വേനല്‍ക്കാല രോഗങ്ങളും മുന്‍കരുതലുകളും

വേനല്‍ക്കാല രോഗങ്ങളും മുന്‍കരുതലുകളും
വേനല്‍കാലം അന്തരീക്ഷ ഊഷ്മാവ് വര്‍ദ്ദിക്കുന്ന വെറും ചൂടുകാലം മാത്രമല്ല. മറിച്ച് ഒരു കൂട്ടം രോഗങ്ങളുടെ ആഗമന കാലം കൂടിയാണ്. കടുത്ത വരള്‍ച്ചയും ജലക്ഷാമവും കൂടാതെ രോഗങ്ങളുടെ പടര്‍ച്ചയും ഇക്കാലയളവില്‍ വര്‍ദ്ദിക്കുന്നുണ്ട്. കുട്ടികളുടെ അവധിക്കാലവും കൂടിയായതിനാല്‍ രോഗങ്ങളെ കുറിച്ചുള്ള ഭീതിയും ഇക്കാലയളവില്‍ രക്ഷിതാക്കളുടെ ഇടയില്‍ വര്‍ദ്ദിക്കുന്നുണ്ട്. പൊതുവെ പടര്‍ന്നു പിടിക്കുന്ന രോഗങ്ങളാണ് വേനലില്‍ കണ്ടു വരുന്നത്. നല്ല ശുചിത്വ- ഭക്ഷണ ശീലവും മുന്‍ കരുതലും കൊണ്ട് രോഗങ്ങളില്‍ നിന്ന് മാറിനില്‍ക്കാവുന്നതേ ഉള്ളൂ

വേനല്‍കാല രോഗങ്ങള്‍

മഞ്ഞപ്പിത്തം
ചൂടുക്കാലത്ത് കൂടുതലായി കാണപ്പെടുന്ന ഒരു രോഗമാണ് മഞ്ഞപ്പിത്തം. ഇത് കരളിനെയാണ് ഏറ്റവും കൂടുതല്‍ ബാധിക്കുന്നത്. കരള്‍ സംബന്ധമായ മിക്കവാറും എല്ലാ രോഗങ്ങളുടെയും രോഗലക്ഷണം മഞ്ഞപ്പിത്തമാണ്. മഞ്ഞപ്പിത്തം പ്രധാനമായും പകരുന്നത് വെള്ളത്തിലൂടെയും ആഹാരത്തിലൂടെയുമാണ്.

രോഗ ലക്ഷണങ്ങള്‍
പനി, ചര്‍ദ്ദി,ക്ഷിണം, വിശപ്പില്ലായ്മ, തലക്കറക്കം, മൂത്രത്തില്‍ മഞ്ഞനിറം
രോഗം വന്നാല്‍
1. പഴവര്‍ഗങ്ങള്‍ കഴിക്കുക.
2. വൃത്തിയുള്ള ഭക്ഷണ പാനീയങ്ങള്‍ കഴിക്കുക.
3. തിളപ്പിച്ച വെള്ളം മാത്രം കുടിക്കുക.
4. കഞ്ഞിവെള്ളം കുടിക്കുക
5. മധുരരസമുള്ളതും, ശീതഗുണമുള്ളതുമായ ഭക്ഷണമാണ് രോഗാവസ്ഥയില്‍ ഗുണകരം.
6. ഇറച്ചി, മീന്‍, എണ്ണയില്‍ വറുത്തത് തുടങ്ങിയവ ഉപേക്ഷിക്കണം.

രോഗം വരാതിരിക്കാന്‍
1. തുറസ്സായ സ്ഥലങ്ങളിലെ മൂത്രവിസര്‍ജനം ഒഴിവാക്കുക.
2.കിണര്‍ വെള്ളം നിശ്ചിത ഇടവേളകളില്‍ ക്ലോരിനേറ്റ് ചെയ്യുക.
3.ചുറ്റുപാടും ശരീരവും വൃത്തിയാക്കുക.
4. പാത്രങ്ങള്‍ കഴുകുന്നതിന് ചൂടുവെള്ളമുപയോഗിക്കുന്നത് ശീലമാക്കണം.
5.സെപ്ടിക് ടാങ്കും കിണറും തമ്മില്‍ ശുപാര്‍ശ ചെയ്യപ്പെട്ടിരിക്കുന്ന അകലമുണ്ടെന്നു ഉറപ്പു വരുത്തുക.
6.ആഹാര സാധനങ്ങള്‍ അടച്ചു സൂക്ഷിക്കുക.
7.ദിവസേന കുളിക്കുക.

ചിക്കന്‍ പോക്‌സ്

പൊതുവെ അപകടകാരിയല്ലെങ്കിലും രോഗം കൂടിയാല്‍ പ്രശ്‌നമാണ്. ചുമയോ, കഫക്കെട്ടോ ഉണ്ടെങ്കില്‍ ചിക്കന്‍ പോക്‌സ് ന്യൂമോണിയയായി മാറാന്‍ സാധ്യതയുണ്ട്. ചിക്കന്‍ പോക്‌സ് ഒരു തവണ വന്നാല്‍ പിന്നീട് രോഗം വരാനുള്ള സാധ്യത വളരെ കുറവാണ്. കുഞ്ഞുങ്ങളും,പ്രമേഹ രോഗികളും ചിക്കന്‍ പോക്‌സിനെ കൂടുതല്‍ സൂക്ഷിക്കണം.

രോഗ ലക്ഷണങ്ങള്‍
ദേഹത്ത് കുമിളകള്‍ വരുക, പനി, പിന്‍ഭാഗത്ത് വേദന, വയര്‍വേദന, ക്ഷീണം, ശരീര വേദന, വിറയല്‍, ചൊറിച്ചില്‍
രോഗം വന്നാല്‍
1.ഉടന്‍ തന്നെ ചികിത്സ ചെയ്യുക.ഹോമിയോപ്പതി, അലോപ്പതി ചികിത്സകളാണ് നല്ലത്.
2.ധാരാളം വെള്ളം കുടിക്കുക.
3.ഭക്ഷണ ക്രമീകരണം വേണം.
4.മത്സ്യം, എണ്ണ എന്നിവ ഒഴിവാക്കുക.
5.തണുത്ത സാധനങ്ങള്‍ കഴിക്കുക.
6. ചിക്കന്‍ പോക്‌സ് ബാധിച്ചയാള്‍ മറ്റൊരാള്‍ക്ക് ബധിക്കാതെ സൂക്ഷിക്കണം.
7.ശരീരത്തില്‍ ഉണ്ടാകുന്ന കുമിളകള്‍ തൊടുകയോ പൊട്ടിക്കുകയോ ചെയ്യരുത്.
8.കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുക.

രോഗം വരാതിരിക്കാന്‍
1.രോഗ ലക്ഷണങ്ങള്‍ കാണുന്ന വ്യക്തിയില്‍ നിന്ന് നിശ്ചിത അകലം പാലിക്കുക.
2.രോഗി ഉപയോഗിക്കുന്ന വസ്ത്രങ്ങള്‍, പത്രങ്ങള്‍ മറ്റു വസ്തുക്കള്‍ എന്നിവ ഉപയോഗിക്കാതിരിക്കുക.
3.കുത്തിവയ്പിലൂടെ ഈ രോഗത്തെ പ്രതിരോധിക്കാം.ഡോക്ടറെ കണ്ട് നിര്‍ദ്ദേശിക്കുന്ന രീതിയില്‍ കുത്തിവയ്പുകള്‍ എടുക്കണം.
4.വലിയ പനിയോ, വയറിളക്കമോ, ഛര്‍ദ്ദിയോ മറ്റ് കാര്യമായ അസുഖങ്ങളോ ഉണ്ടെങ്കില്‍ ഡോക്ടറെ കണ്ട് ഉടന്‍ ചികിത്സിക്കുക.

