ചില നേരങ്ങളിൽ “ഉപേക്ഷിക്കൽ” വിജയത്തിനുള്ള തന്ത്രമാണ്

Mr. Madhu Bhaskaran is a very famous HRD trainer and Personal Coach in Kerala , South India. Through his 24 years’ experience in the capacity building training, he created the spark in more than one lakh people. He was born in a poor, academically uneducated family in a village in Kerala. At the age of 4, because of the financial struggles of the parents, his family moved to the neighbouring State of Tamil Nadu. His father started a tea stall in a remote village called Edatheru near Manaparai. He completed his studies in a Tamil Medium School with National Merit Scholarship. At the age of 17 he returned to Kerala and completed his graduation from Maharaja’s College in Ernakulam.

VISION
Our vision is to continually explore the great potential of human beings to create successful, value based, committed leaders for a better world.
MISSION
We are creating and applying better tools, strategies to improve all aspects of humanbeings through various media- training,coaching, publications and multimedia.

വെറും വയറ്റിൽ കഴിക്കാൻ പാടില്ലാത്ത ഭക്ഷണങ്ങൾ

ദിവസത്തിന്റെ ആരോഗ്യവും ഉന്മേഷവും മുഴുവന്‍ നിലനിലനിര്‍ത്തുന്നത് രാവിലെ കഴിയ്ക്കുന്ന ഭക്ഷണമാണ്. രാവിലെ വെറും വയറ്റില്‍ കഴിക്കുന്ന ഭക്ഷണങ്ങള്‍ ദോഷമായി ഭവിക്കുമോ? ബ്രേക്ക് ഫാസറ്റ് ഒഴിവാക്കാതിരിക്കാന്‍ ശരീരത്തിന് നല്ലതായ ഓറഞ്ച് പോലുള്ള പഴങ്ങളും മധുരപലഹാരങ്ങളും വെറും വയറ്റില്‍ കഴിക്കുന്നവരുണ്ട്. എന്നാല്‍ ഇത് ഗുണത്തെക്കാള്‍ ഏറെ ദോഷമായിരിക്കും ഉണ്ടാക്കുക. ഫെബറും, മിനറല്‍സും, ആന്റിഓക്‌സിഡന്‍സും അടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിഞ്ഞ വയറ്റില്‍ കഴിക്കപന്നത് പല ആരോഗ്യ പ്രശ്നങ്ങളിലെക്കും നയിക്കും. അത്തരത്തില്‍ വെറുംവയറ്റില്‍ കഴിക്കാന്‍ പാടില്ലാത്ത ഭക്ഷണങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം

വണ്ണം കുറയാൻ ഈ കാര്യങ്ങൾ ചെയ്തുനോക്കു

1.ഒരു ചെറുനാരങ്ങയുടെ പകുതി പിഴിഞ്ഞ നീരും ഒരു ടീസ്പൂണ്‍ തേനും ഇളം ചൂടുവെള്ളത്തിൽ ചേർത്ത് ഇടയ്ക്കിടെ കുടിക്കുക.
2.വെള്ളം ചേര്‍ത്ത് അടിച്ചെടുത്ത ക്യാരറ്റ് ജ്യൂസ് കുടിക്കുന്നത് തടി കുറയ്ക്കാനുള്ള എളുപ്പ വഴിയാണ്.
3.ദിവസവും രാവിലെ 10-12 കറിവേപ്പില കഴിക്കുക. മൂന്ന് മാസം ഇത് തുടരുക.
4.ചൂടാറിയ വെള്ളത്തില്‍ പത്ത് ഗ്രാം തേന്‍ ചേര്‍ത്ത് ദിവസവും രാവിലെ വെറും വയറ്റില്‍ കഴിക്കുക.
5.മൂന്ന് ടീസ്പൂണ്‍ ലൈം ജ്യൂസ്, 1/4 ടീസ്പൂണ്‍ കുരുമുളക്, ഒരു ടീസ്പൂണ്‍ തേന്‍ ഒരു കപ്പ് വെള്ളം എന്നിവ ചേര്‍ത്ത് ഒരു നേരം കഴിക്കുക. ഇത് മൂന്ന് മാസം തുടർന്നാൽ തടി കുറയും.

6.തിളച്ച വെള്ളത്തിൽ ഒരു ചെറുനാരങ്ങയും ഇഞ്ചിയും ഇടുക. അലപസമയത്തിന് ശേഷം വെള്ളം വറ്റിച്ചുകളഞ്ഞ് ഇഞ്ചിയും നാരങ്ങയും മാത്രം കഴിക്കുക.
7.രാത്രി എട്ടു മണിയക്കു ശേഷമുള്ള ഭക്ഷണം നിയന്ത്രിയ്ക്കുക. കഴിവതും ഇതിനു ശേഷം ഒന്നും കഴിയ്ക്കാതിരിയ്ക്കുക.
8.നല്ല ഉറക്കം പ്രധാനം. ഉറക്കക്കുറവ് തടി കൂടാനുള്ള ഒരു കാരണമാണ്.
9.മെലിഞ്ഞിരിക്കുന്നയാളുകൾ ജങ്ക് ഫുഡ് വളരെ കുറച്ച് മാത്രം ഉപയോഗിക്കുന്നവരായിരിക്കും .ജങ്ക് ഫുഡ് ധാരാളമായി ഉപയോഗിക്കുന്നത് മൂലം തടി കൂടാനുള്ള സാധ്യതയുണ്ട്.
10.ലഘുവായ രീതിയില്‍ വ്യായാമം അത്യന്താപേക്ഷിതമാണ്

പനി, ചെന്നിക്കുത്ത്‌, മുറിവ് ഉണങ്ങാൻ എന്നിവയ്ക്ക് മുക്കുറ്റി

കേരളത്തിലെ പാതയോരങ്ങളിലും പറമ്പുകളിലും തണലുള്ള പ്രദേശങ്ങളിൽ മുക്കുറ്റി കാണാവുന്നതാണ്. കവികളും സാഹിത്യകാരും മുക്കുറ്റിയെ കേരളീയ ഗ്രാമീണതയുടെ ബിംബമായി കണക്കാക്കാറുണ്ട്.

