‍ അല്‍പ്പസമയം ഇരുപതു ശതമാനം വീര്യം ഉള്ള സ്യുടോമോണസ് കലക്കിയ വെള്ളത്തില്‍ കുതിര്‍ത്തുവച്ചതിനുശേഷം മാത്രം.നടുക ഇതു വിത്തു വേഗത്തിൽ മുളക്കുന്നതിനും ആരോഗ്യത്തോടെവളരുന്നതിനും സഹായിക്കും. ചെടികള്‍ നാലില പ്രായമായാൽ പറിച്ചു നടാം. അടിവളമായി ചാണകപ്പൊടി ,എല്ലുപൊടി, വേപ്പിന്‍ പിണ്ണാക്ക് , ഉണങ്ങിയ കരിയില ഇവ ഇടാം. ചെടികള്‍ വളർന്നു തുടങുംബോൾ 2 ആഴ്ചയിൽ ഒരിക്കൽ ചാണകം ഇട്ടു കൊടുക്കാം. പൂവിട്ടു തുടങുംബോൽ കടല പിന്നക്ക പുളിപ്പിച്ചു ശേഷം നേർപ്പിച്ചു ഒഴിക്കൂന്നതു നല്ലതാണ്.

പരിചരണവും കീടനിയന്ത്രണവും
തണ്ട് തുരപ്പന്‍ ആണ് വെണ്ടയെ ആക്രമിക്കുന്ന പ്രധാന കീടം. വേപ്പിന്‍കുരു പൊടിച്ച് 24 മണിക്കൂര്‍ വെള്ളത്തിലിട്ട് ചീയിച്ച മിശ്രിതം ഇരട്ടി വെള്ളം ചേര്‍ന്ന് കീടനാശിനിയായി ഉപയോഗിക്കാവുന്നതാണ്. വേപ്പിന്‍ കുരു ലഭ്യമല്ലെങ്കില്‍ വേപ്പിന്‍ പിണ്ണാക്ക് ഇതേ പോലെ വെള്ളത്തില്‍ ഇട്ടു ഉപയോഗിക്കാം. രണ്ടാഴ്ച്ച കൂടുമ്പോള്‍ ഈ പ്രയോഗം ചെയ്യുന്നത് വളരെ നല്ലതാണ്. കൂടാതെ വേപ്പിന്‍ പിണ്ണാക്ക് പൊടിച്ചത് തടത്തില്‍ ഇടയ്ക്കിടെ വിതറുന്നതും തുരപ്പനെ ഒഴിവാക്കും.

Leave a Reply

Your email address will not be published. Required fields are marked *