ചെങ്കണ്ണ്
വേനല്‍ക്കാലത്ത് സര്‍വ സാധരണയായി പടര്‍ന്നുപിടിക്കുന്ന രോഗമാണ് ചെങ്കണ്ണ്. കണ്ണിന് ചൂടും പൊടിയുമേല്‍ക്കുമ്പോഴാണ് ചെങ്കണ്ണ് ഉണ്ടാകുന്നത്. വൈറസുകള്‍ കൊണ്ടാണ് സാധാരണ ചെങ്കണ്ണ് ഉണ്ടാകുന്നത്. രോഗികളില്‍ ഒന്ന് രണ്ട് ദിവസം കൊണ്ട് തന്നെ രോഗ ലക്ഷണങ്ങള്‍ കണ്ട് തുടങ്ങും. സാധാരണ ഒരാഴ്ച്ച വരെ അസുഖം നീണ്ടുനില്‍ക്കാറുണ്ട്.

രോഗ ലക്ഷണങ്ങള്‍
കണ്ണിനു ചുവപ്പുനിറം ഉണ്ടാവുക, ചൊറിച്ചല്‍,കണ്‍പോളകള്‍ തടിക്കുക, കണ്ണില്‍ നിന്നും വെള്ളം വരിക
രോഗം വന്നാല്‍
1.ടി.വി കാണുന്നത് പരമാവധി ഒഴിവാക്കുക.
2.നേത്ര രോഗ വിദഗ്ദനെ കണ്ട് ചികിത്സ സഹായം തേടുക.
3.രോഗിയുമായുള്ള സമ്പര്‍ക്കം ഒഴിവാക്കുക.
4.മെഡിക്കല്‍ സ്റ്റോറില്‍ നിന്ന് മരുന്ന് വാങ്ങി സ്വയം ചികിത്സ ചെയ്യാതിരിക്കുക.
5.കണ്ണിന് ചൂട് തട്ടാതെ സൂക്ഷിക്കുക.

രോഗം വരാതിരിക്കാന്‍
1.കണ്ണും കൈകളും എപ്പോഴും വൃത്തിയായി സൂക്ഷിക്കുക.
2.പുറത്ത് പോകുമ്പോള്‍ കുട പിടിക്കുക.
3.എന്നും കണ്ണുകള്‍ ശുദ്ധവെള്ളം കൊണ്ട് കഴുക.
4.സണ്‍ ഗ്ലാസ്സുകള്‍ ഉപയോഗിക്കുക.
5.ചെങ്കണ്ണ് ഉള്ളവരുടെ അടുത്ത് പോകാതിരിക്കുക.

സൂര്യാഘാതം
വേനല്‍ക്കാലം മുന്നോട്ട് വയ്ക്കുന്ന ഏറ്റവും വലിയ ഭീഷണിയാണ് സൂര്യാഘാതം. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മാത്രം കണ്ടുവരുന്ന സൂര്യാഘാതം ഇപ്പോള്‍ സംസ്ഥാനത്തും വ്യാപകമായിട്ടുണ്ട്.

രോഗ ലക്ഷണങ്ങള്‍
ചൊറിച്ചല്‍, പനി, മനം പുരട്ടല്‍, തണുപ്പ് തോന്നല്‍, ജലദോഷം എന്നിവയാണ് രോഗ ലക്ഷണങ്ങള്‍.
രോഗം വരാതിരിക്കാന്‍:-
1.ധാരാളം വെള്ളം കുടിക്കണം.
2.കാരറ്റ്, വെള്ളരിക്ക, സവാള, തക്കാളി എന്നിവ ചേര്‍ത്ത് സാലഡുകള്‍ കഴിക്കുക.
3.പുറത്തിറങ്ങുമ്പോള്‍ കഴിയുന്നതും വെള്ളവസ്ത്രം ധരിക്കുക.
4.പുറത്തിറങ്ങുമ്പോള്‍ കുട പിടിക്കുന്നത് നന്നായിരിക്കും.
5.ഇടയ്ക്കിടെ കുളിക്കുക.
6.സണ്‍ ഗ്ലാസ്സുകള്‍ ഉപയോഗിക്കുക.
7.ശരീര ഭാഗങ്ങളില്‍ സണ്‍ സ്‌ക്രീന്‍ ലോഷനുകള്‍ പുരട്ടുക.

കോളറ
ജലത്തിലൂടെ പകരുന്ന രോഗങ്ങളിലൊന്നാണ് കോളറ. വിബ്രിയോ കോളറേ എന്ന ബാക്റ്റിരിയയാണ് രോഗം പരത്തുന്നത്. വൃത്തിയില്ലാത്ത വെള്ളം,ആഹാരം എന്നിവയിലൂടെയാണ് ഈ രോഗം ശരീരത്തിലെത്തുന്നത്. ഈച്ചയും ഈ രോഗത്തിന് കാരണമാകുന്നു. ആരോഗ്യമുള്ള ഏതൊരാളെയും മണിക്കൂറുകള്‍ക്കകം തീര്‍ത്തും അവശനാക്കുന്നതിനും അയാളുടെ മരണത്തിനും കോളറ കാരണമാകുന്നു.

രോഗ ലക്ഷണങ്ങള്‍
വയറിളക്കം, ഛര്‍ദ്ദി, പനി, മലത്തില്‍ ഉണ്ടാകുന്ന രക്തത്തിന്റെ അംശം എന്നിവയാണ് രോഗ ലക്ഷണങ്ങള്‍.
രോഗം വരാതിരിക്കാന്‍:-
1.തുറസ്സായ സ്ഥലത്ത് മലമൂത്ര വിസര്‍ജനം നടത്താതിരിക്കുക.
2.ഭക്ഷണസാധനങ്ങള്‍ വേവിച്ചുമാത്രം കഴിക്കുക.
3. തിളപ്പിച്ച വെള്ളം മാത്രം കുടിക്കുക.
4.ആഹാര സാധനങ്ങള്‍ വിളമ്പുന്ന പാത്രങ്ങള്‍ തിളപ്പിച്ച വെള്ളത്തില്‍ കഴുകുക.
5.ആഹാര സാധനങ്ങള്‍ അടച്ചുവയ്ക്കുക

രക്ഷിതാക്കൾ നിർബന്ധമായും കേൾക്കുക

Latest Malayalam health tips about child safety at home.5 Child Safety Tips For Parents By doctor aswathi soman MBBS.
ചെറിയ കുട്ടികളുള്ള രക്ഷിതാക്കൾ നിർബന്ധമായും കേൾക്കുക. നിങ്ങളുടെ കുട്ടികൾ വീട്ടിലും സുരക്ഷിതരല്ല.

ദിവസും ഉണക്ക മുന്തിരി കഴിച്ചാലുള്ള ആരോഗ്യ ഗുണങ്ങൾ

ഡ്രൈ ഫ്രൂട്‌സ് ആരോഗ്യപരമായ ഗുണങ്ങളാല്‍ ഏറെ മികച്ചതാണ്. ഇതില്‍ പെട്ട ഒന്നാണ് ഉണക്കമുന്തിരി. പല ആരോഗ്യഗുണങ്ങളും അടങ്ങിയ ഇത് ഒരുപിടി രോഗങ്ങളെ തടഞ്ഞു നിര്‍ത്താനും സഹായിക്കുന്ന ഒന്നാണ്.

പനിയും മറ്റ്‌ അണുബാധകളും
ഉണക്കമുന്തിരിയില്‍ അടങ്ങിയിട്ടുള്ള പോളിഫിനോളിക്‌ ഫൈറ്റോന്യൂട്രയെന്റ്‌ പ്രതിജ്വലനകാരിയായ ആന്റി ഓക്‌സിഡന്റാണ്‌്‌. ബാക്ടീരിയകളെ പ്രതിരോധിക്കാനുള്ള ശേഷി ഇവയ്‌ക്കുണ്ട്‌ അതിനാല്‍ പനിവരാനുള്ള സാധ്യത കുറയ്‌ക്കുകയും ബാക്ടീരിയകളെ നശിപ്പിക്കുകയും ചെയ്യും. ദിവസവും ഏതാനം ഉണക്കമുന്തിരികള്‍ കഴിക്കുന്നത്‌ പനിയും മറ്റ്‌ അണുബാധകളും വരുന്നത്‌ തടയും.