തെങ്ങിന്റെ വളരെ ചെറിയ പതിപ്പ് പോലെ തോന്നിക്കുന്ന ഈ സസ്യം ജലം കെട്ടിനിൽക്കാത്ത തണൽ‌പ്രദേശങ്ങളിൽ വളരുന്നു. ഒരു കൊല്ലമാണ് മുക്കുറ്റിയുടെ ആയുസ്സ്. 8 മുതൽ 15 സെ.മീ. വരെ സാധാരണ ഉയരമുള്ള മുക്കുറ്റിയുടെ കാണ്ഡം വൃത്തസ്തംഭമാണ്. കാണ്ഡത്തിന്റെ അഗ്രഭാഗത്തുനിന്നും നാനാഭാഗത്തേക്കും ഇലത്താങ്ങുകൾ ഭൂമിക്ക് സമാന്തരമായി വിരിഞ്ഞു നിൽക്കുന്നു. സംയുക്ത പത്രങ്ങളാണ് മുക്കുറ്റിക്കുള്ളത്. ഇലകളുടെ മുകൾ ഭാഗം കടും പച്ചയും അടിഭാഗം വിളറിയ പച്ചനിറവുമാണ്.

1.മുക്കുറ്റിയുടെ ഇലയരച്ച് മോരില്‍ ചേര്‍ത്ത് കഴിച്ചാല്‍ അതിസാരം മാറും.
2.പനിക്ക് മുക്കുറ്റി സമൂലം അരച്ച് കുടിക്കാം. മുക്കുറ്റി അരച്ച് നെറ്റിയില്‍ പുരട്ടുന്നത് ചെന്നിക്കുത്തിന് നല്ലതാണ്.
3.മുക്കുറ്റി പച്ചവെള്ളത്തില്‍ അരച്ചുപുരട്ടുന്നത് മുറിവുകള്‍ ഉണങ്ങാന്‍ നല്ലതാണ്. മുറിവില്‍ ഇലയരച്ച് വെച്ചുകെട്ടിയാല്‍ മുറിക്ക് വേഗം ഉണക്കം കിട്ടും. അതുകൊണ്ട് ഇതിനെ മുറികൂടി എന്നും അറിയപ്പെടുന്നു.
4.കടന്നല്‍ കുത്തിയാല്‍ മുക്കുറ്റി അരച്ച് വെണ്ണയില്‍ ചേര്‍ത്ത് കുറച്ച് കടന്നല്‍ കുത്തിയഭാഗത്ത് ചുറ്റും പുരട്ടുന്നത് കടന്നലിന്റെ വിഷം പോകുന്നതിന് നല്ലതാണ്.
5.തീപ്പൊള്ളിയാല്‍ മുക്കുറ്റി തൈരിലരച്ച് പുരട്ടുന്നത് നല്ലതാണ്. മുക്കുറ്റി സമൂലമെടുത്ത് തേനില്‍ ചേര്‍ത്ത് കഴിച്ചാല്‍ ചുമ,കഫക്കെട്ട് എന്നിവ മാറും.

നല്ല സെക്സിന് നല്ല പോലെ വെള്ളം കുടിക്കു

വെള്ളം ഭക്ഷണത്തെപ്പോലെ തന്നെ ശാരീരികപ്രവര്‍ത്തനങ്ങള്‍ക്ക് ഏറെ അത്യാവശ്യമാണ്. വെള്ളം കുടി കുറവായാല്‍ വരുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ ചില്ലറയുമല്ല.
വെള്ളം സെക്‌സ് ജീവിതത്തിനും അത്യാവശ്യമാണ്. വെള്ളംകുടി കുറയുന്നത് പല തരത്തിലും സെക്‌സ് ജീവിതത്തെ ബാധിയ്ക്കും. ഇത് സ്ത്രീയ്ക്കായാലും പുരുഷനായാലും.

