കറിവേപ്പ്, നാരങ്ങ, താരന്‍ വേരോടെ പോകും

താരന്‍ മുടിയുടെ ഏറ്റവും വലിയ ശത്രുവാണെന്നു പറഞ്ഞാല്‍ തെറ്റില്ല. മുടി അനാരോഗ്യകരമാക്കി പൊഴിയാനും ദുര്‍ബലമാക്കാനും ഇട വരുത്തുന്ന ഒന്നാണ് താരന്‍.
പലപ്പോഴും മുടി വൃത്തിഹീനമായി വയ്ക്കുന്നതാണ് താരന് വഴിയൊരുക്കുന്നത്. താരന്‍ പരിഹാരത്തിനായി പല വീട്ടുവൈദ്യങ്ങളുമുണ്ട്. ഇതിലൊരു വഴിയെക്കുറിച്ചറിയൂ, നമക്കു വീട്ടില്‍തന്നെ പരീക്ഷിയ്ക്കാവുന്ന, പാര്‍ശ്വഫലങ്ങളില്ലാത്ത ഒന്ന്.

രണ്ടു പിടി കറിവേപ്പില, അര കഷ്ണം ചെറുനാരങ്ങ എന്നിവയാണ് താരനുള്ള ഈ മിശ്രിതം തയ്യാറാക്കാന്‍ വേണ്ടത്.
കറിവേപ്പില നല്ലപോലെ കഴുകി വൃത്തിയാക്കി 1 ഗ്ലാസ് വെള്ളത്തിലിട്ടു നല്ലപോലെ തിളപ്പിയ്ക്കുക. കുറഞ്ഞ ചൂടില്‍ നല്ലപോലെ തിളയ്ക്കണം.
ഇത് പിന്നീട് വാങ്ങിവച്ച് ഊറ്റിയെടുക്കുക. തണുത്തു കഴിയുമ്പോള്‍ ഇതില്‍ ചെറുനാരങ്ങ പിഴിഞ്ഞൊഴിയ്ക്കാം.
ഈ മിശ്രിതം നല്ലപോലെ ചേര്‍ത്തിളക്കി ശിരോചര്‍മത്തില്‍ തേച്ചു പിടിപ്പിയ്ക്കുക. ഒരു സ്േ്രപ ബോട്ടിലിലാക്കി നല്ലപോലെ സ്രപ ചെയ്താലും മതിയാകും.
ഇത് തലമുടിയില്‍ അര മണിക്കൂര്‍ നേരമെങ്കിലും പുരണ്ടിരിയ്ക്കാന്‍ അനുവദിയ്ക്കുക. പിന്നീട് കഴുകിക്കളയാം. ആവശ്യമെങ്കില്‍ വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിയ്ക്കാം.

ഈ മാര്‍ഗം ഒരാഴ്ച അടുപ്പിച്ചു ചെയ്തുനോക്കൂ, മുടിയിലെ താരനെ നിശേഷം അകറ്റാം.
മുടിയ്ക്കു തിളക്കം ലഭിയ്ക്കാനും മുടി വളര്‍ച്ചയ്ക്കും ചേര്‍ന്ന മിശ്രിതവുമാണിത്.

Leave a Reply

Your email address will not be published. Required fields are marked *