എല്ലുകളുടെ ആരോഗ്യത്തിന്
ഇതില്‍ നല്ല തോതില്‍ കാല്‍സ്യം അടങ്ങിയിട്ടുണ്ട്. കുതിര്‍ത്തി കഴിയ്ക്കുമ്പോള്‍ ഇത് ശരീരം പെട്ടെന്ന് ആഗിരണം ചെയ്യും. ഇതുകൊണ്ടുതന്നെ എല്ലുകളുടെ ആരോഗ്യത്തിന് ഇത് ഏറെ നല്ലതാണ്.

വയറിന്‌
എല്ലാദിവസവും കുറച്ച്‌ ഉണക്ക മുന്തിരി കഴിക്കുന്നത്‌ വയറിന്‌ നല്ലതാണ്‌. ഉണക്കമുന്തിരിയില്‍ അടങ്ങിയ ഫൈബര്‍ വെള്ളത്തിന്റെ സാന്നിദ്ധ്യത്തില്‍ വീര്‍ക്കും. ഇത്‌ വയറിന്‌ അയവ്‌ നല്‍കുകയും മലബന്ധത്തിന്‌ ആശ്വാസം നല്‍കുകയും ചെയ്യും. ഉണക്കമുന്തിരി ദിവസവും കഴിക്കുന്നത്‌ കുടലിന്റെ ചലനം ക്രമമായി നിലനിര്‍ത്തും കൂടാതെ വിഷപദാര്‍ത്ഥങ്ങളും മാലിന്യങ്ങളും നീക്കം ചെയ്യാന്‍ ഫൈബര്‍ സഹായിക്കുകയും ചെയ്യും.

അസിഡിറ്റി
ഉണക്കമുന്തരിയില്‍ പൊട്ടാസ്യവും മഗ്നീഷ്യവും ധാരളം അടങ്ങിയിട്ടുണ്ട്‌. അതിനാല്‍ ഇവ അസിഡിറ്റി കുറയ്‌ക്കാന്‍ സഹായിക്കുകയും വിഷപദാര്‍ത്ഥങ്ങള്‍ പുറന്തള്ളുകയും ചെയ്യും. സന്ധിവാതം, രക്തവാതം,വൃക്കയിലെ കല്ല്‌ തുടങ്ങിയ രോഗങ്ങള്‍ പ്രതിരോധിക്കും.

കാഴ്‌ചശേഷി
മികച്ച കാഴ്‌ചശേഷി നിലനിര്‍ത്താന്‍ സഹായിക്കുന്ന ആന്റിഓക്‌സിഡന്റായ പോളിഫിനോലിക്‌ ഫൈറ്റോന്യൂട്രിയന്റ്‌സ്‌ ഉണക്കമുന്തിരിയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്‌. കാഴ്‌ചശക്തിയെ ദുര്‍ബലപ്പെടുത്തുകയും അന്ധത, തിമിരം പോലുള്ള നേത്രരോഗങ്ങള്‍ക്ക്‌ കാരണമാവുകയും ചെയ്യുന്ന സ്വതന്ത്ര റാഡിക്കലുകളെ കുറച്ച്‌ കണ്ണുകളെ സംരക്ഷിക്കാന്‍ ഈ ആന്റി ഓക്‌സിഡന്റുകള്‍ സഹായിക്കും. ഇതിന്‌ പുറമെ കണ്ണുകള്‍ക്ക്‌ ഗുണകരമാകുന്ന വിറ്റാമിന്‍ എ, ബീറ്റ കരോട്ടീന്‍, എ-കരോറ്റിനോയിഡ്‌ തുടങ്ങിയവയും ഉണക്കമുന്തിരിയില്‍ അടങ്ങിയിട്ടുണ്ട്‌.

മൺകുടത്തിൽ വെള്ളം കുടിക്കണം എന്ന് പറയാനുള്ള കാര്യം

തണുത്തവെള്ളത്തിനായി ഫ്രിഡ്ജുകളെ ആശ്രയിക്കുന്നതിന് പകരമായി പ്രകൃതിദത്തമായ വെള്ളം തണുപ്പിക്കാന്‍ കഴിയുന്നവയാണ് മണ്‍കുടങ്ങള്‍. ചിലവുകുറഞ്ഞതും രാസവസ്തുക്കള്‍ ഇല്ലാത്തതുമായ മണ്‍കുടങ്ങളുടെ ഉപയോഗവും ഗുണങ്ങളും നിരവധിയാണ്.

മണ്‍കുടത്തിലെ വെള്ളത്തിന്റെ തണുപ്പ് ഏറ്റവും നൈസര്‍ഗികവും പ്രകൃത്യാലുളളതുമാണ്. അതിനാല്‍ പുരാതനകാലം മുതല്‍ക്കെ ഇന്ത്യയില്‍ മണ്‍കുടങ്ങള്‍ ഉപയോഗിച്ചിരുന്നതായി ചരിത്രകാരന്മാരും പറയുന്നു. മണ്‍കുടത്തില്‍ സൂക്ഷിക്കുന്ന വെള്ളത്തിന് തണുപ്പ് മാത്രമല്ല മറ്റ് നിരവധി ഗുണങ്ങള്‍ കൂടിയുണ്ട് എന്ന് പലര്‍ക്കുമറിയില്ല.

മണ്‍കുടത്തില്‍ അടങ്ങിയിരിക്കുന്ന പ്രകൃത്യാലുള്ള നിരവധി ധാതുക്കളും ലവണങ്ങളും വെള്ളത്തിലേക്ക് ചേരും. മനുഷ്യശരീരത്തിന് ആവശ്യമുള്ള പല മൂലകങ്ങളും മണ്‍കുടത്തിലെ വെള്ളത്തില്‍ നിന്ന് ലഭിക്കും. പ്രകൃത്യാലുള്ള ആല്‍ക്കലിയാണ് മണ്‍കുടത്തിന്റെ നിര്‍മ്മാണ മൂലകങ്ങള്‍.

കളിമണ്‍ ഉപയോഗിച്ച് നിര്‍മ്മിക്കുന്ന പാത്രങ്ങള്‍ ഉപയോഗിക്കുന്നത് ഭക്ഷണത്തിലെ ആസിഡിന്റെ അംശത്തെ കുറക്കാന്‍ സഹായിക്കുന്നു. കളിമണ്ണില്‍ അടങ്ങിയിരിക്കുന്ന മൂലകങ്ങള്‍ ആസിഡ് ഘടകങ്ങളെ വലിച്ചെടുത്ത് ആല്‍ക്കലിയാക്കി മാറ്റുകയും ചെയ്യുന്നു. ഇന്ന് സര്‍വ്വസാധാരണയായി എല്ലാവരും ഉപയോഗിക്കുന്ന പ്ലാസ്റ്റിക്ക് ബോട്ടിലുകളെ അപേക്ഷിച്ച് എത്രയോ ഗുണകരവും ആരോഗ്യത്തിന് നല്ലതുമാണ് മണ്‍കുടത്തിലെ വെള്ളം.

മിക്ക പ്ലാസ്റ്റിക്ക് ബോട്ടിലുകള്‍ നിര്‍മ്മിക്കുന്നത് ബിപിഎ പോലുള്ള മനുഷ്യശരീരത്തിന് ഹാനികരമായ പല രാസവസ്തുക്കളും ചേര്‍ത്താണ്. അതുപോലെ തന്നെ ശരീരത്തിന്റെ മെറ്റാബോളിസം വര്‍ദ്ധിപ്പിക്കാനും കളിമണ്ണില്‍ നിര്‍മ്മിക്കുന്ന പാത്രങ്ങള്‍ സഹായിക്കും.