ഏതെല്ലാം വിധത്തിലാണ് വെള്ളം സെക്‌സ് ജീവിതത്തെ ബാധിയ്ക്കുന്നതെന്നറിയൂ,

1.വെള്ളം കുറയുമ്പോള്‍ ശരീരത്തില്‍ ടോക്‌സിനുകള്‍ അടിഞ്ഞു കൂടും. ഇത് സ്ത്രീകളിലും പുരുഷന്മാരിലും ലൈംഗികസംബന്ധമായ പ്രശ്‌നങ്ങള്‍ക്കും കാരണമാകും.
2.ദിവസവും എട്ടു ഗ്ലാസ് വെള്ളമെങ്കിലും കുടിയ്ക്കുന്നവരില്‍ ലൈംഗിക പ്രശ്‌നങ്ങള്‍ കുറവാണെന്ന് പഠനങ്ങള്‍ കാണിയ്ക്കുന്നു.
3.വെള്ളം കുടിയ്ക്കാതാകുമ്പോള്‍ ശരീരത്തിന് ആകമാനം ഊര്‍ജക്കുറവും ക്ഷീണവുമെല്ലാം അനുഭവപ്പെടും. ഇത് സെക്‌സിനേയും ബാധിയ്ക്കും.
4.വെള്ളം കുടി കുറയുന്നത് ഡീഹൈഡ്രേഷനുണ്ടാക്കും. സ്ത്രീകളില്‍ യോനീവരള്‍ച്ചയ്ക്ക ഇത് ഇട വരുത്തും. പുരുഷന്മാരില്‍ രക്തപ്രവാഹം കുറയുന്നത് ഉദ്ധാരണപ്രശ്‌നങ്ങള്‍ക്ക് ഇട വരുത്തും.
5.സെക്‌സിനു മുന്‍പ് വെളളം കുടിയ്ക്കുന്നത് സെക്‌സിനെ സഹായിക്കുമെന്നു പഠനങ്ങള്‍ പറയുന്നു.
6.ലൈംഗികപ്രശ്‌നങ്ങള്‍ അനുഭവപ്പെടുന്നുണ്ടെങ്കില്‍ കൂടുതല്‍ വെള്ളം കുടിയ്ക്കുക. കാപ്പി, സോഡ എന്നിവയുടെ അളവ് കുറയ്ക്കുക. ഇവ ജലാംശം കൂടുതല്‍ കുറയ്ക്കുന്നവയാണ്.
7.സെക്‌സ് നന്നാകണമെങ്കില്‍ ഊര്‍ജം അത്യാവശ്യം. വെള്ളത്തിന്റെ കുറവ് ഊര്‍ജക്കുറവിനും ഇട വരുത്തും.

കൗതുകത്തിന്റെ രുചിയുള്ള 5ഇന്ത്യന്‍ പ്രഭാത ഭക്ഷണങ്ങള്‍

പ്രഭാത ഭക്ഷണമെന്നാല്‍ പ്രഭാതത്തിലെ ഭക്ഷണം മാത്രമല്ല തലച്ചോറിനുള്ള ഭക്ഷണമെന്നാണ് പറയുന്നത്. ഡയറ്റിന് വേണ്ടി എത്രയൊക്കെ ഭക്ഷണം ഉപേക്ഷിച്ചാലും ബ്രേക്ക്ഫാസ്റ്റ് നിര്‍ബന്ധമായും കഴിക്കണമെന്നാണ് ആരോഗ്യ വിദഗദ്ധര്‍ പറയുന്നത്. മലയാളികളെ സംബന്ധിച്ചിടത്തോളം പ്രഭാതഭക്ഷണം ഒട്ടും ഒഴിവാക്കാത്ത ആളുകളാണ്. വ്യത്യസ്തമായ നാടന്‍ ഭക്ഷണങ്ങള്‍ പ്രഭാതങ്ങളില്‍ രുചി പകരാന്‍ നമ്മുടെ ഊണ് മേശയിലെത്തും. ഇഡ്ഡലിയും സാമ്പാറും, ദോശയും ചട്നിയും, പുട്ടും കടലയും, അപ്പവും മുട്ടക്കറിയും അങ്ങിനെ പാരമ്പര്യത്തിന്റെ സ്വാദുള്ള ഭക്ഷണങ്ങള്‍. ഇതുപോലെ തന്നെയാണ് മറ്റ് സംസ്ഥാനങ്ങളുടെ കാര്യവും. അവര്‍ക്കും അവരുടേതായ പ്രഭാതഭക്ഷണങ്ങളുണ്ട്. അവയേതെന്ന് പരിചയപ്പെടാം.

1.ഗുജറാത്തിലെ മുത്തിയ

ഗുജറാത്തുകാരുടെ പ്രഭാതഭക്ഷണങ്ങളില്‍ പ്രധാനിയാണ് മുത്തിയ. ധാന്യപ്പൊടിയും പച്ചക്കറികളും ചേര്‍ത്തുണ്ടാക്കുന്ന ബജിയാണ് മുത്തിയ. വെളുത്തുള്ളി ചട്നി കൂട്ടിയാണ് ഇതു കഴിക്കുക. ഉലുവയിലയും ഗോതമ്പ് പൊടിയും കൂടി ഉണ്ടാക്കുന്ന മുത്തിയ ആണ് മേത്തി മുത്തിയ. ചെറിയൊരു കയ്പു രസമുണ്ടെങ്കിലും ഡയബെറ്റിസ് പോലുള്ള രോഗങ്ങള്‍ക്ക് പറ്റിയൊരു മരുന്നു കൂടിയാണിത്.

2.ജാതോ ഫ്രം മേഘാലയ

മേഘാലയക്കാരുടെ പ്രിയപ്പെട്ട ഭക്ഷണമാണ് ജാതോ.പന്നിയുടെ കൊഴുപ്പും രക്തവും  അരിയും പ്രത്യേക രീതിയില്‍ മിക്സ് ചെയ്തുണ്ടാക്കുന്ന ജാതോ പുളിപ്പിച്ച സോയാ പേസ്റ്റിനൊപ്പമാണ് കഴിക്കുന്നത്.

3.രാജസ്ഥാനിലെ മിര്‍ച്ചി വട

സ്പൈസിയായിട്ടുള്ള സ്നാക് ആണ് മിര്‍ച്ചി വട. എണ്ണയില്‍ പച്ചമുളകും ഉരുളക്കിഴങ്ങും ചേര്‍ത്തുണ്ടാകുന്ന സ്നാക് രാജസ്ഥാനിലെ പ്രഭാത ഭക്ഷണമാണ്.

4. അസംകാരുടെ ജോല്‍പാന്‍
അരി കൊണ്ടുള്ള പ്രഭാത ഭക്ഷണമാണ് ജോല്‍പാന്‍. തൈരും പനംചക്കരയും ചേര്‍ത്താണ് ഇതു കഴിക്കുന്നത്.