സൂര്യാഘാതം മൂലം ശരീരത്തില്‍ വരാവുന്ന പ്രശ്നങ്ങള്‍ക്കും കളിമണ്‍ പാത്രങ്ങള്‍ ഉപയോഗിക്കുന്നത് ഒരുപരിധി വരെ തടയാന്‍ ഇവ സഹായിക്കും. തൊണ്ടവേദന, ആസ്തമ തുടങ്ങിയ രോഗങ്ങള്‍ ഉള്ളവര്‍ക്ക് മണ്‍കുടത്തില്‍ അടച്ചു് വയ്ക്കുന്ന വെള്ളം കുടിക്കുന്നത് നല്ലതാണെന്ന് ആരോഗ്യവിദഗ്ദ്ധരും വിലയിരുത്തുന്നു.
കടപ്പാട്: www.calicutjournal.com

പനി,ജലദോഷം,കഫക്കെട്ട് പനികൂർക്കയിൽ പരിഹാരം

പണ്ടു കാലത്ത് നമ്മുടെ വീടുകളില്‍ കിണറ്റിന്‍ കരയില്‍ വളര്‍ത്തിയിരുന്ന ഔഷധ സസ്യമാണ് പനിക്കൂര്‍ക്ക. കഫക്കെട്ടടക്കം നിരവധി രോഗങ്ങള്‍ക്കുള്ള മരുന്നാണ് പനിക്കൂര്‍ക്ക. ഇലയാണ് പ്രധാന ഔഷധ ഭാഗം. ഭൂമിയില്‍ നിന്ന് അധികം ഉയരത്തിലല്ലാതെ താഴ്ന്നാണ് ചെടി വളരുക.

കോളിയസ് അരോമാറ്റികസ് (Coleus aromaticus) എന്നാണ് ശാസ്ത്രീയനാമം. ‘കര്‍പ്പൂരവല്ലി’, ‘കഞ്ഞിക്കൂര്‍ക്ക’ എന്ന പ്രാദേശികമായി അറിയപ്പെടുന്നു. പച്ച നിറത്തിലുള്ള ഇളം തണ്ടുകള്‍ക്കും ഇലകള്‍ക്കും മൂത്തുകഴിഞ്ഞാല്‍ തവിട്ടു നിറം ആയിരിക്കും.പനികൂര്‍ക്കയുടെ ഇല പിഴിഞ്ഞ നീര്‍ കഫത്തിന് നല്ലൊരു ഔഷധമാണ്. ചുക്കുക്കാപ്പിയിലെ ഒരു ചേരുവയാണ് പനിക്കൂര്‍ക്ക. പനിക്കൂര്‍ക്കയില വാട്ടിപ്പിഴിഞ്ഞനീര് 5 മില്ലി വീതം സമം ചെറുതേനില്‍ ചേര്‍ത്ത് കഴിച്ചാല്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമുണ്ടാകുന്ന പനി ,ജലദോഷം, ശ്വാസം മുട്ട് തുടങ്ങിയ രോഗങ്ങള്‍ മാറും. പുളി ലേഹ്യം, ഗോപിചന്ദനാദി ഗുളിക എന്നിവയിലെ ഒരു ചേരുവയാണ് പനിക്കൂര്‍ക്ക. വലിയ രസ്‌നാദി കഷായം, വാകാദിതൈലം എന്നിവയിലും ഉപയോഗിക്കുന്നു. പനിക്കൂര്‍ക്കയുടെ നീരു നല്ലൊരു ആന്റിബയോട്ടിക്കാണെന്നു കണ്ടെത്തിയിട്ടുണ്ട്.

പഴമക്കാർ ചെമ്പ് പാത്രത്തിൽ വെള്ളം കുടിച്ചിരുന്നത് ഈ ഗുണങ്ങൾ കൊണ്ടാണ്

ആയുര്‍വ്വേദ പ്രകാരം കോപ്പര്‍ എന്നത് ശരീരം ഏറെ ആവശ്യപ്പെടുന്ന ഒരു ധാതുവാണ്. രാത്രിയില്‍ ചെമ്പു പാത്രത്തില്‍ വെള്ളമെടുത്തു വെച്ച് പിറ്റേ ദിവസം കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. വാതം, പിത്തം, കഫം എന്നീ ദോഷങ്ങള്‍ ഒഴിവാക്കാന്‍ സഹായിക്കും. ചെമ്പിന്റെ ഇലക്ട്രോമാഗ്നെറ്റിക് എനര്‍ജിയെ പ്രാണ ശക്തിയെന്നാണ് വിളിക്കുക. വെള്ളം എട്ട് മണിക്കൂറെങ്കിലും പാത്രത്തില്‍ സൂക്ഷിച്ചതിന് ശേഷം ഉപയോഗിക്കുന്നതാണ് ഫലം ലഭിക്കുക. ഇനി ശാസ്ത്രീയമായി തെളിയിക്കപ്പെട്ട ചില ചെമ്പ് ഗുണങ്ങള്‍ ഇവയാണ്.

ബാക്ടീരിയകളെ ഇല്ലാതാക്കും
ഒലിഗോഡൈനാമിക് സ്വഭാവമുള്ള ചെമ്പിന് വെള്ളത്തെ ശുദ്ധീകരിക്കാന്‍ കഴിയും. അതായത് ബാക്ടീരിയകളെ നീക്കാനുള്ള ലോഹങ്ങളുടെ കഴിവ്. പ്രകൃതിദത്തമായ പ്യൂരിഫയറുകളാണ് ചെമ്പു പാത്രം. ഇത് ബാക്ടീരീയ വഴി സാധാരണയായുണ്ടാകുന്ന അതിസാരം, വയറുകടി, മഞ്ഞപ്പിത്തം എന്നിവ തടയാനാകും.

ചര്‍മ്മത്തിന്റെ ആരോഗ്യം
പതിവായി ധാരാളം വെള്ളം കുടിക്കുക. പ്രത്യേകിച്ച് രാവിലെ വെള്ളം കുടിക്കുന്നത് ചര്‍മ്മത്തിന് ആരോഗ്യം നല്കുകയും, മുഖക്കുരു അകറ്റി തിളക്കം നല്കുകയും ചെയ്യും.

ശരീരഭാരം കുറയ്ക്കല്‍
ഭക്ഷണം കുറച്ചിട്ടും ശരീരഭാരം കാര്യമായി കുറയുന്നതായി കാണുന്നില്ലെങ്കില്‍ ചെമ്പ് പാത്രത്തില്‍ സൂക്ഷിച്ച വെള്ളം പതിവായി കുടിക്കുക. ദഹനത്തെ മികച്ചതാക്കുക മാത്രമല്ല, ശരീരത്തിലെ കൊഴുപ്പ് കാര്യക്ഷമമായി നീക്കം ചെയ്യാനും ഇത് സഹായിക്കും. ഇത് വഴി ശരീരത്തിന് ആവശ്യമുള്ളവ മാത്രം നിലനിര്‍ത്താനും അല്ലാത്തവ പുറന്തള്ളാനും സാധിക്കും.

തൈറോയിഡ് പ്രവര്‍ത്തനം നിയന്ത്രിക്കും
തൈറോയ്ഡ് സംബന്ധമായ രോഗമുള്ളവരില്‍ പൊതുവെ കാണുന്ന പ്രശ്‌നമാണ് ശരീരത്തില്‍ ചെമ്പിന്റെ അളവ് കുറവ്. ചെമ്പിന്റെ അളവ് കുറയുന്നത് തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കും. ചെമ്പ് പാത്രത്തില്‍ സൂക്ഷിച്ച വെള്ളം കുടിക്കുന്നത് വഴി ചെമ്പ് ശരീരത്തിലെത്തും. അത് വഴി തൈറോയ്ഡ് ഗ്രന്ഥി മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുകയും ചെയ്യും.