5. കാശ്മീരി റൊട്ടിയും ഷീര്‍ ചായയും

വീട്ടിലുണ്ടാക്കുന്ന നല്ല പതുപതുത്ത കശ്മീരിയും റൊട്ടിയും ഉപ്പു രസമുള്ള ഷീര്‍ ചായയുമാണ് കശ്മീരുകാരുടെ ബ്രേക്ക്ഫാസ്റ്റ്.

ഗർഭകാലം അയൺ ഗുളിക കഴിക്കേണ്ടതിന്റെ പ്രാധാന്യം

നിങ്ങളുടെ ഗൈനക്കോളജിസ്റ്റ് കലോറി ഉപഭോഗം വർദ്ധിപ്പിക്കാൻ ആവശ്യപ്പെടുന്നു. നിങ്ങൾക്ക് ആവശ്യമുള്ള വിറ്റാമിനുകളും ധാതുക്കളും ലഭിക്കുന്നതിന് പതിവായി പഴങ്ങളും പച്ചക്കറികളും കഴിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക. ഗർഭം മനുഷ്യ ശരീരത്തിന് ധാരാളം സമ്മർദ്ദം ഉണ്ടാക്കുന്നു. അതിനാൽ നല്ലതും സമീകൃതവുമായ ഒരു ഭക്ഷണക്രമം ഈ അവസ്ഥ നേരിടാൻ ശരീരത്തെ സഹായിക്കും. ഗർഭാവസ്ഥയിൽ ഇരുമ്പ് സപ്ലിമെന്റുകൾ കഴിക്കുന്നത് പ്രധാനമാണ് എന്നതിന് ചില കാരണങ്ങൾ ചുവടെ കൊടുക്കുന്നു.

ഇത് രക്തത്തിൻറെ അടിസ്ഥാന ഘടകമാണ്
ഇരുമ്പ് രക്തത്തിലെ പ്രധാന ഘടകമായ ഹീമോഗ്ലോബിൻ ഉണ്ടാക്കുന്നു. നമ്മുടെ കോശങ്ങളുടെ വിവിധ ഭാഗങ്ങളിൽ ഓക്സിജൻ അടങ്ങിയ രക്തം കൊണ്ടുപോകാൻ ഇത് സഹായിക്കും. ഗർഭസ്ഥശിശുവിന് രക്തമുണ്ടാകാനും അയൺ അത്യാവശ്യമാണ്.

രോഗപ്രതിരോധ സംവിധാനത്തിന് അമ്മയ്ക്കും കുഞ്ഞിനും പ്രതിരോധശേഷി നല്കാൻ അയണ് സഹായിക്കുന്നു. രോഗബാധ തടയുന്നതിന് രോഗപ്രതിരോധം വളരെ പ്രധാനമാണ്. അമ്മയുടെ രോഗപ്രതിരോധം ശക്തമാകുമ്പോൾ,അമ്മയെ മാത്രമല്ല അവളുടെ ഗർഭസ്ഥശിശുവിനെയും രോഗങ്ങളിൽ നിന്ന് അത് രക്ഷിക്കുന്നു

ഗർഭിണികളുടെ അപകടാവസ്ഥ കുറയ്ക്കുന്നു
അയണിന്റെ ശരിയായ അളവ് ഗർഭിണികളുടെ അപകടാവസ്ഥ കുറയ്ക്കുന്നു. അമ്മയുടെ രക്തത്തിൽ ആവശ്യമായ ഇരുമ്പ് ഉണ്ടാകുമ്പോൾ, ഗർഭകാലത്ത് അമ്മയ്ക്ക് സങ്കീർണതകൾ കുറവാണ്. പ്രസവ സമയത്ത് രക്തനഷ്ടം ഉണ്ടായാലും ശരീരത്തിലെ മതിയായ രക്തം അമ്മയുടെ ക്ഷേമം ഉറപ്പുവരുത്തുന്നു.

പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
സ്വയം ചികിത്സ വളരെ അപകടകരമാണ് .അതിനാൽ നിങ്ങളുടെ ശരീരത്തിനാവശ്യമായ ഇരുമ്പ് സപ്ലിമെന്റ് ശുപാർശ ചെയ്യാനായി ഡോക്ടറുടെ മാർഗനിർദേശങ്ങൾ പാലിക്കുക.
മാത്രമല്ല, ഇരുമ്പ് ഗുളികകളുടെ പ്രതിദിന ഡോസ് നിങ്ങൾക്ക് നിർദ്ദേശിക്കുന്നതിൽ നിന്നും കവിയരുത് , കാരണം ഗർഭധാരണത്തിന് അമിത ഇരുമ്പും ദോഷകരമാണ്. രക്തത്തിലെ അധിക ഇരുമ്പ് ഗർഭാവസ്ഥയിലെ പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം, ഗർഭം അലസൽ എന്നിവയ്ക്ക് കാരണമാകും.

ശരീരഭാരം കുറയ്ക്കാന്‍ ഈ ഒമ്പത് തരം ജ്യൂസുകള്‍

ശരീരഭാരം നിയന്ത്രിക്കാനായി ജ്യൂസ് ഉപയോഗിക്കുന്നത് ഒരു പുതിയ ആശയമല്ല. എന്നാല്‍ ഈ ഒമ്പത് തരം ജ്യൂസുകള്‍ ഡയറ്റില്‍ ഉള്‍പെടുത്തുന്നത് തീര്‍ച്ചയായും ശരീര ഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്നവരെ സഹായിക്കും. ശരീരത്തിനാവശ്യമായ മിനറല്‍സും വിറ്റാമിനും ഫൈബറും ലഭിക്കാനും ജ്യൂസ് ഉപയോഗിക്കുന്നത് നല്ലതാണ്.

1.ക്യാരറ്റ് ജ്യൂസ്
ക്യരറ്റില്‍ കലോറി കുറവായതുകൊണ്ട് ക്യാരറ്റ് ജ്യൂസ് പതിവാക്കുന്നത് ശരീരഭാരം കുറയ്ക്കുന്നതിന് സഹായകമാണ്. ശരീരത്തിലെ വിഷാംശം കളയാന്‍ ക്യാരറ്റ് ജ്യൂസിനൊപ്പം ആപ്പിളും, ഓറഞ്ചും, ഇഞ്ചിയും ചേര്‍ക്കുന്നത് നല്ലതാണ്.

2 പാവയ്ക്ക ജ്യൂസ്
ഷുഗര്‍ മാത്രമല്ല കലോറി കുറയ്ക്കാനും പാവയ്ക്ക ജ്യൂസ് സഹായിക്കും. 100 ഗ്രാം പാവയ്ക്കയില്‍ 17 ഗ്രാം കലോറി മാത്രമേ ഉള്ളു.

3. വെള്ളരി ജ്യൂസ്
വെള്ളരി ജ്യൂസില്‍ അല്‍പം നാരങ്ങ നീര് ചേര്‍ത്ത് കഴിക്കുന്നത് കൊഴുപ്പ് കരിച്ചു കളയാന്‍ സഹായകമാണ്.

4. നെല്ലിക്ക ജ്യൂസ്
നെല്ലിക്ക ജ്യൂസ് കഴിച്ച് ഒരു ദിവസം തുടങ്ങുന്നത് ആരോഗ്യത്തിന് ഉത്തമമാണ്. മെറ്റബോളിസം വര്‍ദ്ധിപ്പിക്കാന്‍ നെല്ലിക്ക സഹായിക്കും. വെറും വയറ്റില്‍ നെല്ലിക്ക ജ്യൂസ് കഴിക്കുന്നതാണ് നല്ലത്. നെല്ലിക്ക ജ്യൂസില്‍ ഒരു തുള്ളി തേന്‍ ചേര്‍ത്തു കഴിച്ചാല്‍ ആരോഗ്യത്തിന് നല്ലതാണ്.

5. മാതളനാരങ്ങ ജ്യൂസ്
ചര്‍മ്മ സംരക്ഷണത്തിനും മാതള നാരങ്ങ ജ്യൂസ് ഉപയോഗിക്കാവുന്നതാണ്. ഇതിലടങ്ങിയിട്ടുള്ള ഒരൂ പ്രത്യേക തരം ആസിഡ് കൊഴുപ്പ് കരിച്ചുകളയാന്‍ നല്ലതാണ്. വിശപ്പകറ്റാനും മാതള നാരങ്ങ ജ്യൂസ് സഹായിക്കും.

6. ക്യാബേജ് ജ്യൂസ്
ദഹനം എളുപ്പത്തിലാക്കാന്‍ ക്യാബേജ് ജ്യൂസ് സഹായിക്കും. ധാരാളം ഫൈബര്‍ ക്യാബേജില്‍ അടങ്ങിയിരിക്കുന്നതിനാല്‍ ക്യാബേജ് ജ്യൂസ് കുടിക്കുന്നത് നല്ലതാണ്.

7. തണ്ണി മത്തന്‍ ജ്യൂസ്
100 ഗ്രാം തണ്ണിമത്തനില്‍ 30 ഗ്രാം കലോറി മാത്രമേ ഉള്ളു. അതുകൊണ്ട് തന്നെ തണ്ണിമത്തന്‍ ജ്യൂസ് ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഉത്തമമാണ്.

8. ഒാറഞ്ച് ജ്യൂസ്
ഓറഞ്ച് ജ്യസ് ആരോഗ്യത്തിന് ഉത്തമമാണ്. ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന സോഫ്റ്റ് ഡ്രിങ്ക്‌സിന് പകരമായും ഓറഞ്ച് ജ്യൂസ് ഉപയോഗിക്കാം. ഓറഞ്ചില്‍ ധാരാളം വിറ്റാമിന്‍ സി അടങ്ങിയിട്ടുണ്ട്‌.

9. കെെതച്ചക്ക ജ്യൂസ്
കെെതച്ചക്ക് ജ്യൂസ് ദഹനത്തിന് സഹായകമാണ്.

രക്തദാനത്തിന് മുമ്പ് അറിഞികേണ്ട കാര്യങ്ങൾ

1.ഒഴിഞ്ഞ വയറോടെയോ, കൂടുതല്‍ കൊഴുപ്പ് നിറഞ്ഞ ഭക്ഷണം കഴിച്ചതിനു ശേഷമോ രക്തദാനം നടത്തരുത്.
2.രക്തദാനത്തിനു മൂന്നുമണിക്കൂര്‍ മുമ്പ് നല്ല ഭക്ഷണം കഴിക്കണം
3.രക്തദാനത്തിനു മുമ്പ് 48 മണിക്കൂറിനുള്ളില്‍ മദ്യംഉപയോഗിക്കരുത്. രക്തദാനത്തിനു മുമ്പ് 24 മണിക്കൂറിനുള്ളില്‍