ദഹനപ്രക്രിയ സുഖകരമാക്കും
അസിഡിറ്റി, ഗ്യാസ് എന്നിവ ചില ആഹാരങ്ങള്‍ കഴിക്കുമ്പോള്‍ പൊതുവായി കാണപ്പെടുന്നതാണ്. ഇതിന് പരിഹാരം നല്‍കാന്‍ ചെമ്പിന് സാധിക്കും. ആയുര്‍വേദമനുസരിച്ച് ശരീരത്തിലെ വിഷാംശങ്ങള്‍ നീക്കാന്‍ ചെമ്പ് പാത്രത്തില്‍ സൂക്ഷിച്ച വെള്ളം ഒരു വലിയ ഗ്ലാസ്സ് നിറയെ രാവിലെ വെറും വയറ്റില്‍ കുടിക്കുക.

അനീമിയ തടയാം
ശരീരത്തിലെ മിക്ക പ്രവര്‍ത്തനങ്ങള്‍ക്കും ചെമ്പ് ആവശ്യമാണ് എന്നതാണ് പ്രധാന വസ്തുത. കോശങ്ങളുടെ രൂപീകരണത്തിനും, ഇരുമ്പിന്റെ ആഗിരണത്തിനും ചെമ്പ് അനിവാര്യമാണ്. ഇത് വഴി അനീമിയ(വിളര്‍ച്ച) തടയാനുമാകും. ഹൃദയാരോഗ്യവും, രക്തസമ്മര്‍ദ്ദവും അമേരിക്കന്‍ ക്യാന്‍സര്‍ സൊസൈറ്റിയുടെ പഠനപ്രകാരം ചെമ്പ് രക്തസമ്മര്‍ദ്ധത്തെയും, ഹൃദയമിടിപ്പിനെയും നിയന്ത്രിക്കാനും, കൊളസ്‌ട്രോള്‍, ട്രൈഗ്ലിസറൈഡ് എന്നിവയുടെ അളവ് കുറയ്ക്കാനും സഹായിക്കും. രക്തക്കുഴലുകളില്‍ മാലിന്യങ്ങളടിഞ്ഞ് തടസ്സങ്ങളുണ്ടാവാതെ ഹൃദയത്തിലേക്ക് സുഗമമായി രക്തം എത്താന്‍ ചെമ്പ് സഹായിക്കും. ഇത് സാധ്യമാക്കാന്‍ ചെമ്പ് പാത്രത്തില്‍ സൂക്ഷിച്ച വെള്ളം കുടിക്കുന്നത് ശീലമാക്കുക.

ആര്‍ത്രൈറ്റിസ് വേദനകളെ സുഖപ്പെടുത്തും
സന്ധി വേദനകള്‍ ഇല്ലാതാക്കാന്‍ കോപ്പറിന്റെ ഉപയോഗം കൊണ്ട് സാധ്യമാകും. ചെമ്പ് അടങ്ങിയ വെള്ളം കുടിക്കുന്നത് വഴി സന്ധിവാതം, വാതം മൂലമുള്ള സന്ധികളിലെ വേദന എന്നിയ്ക്ക് ആശ്വാസം പകരും.

മുറിവ് വളരെ പെട്ടെന്ന് ഉണക്കാന്‍ സഹായിക്കും
പുതിയ കോശങ്ങള്‍ വളര്‍ത്തിയെടുക്കാന്‍ ചെമ്പ് സഹായിക്കുമെന്നതാണ് ഇതിന് കാരണം.

ഗര്‍ഭകാലത്തെ പ്രതിരോധ ശേഷി വര്‍ധിപ്പിക്കും
ചെമ്പ് പാത്രത്തിലെ വെള്ളം കുടിക്കുന്നത് രോഗങ്ങളെ തുരത്താനും പ്രതിരോധശേഷി വര്‍ധിപ്പിക്കാനും സഹായിക്കും.

തലമുടി വളരാനുള്ള ആയുര്‍വേദ എണ്ണകള്‍

നല്ല തലമുടിയുള്ള ഒരു ആണിനെയോ പെണ്ണിനെയോ കണ്ടു കിട്ടാന്‍ പ്രയാസം. ജീവി തരീതിയാവാം..അന്തരീക്ഷമലിനീകരണമാവാം..അശ്രദ്ധയാവാം..എന്തോ ആവട്ടെ..എളുപ്പത്തില്‍ തലമുടി വളരാന്‍ ഇതാ..

1.കറ്റാര്‍വാഴ കൊണ്ടുള്ളത്
കറ്റാര്‍വാഴ – ഒരു തണ്ട്
ചെറിയ ഉള്ളി – 2 എണ്ണം
ജീരകം – ഒരു ടീസ്പൂണ്‍
തുളസിയില – 10 തണ്ട്
വെളിച്ചെണ്ണ – 250 ഗ്രാം

കറ്റാര്‍ വാഴ, ഉള്ളി, ജീരകം, തുളസിയില എന്നിവ നന്നായി അരച്ചെടുത്ത് ശേഷം വെളിച്ചെണ്ണയില്‍ ഇട്ട് കാച്ചി പതവറ്റിച്ചു എടുക്കുക. എണ്ണ ആറിയതിനുശേഷം അരിച്ചെടുത്ത് കുപ്പിയില്‍ സൂക്ഷിച്ച് ദിവസവും കുളിക്കുന്നതിനു 10 മിനിട്ട് മുന്‍പ് തലയില്‍ തേച്ചുപിടിപ്പിക്കുക.

2. കയ്യോന്നി ഉപയോഗിച്ചും ചെയ്യാം
കയ്യോന്നി(കയ്യുണ്യം) – 10 തണ്ട്
തുളസിയില – 10 തണ്ട്
ചെറിയ ഉള്ളി – രണ്ടെണ്ണം
ജീരകം – 1 ടീസ്പൂണ്‍
വെളിച്ചെണ്ണ – 250 ഗ്രാം

അരച്ചെടുത്ത ചേരുവകള്‍ വെളിച്ചെണ്ണയില്‍ കാച്ചി പതവറ്റിച്ചെടുത്തു ഉപയോഗിക്കുക.

3. മൈലാഞ്ചിയെണ്ണ
മൈലാഞ്ചി – 10 തണ്ട്
കയ്യോന്നി – 5 തണ്ട്
ചെമ്പരത്തിമൊട്ട് – 2 എണ്ണം
കറിവേപ്പില – 1 തണ്ട്
ചുവന്നുള്ളി – 2 എണ്ണം
വെളിച്ചെണ്ണ – 250 ഗ്രാം
മേല്‍പ്പറഞ്ഞ ചേരുവകള്‍ നന്നായി അരച്ചെടുത്ത് വെളിച്ചെണ്ണയില്‍ കാച്ചി പതവറ്റിച്ച് അരിപ്പയില്‍ അരിച്ച് തണുക്കുമ്പോള്‍ കുപ്പിയിലാക്കുക.

4. ബ്രഹ്മി ഉപയോഗിച്ച്
ബ്രഹ്മി – 10 തണ്ട്
നെല്ലിക്ക – 5 എണ്ണം
ജീരകം – 1 ടീസ്പൂണ്‍
ചെറിയ ഉള്ളി – 2 എണ്ണം
വെളിച്ചെണ്ണ – 250 ഗ്രാം
ഇവയെല്ലാം അരച്ചെടുത്ത് വെളിച്ചെണ്ണയില്‍ കാച്ചി പതവറ്റിച്ചെടുത്ത് തണുക്കുമ്പോള്‍ അരിച്ചു സൂക്ഷിക്കുക.