4.പുകവലിക്കരുത്.  രക്തദാനത്തിനു മുമ്പ് ഏതെങ്കിലും തരത്തിലുള്ള മെഡിസിന്‍ 48 മണിക്കൂറി നുള്ളില്‍ ഉപയോഗിക്കരുത്.
5.രക്തദാനസമയത്ത് ശരീരതാപവും , രക്ത സമ്മര്‍ദ്ദവും നോര്‍മല്‍ ആയിരിക്കണം.’
6.രക്തദാനസമയത്ത് എന്തങ്കിലും തരത്തിലുള്ള അസുഖങ്ങളും ഉണ്ടാവരുത്.
7.ഉറക്കളച്ച് ഡ്രൈവ് ചെയ്ത്‌വന്ന് രക്തദാനം നടത്തരുത്.  രണ്ട് രക്തദാനസമയങ്ങള്‍ തമ്മില്‍ കുറഞ്ഞത് മൂന്നുമാസത്തെ വെത്യാസം ഉണ്ടായിരിക്കണം

മദ്യക്കുപ്പികളുമായി കാട് കയറുന്നവരുടെ ശ്രദ്ധയ്ക്ക്

മറ്റേത് മൃഗത്തേക്കാളും ആനയ്ക്ക് മാരകമായ ആപത്താണ് മദ്യക്കുപ്പികളുടെ ചില്ല്. ആനയുടെ കാലിന്റെ അടിവശം ഒരു മണല്‍ചാക്കുപോലെയാണ്. അതുകൊണ്ടാണ് ആന പാറയിലും ഒക്കെ പൊത്തിപ്പിടിച്ച് കയറുന്നത്. വലിച്ചെറിയുന്ന മദ്യക്കുപ്പിയുടെ ചില്ലുകള്‍ പാറകളില്‍ തട്ടി പൊട്ടി തൊട്ടടുത്തുതന്നെ കിടക്കും.ബീര്‍ കുപ്പികളുടെ അടിവശം ഭാരം കൂടിയതായതുകൊണ്ട് പൊട്ടിയഭാഗം മുകളിലേക്ക് നില്‍ക്കുന്ന രീതിയിലാണ് അതു കിടക്കുക. ആന തന്റെ വലിയഭാരത്തോടെ കാലെടുത്ത് അതിന്റെ മീതെ വച്ചാല്‍ ചില്ല് നേരെ കയറി ഉള്ളിലേക്ക് ചെല്ലും. ആനയ്ക്ക് മൂന്നുകാലില്‍ നടക്കാനാകില്ല. അതുകൊണ്ട് രണ്ടു,മൂന്നുതവണ ഞൊണ്ടിയതിനുശേഷം അത് കാലൂന്നുമ്പോള്‍ ചില്ല് നന്നായി ഉള്ളില്‍ക്കയറും. പിന്നെ അതിന് നടക്കാനാകില്ല.ഒരാഴ്ചകൊണ്ട് വ്രണം പഴുത്ത് പുഴുക്കള്‍ മാംസം തുളച്ച് അകത്തേക്ക് കയറും.ആനയുടെ ചോരക്കുഴലില്‍പ്പോലും പുഴുക്കള്‍ കയറും. പിന്നെ ആന ജീവിക്കില്ല.ദിവസം ശരാശരി 30 ലിറ്റര്‍ വെള്ളം കുടിച്ച് 200കിലോ ഭക്ഷണം കഴിച്ച് 50കിലോമീറ്റര്‍ നടന്നു ജീവിക്കേണ്ട മൃഗമാണ്. അത് അഞ്ചാറുദിവസംകൊണ്ട് അസ്ഥികൂടമായി മാറും. പിന്നെ വേദനിച്ചു നരകിച്ചു മരിക്കും ..

കാടിനുള്ളില്‍ മദ്യകുപ്പികള്‍,പ്ലാസ്റിക് ഒക്കെ ഉപേക്ഷിക്കരുതേ..ഓരോ ജീവനും വിലപെട്ടതാണ്..നമ്മുടെ തമാശ മറ്റൊരു കൂട്ടം ജീവികളുടെ ജീവന് പോലും ഭീക്ഷണി ആണ്..പ്രിയ്യ സുഹൃത്തേ ബോധവാനാകുക കൂട്ടുകാരേ ബോധവാന്മാരാക്കുക

തൈര് കഴിക്കുന്നതുകൊണ്ടുള്ള പത്ത് ഗുണങ്ങള്‍

പാല്‍ മാത്രമല്ല അതിന്റെ ഉപോല്‍പന്നങ്ങളും ആരോഗ്യത്തിന് ഗുണകരമാണ് എന്ന കാര്യത്തില്‍ തര്‍ക്കമൊന്നുമില്ല. അതില്‍ പ്രധാനിയാണ് തൈര്. തൈരിന്റെ ഗുണഗണങ്ങള്‍ എണ്ണിയാലൊടുങ്ങാത്തതാണ്.

1.  ഒരു പാത്രം തൈരില്‍ നിന്നും നിങ്ങള്‍ക്ക് ധാരാളം കാത്സ്യവും വിറ്റാമിന്‍ ഡിയും ലഭിക്കുന്നു. ഇവ രണ്ടും എല്ലുകളുടെ ആരോഗ്യം നിലനിര്‍ത്തുന്നതിന് അത്യാവശ്യമാണ്. കാത്സ്യം എല്ലുകള്‍ ദൃഢമാക്കുകയും ശക്തിനല്‍കുകയും ചെയ്യുന്നു. അത് ജീവിതകാലം മുഴുവന്‍ നിങ്ങള്‍ക്ക് ഗുണം ചെയ്യും. അതുകൊണ്ടു തന്നെ എല്ലുകള്‍ക്കുണ്ടായേക്കാവുന്ന രോഗങ്ങളും ഇതിലൂടെ തടയാനാവും.

2.  പാല് കഴിക്കുന്നത് ചിലരില്‍ ദഹന പ്രശ്നങ്ങള്‍ ഉണ്ടാക്കാറുണ്ട്. എന്നാല്‍ ഇത്തരത്തിലുള്ളവര്‍ക്ക് പോലും തൈര് ധൈര്യമായി കഴിക്കാം. കാരണം പാലിനേക്കാള്‍ എളുപ്പത്തില്‍ തൈര് ദഹിക്കുന്നു.

3. മനുഷ്യ ശരീരത്തിന് ഗുണകരമായ ബാക്ടീരിയകള്‍ തൈരില്‍ അടങ്ങിയിട്ടുണ്ട്. അവ കുടല്‍സംബന്ധമായ പ്രശ്നങ്ങളും ദഹന പ്രശ്നങ്ങളും അകറ്റുന്നു. അത് നിങ്ങളുടെ ദഹനത്തെ നിയന്ത്രിക്കുകയും നിങ്ങളുടെ രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുകയും ചെയ്യുന്നു.

4.  തൈരില്‍ കാത്സ്യം മാത്രമല്ല പൊട്ടാസ്യവും ധാരാളമായി അടങ്ങിയിട്ടുണ്ട്. ഈ പൊട്ടാസ്യം രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുന്നു.

5.  ചര്‍മ്മം വൃത്തിയുള്ളതും മൃദുലമുള്ളതാക്കാനും തൈര് സഹായിക്കുന്നു. ഇതില്‍ അടങ്ങിയിട്ടുള്ള ലാക്ടോസ് ആസിഡ് മൃത കോശങ്ങളെ ഇല്ലാതാക്കുന്നു. മാത്രവുമല്ല തൈര് ഫേസ്പാക്ക് ആയും ഉപയോഗിക്കാവുന്നതാണ്.

6.  ഒരല്‍പം തൈരില്‍ പോട്ടാസ്യം, ഫോസ്ഫറസ്, വിറ്റാമിന്‍ ബി5, സിങ്ക്, അയോഡിന്‍, റിബോഫ്ലാവിന്‍ തുടങ്ങിയ ധാരാളം പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്. മാത്രവുമല്ല അരുണ രക്താണുക്കളുടെ സംരക്ഷണത്തിനും നാഡീശൃംഗലയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്ന വിറ്റാമിന്‍ ബി12 ഉം തൈരില്‍ അടങ്ങിയിട്ടുണ്ട്.

മുഖ സൗന്തര്യത്തിനു തൈര് -Health & Wellness-facewash watch video

7.  ദിവസവും തൈര് കഴിക്കുന്നത് ശരീരത്തിലെ രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നു. ഇതിലടങ്ങിയിട്ടുള്ള ബാക്ടീരിയകള്‍ ശ്വേതരക്താണുക്കളുടെ അണുബാധ തടയാനുള്ള ശേഷി വര്‍ധിപ്പിക്കുന്നു.

8. സ്വകാര്യ ഭാഗങ്ങളിലെ യീസ്റ്റ് അണുബാധ ഒരു പരിധിവരെ കുറയ്ക്കാന്‍ തൈര് കഴിക്കുന്നത് കൊണ്ട് സാധിക്കുമെന്ന് ഗവേഷണങ്ങള്‍ വ്യക്തമാക്കുന്നുണ്ട്.

9.  തൈരില്‍ അടങ്ങിയിട്ടുള്ള ഘടകങ്ങള്‍ വയറിലുണ്ടാകാവുന്ന ലാക്ടോസ് വിരുദ്ധത (lactose intolerance), മലബന്ധം, വയറിളക്കം കോളോണ്‍ കാന്‍സര്‍ തുടങ്ങിയ പ്രശ്നങ്ങളില്‍ ഗുണകരമാകാറുണ്ട്.

10. തൈര് കഴിക്കുന്നത് വഴി കൃത്യമായ രീതിയില്‍ കാത്സ്യം ശരീരത്തില്‍ കടക്കുകയും അത് ശരീരത്തിലെ കൊഴുപ്പ് കുറക്കാന്‍ സഹായിക്കുകയും ചെയ്യും. അത് ഭാരം കുറയ്ക്കാന്‍ നിങ്ങളെ സഹായിക്കും.

നിങ്ങളുടെ ആരോഗ്യപ്രശ്നങ്ങള്‍ തിരിച്ചറിയാം, സ്‍പൂണ്‍ ടെസ്റ്റിലൂടെ…

ആരോഗ്യസംരക്ഷണം ഏവര്‍ക്കും പ്രധാനമാണ്. മിക്കവരും മധ്യവയസിലാണ് ഇതിനുള്ള മാര്‍ഗങ്ങള്‍ തിരഞ്ഞു തുടങ്ങുക. കാരണം, മാറിയ ലോകവും ശീലങ്ങളും അപ്പോഴേക്കും അവര്‍ക്ക് ഏതെങ്കിലുമൊക്കെ രോഗം സമ്മാനിച്ചു കഴിഞ്ഞിരിക്കും. ചെറിയ ചില രോഗങ്ങള്‍ക്ക് മിക്കവരും സ്വയം ഡോക്ടറാകാറുമുണ്ട്. സ്വന്തമായി മരുന്നും കഴിക്കും. എന്നാല്‍ ഇത് പലപ്പോഴും അപകടങ്ങളെ വിളിച്ചുവരുത്തുകയാകും ചെയ്യുക. സ്വന്തമായി മരുന്ന് നിശ്ചയിക്കുന്നതിന് പകരം, ഒരു ഡോക്ടറുടെ സഹായമില്ലാതെ കേവലം മിനിറ്റുകള്‍ കൊണ്ട് നിങ്ങളുടെ ശരീരത്തെ ഏതെങ്കിലും രോഗം ബാധിച്ചിട്ടുണ്ടോയെന്ന് തിരിച്ചറിയാനുള്ള മാര്‍ഗമാണ് സ്‍പൂണ്‍ ടെസ്റ്റ്. വീട്ടിലിരുന്ന് തന്നെ ഇത് പരീക്ഷിക്കാനും കഴിയും. ഇതിന് വേണ്ടത് ഒരു വൃത്തിയുള്ള സ്‍പൂണ്‍ മാത്രമാണ്.