5. അശോക പുഷ്പം
അശോകത്തിന്‍റെ പൂവ് – 20 എണ്ണം
ചെത്തിപ്പൂവ് – 10 എണ്ണം
തുളസിയില – 5 തണ്ട്
ചെറിയ ഉള്ളി – 2 എണ്ണം
കൂവളത്തില – 4 എണ്ണം
പൂവാം കുരുന്നില – 3 എണ്ണം
കുരുമുളക് – 1 എണ്ണം
വെളിച്ചെണ്ണ – 250 ഗ്രാം

ചേരുവകള്‍ അരച്ചെടുത്ത ശേഷം വെളിച്ചെണ്ണയില്‍ കാച്ചിയെടുത്ത് അരിച്ച് കുപ്പിയിലാക്കി ഉപയോഗിക്കുക.

മേല്‍ പ്രസ്താവിച്ചിട്ടുള്ള ഔഷധ ഗുണമുള്ള മുഖ്യ ചേരുവകള്‍ പച്ചയായിതന്നെ എണ്ണകള്‍ ഉണ്ടാക്കുന്നതിന് ഉപയോഗിക്കണം. ഓരോഎണ്ണയും മാറി മാറി ഉപയോഗിക്കുന്നതിന് പകരം ഒരു എണ്ണ തെരഞ്ഞെടുത്ത് തുടര്‍ച്ചയായി മൂന്നുമാസക്കാലം ഉപയോഗിക്കുന്നത് ഫലപ്രദമാണ്.

കറുപ്പും കരുത്തുമുള്ള നീണ്ട് ഇടതൂര്‍ന്ന മുടി ഉണ്ടാകുവാന്‍ അല്‍പ്പം ശ്രദ്ധയും സംരക്ഷണവും ആവശ്യമാണ്. താരന്‍ മുടിക്കൊഴിച്ചില്‍, അകാലനര ഇവയെ ചെറുക്കുവാന്‍ പരിചരണം കൊണ്ടേ കഴിയൂ. കുളിക്കുമ്പോള്‍ തലമുടികള്‍ക്കിടയിലൂടെ തലയോട്ടിയില്‍ എല്ലായിടത്തും കൈവിരലുകളുടെ അറ്റം അമര്‍ത്തി മസാജ് ചെയ്യുക. നനഞ്ഞ മുടി കെട്ടിവയ്ക്കാതിരിക്കുക. മുടി നന്നായി ഉണങ്ങിയതിന് ശേഷമേ കേട്ടാവൂ.

ഇലക്‌ട്രോണിക് ഹെയര്‍ ഡ്രയര്‍ ഉപയോഗിച്ച് നിരന്തരം മുടി കൃത്രിമമായി ഉണക്കുവാന്‍ ശ്രമിച്ചാല്‍ മുടി പൊട്ടിപ്പിളരുവാന്‍ ഇടയുണ്ട്. വേനല്‍ക്കാലത്ത് മുടിയില്‍ അഴുക്കും പൊടിയും പിടിക്കുന്നത്‌ പെട്ടന്നായിരിക്കും. അതിനാല്‍ ആഴ്ചയില്‍ രണ്ടു തവണയെങ്കിലും താളിയോ ഹെര്‍ബല്‍ ഷാമ്പുവോ ഉപയൂഗിച്ച് തല മുടിയിലെ അഴുക്കു നീക്കം ചെയ്യണം.

തടി കുറയ്ക്കാന്‍ തേനും കറുവപ്പട്ടയും

തടി കുറയ്ക്കുക എന്നതാണോ നിങ്ങളുടെ ലക്ഷ്യം …. എന്നാൽ അതിന് ഏറ്റവും നല്ലത് പ്രകൃതിദത്ത വഴികൾ പരീക്ഷിക്കുന്നതാണ്. പാർശ്വഫലങ്ങൽ ഉണ്ടാവില്ല എന്ന നേട്ടവുമുണ്ട്‌. പ്രകൃതിമാർഗ്ഗത്തിൽ ചില ഭക്ഷണപദാര്‍ഥങ്ങളും ചില പദാര്‍ഥങ്ങളുടെ മിശ്രിതവും തടി കുറയ്ക്കാന്‍ ഏറെ ഗുണകരമാണ്. പ്രകൃത്യാ തന്നെ തടി കുറയ്ക്കാന്‍ തേനിനു കഴിയുമെന്ന് നമുക്കറിയാം. തേനിനൊപ്പം കറുവപ്പട്ടയും ചേര്‍ത്ത് ഉപയോഗിച്ചാല്‍ ഇരട്ടി ഫലമാണ്. പ്രത്യേകിച്ച്, വയര്‍ കുറയ്ക്കാന്‍ ഇത് ഉത്തമ പ്രതിവിധിയാണെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു.

തേനും കറുവാപ്പട്ടയും ഒരു രീതിയിലലെങ്കില്‍ മറ്റൊരു രീതിയില്‍ മധുരം നല്‍കുന്നവയാണ്. തേന്‍ പ്രകൃതിദത്ത മധുരമാണ്. ഒപ്പം ആരോഗ്യ ഗുണങ്ങളും ഏറെയുണ്ട് . ശരീരത്തില്‍ അടിഞ്ഞു കൂടിയിരിയ്ക്കുന്ന കൊഴുപ്പിനെ ഇളക്കാന്‍ തേന്‍ സഹായിക്കുന്നു. ഇതുവഴി ശരീരത്തിന് ഊര്‍ജം ലഭിക്കുകയും തടി കുറയുകയും ചെയ്യും. നല്ല കോളസ്ട്രോള്‍ വര്‍ദ്ധിപ്പിക്കാനും തേനിന്‍റെ ഉപയോഗം സഹായിക്കുന്നു. കറുവപ്പട്ടയാവട്ടെ ദഹനത്തിനു സഹായിക്കുന്നു. ശരീരത്തിന്‍റെ അപചയപ്രക്രിയയെ വര്‍ദ്ധിപ്പിക്കുന്നു.

കറുവപ്പട്ട-തേന്‍ ചായ
ഇത് തടി കുറയ്ക്കാന്‍ ഏറെ നല്ലതാണ്. ചായ തിളപ്പിക്കുമ്പോള്‍ അതില്‍ കറുവപ്പട്ടയും ചേര്‍ത്തു തിളപ്പിക്കുക. ചായയില്‍ അല്‍പ്പം തേന്‍ ചേര്‍ത്തും കഴിക്കുക.

വെള്ളത്തിനൊപ്പം
കറുവപ്പട്ട ചേര്‍ത്ത് വെള്ളം തിളപ്പിക്കുക. ഇളം ചൂടോടെ ഇതില്‍ തേന്‍ ചേര്‍ത്ത് കഴിക്കാം. വേണമെങ്കില്‍ അല്‍പ്പം നാരങ്ങാനീരും.

ഇളം ചൂടുള്ള വെള്ളത്തില്‍ തേന്‍ കലര്‍ത്തി കുടിക്കുന്നതും ഇളം ചൂടുള്ള ചെറു നാരങ്ങാവെള്ളത്തില്‍ ചേര്‍ത്തു കുടിയ്ക്കുന്നതും ഗുണം നല്‍കും.

കിടക്കുന്നതിനു മുന്‍പു ഒരു സ്പൂണ്‍ തേന്‍ കഴിക്കുന്നത്‌ ഉറങ്ങുമ്പോള്‍ അപചയപ്രക്രിയ ശക്തിപ്പെടുത്താനും തടി കുറയ്ക്കാനും സഹായിക്കും.

മസാലയായി കറുവപ്പട്ട
കറുവപ്പട്ട ഭക്ഷണങ്ങളില്‍ മസാലയായി ചേര്‍ക്കാം.

ദഹനസംബന്ധമായ പ്രശ്നങ്ങള്‍ അകറ്റാന്‍
ഒരു ടീസ്പൂണ്‍ തേനില്‍ അല്‍പം കറുവപ്പട്ട പൊടിച്ചത് വിതറി ഭക്ഷണത്തിനു മുന്‍പു കഴിക്കുക. ദഹനസംബന്ധമായ പ്രശ്നങ്ങള്‍ അകറ്റാന്‍ ഇത് ഏറെ നല്ലതാണ്.

കോള്‍ഡ്‌
ഇവയ്ക്ക് നല്ലൊരു പരിഹാരമാണ് കറുവപ്പട്ട, തേന്‍ എന്നിവ ചെറുചൂടുവെള്ളത്തില്‍ കലര്‍ത്തി കുടിക്കുന്നത്.

വായിനാറ്റം അകറ്റാന്‍
തേനും കറുവപ്പട്ടയും കലര്‍ത്തിയ ഇളം ചൂടുവെള്ളം കവിള്‍ക്കൊള്ളുന്നത് വായിനാറ്റം അകറ്റും.

മുഖക്കുരു മാറാന്‍
തേന്‍, കറുവാട്ട പേസ്റ്റ് പുറമെ പുരട്ടുന്നത്‌ മുഖക്കുരു മാറാന്‍ സഹായിക്കും.

ഗർഭിണികൾ ഉറക്കത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഗര്‍ഭിണികള്‍ ഉണര്‍ന്നിരിയ്ക്കുമ്പോള്‍ മാത്രമല്ല ഉറങ്ങുമ്പോഴും ശ്രദ്ധിക്കണം. കാരണം ഗര്‍ഭിണിയുടെ ഓരോ ചലനവും ഗര്‍ഭസ്ഥശിശുവിലും മാറ്റങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. ഗര്‍ഭിണികള്‍ കിടക്കുമ്പോഴാണ് ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കേണ്ടത്. ഏത് ഭാഗത്തേക്ക് തിരിഞ്ഞ് കിടക്കണമെന്ന് കാര്യത്തില്‍ പല വിധത്തിലുള്ള അഭിപ്രായങ്ങള്‍ നിലവിലുണ്ട്.

ഗര്‍ഭാവസ്ഥയില്‍ ഉറക്കത്തില്‍ പ്രധാനമായും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. പല വിധത്തിലുള്ള അഭിപ്രായങ്ങള്‍ ഉണ്ടെങ്കിലും ഗര്‍ഭാവസ്ഥയില്‍ ഉറക്കത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെ എന്ന് നോക്കാം.

ഗര്‍ഭിണികള്‍ എപ്പോഴും ഇടത് വശം തിരിഞ്ഞ് തന്നെ കിടക്കണം. ഇത് രക്തപ്രവാഹം വര്‍ദ്ധിപ്പിക്കാനും ഗര്‍ഭാശയത്തിലേക്കും ഗര്‍ഭസ്ഥശിശുവിലേക്കും ഉള്ള രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്നു. ഗര്‍ഭിണികള്‍ വലത് വശം ചരിഞ്ഞ് കിടക്കുമ്പോള്‍ ഗര്‍ഭസ്ഥശിശുവിന്റെ രക്തചംക്രമണം കുറയ്ക്കുകയാണ് ചെയ്യുന്നത്. മാത്രമല്ല ഇത് പ്ലാസന്റയേയും ദോഷകരമായി ബാധിയ്ക്കും.

ഗര്‍ഭിണികള്‍ മലര്‍ന്ന് കിടക്കുമ്പോള്‍ അത് അനാരോഗ്യത്തിലേക്കാണ് വഴിതെളിയ്ക്കുന്നത്. മലര്‍ന്ന് കിടക്കുന്നത് മാത്രമല്ല കമിഴ്ന്ന് കിടക്കുന്നതും പ്രശ്‌നമുണ്ടാക്കും.

അധികം മൃദുലമായ കിടക്ക ഉപയോഗിക്കാതിരിയ്ക്കുക. അല്‍പം പരുപരുത്ത കിടക്കയാണെങ്കില്‍ ഇത് ശരീരത്തിന് ആവശ്യമായ സപ്പോര്‍ട്ട് നല്‍കും.

ഗര്‍ഭിണികള്‍ ഒരിക്കലും ഉറങ്ങാന്‍ പോകുന്നതിനു തൊട്ട് മുന്‍പ് വെള്ളം കുടിയ്ക്കരുത്. മാത്രമല്ല വെള്ളം കുടിയ്ക്കണമെങ്കില്‍ ഉറങ്ങുന്നതിന് മൂന്ന് മണിക്കൂര്‍ മുന്‍പ് കുടിയ്ക്കാം.

ഗര്‍ഭത്തിന്റെ ആദ്യ ഘട്ടത്തില്‍ സൗകര്യപ്രദമായ രീതിയില്‍ കിടക്കാവുന്നതാണ്. രണ്ടാം ഘട്ടത്തില് ഇടത് വശം ചെരിഞ്ഞ് കിടക്കണം. അവസാന ഘട്ടത്തില്‍ പൂര്‍ണമായും മലര്‍ന്ന് കിടക്കുന്നത് പരമാവധി ഒഴിവാക്കാം.

ഗര്‍ഭിണി ആയിരിക്കുമ്പോള്‍ വസ്ത്രം ധരിയ്ക്കുന്ന കാര്യത്തിലും ശ്രദ്ധ വേണം. പ്രത്യേകിച്ച് ഉറങ്ങാന്‍ പോകുന്നതിനു മുന്‍പ്. അല്‍പം അയഞ്ഞ വസ്ത്രം ധരിയ്ക്കുന്നതാണ് ഉത്തമം.

ഗര്‍ഭിണികള്‍ നന്നായി ഉറങ്ങേണ്ടത് അത്യാവശ്യമാണ്. ഇത് കുഞ്ഞിന്റേയും അമ്മയുടേയും ആരോഗ്യത്തിന് ഏറ്റവും ഉത്തമമാണ്.

രാത്രിയിലെ ഭക്ഷണം വൈകി കഴിക്കരുത്

രാത്രിയിലെ ഭക്ഷണം വൈകി കഴിക്കുന്നവര്‍ സൂക്ഷിക്കുക, നിങ്ങളുടെ തലച്ചോറിന്റെ പ്രവര്‍ത്തനങ്ങള്‍ പ്രതികൂലമായിരിക്കുമെന്ന് പഠനങ്ങള്‍. രാത്രി ശരീരം ഉറങ്ങാനായി തയ്യാറെടുക്കുമ്പോള്‍ ഭക്ഷണം കഴിക്കുന്നത് നമ്മുടെ ഓര്‍മ്മയേയും ബുദ്ധിശക്തിയേയും സാരമായി ബാധിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. അതോടൊപ്പം രാത്രി ഷിഫ്റ്റുകളില്‍ ജോലി ചെയ്യുന്ന ആളുകളേയും ഇതേ പ്രശ്‌നം ബാധിക്കുമെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

ശരീരത്തിന്റെ സ്വാഭാവിക പ്രവര്‍ത്തനങ്ങളില്‍ നിന്നും വേറിട്ട എന്ത് കാര്യം ചെയ്യുമ്പോഴും അത് ശരീരത്തെ പ്രതികൂലമായാകും ബാധിക്കുക. ആധുനിക ജീവിത രീതിയില്‍ രോഗങ്ങള്‍ വര്‍ദ്ധിക്കുന്നതിന്റെ പ്രധാന കാരണം ഇത് തന്നെയാണെന്ന് കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസര്‍ ക്രിസ്റ്റഫര്‍ കോള്‍വെല്‍ അഭിപ്രായപ്പെട്ടു. എല്ലാ ജീവജാലങ്ങള്‍ക്കും ഒരു ജൈവഘടികാരമുണ്ട്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഒരു ക്ലോക്ക്. ശരീരത്തിന് സ്വാഭാവികമായുള്ള ഈ ജൈവ ഘടികാരത്തിന് മാറ്റം വരുമ്പോഴാണ് ജീവിതശൈലീരോഗങ്ങള്‍ മനുഷ്യരെ ബാധിക്കുക.