എങ്ങനെ ടെസ്റ്റ് ചെയ്യാം ?

രാവിലെ വെറും വയറ്റിലാണ് സ്‍പൂണ്‍ ടെസ്റ്റ് നടത്തേണ്ടത്. സ്‍പൂണ്‍ ടെസ്റ്റിന് മുമ്പ് ഒരു ഗ്ലാസ് വെള്ളം പോലും കുടിക്കുന്നത് ഒഴിവാക്കണം. വൃത്തിയുള്ള സ്പൂണാണ് ടെസ്റ്റിന് വേണ്ടത്. ഈ സ്പൂണ്‍ കൊണ്ട് നാവില്‍ അറ്റം മുതല്‍ നല്ലതു പോലെ ഉരസുക. കുറച്ച് നേരത്തിന് ശേഷം ഉമിനീര് ഈ സ്‍പൂണില്‍ പറ്റിപ്പിടിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക. ശേഷം ഈ സ്‍പൂണ്‍ ഒരു സുതാര്യമായ പ്ലാസ്റ്റിക് ബാഗില്‍ പൊതിയുക. ഇത് സൂര്യപ്രകാശം ലഭിക്കുന്നിടത്തോ നല്ല പ്രകാശമുള്ള ടേബിള്‍ ലാമ്പിനു കീഴിലോ വയ്ക്കുക. ഒരു മിനിറ്റു കഴിഞ്ഞ ശേഷം ഈ സ്‍പൂണ്‍ പുറത്തെടുത്ത് പരിശോധിക്കാം.

സ്‍പൂണിന് എന്തെങ്കിലും ഗന്ധമുണ്ടോയെന്ന് പരിശോധിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. രൂക്ഷമായ ഗന്ധമോ മറ്റു അസാധാരണമായ അടയാളങ്ങളോ സ്‍പൂണില്‍ ഇല്ലെങ്കില്‍ നിങ്ങളുടെ ആന്തരിക അവയവങ്ങള്‍ ആരോഗ്യത്തോടെ പ്രവര്‍ത്തിക്കുന്നുവെന്ന് മനസിലാക്കാം. മറിച്ച്, സ്‍പൂണില്‍ നിന്ന് രൂക്ഷമായ ദുര്‍ഗന്ധം അനുഭവപ്പെടുന്നുണ്ടെങ്കില്‍ അത് സൂചിപ്പിക്കുന്നത് നിങ്ങളുടെ ശ്വാസകോശ രോഗങ്ങളെയാണ്. നിങ്ങളുടെ വായ നാറ്റത്തേക്കാള്‍ രൂക്ഷമായ ദുര്‍ഗന്ധമാണെങ്കില്‍ ശ്വാസകോശത്തില്‍ അണുബാധയുണ്ടെന്നതിന്റെ സൂചനയാണത്. സ്പൂണിന്റെ ഗന്ധം അമോണിയക്കു സമാനമെങ്കില്‍ ഇത് വൃക്ക രോഗങ്ങളെ സൂചിപ്പിയ്ക്കുന്നു. സ്പൂണിന് പഴവര്‍ഗങ്ങളുടെ ഗന്ധമുണ്ടെങ്കില്‍ അത് പ്രമേഹത്തെയാണ് സൂചിപ്പിക്കുന്നത്.

കറിവേപ്പിലയിട്ട് വെള്ളം തിളപ്പിച്ച് കുടിച്ചാൽ -Curry Leaves-Malayalam Video


ഇനി സ്‍പൂണില്‍ അസാധാരണമായ അടയാളങ്ങളോ നിറങ്ങളോയുണ്ടോയെന്നാണ് പരിശോധിക്കേണ്ടത്. സ്പൂണില്‍ വെളുത്ത നിറത്തില്‍ അടയാളങ്ങളുണ്ടെങ്കില്‍ അത് ശ്വാസകോശ അണുബാധയുണ്ടെന്ന സൂചനയാണ് നല്‍കുന്നത്. പര്‍പ്പിള്‍ നിറത്തിലെ അടയാളങ്ങളാണെങ്കില്‍ രക്തയോട്ടത്തിലെ പ്രശ്നങ്ങളിലേക്കും ശ്വാസനാള രോഗം, അധിക കൊളസ്ട്രോള്‍ നില എന്നിവയിലേക്കുമാണ് വിരല്‍ചൂണ്ടുന്നത്. രക്തത്തിലേക്ക് ഓക്സിജനെ എത്തിക്കുന്ന പ്രക്രിയയെ ബ്രോങ്കൈറ്റിസ് ബാധിക്കുന്നത് മൂലമാണ് പര്‍പ്പിള്‍ നിറമുണ്ടാകാന്‍ കാരണം. സ്പൂണില്‍ മഞ്ഞ നിറത്തിലുള്ള അടയാളമാണ് കാണുന്നതെങ്കില്‍ തൈറോയ്ഡ് ഗ്രന്ധിയുടെ പ്രവർത്തനത്തിലെ മോശം അവസ്ഥയെയാണ് സൂചിപ്പിക്കുന്നത്. ഓറഞ്ച് നിറമാണ് സ്പൂണിനെങ്കില്‍ ഇത് കിഡ്നി പ്രശ്നം സൂചിപ്പിക്കുന്നു.