ജൈവ ഘടികാരത്തിന്റെ താളം തെറ്റുമ്പോള്‍ അത് രോഗ പ്രതിരോധശേഷിയെയാണ് ബാധിക്കുക. അതോടൊപ്പം പ്രമേഹത്തിനും കാരണമാകുന്നു. സമയം തെറ്റിയ ഭക്ഷണക്രമവും ഉറക്കവും തെറ്റായ ഭക്ഷണ രീതികളുമാണ് ഇത്തരത്തിലുള്ള രോഗങ്ങള്‍ക്ക് പിന്നിലെ പ്രധാന കാരണം.

ഇത്തരത്തില്‍ ജൈവഘടികാരത്തിന്റെ മാറ്റങ്ങള്‍ ക്രമേണ തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്നും അത് ഓര്‍മ്മക്കുറവിന് കാരണമാകുമെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്കുന്നു. രോഗ പ്രതിരോധശേഷി വര്‍ദ്ധിപ്പിച്ച് കൂടുതല്‍ ഉന്മേഷത്തോടെ ജോലി ചെയ്യാന്‍ കൃത്യ സമയത്തുള്ള ഭക്ഷണവും വിശ്രമവും അനിവാര്യമാണ്‌

വെറും വയറ്റിൽ വെള്ളം കുടിക്കുന്നതിന്റെ ആരോഗ്യ ഗുണങ്ങൾ

പ്രഭാതത്തില്‍ ഉറക്കമുണര്‍ന്ന് വെറുംവയറ്റില്‍ ഒരു ഗ്ലാസ് വെള്ളം കുടിയ്ക്കുന്നത് ആരോഗ്യകരമാണെന്ന് പൊതുവെ പറയും. ആരോഗ്യം നല്‍കുമെന്നു മാത്രമല്ല, വയറിനെ ബാധിയ്ക്കുന്ന പല അസുഖങ്ങള്‍ക്കുമുള്ളൊരു പരിഹാരം കൂടിയാണിത്. രാവിലെ വെറുംവയറ്റില്‍ ഇളം ചൂടുവെള്ളം കുടിയ്ക്കുന്നതാണ് കൂടുതല്‍ ആരോഗ്യകരം. ഭക്ഷണം കഴിച്ച ശേഷം ചൂടുവെള്ളം കുടിയ്ക്കുന്നത് കൊഴുപ്പു കട്ടി പിടിയ്ക്കാതിരിയ്ക്കാന്‍ സഹായിക്കും. രാവിലെ വെറുംവയറ്റില്‍ വെള്ളം കുടിയ്ക്കുന്നതു കൊണ്ടുള്ള ചില ആരോഗ്യഗുണങ്ങളെക്കുറിച്ചറിയൂ,

1.രാവിലെ ശോധന സുഖകരമാക്കാന്‍ വെറുംവയറ്റില്‍ വെള്ളം കുടിയ്ക്കുന്നത് ഏറെ നല്ലതാണ്. ഇതുകൊണ്ട് വയറിനു സുഖം ലഭിയ്ക്കും. പല അസുഖങ്ങളും അകലുകയും ചെയ്യും.
2.ശരീരത്തില്‍ നിന്നും വിഷാംശം നീക്കം ചെയ്യുന്നതിന് ഇത് സഹായിക്കും. മൂത്രത്തിലൂടെയാണ് ഇത് നീങ്ങുക.
3.രാവിലെ വെള്ളം കുടിയ്ക്കുന്നത് ശോധനയെ സഹായിക്കും. ഇതുവഴി വിശപ്പു വര്‍ദ്ധിയ്ക്കും. ശരീരത്തിന് ഊര്‍ജം ലഭിയ്ക്കും.

4.തലവേദന ഒഴിവാക്കാനുള്ള ഒരു പ്രധാന വഴിയാണ് വെറുംവയറ്റില്‍ വെള്ളം കുടിയ്ക്കുന്നത്.
5.കുടല്‍ വൃത്തിയാക്കാന്‍ വെറുംവയറ്റില്‍ വെള്ളം കുടിയ്ക്കുന്നത് ഏറ്റവും ഉത്തമമാണ്.
6.ശരീരത്തിന്റെ അപചയപ്രക്രിയ ശക്തിപ്പെടുത്തുന്നതിന് വെറുംവയറ്റില്‍ വെള്ളം കുടിയ്ക്കുന്നത് ഗുണം ചെയ്യും. അപചയപ്രക്രിയ ശക്തിപ്പെടുന്നത് തടിയും കൊഴുപ്പും കുറയ്ക്കും.

7.ശരീരത്തില്‍ കൂടുതല്‍ രക്താണുക്കള്‍ ഉല്‍പാദിപ്പിയ്ക്കുന്നതിന് വെറുംവയറ്റില്‍ വെള്ളം കുടിയ്ക്കുന്നത് ഏറെ നല്ലതാണ്.
8.തടി കുറയ്ക്കാനുള്ള നല്ലൊരു വഴിയാണിത്.

9.ചര്‍മത്തിലെയും ശരീരത്തിലെയും വിഷാംശം നീക്കം ചെയ്യുവാന്‍ വെള്ളം കുടിയ്ക്കുന്നതിലൂടെ സാധിയ്ക്കും. ഇത് തിളങ്ങുന്ന ചര്‍മം നല്‍കും.
10.ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിയ്ക്കാനുള്ള ഒരു വഴിയാണ് വെറുംവയറ്റില്‍ വെള്ളം കുടിയ്ക്കുന്നത്.

നാരങ്ങാവെള്ളം കുടിച്ച് വണ്ണം കുറയ്ക്കാം

നാരങ്ങാവെള്ളം കുടിച്ച് ശരീരഭാരം കുറയ്ക്കാം.ഇത് ശരീരത്തിന്റെ പ്രവര്‍ത്തനങ്ങളെയും പഞ്ചസാരയുടെ ആഗിരണത്തെയും വ്യവസ്ഥപ്പെടുത്തുന്നു. ഇതുവഴി ഭാരം കുറയ്ക്കാനും സാധിക്കുന്നു. കൂടാതെ ശരീരത്തില്‍ നിന്നു മാലിന്യത്തെ പുറംതള്ളുകയും പെട്ടെന്ന് ഉത്സാഹമുള്ളവരാകുകയും ചെയ്യും.

നാരാങ്ങാ ജ്യൂസ് പ്രകൃതിദത്ത ഉല്‍പന്നങ്ങളായ നാരങ്ങയുടെയും വെള്ളത്തിന്റെയും ചേരുവയാണ്. നാരങ്ങാ ഒരു സീറോ കാലറി ഡ്രിങ്ക് ആണ്. രാവിലെ ഒരു ഗ്ലാസ് നാരങ്ങാവെള്ളം കുടിക്കുന്നത് ശരീരത്തിലെ മാലിന്യങ്ങളെ നിര്‍വീര്യമാക്കുന്നതിനു സഹായിക്കും.ഇതിലടങ്ങിയിരിക്കുന്ന പെക്റ്റിന്‍ ഫൈബര്‍ വിശപ്പിനെ ശമിപ്പിക്കുന്നു. വെറ്റമിന്‍ സി ജലദോഷം, ചെസ്റ്റ് ഇന്‍ഫെക്ഷന്‍, കുത്തിയുള്ള ചുമ എന്നിവ തടയുന്നു. പൊട്ടാസ്യം തലച്ചോറിന്റെയും ധമനികളുടെയും പ്രവര്‍ത്തനങ്ങളെ ത്വരിതപ്പെടുത്തുകയും രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുകയും ചെയ്യും.